Friday, 30 September 2016

മന്ത്രജപം, ജപിക്കുന്ന സമയത്തെ ഭാവന -

മന്ത്രജപം, ജപിക്കുന്ന സമയത്തെ ഭാവന -
******
മന്ത്രജപം എന്ന്‍ പറയുമ്പോള്‍ മനനവും ജപവും ഒരേ സമയത്ത്‍ എന്ന്‍ അര്‍ത്ഥം വരുന്നു. എന്നാല്‍ അത്‍ പെട്ടെന്ന്‍ കരഗതമാവുന്ന ഒന്നല്ല. ജപം നടക്കട്ടെ. ജപിച്ച്‍ ജപിച്ച്‍ മടുപ്പ്‍ തോന്നണം. അത്രയ്ക്കും ജപിയ്ക്കണം. ജപം വളരെ എളുപ്പമാണ്‌ എന്നൊക്കെ എല്ലാവരും പറയും, എന്നാല്‍ അത്‍ അത്ര എളുപ്പമൊന്നുമല്ല. അങ്ങിനെ എളുപ്പമായിരുന്നുവെങ്കില്‍, ഇന്ന്‍ നാടുനീളെ ബ്രഹ്മജ്ഞാനികളുടെയും മഹാത്മാക്കളുടെയുമൊക്കെ നീണ്ടനിരതന്നെ കാണണമായിരുന്നു. അങ്ങിനെയൊന്നും കാണുന്നില്ല.  ജപിക്കുമ്പോള്‍ മനസ്സ്‍ കൂടെ ഉണ്ടാവണമെന്ന്‍ ശഠിയ്ക്കണ്ട. മനസ്സ്‍ ഏതിലെയെങ്കിലും സഞ്ചരിച്ചോട്ടെ. ജീവിതകാലം മുഴുവനും അങ്ങിനെത്തന്നെ തുടര്‍ന്നാലും ജപിച്ചത്‍ നഷ്ടമാവില്ല. ജപം എന്നത്‍ ഒരു കര്‍മ്മമായതുകൊണ്ട്‍ അതൊക്കെ സഞ്ചിതമായി അവിടെ കിടന്നോളും. വീണ്ടും ഇവിടെ വരണമല്ലൊ, അപ്പൊ അത്‍ ഉപകരിക്കും, അപ്പൊ ആ കര്‍മ്മത്തിന്റെ ഫലം കിട്ടിക്കോളും.  അഗ്നിയെ അറിഞ്ഞ്‍ തൊട്ടാലും അറിയാതെ തൊട്ടാലും പൊള്ളും. ഔഷധം അറിഞ്ഞ്‍ കഴിച്ചാലും അറിയാതെ കഴിച്ചാലും രോഗശമനം വരും. വാക്ക്‌ അഗ്നിസമാനമാണ്‌, അഗ്നിതന്നെയാണ്‌. ജപം ഔഷധമാണ്‌. അത്‍ ശരീരത്തിനെയും മനസ്സിനെയും ചൂടാക്കിക്കോളും. അത്‍ താപത്രയങ്ങളുടെ ഉന്മൂലനം ചെയ്തോളും.  അതിന്റെ വരുംവരായ്കകളെകുറിച്ച്‍ ചിന്തിയ്ക്കേണ്ട ആവശ്യമില്ല, ചിന്തിയ്ക്കരുത്‍. ജപമെന്നത്‍ ഒരു കര്‍മ്മമായതുകൊണ്ട്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന്‍ ചിന്തിയ്ക്കുന്നതുതന്നെ അനൗചിത്യമാണ്‌. ഗഹനാ കര്‍മ്മണോ ഗതി എന്ന്‍ പ്രമാണം. 

ജപിയ്ക്കുന്ന സമയത്തെ മനോഭാവത്തിന്‌ അത്യന്തം പ്രാധാന്യമുണ്ട്‍. കത്തുന്ന അഗ്നിയിലേക്ക്‍ നെയ്യ്‍ ഒഴിയ്ക്കുന്നതിന്‌ തുല്യമാണത്‍. ഒരു പക്ഷെ അതിനേക്കാള്‍ മഹത്വം കല്പിയ്ക്കാം. സാത്വികഭാവം നിലനിര്‍ത്തി ജപിക്കുകയാണെങ്കില്‍ അപിചേത്‍ സു ദുരാചാരാ...  ക്ഷിപ്രം ഭവതി ധര്‍മ്മാത്മാ എന്ന പ്രമാണത്തില്‍ അതിന്‌ ഗൗരവമേറുന്നു.  മനോഭാവം എന്തുമാവട്ടെ, യാതൊരുവിധ കാംക്ഷകളുമില്ലാതെ ഭാവത്തോടെ ജപിയ്ക്കുന്നത്‍ പെട്ടെന്ന്‍ ഫലദായിയാവുന്നു.  ഋഷിവചനങ്ങളാണ്‌, ഇതില്‍ വിശ്വസിയ്ക്കാം..!!

