Friday, 30 September 2016

പ്രവൃത്തി

ഓരോ പ്രവൃത്തിക്ക് പിന്നിലും ഒരു വാക്കുണ്ട്.  ഓരോ വാക്കിനുപിന്നിലും ഒരു ചിന്തയുണ്ട്.  ഓരോ ചിന്തക്കുപിന്നിലും ഒരു വാസന  (ജന്മസിദ്ധമായ ആഗ്രഹം)  ഉണ്ട്. ആഗ്രഹത്തിന് പിന്നിലും പ്രാരബ്ധം, അല്ലെങ്കില്‍ ഭൂതകാല കര്‍മ്മത്തിന്റെ പ്രേരണ, ഉണ്ട്. ഇതാണ് പ്രവൃത്തിയുടെ കാലക്രമം.

കടപ്പാട്  ഗുരുകൃപ

നമ്മുടെ "ധര്‍മ ബോധം

നമ്മുടെ "ധര്‍മ ബോധംമാണ്" "ആത്മാവ് " അതിനെ നല്ലതും ചീതയും ആയ മനസ്സാല്‍ മൂടപ്പെട്ടിരിക്കുന്നു...മനസ്സിനെ ബുദ്ധിയാല്‍ മൂടപ്പെട്ടിരിക്കുന്നു... ബുദ്ധിയെ അജ്നാനതാല്‍ മൂടപ്പെട്ടിരിക്കുന്നു... അജ്ഞാനം ചിത്തതാല്‍ മൂടപ്പെട്ടിരിക്കുന്നു... ചിത്തം... അഹങ്കാരത്താല്‍ മൂടപ്പെട്ടിരിക്കുന്നു... അഹങ്കാരം ഈ ശരീരതാല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ ശരീരത്തെ സമൂഹത്താല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ സമൂഹം... പ്രകൃതിയാല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ പ്രകൃതി ഈ ലോകത്താല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ ലോകത്തെ... സൌരയൂഥം... മൂടിയിരിക്കുന്നു... ഈ സൌരയൂഥം... ഈ അനതമജ്ഞാന അവർണനീയത്തിൽ വ്യവഹരിക്കുന്നു... ഈ വ്യാപിചിരിക്കുന്നതിനെ സര്‍വ വ്യാപി അഥവാ "പരബ്രഹ്മം" എന്ന് വിശേഷിപ്പിക്കുന്നു... ഈ പരഭ്രഹ്മം തന്നെയാണ്... ഒരു ചെറിയ 'വിത്തിന്റെ' രൂപത്തില്‍ സകല ചരാചരങ്ങളിലും ഉറങ്ങിക്കിടക്കുന്നത്... ഇതിനെ 'ബ്രഹ്മം' അഥവാ 'ആത്മാവ് ' എന്ന് പറയുന്നു... ഈ 'ആത്മാവിനെ' 'പരമാത്മാവില്‍' ലയിപ്പിക്കാനുള്ള ശാസ്ത്രമാണ് 'വേദങ്ങള്‍'

((കടപ്പാട്  ഗുരുകൃപ )

ഗുരു എന്ത്, എന്തിന്, എങ്ങനെ

ഗുരു എന്ത്, എന്തിന്, എങ്ങനെ?

           ഗുരു ആരാണ്? ഗുരു എന്നതില്‍ ‘ഗു’ ശബ്ദം അന്ധകാരേത്തയും ‘രു’ എന്ന് പറയുന്നത് അതിെന നിേരാധിക്കുന്നതുമാണ്. അജ്ഞാനമാകുന്ന അന്ധകാരെത്ത നീക്കുന്നവനാണ് ഗുരുനാഥന്‍. എന്ന സംസ്‌കൃത പദം അർത്ഥമാക്കുന്നത് ..