നാം ധ്യാനത്തില്‍ വികസിക്കുമ്പോള്‍, വ്യക്തിഗതമായ സ്വഭാവം അനുസരിച്ച് അനുഭവം വ്യത്യസ്തമാകുന്നു.  ആദ്യഘട്ടം,  കണ്ണ് തുറക്കാനും,  ശരീരനിലപാടില്‍ മാറ്റം വരുത്താനും ഉള്ള വലിയ തിടുക്കം ആയിരിക്കും. ശരീരം മനപ്പൂര്‍വ്വമല്ലാതെ പ്രതിഷേധിക്കുന്നു.  മനസ്സ് അലഞ്ഞുനടക്കുന്നു. ചിന്തകള്‍ ചുറ്റും നിന്ന് ആക്രമിക്കുന്നു.  നാം പുരോഗമിക്കുമ്പോള്‍,  മനസ്സ് അത് അംഗീകരിക്കുന്നു.  ശരീരം ഇളകാതിരിക്കുന്നു.  ചിന്തകള്‍ കാര്യമായി അലട്ടുന്നില്ല. പിന്നെ,  നിശ്ശബ്ദതയുടെ ആഴം വര്‍ദ്ധിക്കുമ്പോള്‍,  മനസ്സ് നിലവില്‍ ഇല്ലാത്ത അവസ്ഥ അനുഭവപ്പെടുന്നു.  ഊര്‍ജ്ജത്തിന്‍റെ ചലനങ്ങള്‍ അറിയുന്നു.  അങ്ങനെ, സാന്ദ്രതയില്‍നിന്ന്  സൂക്ഷ്മതയിലേക്ക്‌ മെല്ലെ നീങ്ങിത്തുടങ്ങുന്നു.  സൂക്ഷ്മത എത്ര കൂടുതല്‍ ആകുന്നുവോ, അത്ര കൂടുതല്‍ ധ്യാനത്തെ നാം ആസ്വദിക്കുന്നു.  അതേസമയം,  ബാഹ്യ വസ്തുക്കളിന്മേലുള്ള നമ്മുടെ ആശ്രിതത്വവും കുറയുന്നു.  അന്തര്മുഖതയില്‍ നാം സന്തുഷ്ടരായിത്തീരുന്നു.  ഒരിക്കല്‍ കൂടി,  നമ്മുടെ പ്രകൃതിക്ക് അനുസരിച്ചാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്‌.  ചിലര്‍ കാഴ്ചയില്‍ താല്പര്യമുള്ളവരാണ്.  അവര്‍ കാഴ്ചകള്‍‍ കാണുന്നു.  ചിലര്‍ കേള്‍വിയില്‍‍ തല്‍പരരാണ്‌.  അവര്‍ അജ്ഞേയമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.  ചിലര്‍ തങ്ങളുടെ രക്ഷകരായ ദേവതകളുടെ,  അല്ലെങ്കില്‍ ഉന്നതരായ ആത്മീയ ഗുരുക്കന്മാരുടെ,  സാന്നിദ്ധ്യം അനുഭവിക്കുന്നു.

     ...കടപ്പാട് ഗുരുക്കന്മാരോട്

Thursday, 29 September 2016

മനുഷ്യൻ

.മനുഷ്യൻ
~~~~~~~~~

ഒരിക്കല്‍ പാര്‍വ്വതി ദേവി പരമശിവനോട്‌ മനുഷ്യനെ എത്രയായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന്‌ ചോദിച്ചതിന്‌ നലായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന്‌ മറുപടി പറഞ്ഞു. അവ 1. സര്‍വ്വസാരം, 2. ബഹിര്‍സാരം, 3. അന്തസാരം, 4. നിസ്സാരം എന്നിങ്ങനെയാകുന്നു എന്ന്‌ പറഞ്ഞു. സര്‍വ്വസാരം എന്ന്‌ പറഞ്ഞാല്‍ മുഴുവന്‍ കാതലുള്ളത്‌ എന്ന്‌ അര്‍ത്ഥം.. ബഹിര്‍സാരം എന്ന്‌ പറഞ്ഞാല്‍ ഉള്ള്‌ പൊള്ളയായത്‌ എന്ന്‌ അര്‍ത്ഥം.  അന്തസ്സാരം എന്നു വെച്ചാല്‍ ഉള്ള്‌ കാതലുള്ളത്‌ എന്ന്‌ അര്‍ത്ഥം. ഉദാഹരണമായി . നിസ്സാരം എന്ന്‌ പറഞ്ഞാല്‍ ഒന്നിനും ഒരു ഉറപ്പ്‌ ഇല്ലാത്തത്‌ എന്ന്‌ അര്‍ത്ഥം.   ഓരോ മനുഷ്യരുടേയും സ്വഭാവങ്ങള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും.

ഒരു മനുഷ്യന്റെ തലയിലാണ്‌ ബുദ്ധിയിരിക്കുന്നത്‌. ആ ബുദ്ധിയില്‍ നിന്നാണ്‌ ‘അഹം’ എന്ന ‘ഞാന്‍’ ഉണ്ടാകുന്നത്‌. ഈ ‘ഞാനാണ്‌’ ജ്ഞാനം

എല്ലാവരിലും നാലുവിധ ഗുണങ്ങളും ഉണ്ടായിരിക്കും. അവ 1. സാത്വീക ഗുണം 2. രജോ ഗുണം 3. തമോ ഗുണം 4. നിര്‍ഗുണം. സാത്വീക ഗുണത്തില്‍ എല്ലായ്‌പ്പോഴും നന്മ നിറഞ്ഞിരിക്കും. രജോ ഗുണത്തില്‍ നന്മയും തിന്മയും ഇടകലര്‍ന്നിരിക്കും. തമോഗുണത്തിലാകട്ടെ എല്ലായ്‌പ്പോഴും തിന്മ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ നിര്‍ഗുണത്തിലാകട്ടെ ഒരു ഗുണവും ഉണ്ടായിരിക്കുകയില്ല. മേല്‍ പറഞ്ഞ എല്ലാ ഗുണങ്ങളും എല്ലാവരിലും ഏറ്റക്കുറച്ചിലുകളോടെ കാണാവുന്നതാണ്‌.

മനഃ ശാസ്‌ത്ര പരമായി മനുഷ്യന്റെ സ്വഭാവങ്ങള്‍ പ്രധാനമായി നാലായി തരം തിരിച്ചിട്ടുണ്ട്‌. അവ 1. പിതൃ സ്വഭാവം, 2. മാതൃ സ്വഭാവം, 3. പക്വ സ്വഭാവം, 4. ശിശു (കുട്ടി) സ്വഭാവം എന്നിങ്ങിനെയാണ്‌. പിതൃ സ്വഭാവത്തില്‍ കര്‍ക്കശം വളരെ കൂടുതലാണ്‌. മക്കളെ അമിതമായി ശിക്ഷിക്കുക, ശാസിക്കുക തുടങ്ങിയവ പിതൃ സ്വഭാവത്തില്‍ കൂടുതലായി കാണപ്പെടുന്നു. മാതൃ സ്വഭാവത്തില്‍ അമിതമായ പരിലാളനയാണ്‌ കാണപ്പെടുന്നത്‌. പക്വ സ്വഭാവത്തില്‍ കാര്യങ്ങള്‍ ആരായുന്ന ഒരു സ്വഭാവമാണ്‌ കാണപ്പെടുന്നത്‌. കുട്ടികളുടെ സ്വഭാവത്തിലാകട്ടെ അവര്‍ വെറും വികാര ജീവികളായിട്ടാണ്‌ കാണപ്പെടുന്നത്‌. കുട്ടികളില്‍ അമിതമായ സന്തോഷം, ഭയം എന്നിവ കാണപ്പെടുന്നു. മേല്‍ പറഞ്ഞ നാല്‌ സ്വഭാവ ഗുണങ്ങളും എല്ലാവരിലും അതായത്‌ മുതിര്‍ന്നവരിലും കുഞ്ഞുങ്ങളിലും ഒരുപോലെ ഏറ്റക്കുറച്ചിലുകളോടെ കാണാവുന്നതാണ്‌. 
                                      ഗുരുകൃപ

*അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍*

*അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍*

1. പെട്ടെന്ന് കോപിക്കുന്നു.
2. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല.
3. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു !
4. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
5. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു !
6. വിമര്‍ശകരില്‍ നിന്ന് അകന്നു പോകും.
7. വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും.
8. ക്ഷമിക്കാന്‍ സാധിക്കില്ല.
9. തിരുത്തലുകള്‍ സ്വീകരിക്കില്ല.
10. വിധേയപ്പെടില്ല.
11. പരാതിപ്പെടുകയും, പിറുപിറുക്കുകയും ചെയ്യുന്നു.
12. സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല.
13. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍
കുടുങ്ങിക്കിടക്കും.
14. ദൈവത്തില്‍ ആശ്രയിക്കില്ല.
15. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി സംസാരിച്ചും നടക്കും.
16. തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.
17. സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു.
18. നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല.
19. തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു.
20. തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
21. വീരവാദം മുഴക്കുന്നു.

അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍
------------------------------------------------

⚫ "എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല".
⚫ "അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു".
⚫ "എനിക്ക് അറിയും പോലെ നിങ്ങൾക്ക് അറിയില്ലാ".
⚫ "ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ".
⚫ "എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല".
⚫ "നിനക്ക് എന്നെ ശരിക്കും അറിയില്ല".
⚫ "ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്".
⚫ "എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം".
⚫ "ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം".
⚫ "ഞാനിതെത്ര കണ്ടതാ".
⚫ "എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ".
⚫ "നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ".

മുകളിൽ പറഞ്ഞിരിക്കുന്നവയില്‍ ഏതെങ്കിലുമൊക്കെ നിങ്ങൾക്കു ബാധകമാണെങ്കിൽ..

ചിന്തിക്കുക: "ഞാൻ ഒരു അഹങ്കാരിയാണോ ???

മാറ്റം വരുത്തുക...

വൈകിയിട്ടില്ലാ...

(( കടപ്പാട്  ഗുരു പാരമ്പരയോട് ))

വിഗ്രഹാരാധന എന്നാലെന്ത്?

വിഗ്രഹാരാധന എന്നാലെന്ത്?

ഹിന്ദുക്കള്‍ വിഗ്രഹാരാധകരാണെന്നും മറ്റുള്ളവർ  അങ്ങനെയല്ലെന്നും ഉള്ള അഭിപ്രായം തന്നെ ഒരപവാദമാണ്. വിവേകം ഇല്ലായ്മയും
കള്ളംപ്പറിച്ചിലുമാണ്. ഏതു മതമായാലം എല്ലാ മതങ്ങള്ക്കും  സാമന്യമായുള്ള ഒരു തത്വമേയുളളൂ. ഈ തത്വത്തിന് മതഭദം കൊണ്ടോ ആചാരഭേദം കൊണ്ടോ മാറ്റം സംഭവിക്കുന്നില്ല.

അടിസ്ഥാനതത്വങ്ങളില്‍ ഒരു മതത്തിനും മാറ്റമില്ലെന്ന് ഹിന്ദു ധർമ്മം ആദ്യമേ പറഞ്ഞത് അതുകൊണ്ടാണ്. ഈ തത്വങ്ങള്‍ ഏതെന്ന് നോക്കാം.
മേല്‍ പറഞ്ഞത് ശരിയാണോ എന്ന് ചിന്തിക്കാം
1. ജഡതത്വം (Material Principle), 2.ജീവതത്വം (Life Principle)
ഇനി ഓരോന്നായി പരിശോധിക്കാം.