അറിവ് രണ്ടു ഉണ്ട് എന്നാണ്  ഋഷി മതം  വിദ്യയും ..അവിദ്യയും ..(( spiritual knowledge and scientific knowledge ))  ഭൗതിക ജീവിതത്തെ  കുറൂറിച്ചുള്ള അറിവിനെ  അവിദ്യയെന്നും ..ആത്മീയജീവിതത്തെ കുറിച്ചുള്ള അറിവിനെ  വിദ്യ എന്നും ഋഷി മതം...

ഒന്നുകൂടി  ചുരുക്കി വിശധികരിച്ചാൽ  നാം കണ്ണ് കൊണ്ട്  ലോകത്തെ കാണുന്നു  കാണുന്ന എന്നെ (അഹം ) കാണാൻ സാധികില്ലലോ . അപ്പോൾ നിങ്ങൾ ചോദിക്കാം എന്നെ കണ്ണാടിയിൽ കാണാം അല്ലോ  അതും ശരീരത്തിന്റെ  പ്രതിബിബം ആണെന്നുള്ളത് മറക്കരുത്  അപ്പോൾ  എന്നെ         ( ( അഹം ))കാണാൻ എനിക്ക് എങ്ങനെ കഴിയും...  ആ വിദ്യയാണ്  ആത്മീയജ്ഞാനം  എന്ന് പറയുന്നത്  അത് ഗുരുവിനല്ലാതെ നിങ്ങൾക്ക്‌   ലഭിക്കില്ല .. എല്ലാപേർക്കും  കിട്ടുന്നത്തല്ല  ഗുരുകൃപ...ജന്മ ജന്മത്തരങ്ങളിലെ പുണ്യം അതിന്  ആവിശ്യം ആണ് എന്ന് അറിഞ്ഞാലും ....ഗുരു ശിഷ്യ ബന്ധം വിവരണത്തിന് അതീതം ആണ്. അനുഭവിച്ചു തന്നെ അറിയണം. ലോകത്തില്‍ ഏറ്റവും വലിയ മുഹൂര്ത്തം, നല്ല ഒരു ഗുരുവും, പഠിക്കാന്‍ ആഗ്രഹം ഉള്ള ഒരു ശിഷ്യനും തമ്മില്‍ കൂടിച്ചേരുന്നത് ആണ്...

ഗുരുവിന്റെ ശ്രദ്ധ വിത്തെത്ത അപഹരിക്കുന്നതിലല്ല....ചിത്തെത്ത അപഹരിക്കുന്നതിലാണ്. ചിത്തെത്ത അപഹരിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ ഗുരു.

ഗുരുര് ബ്രഹ്മ, ഗുരുര് വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരാ, ഗുരുര്‍ സാക്ഷാത് പരബ്രഹ്മം, തസ്മൈ ശ്രീ ഗുരവേ നമ ;എന്നതില്‍ ഗുരു തത്ത്വം പൂര്‍ണ്ണം ആയിരിക്കുന്നു.

(( ജന്മ ജന്മാന്തര പുണ്യത്താൽ  എനിക്ക് ലഭിച്ച ഗുരുവിനോട് കടപ്പാട് . ഗുരു കൃപ ))

ഓഷോ

കടമ ഉദാസീനമാണ്: സ്നേഹം ആവേശപൂർണ്ണമാണ്‌. കടമയ്ക്ക് സഹായിക്കാൻ കഴിയും, പക്ഷേ സ്നേഹത്തിന് പരിവത്തനപ്പെടുത്താൻ കഴിയും. കടമയ്ക്ക് മറ്റേ വ്യക്തിയുടെ ഉപരിതലത്തിൽ സ്പർശിക്കാൻ മാത്രമേ കഴിയൂ.

കാരണം അതു വരുന്നത് നിങ്ങളുടെ തലച്ചോറിൽ നിന്നാണ്. സ്നേഹത്തിന് പരിവർത്തനപ്പെടുത്താൻ കഴിയും, കാരണം അതു വരുന്നത് നിങ്ങളുടെ ഹൃദയത്തിൽ നിന്നാണ്.....