1. ജഡതത്വം:- ആറ്റം തിയറി തൊട്ടുതുടങ്ങി ആറ്റം സ്പ്‌ളിറ്റു ചെയ്താല്‍ കിട്ടുന്ന ഇലക്ട്രോണ്‍, ന്യൂട്രോണ്‍, പ്രോട്ടോണ്‍, പോസിട്ടോണ്‍, ഇക്കോണ്‍
എനർജി എന്നിങ്ങനെ രൂപം കൊളളുന്ന ജഡതത്വത്തിന് എനർജിവരെ എത്തിച്ചേരുന്ന അവസ്ഥയ്ക്ക്  മതഭേദംകൊണ്ട് മാറ്റം വരുന്നില്ല. ക്രിസ്ത്യാനി,, മുസ്ലീം, ബുദ്ധനോ , ഏത് മതസ്ഥനോ .. ഹിന്ദു സംസ്കാരാനോ ആരോ ആയിക്കോട്ടെ ..  ശരീരം സ്പ്‌ളിറ്റ് ചെയ്താല്‍ ഉണ്ടാകുന്ന എനർജിക്ക് ഏതെങ്കിലും മതത്തിന്റെ പേരോട് ബന്ധപ്പെട്ട എനർജി ആണെന്ന് പറയുവാന്‍ സാധ്യമല്ല..സകല ജീവരാശികളിലും  ജഡവസ്തുക്കളിലും അടങ്ങിയിരിക്കുന്ന ഈ തത്വത്തെ ആണ്  ജഡതത്വം ആയി അംഗീകരിച്ചിരിക്കുന്നത്.......

എല്ലാ ജീവരാശികളിലും സാമാന്യതത്വവും (ജീവതത്വത്വം )ഇതുതന്നെ ഹിന്ദു ജീവനെന്നോ ക്രിസ്ത്യാനി ജീവനെന്നോ മുസ്ലീം ജീവനെന്നോ വേർതിരിച്ചു അറിയാൻകഴിയുന്ന വ്യവസ്ഥകളൊന്നും ഒരു ശാസ്ത്രജ്ഞനും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കാരണം ഇവിടെയും സാമാന്യതത്വം നിഷേധിക്കാന്‍ ആര്ക്കും  കഴിയുന്നില്ല. സാമാന്യമായി കാണുന്ന ഈ രണ്ടു തത്വങ്ങളിലും. വർഗ. വർണ്ണ. മതഭേദമോ
ഇല്ലെങ്കില്‍ വിവേചനങ്ങള്‍ വിവരക്കേടിന്റെ സങ്കല്പം ആണെന്നത് സ്പഷ്ടമാണ്.... ഈ വിവരക്കേട്   വിശേഷേണയുള്ള പല വിശ്വാസങ്ങളിലൂടെ ആണ് പല മതങ്ങളും പുലര്ത്തുന്നത്.. സാമാന്യമെന്നുള്ളതിനുനേരെ വിപരീതമാണ് വിശേഷണ എന്നുള്ള വാക്ക്

സാമാന്യതത്വത്തില്‍ നിന്നും തികച്ചും ഭിന്നമാണ് വിശേഷണശബ്ദം. വിശേഷശബ്ദം യഥാര്ത്ഥതത്തില്‍ സാമാന്യതത്വത്തില്പ്പെ ട്ടിരിക്കുന്നു. ഉദാ:- സ്വര്ണ്ണം , കല്ല്, മരം എന്നീ സങ്കല്പബങ്ങളില്‍ ഹിന്ദു സ്വര്ണദമോ, മുസ്ലീം സ്വര്ണ്മോ, ക്രിസ്ത്യന്‍ സ്വര്ണാമോ തിരിച്ചറിയാന്‍ നിയമങ്ങളില്ല. സ്വര്ണംി എല്ലാവര്ക്കും  തുല്യം തന്നെ ഇരുമ്പും, കല്ലും, മരവും ഇതുപോലെ മൂന്നു മതത്തിനും സാമാന്യ തത്വമായിരിക്കുന്നു. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒന്നിനേയോ, എല്ലാറ്റിനേയുമോ നമുക്ക് വിശേഷതത്വമാക്കി നോക്കാം.

ചവിട്ടുപടിയായി ഇടുന്ന കല്ല് കുരിശ് ആക്കി മാറ്റിയാല്‍ അതിനെ ചവിട്ടുന്നതിന് ക്രിസ്ത്യാനിയോ ഹിന്ദുവോ തയ്യാറായിക്കൂടാ. അതേ കല്ലില്‍ നിന്നും രാമന്റെ രൂപം ഉണ്ടാക്കിയാലും ഇതേ ബഹുമാനം വേണം. കാരണം സാമാന്യതത്വമായ കല്ലില്‍ നിന്നും വിശേഷേണയുള്ള കുരിശും രാമന്റെ വിഗ്രഹവും ഉണ്ടായപ്പോള്‍ ക്രിസ്ത്യാനിക്കും ഹിന്ദുവിനും ഒരുപോലെ ബഹുമാനമുള്ള ഈശ്വരസങ്കല്പം എന്ന സാമാന്യതത്വം വീണ്ടും ഉണ്ടായി. കല്ല് എന്നു പറയുന്ന ജഡതത്വത്തോട് ബന്ധപ്പെട്ടതാണ് ഈ ഈശ്വരതത്വം. രണ്ടു മതത്തിനും കുരിശ്ശെന്നും, രാമവിഗ്രഹമെന്നും പറയുന്ന വിശേഷേണയുള്ള രൂപത്തോട് ബന്ധപ്പെട്ടാണ് മനസ്സിലായത്. ചവിട്ടുപടിയായിരുന്ന കല്ല് ഹിന്ദു കല്ലോ ക്രിസ്ത്യന്‍ കല്ലോ അല്ല, Holy step എന്നു പറയാമെങ്കിലും തിരിച്ചറിയാന്‍ പ്രയാസമാണ്. അതേ കല്ല് Holy Crsso ആകുമ്പോള്‍ ക്രിസ്തുവിനെ ഓര്മ്മി പ്പിക്കുന്ന ക്രിസ്ത്യാനിക്ക് മുട്ടുകുത്തി പ്രാര്ത്ഥി ക്കാനുള്ള സങ്കല്പം നല്കു്ന്നു. അങ്ങനെ കല്ലില്‍ നിന്നുള്ള രാമന്റെ വിഗ്രഹവും ഒരു സാമാന്യതത്ത്വത്തെ (ഈശ്വരന്‍) വ്യക്തമാക്കുന്ന രൂപമാണ്. ഈ രൂപം ഇല്ലാത്തപ്പോള്‍ ക്രിസ്ത്യാനിക്കും ഹിന്ദുവിനും പഴയ കല്ല് ഒരേപോലെതന്നെ. വിഗ്രഹം എന്നുള്ള വാക്കിനെ വിശേഷേണ ഗ്രഹിച്ച് വച്ചിട്ടുള്ളതെന്ന്   അർഥം ..

ഭാഷാപരമായ അർഥം ഉണ്ട് ചവിട്ടുപടിയായിരുന്ന കല്ല് കുരിശ്ശെന്ന വിഗ്രഹമായി മറിയപ്പോള്‍ ആ കുരിശ്ശ് വിശേഷേണ ഗ്രഹിച്ചുവച്ചതത്വമാണ് ക്രിസ്തു.... അപ്പോള്‍ രാമനുവേണ്ടി രാമവിഗ്രഹവും ക്രിസ്തുവിനുവേണ്ടി കുരിശും വിഗ്രഹങ്ങളായിത്തീര്ന്നിനരിക്കുന്നു... ഈ വിഗ്രഹങ്ങളെ കൂടാതെ പഴയ കല്ലില്‍ നിന്നും രണ്ടുകൂട്ടര്ക്കും  മതവ്യത്യാസം കാണുവാന്‍ സാധ്യമല്ല. Holinsse (വിശുദ്ധി) രൂപഭേദംകൊണ്ടേ ഉണ്ടാകുന്നുള്ളൂ. അര കിലോഗ്രാം സ്വര്ണ്ണം  കൊണ്ടുണ്ടാക്കുന്ന കുരിശ്ശിനെ Holy Crsso എന്നു പറയുമ്പോള്‍ അത് ഉരുക്കിയെടുത്ത സ്വര്ണ്ണംത്തിനെ Holy Gold എന്നു പറയുന്നില്ല. ..
ഒരു കല്ലിന്റെ ഒരേ നീളവും തൂക്കവുമുള്ള രണ്ടു കഷണങ്ങളെ Holy Cross ആയും കക്കൂസിന്റെ പടിയായും മാറ്റാം. വസ്തു രണ്ടിലും ഒന്നാണെന്ന് കരുതി Holy Cross എന്നു വിളിക്കുന്നതുപോലെ കക്കൂസിന്റെ step നെ Holy Step എന്നു വിളിക്കുവാന്‍ സാധ്യമല്ല. കാരണം രൂപഭേദത്തിലൂടെ ബന്ധപ്പെട്ടു നില്ക്കുന്ന സങ്കല്പഭേദത്തെ ആണ് വിശേഷേണ ഗ്രഹിച്ചത് എന്ന് അർഥം ആക്കുന്നത്

മാത്രവുമല്ല സ്വര്ണംപ, ഇരുമ്പ്, കല്ല്, മരം ഇവകളില്‍ ഏതില്നിമന്നുണ്ടാകുന്ന കുരിശിനെയും Holy Cross എന്നു വിളിക്കും. ഈ Holiness അതിലടങ്ങിയിരിക്കുന്ന മരത്തിന്റെ വിലയേയോ സ്വര്ണ്ത്തിന്റെ വിലയേയോ ആസ്പദാക്കി മാറുന്നില്ല. അതേസമയം അതിലടങ്ങിയിരിക്കുന്ന വസ്തുവിന്റെ Market അനുസരിച്ചാണ് Crsso ന്റെ വിലയെങ്കില്‍ കല്ലിലെ Cross ഉം സ്വര്ണ്ണ്ത്തിലെ Cross ഉം രണ്ടുതരം Holiness ഉള്ളതായിപ്പോകും അങ്ങനെയാണെങ്കില്‍ Cross ന്റെ വിലയനുസരിച്ച് ക്രിസ്തുവിന്റെ വിലയും Market rate അനുസരിച്ച് മാറിക്കൊണ്ടിരിക്കും അപ്പോള്‍ ക്രിസ്തു വില്പന ചരക്കായി മാറും. അങ്ങനെ മാറിയാല്‍ ക്രിസ്തുവിനെ തൂക്കിലിടാന്‍ ഉപയോഗിച്ച തൂക്കുമരത്തില്‍ കവിഞ്ഞൊരു പ്രാധാന്യം കുരിശ്ശിനു നല്കുെവാന്‍ ഹിന്ദുവിനു കഴിയുകയില്ല

ഈ ആപത്ത് വരാതിരിക്കാനാണ് വിഗ്രഹത്തിലൂടെ (വിശേഷേണ ഗ്രഹിച്ചു വച്ചിട്ടുള്ള തത്വത്തിലൂടെ) സാമാന്യമായിരിക്കുന്ന തത്വത്തിനെ (ഈശ്വരനെ) അറിയുവാന്‍ ഹിന്ദുക്കള് ആവശ്യപ്പെടുന്നത്. വിശേഷേണയുള്ള രൂപം (പ്രത്യേകതയുള്ള) കൂടാതെ അതിനോടു ബന്ധപ്പെട്ട തത്വം പ്രകടമാകുകയില്ല.....
.( ഉദാഹരണം ) :-...