ഓഷോ

രമണ മഹര്‍ഷി

രമണ മഹര്‍ഷി ഭാരതഭൂമിയുടെ മാനസപുത്രന്മാരില്‍ ഒരാളാണ്. എത്രയും സത്യസന്ധതയും മൗലികതയും പുലര്‍ത്തുന്ന ആള്‍. ഒരു പ്രതിഭാസം എന്നുതന്നെ പറയണം. വെളുത്ത ഒരു പ്രതലത്തിലെ ഏറ്റവും വെളുത്ത ബിന്ദു.

രമണ മഹര്‍ഷിയുടെ ജീവിതത്തിലും മൊഴികളിലും ഏറ്റവും ശുദ്ധിയാര്‍ന്ന ഭാരതസത്തയെ നാം അറിയുന്നു. അത് യുഗാബ്ദങ്ങളുടെ ആ മന്ത്രണമാണ്. വിമോചിത ലോകത്തിന്റെ ജീവശ്വാസം. വിമോചിതമായ മാനുഷികതയുടെ ഉദാത്തത. ഈ സ്വരലയം, ഏകമായ, മഹത്തായ അടിസ്ഥാനത്തില്‍നിന്നാണ് രൂപംകൊള്ളുന്നത്. അതാകട്ടെ വര്‍ണാഞ്ചിതമായ സഹസ്രഭാവങ്ങളാല്‍ ഭാരതീയമായ ആത്മസത്തയെ നവീകരിച്ചുകൊണ്ടിരുന്നു. അതിന്റെ ഏറ്റവും പുതിയ മൂര്‍ത്തീകരണമാണ് രമണ മഹര്‍ഷി.

ആത്മസത്തയും ദൈവവും തമ്മിലുള്ള സാത്മീകരണം യൂറോപ്യന്മാരെ സംബന്ധിച്ച് വിസ്മയകരമായി തോന്നാം. അത് പ്രത്യേകമായ രീതിയില്‍ കിഴക്കിന്റെ ആശയസാക്ഷാത്കാരമാണ്. രമണവചനങ്ങള്‍ അതിന്റെ പ്രത്യക്ഷമാണ്. മനഃശാസ്ത്രത്തിന് തന്നെയും അതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കും എത്രയോ അതീതമാണ് ആ സമന്വയം എന്നുപറയാനേ മനഃശാസ്ത്രജ്ഞര്‍ക്കും കഴിയൂ. എന്നാല്‍ ആത്മീയതയുടെ ഉറവിടമെന്ന നിലയില്‍ ആത്മം എന്നത് ദൈവത്തില്‍ നിന്ന് ഭിന്നമല്ലെന്ന് ഭാരതീയന് വ്യക്തമാണ്. അവനവന്റെ ആത്മസത്തയുമായി സാത്മീകരണം നേടുമ്പോള്‍ ഒരുവന്‍ ദൈവം തന്നെയായി മാറും. ഇക്കാര്യത്തില്‍ രമണ മഹര്‍ഷിയുടെ അഭിപ്രായങ്ങള്‍ സുചിന്തിതമാണ്.

പൗരസ്ത്യമായ ആദ്ധ്യാത്മികാനുശീലനങ്ങളുടെ ലക്ഷ്യം പാശ്ചാത്യമായ ആദ്ധ്യാത്മികതയുടേത് തന്നെയെങ്കിലും, ശ്രദ്ധ ഞാന്‍ എന്നതില്‍ നിന്നും, അഹം എന്നതില്‍നിന്നും ആത്മത്തിലേക്ക് മാറുന്നു. മനുഷ്യനില്‍നിന്ന് ദൈവത്തിലേക്ക്.  ആത്മത്തില്‍ അഹം എന്നത് മറഞ്ഞുപോകുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. മനുഷ്യന്‍ ദൈവത്തിലേക്ക് അലിയുന്നു. ലഃലൃരശശേമ ുെശൃശൗേമഹശമ യില്‍ സമാനമായ ഒരു ശ്രമം വിവരിക്കപ്പെടുന്നുണ്ട്. ശ്രീരാമകൃഷ്ണനും ആത്മത്തെ സംബന്ധിച്ച് അതേ സമീപനമാണ് സ്വീകരിക്കുന്നത്. അഹം എന്നതും ആത്മം എന്നതും തമ്മിലുള്ള സംഘര്‍ഷസംവാദം അദ്ദേഹത്തില്‍ കുറേക്കൂടി ഗാഢമായി സംഭവിക്കുന്നു. അഹത്തിന്റെ വിലയനമാണ് ആത്മീയ സാധനയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് രമണ മഹര്‍ഷി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