അയല്പയക്കത്തു താമസിക്കുന്ന ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മുസ്ലീമിനും, ജന്തുവിനും, ജഡതത്വം, ജീവതത്വം, പിതൃതത്വം, മാതൃതത്വം എല്ലാം ഒന്നാണെങ്കിലും ജോസഫിന്റെ മകന്‍ ഔസേഫിനെ അച്ഛാ എന്നു വിളിക്കാറില്ല. ജോസഫിനെ മാത്രമേ അച്ഛാ എന്നു വിളിക്കുന്നുള്ളൂ. ജോസഫിന്റെ മകനും ജോസഫ് ആണെന്നറിയുന്നതിന് പ്രധാനമായി ചില കാര്യങ്ങള്‍ ആവശ്യമുണ്ട്. 1. ജോസഫിന്റെ രൂപം. 2. ജോസഫ് എ്ന്ന പേര്. 3. ജോസഫിന്റെ ഗുണങ്ങള്‍ ഇങ്ങനെ രൂപത്തോടു ബന്ധപ്പെട്ടുനില്ക്കുന്ന പേര്. ഗുണം എന്നതുകൊണ്ടു മാത്രമാണ് അച്ഛെനെന്നുള്ള സങ്കല്പം ജോസഫിന്റെ മകനുണ്ടാകുന്നത്. വിശേഷേണ ഗ്രഹിച്ചുവച്ചിട്ടുള്ള തത്വം അഥവാ വിഗ്രഹ സങ്കല്പം കൂടാതെ ഇത് സാദ്ധ്യമല്ല. അതാത് പശുവിന്റെ കൂട്ടികള്‍ അവയുടെ അമ്മയെ തിരിച്ചറിയുന്നതും വിശേഷേണ ഗ്രഹിച്ചു വച്ചിട്ടുള്ളതുകൊണ്ടാണ് ..
തേങ്ങയില്‍ നിന്നും മാങ്ങ മുളയ്ക്കാതെ തെങ്ങ് മുളയ്ക്കുന്നതും ഇതേ തത്വം തന്നെ പട്ടി പൂച്ചയെ പ്രസവിക്കാത്തതും ആന ആടിനെ പ്രസവിക്കാത്തതും വലിപ്പ വത്യാസം കൊണ്ടോ മതനിയമം തടസ്സമായതുകൊണ്ടോ അല്ല. സാമാന്യതത്വവും വിശേഷതത്വവും തമ്മിലുള്ള ബന്ധവും വ്യത്യാസവുമാണ് ഇതിനു കാരണം.

അച്ഛനെന്നും അമ്മയെന്നും വിളിക്കുവാന്‍ രൂപം, ഗുണം, നാമം ഈ മൂന്നും ബന്ധപ്പെട്ടതത്വം ആവശ്യമാണ്. ...ക്രിസ്തു എന്നെഴുതുന്നതിന് ഉപയോഗിക്കുന്ന ആദ്യക്ഷരമായ ‘ക്രി’ രൂപം മാറ്റി വ  അതേ പേപ്പറില്‍ അതേ മഷികൊണ്ട് അതേ പേന ഉപയോഗിച്ച് അതേ ആളുതന്നെ ...വ’..എന്നെഴുതിയാല്‍ ക്രിസ്തു വസ്തുവായി മാറും. രണ്ട് അക്ഷരത്തിലും ഉപയോഗിച്ചിരിക്കുന്ന സാധനവും എഴുതിയ ആളും ഒന്നാണെങ്കിലും വിഗ്രഹവ്യത്യാസം വന്നപ്പോള്‍ ക്രിസ്തു വസ്തുവായി മാറി. അപകടകരമായ ഈ മാറ്റം വിശേഷേണയുള്ള അര്ത്ഥം് വ്യക്തമാക്കുന്ന വിഗ്രഹത്തെ മാനിക്കാതെ ഉണ്ടായതാണ്. ജോസഫിനുവേണ്ടി വസ്തുവിന്റെ അവകാശം എഴുതിക്കൊടുക്കുമ്പോള്‍ ‘ജോ’യുടെ സ്ഥാനത്ത് ‘യൂ’ ആയിപ്പോയാല്‍ വസ്തുവിന്റെ അവകാശം ജോസഫിനല്ല യൂസഫിനാണ്. അവകാശംപോലും വിഗ്രഹവ്യത്യാസംകൊണ്ട് നഷ്ടപ്പെടും. കോടതി നിയമംപോലും വിഗ്രഹത്തെ ആസ്പദമാക്കിയാണ് നിലനില്ക്കുന്നത്.

രാമന്റെ അവകാശം സ്ഥാപിക്കുന്നതിന്-- ‘ര’ --യുടെ സ്ഥാനത്ത് ‘--വ’ --എഴുതിയാല്‍ പോരാ, കാരണം രാമനും വാമനും --ര---യും --വ---യും കൊണ്ട് വ്യത്യസ്ത വ്യക്തികളായി മാറിയിരിക്കുന്നു. ഇവയ്ക്ക് മാറ്റം വരുത്തിയാല്‍ അവകാശത്തിന് മാറ്റം വരും. രൂപത്തെ മാനിക്കാതെവന്നാല്‍ വരുന്ന അപകടം നോക്കണേ! മനുഷ്യന്‍ ഉല്പാദിപ്പിക്കുന്ന സാധനംപോലും രൂപം, ഗുണം, നാമം ഇവകളെ ആസ്പദമാക്കിയല്ലാതെ വിവേചിക്കാന്‍ സാദ്ധ്യമല്ല.... ഒരു പവന്‍ കൊണ്ടുണ്ടാക്കുന്ന മാലയും അത്രയും സ്വര്ണം‍ കൊണ്ടുണ്ടാക്കുന്ന വളയും വിഗ്രഹസ്വഭാവത്തെ ആസ്പദമാക്കിയാണ് കഴുത്തിലും കയ്യിലും ഇടാന്‍ യഥാക്രമം പ്രയോജനപ്പെടുത്തുന്നത്. വള എടുത്ത് കഴുത്തിലും ചെയിന്‍ എടുത്ത് മൂക്കിലും തൂക്കാതിരിക്കുന്നത് വിഗ്രഹ വ്യത്യാസം കൊണ്ടാണ്.
ഭാര്യയേയും, അമ്മയേയും, അമ്മൂമ്മയേയും, മകളേയും തിരിച്ചറിയണമെങ്കിലും രൂപം, ഗുണം, നാമം എന്നിവ അടങ്ങിയിരിക്കുന്ന വിഗ്രഹവ്യത്യാസം വേണം. ഈ വിഗ്രഹതത്ത്വത്തെ ലംഘിച്ചാല്‍ സംസ്‌കാരം നിലനിര്ത്താ ന്‍ പ്രയാസംവരും. ..ഓരോന്നോരോന്നായി ഇങ്ങനെ പരിശോധിച്ചാല്‍ സാമാന്യം, വിശേഷം എന്നീ രണ്ടു വാക്കുകളിലൂടെ നിലനില്ക്കുന്ന ജഡതത്വവും, ജീവതത്വവും, രൂപം, ഗുണം, നാമം എന്നീ മൂന്നവസ്ഥകളെ സൂക്ഷിച്ചിരിക്കുന്നു.

വിഗ്രഹസങ്കല്പം കൂടാതെ വിശേഷേണ ഒന്നിനേയും അറിയുവാന്‍ സാദ്ധ്യമല്ല.
ഈ സാമാന്യതത്ത്വം തന്നെയാണ് ജീവാത്മാവും പരമാത്മാവും. ഉപ്പില്‍ ചേര്ത്തര വെള്ളവും പഞ്ചസാരയില്‍ ചേര്ത്താ വെള്ളവും തമ്മില്‍ വ്യത്യാസമില്ലെങ്കിലും ഗുണവ്യത്യാസം അനുഭവപ്പെടുന്നുവല്ലോ. ഇതേ വ്യത്യാസമേ ജീവാത്മാവിനും പരമാത്മാവിനും ഉള്ളൂ. പരമാത്മാവ് തന്നെയാണ് ഈശ്വരന്‍. ഈശ്വരശക്തി നാനാവിധത്തിലുള്ള രൂപങ്ങളിലൂടെയാണ് പ്രകൃതിയില്‍ ജീവശക്തിയായി വ്യാപരിച്ചിരിക്കുന്നത്. ..
ഇതില്നികന്നും പ്രപഞ്ചം നിറഞ്ഞുനില്ക്കുന്ന ഈശ്വരസങ്കല്പം രൂപം, ഗുണം എന്നിവകളെ അടിസ്ഥാനമാക്കി നില്ക്കുന്ന വിഗ്രഹങ്ങളിലൂടെയാണെന്നു തെളിയുന്നു. വിശേഷേണയുള്ള തത്വം ഗ്രഹിച്ചുവച്ചിട്ടുള്ള വിഗ്രഹങ്ങളെ നിരസിച്ചാല്‍ ..പ്രപഞ്ചത്തില് ആക്ഷേപിക്കുന്നവനും അത് പറയുന്നവനും ആരാണെന്നു  ആരാണ് എന്ന് തെളിയിക്കാൻ  പ്രയാസം ആകും

വിഗ്രഹതത്വം പ്രപഞ്ചത്തിന്റെ നാനാരൂപങ്ങള്‍; ഗുണങ്ങള്‍, നാമങ്ങള്‍ എന്നതുകളെ സൂക്ഷിക്കുന്ന നിയമമാണെന്നും അല്ലെങ്കില്‍ പ്രപഞ്ചമില്ലെന്നും മനസ്സിലാക്കിയിട്ടാണ് ആചാര്യന്മാര്‍ വിഗ്രഹത്തെ മാനിച്ചുകൊണ്ട് വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ മാനിക്കാന്‍ നമ്മെ പഠിപ്പിച്ചത്.
കാന്തശക്തി അറിയണമെങ്കില്‍ ആ ശക്തിയെ സൂക്ഷിക്കുന്ന ലോഹം ആവശ്യമാണ്. ലോഹം ഇവിടെ വിഗ്രഹത്തിന്റെ സ്ഥാനം വഹിക്കുന്ന കാന്തശക്തി ഈശ്വരന്റെ സ്ഥാനവും. ഇലക്ട്രിസിറ്റി ഉണ്ടെന്നറിയുന്നത് ഫാന്‍, ലൈറ്റ് തുടങ്ങിയ ഉപാധികളില്‍ കൂടിയാണ്. ഈ ഉപാധി(medium) കള്‍ വിഗ്രഹങ്ങളാണ്. കാണുക, തൊടുക, അനുഭവിക്കുക എന്നതുകളെല്ലാം മാദ്ധ്യമങ്ങളില്‍ കൂടിയേ കഴിയൂ. ഈ മാദ്ധ്യമങ്ങളാണ് വിഗ്രഹങ്ങള്‍

. ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള വിഗ്രഹങ്ങളിലൂടെയാണ് ആചാര്യന്മാര്‍ നമുക്ക് ഈ തത്വം കാണിച്ചു തന്നിട്ടുള്ളത്.

നടന്ന രസാവഹമായ ഒരു സംഭവം വ്യക്തമാക്കാം 
ഏകദൈവം വിശ്വാസിയായ  ഒരദ്ധ്യാപകന്‍  അദ്ദേഹം തന്റെ ശിഷ്യയും ആയാണ് വന്നത്  അവരു തമ്മിൽ പ്രണയം ആണെന്നും പക്ഷെ ശിഷ്യ വിഗ്രഹാരാധന വിശ്വസിക്കുന്നവൻ ആണെന്നും അത് തെറ്റാണു എന്ന് സമർത്ഥിക്കാൻ  ഒരു വിഗ്രഹാരാധകൻ ആയ സംന്യാസിയുടെ മറുപടിയിലൂടെ  ശിഷ്യയെ മാറ്റാനും ആയിരുന്നു ആ അദ്ധ്യാപകൻ ശിഷ്യയും ആയി ഞങ്ങളുടെ ആശ്രമത്തിൽ വന്നത് ..