എന്നാല്‍ എന്തുകൊണ്ടോ ശ്രീരാമകൃഷ്ണന്‍ ഇക്കാര്യത്തില്‍ സന്ദിഗ്ധമായ മനോഭാവമാണ് പുലര്‍ത്തിയത്. ഞാന്‍ എന്ന ബോധം നിലനില്‍ക്കുന്നിടത്തോളം യഥാര്‍ത്ഥ ജ്ഞാനവും ഭക്തിയും അസാദ്ധ്യമാണ് എന്നദ്ദേഹം പറയുന്നുണ്ടെങ്കിലും അഹങ്കാരത്തിന്റെ മാരകമായ സ്വഭാവം അദ്ദേഹം അംഗീകരിക്കേണ്ടിയിരുന്നു. അദ്ദേഹം പറയുന്നു; വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ യോഗാത്മകത്വം നേടാനും അഹത്തില്‍നിന്ന് മോചനം നേടാനും കഴിയുന്നുള്ളൂ. ഇത് വളരെ അപൂര്‍വമായി മാത്രം സാധ്യമാകുന്ന ഒന്നാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം സംസാരിക്കൂ, അല്ലെങ്കില്‍ ഒഴിഞ്ഞുമാറി ഒറ്റയ്ക്ക് നിലകൊണ്ടുകൊള്ളൂ, എന്നാലും ഈ ആഹം നിങ്ങളിലേക്ക് മടങ്ങും. ഇന്ന് പോപ്ലാര്‍ മരത്തെ ഒന്ന് മുറിച്ചു നോക്കുക. നാളെ അതില്‍ പുതിയ ശാഖകള്‍ നാമ്പെടുക്കുന്നത് കാണാം. ഈ അഹത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് അന്തിമമായി മനസ്സിലാക്കവേ, അതിനെ സേവകത്വഭാവത്തിലുള്ള അഹമായി നിലനിര്‍ത്തുക. എന്നാല്‍ രമണമഹര്‍ഷി ഈ ആനുകൂല്യം പ്രകടിപ്പിക്കാതെ, കൂടുതല്‍ ആത്മീയമായ വിപ്ലവഭാവം പ്രകടിപ്പിക്കുന്നു.

അഹം, ആത്മ എന്നീ രണ്ട് ഭാവങ്ങള്‍ തമ്മിലുള്ള മാറിവരുന്ന ബന്ധങ്ങള്‍ പ്രത്യേകമായ ഒരനുഭവമേഖലയെ പ്രതിനിധീകരിക്കുന്നു. കിഴക്കിന്റെ ആത്മവിശകലനാത്മകമായ ബോധതലം പാശ്ചാത്യമനുഷ്യന് പലപ്പോഴും അനഭിഗമ്യമായി മാറുന്നു. നമ്മുടേതില്‍നിന്ന് വളരെ വ്യത്യസ്തമായ കിഴക്കിന്റെ തത്വശാസ്ത്രം ഉന്നതമൂല്യങ്ങളടങ്ങിയ വര്‍ത്തമാനത്തെ പ്രതിനിധീകരിക്കുന്നു. അത് എത്തിപ്പിടിക്കാന്‍ നമുക്ക് യത്‌നിക്കേണ്ടിയിരിക്കുന്നു. ആന്തരികമായ ആത്മത്തിന്റെ ധ്യാനനിരതഭാവത്തില്‍നിന്ന്, ആയിരത്താണ്ടുകളുടെ ധ്യാനസംസ്‌കൃതിയില്‍നിന്ന് ഭാരതത്തിന്റെ ആത്മസത്ത നേടിയെടുത്ത പ്രമുഖങ്ങളായ വിചാരസത്യങ്ങള്‍ രമണമഹര്‍ഷിയുടെ വാക്കുകളില്‍ സംഗൃഹീതമായിരിക്കുന്നു. മഹര്‍ഷിയുടെ വ്യക്തിജീവിതവും കര്‍മങ്ങളും ഭാരത ജനതയുടെ മോക്ഷസാധകമായ സത്യാന്വേഷണത്തെ ഒരിക്കല്‍ക്കൂടി ദൃഷ്ടാന്തവല്‍ക്കരിക്കുന്നു.
കിഴക്കന്‍ ദിക്കിലെ രാഷ്ട്രങ്ങള്‍ അവരുടെ ആത്മീയമായ സമ്പന്നതയ്ക്ക് കോട്ടമുണ്ടാക്കുന്ന ചില ഭീഷണികള്‍ നേരിടുകയുണ്ടായി.