നൈവേദ്യസമയം  കഴിഞ്ഞ് ബാക്കിയിരുന്ന പാളയന്‍ കോടന്‍ പഴം അദ്ദേഹത്തിനു കൊടുത്തു. ‘ എനിക്ക് ഇതിലൊന്നിലും വിശ്വാസമില്ല’ എന്നായിരുന്നു മറുപടി, ‘ ഏതിലാണ് വിശ്വാസമില്ലാത്തത്’ എന്ന് ഗുരു ചോദിച്ചു. ??വിഗ്രഹത്തില്‍! അദ്ദേഹം മറുപടി പറഞ്ഞു. ‘... ഇത് വിഗ്രഹമല്ലല്ലോ പാളയന്‍ കോടന്‍ പഴമല്ലേ’ ഗുരു  നേരംപോക്കായി പറഞ്ഞു ഒരു പടികൂടിക്കടന്ന് വിഗ്രഹരഹസ്യം വ്യക്തമാക്കാം എന്നു ഗുരു നീചയിച്ചു...
നിങ്ങള്‍ വിഗ്രഹാരാധകനും സ്പിരിറ്റിന്റെ ആരാധകനും’ ആണെന്ന്  ഗുരു  മറുപടി പറഞ്ഞു അതൊന്ന് തെളിയിച്ചുതന്നാല്‍ കൊള്ളാം എന്നായി വന്നയാള്‍.          ഗുരു  തിരിച്ചടിച്ചു നിങ്ങള്‍ സ്‌നേഹിക്കുന്ന കുട്ടിയുടെ മരണശേഷം ശവശരീരത്തെ നിങ്ങള്‍ സ്‌നേഹിക്കുമോ? രഹസ്യം അറിഞ്ഞതിലുള്ള അമര്ഷുവും ഉത്തരം കിട്ടാത്തതിലുള്ള വിഷമവും ഒരുമിച്ചു പ്രകടമായി. ഞാന്‍ വിശദീകരിച്ചു. സ്നേഹിച്ചത് വിഗ്രഹത്തെയാണെങ്കില്‍ ശവശരീരത്തെ വിവാഹം കഴിക്കണം. അത് സാദ്ധ്യമില്ലെങ്കില്‍ നിങ്ങള്‍ ശരീരത്തെയല്ല അതിലുള്ള ജീവനെയാണ് സ്‌നേഹിച്ചത്. ആ ജീവനെ ശരീരത്തെകൂടാതെ വിവാഹം കഴിക്കുവാനും സാദ്ധ്യമല്ല. അപ്പോള്‍ ശരീരത്തിലൂടെ നിങ്ങള്‍ സ്‌നേഹിച്ചത് ജീവനേയും ജീവനിലൂടെ നിങ്ങളെ ആകര്ഷി‍ച്ചത് ശരീരവുമാണ്. രണ്ടും നിങ്ങളുടെ ആരാധനാമൂര്ത്തി കളാണ്. ശരീരം (വിഗ്രഹം) കൂടാതെ Lover ഇല്ല. ജീവന്‍ കൂടാതെയുള്ള ശരീരം നിങ്ങള്ക്ക്ര ആവശ്യമില്ല. ഇങ്ങനെ നോക്കുമ്പോള്‍ ജീവനും അതിനാസ്ഥാനമാക്കിയ ശരീരവുമാണ് നിങ്ങളെ കാമുകനാക്കി മാറ്റിയത്.
ചൈതന്യത്തെ അറിയുന്നതിന് വിഗ്രഹം കൂടാതെ സാദ്ധ്യമല്ലെന്ന് ഇതുകൊണ്ട് സ്പഷ്ടമാണ്. സൗന്ദര്യമുള്ള ശരീരം വിഗ്രഹവും, സൗന്ദര്യം നല്കിയ ചൈതന്യം ജീവനുമാണ്. ഈ ശരീരവും ജീവനും ബന്ധപ്പെടാത്ത കാമുകനോ കാമുകിയോ ഇല്ല, ശരീരത്തെ കൂടാതെ ജീവനോ ജീവനെ കൂടാതെ ശരീരത്തെയോ ബഹുമാനിക്കാനും കഴിയുന്നില്ല. വിഗ്രഹത്തില്‍ ചൈതന്യം പ്രസരിക്കുന്നു എന്നുള്ളതാണ് വിഗ്രഹാരാധനയുടെ രഹസ്യം. ഒന്നിനെ ഒഴിവാക്കിമറ്റൊന്നിനെ സ്വീകരിക്കുവാന്‍ സാദ്ധ്യമല്ല. എങ്കിലും അടിസ്ഥാനമായത് ചൈതന്യസ്വരൂപമായ ജീവന്ത്ന്നെ. വിഗ്രഹാരാധകനും, ജഡമായ ശരീരത്തെ സ്‌നേഹിക്കാന്‍ കഴിയാത്ത നിങ്ങള്‍ അതിലുള്ള സ്പിരിറ്റിനെ ആരാധിച്ചവനുമാണ്. ഇതില്‍ ഏതെങ്കിലും തെറ്റെന്നു തെളിയിച്ചാല്‍ നിങ്ങള്‍ കാമുകനായോ നിങ്ങളുടെ സ്‌നേഹഭാജനത്തിന് കാമുകിയായി ഇരിക്കുവാനോ സാദ്ധ്യമല്ല, പ്രപഞ്ചത്തിലെ ചൈതന്യവും വിഗ്രഹവും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധം വിഗ്രഹത്തെ ആക്ഷേപിക്കുന്ന നിങ്ങളുടെയും കാമുകിയുടെയും വിവേകം ഇല്ലായിമകൊണ്ടു അറിയാന്‍ കഴിയാതെ പോയതാണ്  അദ്ദേഹം പിന്നെ ഈ അപകടത്തില്നിിന്നും രക്ഷപ്പെട്ടതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്.

((കടപ്പാട്   ഗുരു പരമ്പരയോട്  ))