ആ സ്ഥാനത്തേക്ക് കടന്നുവന്നതാകട്ടെ പാശ്ചാത്യമനസ്സിന്റെ ഗുണപുഷ്‌ക്കലതകളാണെന്ന് പറയുവാനും കഴിയില്ല. അതുകൊണ്ട് ശ്രീരാമകൃഷ്ണനെയും ശ്രീരമണനെയുംപോലുള്ളവരെ ആധുനികരായ പ്രവാചകന്മാരായി കാണണം. ആയിരത്താണ്ടുകളായി പുലരുന്ന ഭാരതീയ ആത്മീയ സംസ്‌കൃതിയെ ഓര്‍മിപ്പിക്കുക മാത്രമല്ല, അവര്‍ ചെയ്യുന്നത്. അവര്‍ അതിന്റെ മൂര്‍ത്തീകരണമായി മാറുകയും ചെയ്യുന്നു.

പാശ്ചാത്യനാഗരികതയുടെ പ്രഭാവലയത്തില്‍, അതിന്റെ ഭൗതിക-സാങ്കേതിക വ്യാവസായിക തിരതള്ളലില്‍ ആത്മാവിന്റെ തൃഷ്ണകളെ മറക്കരുതെന്ന് അവരുടെ ജീവിതവും സന്ദേശങ്ങളും നമ്മെ പഠിപ്പിക്കുന്നു. രാഷ്ട്രീയവും സാമൂഹികവും ബുദ്ധിപരവുമായ ജീവിതത്തെ അധീനപ്പെടുത്തി നേടുവാനുള്ള പാശ്ചാത്യസമൂഹത്തിന്റെ പ്രകടവും അശാന്തവുമായ ഉല്‍ക്കടാഗ്രഹം, എല്ലാറ്റിനെയും അട്ടിമറിക്കുന്ന ആഗ്രഹം കിഴക്കന്‍ ദേശങ്ങളിലേക്കും പരക്കുന്നത് കാണാതിരിക്കാനാവില്ല.

ഭാരതത്തില്‍ മാത്രമല്ല ചൈനയിലും ആത്മീയമായ ജീവിതത്തിന്റെ പരിപുഷ്ടികളില്‍ നല്ലൊരു പങ്കും നഷ്ടമായി വരുന്നു. അകത്തില്‍നിന്ന് പുറത്തേക്കുള്ള സംസ്‌കാര പരിണാമം പല തിന്മകളെയും നശിപ്പിച്ചേക്കാം. അതിനാല്‍ കിഴക്കിന്റെ ജ്ഞാനലോകത്തിനും യോഗാത്മകതയ്ക്കും നമ്മോട് ചിലത് പറയാനുണ്ട്. അനനുകരണീയമായ ഭാഷയിലാണ് അവ പറയപ്പെടുന്നത്, അത് നമ്മുടെ സംസ്‌കൃതിയിലുണ്ടായിരുന്ന, ഇപ്പോള്‍ നാം മറന്ന ചിലതിനെ ഓര്‍മിപ്പിക്കും. നാം ശ്രദ്ധ കൊടുക്കാതിരുന്ന ആന്തരിക മനുഷ്യന്റെ വിധിനിയോഗങ്ങളിലേക്ക് അത് നമ്മുടെ ശ്രദ്ധ ക്ഷണിക്കും.

രമണ മഹര്‍ഷിയുടെ ജീവിതവും സന്ദേശവും ഭാരതീയര്‍ക്ക് മാത്രമല്ല, നമുക്കും പ്രധാനപ്പെട്ടതാണ്. മഹത്തായ മാനുഷികാഭിമുഖ്യങ്ങളെ അവ രേഖപ്പെടുത്തുന്നുവെന്നു മാത്രമല്ല, നമുക്കും പ്രധാനപ്പെട്ടതാണ്. മഹത്തായ മാനുഷികാഭിമുഖ്യങ്ങളെ അവ രേഖപ്പെടുത്തുന്നുവെന്നു മാത്രമല്ല, അത് മനുഷ്യവംശത്തിന് ഒരു മുന്നറിയിപ്പുമാണ്. ആത്മനിയന്ത്രണം നഷ്ടപ്പെട്ട അബോധത്തിന്റെ കലുഷതകളിലേക്ക് നഷ്ടപ്പെടാന്‍ സാധ്യതയുള്ള മാനുഷ്യകത്തിന് ഒരു മുന്നറിയിപ്പ്.

(സ്പിരിച്വല്‍ ടീച്ചിങ് ഓഫ് രമണമഹര്‍ഷി എന്ന പുസ്തകത്തിന് എഴുതിയ ആമുഖത്തില്‍ നിന്ന്)

സർവ്വം തത് സത്യം സ ആത്മാ തത്ത്വമസി

"സർവ്വം തത് സത്യം സ ആത്മാ തത്ത്വമസി"

എല്ലാത്തിനും ആധാരമായ ആ പരബ്രഹ്മരൂപം തന്നെയാണ് നമ്മിൽ  ജീവചൈതന്യമായിരിക്കുന്നത്. എങ്കിൽ  എന്തുകൊണ്ട് നമുക്ക് ആ തിരിച്ചറിവ് അഥവാ താദാത്മ്യം സദ്ധ്യമാകുന്നില്ല...?

ജീവാത്മാസ്വരൂപം ആകുന്ന ആ പരംപൊരുളിന്റെ പതിനെട്ട് തട്ടുകൾ ആണ്ണ് 'ഞാൻ' എന്ന അഹങ്കാരത്തിലേക്കുള്ള ദൂരം. ഈ തലങ്ങൾ ജ്ഞാനം, അജ്ഞാനം,  ത്രിഗുണങ്ങളായ സാത്വികം, രാജസം, താമസം, അഷ്ടരാഗങ്ങളായ കാമം,ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, തത്ത്വം, അഹങ്കാരം, പഞ്ചേന്ദ്രിയങ്ങളായ ത്വക്ക്, നാക്ക്, മൂക്ക്, കാത്, കണ്ണ് എന്നിവയാണ്. പഞ്ചേന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും  പോഷിപ്പിച്ചു സ്ഥൂലപ്രപഞ്ച ലൗകീക വാസനകളിൽ  മുഴുകി കാലക്ഷോപം ചെയ്യുന്ന നമുക്ക് സ്വഭാവികമായും അതിലും ഉയർന്ന തലത്തിലുള്ള  പത്തൊൻപതാമത്തെ  ഉണ്മയായ  ആ പരംപൊരുളിനെ സാക്ഷാത്കരിക്കുവാൻ സാധിക്കുന്നില്ല.. എന്നാൽ ആ ചൈതന്യത്താൽ ആണ് ഈ തത്ത്വങ്ങളെല്ലാം പ്രകാശിക്കുന്നതും പ്രവർത്തിക്കുന്നതും. ആ ചൈതന്യത്തിന്റെ അഭാവത്തിൽ പഞ്ചേന്ദ്രിയങ്ങൾക്കോ, അഷ്ടരാഗങ്ങൾക്കോ,  ത്രിഗുണങ്ങൾക്കോ,  അജ്ഞാനത്തിനോ, ജ്ഞാനത്തിനോ  നിലനിൽപ്പില്ല. ആ ജീവാത്മസ്വരൂപം ഈ പതിനെട്ട് തത്ത്വങ്ങളുടെ പിന്നിലെ  ചാലകശക്തിയായിരിക്കുമ്പോൾ തന്നെ ഇവയുടെ സ്വരൂപത്തിൽ  നിന്നും ഗുണങ്ങളിൽ നിന്നും സ്വതന്ത്രമാണ് . അതുകൊണ്ടു തന്നെ ആ ശക്തിയാൽ ഈ  തത്ത്വങ്ങളെ പരിപോഷിപ്പിച്ചു ലൗകിക സുഖദുഖഃങ്ങളിൽ മുഴുകുമ്പോഴും ജീവാത്മസ്വരൂപമായ ആ സ്വത്വത്തെ അറിയാൻ നമുക്ക് സാധിക്കുന്നില്ല.

"സർവ്വേന്ദ്രിയ ഗുണാഭാസം                             
സർവ്വേന്ദ്രിയ വിവർജിതം                                
അസക്തം സർവ്വേഭ്യച്ചൈവ                             
നിർഗ്ഗുണം ഗുണഭോക്തൃ  ച" … (ഭഗവത് ഗീത  ..13 - 15)

       അത് (പരബ്രഹ്മം) എല്ലാ ഇന്ദ്രിയങ്ങളുടെയും കഴിവുകളെ പ്രകാശിപ്പിക്കുന്നതും  എന്നാൽ സ്വയമേവ ഇന്ദ്രിയങ്ങൾ ഒന്നും  ഇല്ലാത്തതും ആണ്. ഒന്നിനോടും  താദാത്മ്യപ്പെടാതെ എല്ലാറ്റിനും ആധാരമായി വിരാജിക്കുന്നു. ഗുണങ്ങൾ ഒന്നും ഇല്ലാത്തതെങ്കിലും അത് ഈ ഗുണങ്ങളെ അനുഭവിക്കുന്നു.  ( അനുഭവത്തിൽ ആധാരമായും നിലകൊള്ളുന്നു )

    പരബ്രഹ്മമായ ജീവാത്മ സ്വരൂപത്തിനു സ്വയമേവ ഈ തത്ത്വങ്ങളോടും അവയുടെ ഗുണങ്ങളോടും  സംഗം ഇല്ലത്തതുകൊണ്ട് ആ ശക്തി ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുമ്പോഴും   അതിൽ നിന്നും അനുഭവങ്ങൾ ഉണ്ടാവുമ്പോഴും ആ സത്യസ്വരൂപത്തെ നമുക്ക് നിത്യജീവിതത്തിൽ അറിയുവാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ലൗകികജീവിതാനുഭവരൂപത്തിൽ തോന്നുന്ന സുഖവും ദുഃഖവും ബാധിക്കുന്ന ശരീരം  ആണ് ഞാൻ എന്ന് വ്യമോഹിച്ച് നമ്മൾ വലയുന്നു.

(( ഗുരു പാരമ്പരയോട്  കടപ്പാട് ))

മായ

മായ

പഞ്ചഭൂതങ്ങള്‍ (ഭൂമി, വായു, വെള്ളം , അഗ്നി , ആകാശം) കൊണ്ടാണ് ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . അന്തഃകരണം (മനസ് , ബുദ്ധി , ചിത്തം , അഹങ്കാരം , ഭോക്തൃ ), ജ്ഞാനേന്ദ്രിയങ്ങള്‍ (കണ്ണ് , കാത് , നാക്ക് , മൂക്ക്, ത്വക്ക് ) , കര്‍മ്മേന്ദ്രിയങ്ങള്‍ (വാക്ക്- സംസാരിക്കുന്നതിനുപയുക്തമായ അവയവങ്ങള്‍ , കൈ , കാല്‍ , ഗുഹ്യം , ഗുദം) , പഞ്ചപ്രാണനുകള്‍ ((പ്രാണന്‍-ശ്വാസകോശങ്ങളിലൂടെ കലകളിലെത്തുന്ന പ്രാണന്‍ , അപാനന്‍-ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ പുറത്തു തള്ളുന്ന അധോവായു, വ്യാനന്‍ - ശരീരംമുഴുവന്‍ നിയന്ത്രിക്കുന്ന പ്രാണന്‍ - നാഡീ ഞരമ്പുകള്‍ രക്തചംക്രമണം എന്നിവയുടെ നിയന്ത്രണം , ഉദാനന്‍- ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ മുകളിലേക്ക് തള്ളുന്ന വായു- ഏമ്പക്കം ഛര്‍ദ്ദി എന്നിവയുണ്ടാക്കുന്നു, സമാനന്‍-വായ മുതല്‍ ചെറുകുടല്‍ വരെ സഞ്ചരിച്ച് ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്ന വായു), പഞ്ചേന്ദ്രിയ വിഷയങ്ങള്‍(ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം) എന്നിവയടങ്ങുന്നവയാണ് ജീവികള്‍ . പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തില്‍ വ്യാപിച്ച് അതിനെ നയിക്കുന്ന ജീവചൈതന്യമാണ് ജീവാത്മാവ് .  ഇത് വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന പരമാത്മാവുതന്നെ. ഇത് നാശമില്ലാത്തതാണ് . സുഖദുഃഖങ്ങള്‍, വേദന തുടങ്ങിയവയൊന്നും ഇതിനെ ബാധിക്കുന്നില്ല. ഭൌതികവസ്തുക്കള്‍ക്ക് കാലാവധിയുണ്ട് . അതുകഴിയുമ്പോള്‍ അത് നശിക്കുന്നു . ശരീരത്തിന്‍റെ കാര്യവും ഇതില്‍നിന്നും ഭിന്നമല്ല . എന്നാല്‍ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന അനാദിയും അതുകൊണ്ടുതന്നെ അനന്തവുമായ ആത്മാവ് നശിക്കുന്നില്ല. പഞ്ചഭൂതനിര്‍മ്മിതമായ ശരീരം തന്നെയാണ് ജീവാത്മാവെന്ന (തന്‍റെ ശരീരം തന്നെയാണ് താന്‍ എന്ന) മിഥ്യാ ധാരണ വേദന , സുഖദുഃഖങ്ങള്‍ തുടങ്ങിയ അനുഭവങ്ങള്‍ക്കിടയാക്കുന്നു . പരമാത്മാവ്(ഈശ്വരന്‍) തന്നില്‍നിന്ന് അന്യനാണെന്ന മിഥ്യാ ധാരണമൂലം തന്‍റെ വേദനകള്‍ക്കെല്ലാം കാരണം ഈശ്വരനാണെന്ന് കരുതുന്നു . താന്‍ ഈ ജന്മത്തിലോ മുന്‍ജന്മങ്ങളിലോ ചെയ്ത പാപങ്ങളുടെ ഫലം ഈശ്വരന്‍ തന്നതാണെന്ന മിഥ്യാധാരണയ്ക്കടിമപ്പെടുന്നു . അതിന്‍റെ പരിഹാരാര്‍ത്ഥം വഴിപാടുകള്‍ , മന്ത്രവാദം തുടങ്ങിയവ നടത്തുന്നു . തന്നെക്കുറിച്ചുതന്നെയുള്ള അജ്ഞതയാണിതിനു കാരണം. ഈ അജ്ഞതയും അതുമൂലമുണ്ടാകുന്ന ദുഃഖാനുഭവങ്ങളുമാണ് മായ എന്നറിയപ്പെടുന്നത് . അറിവില്ലായ്മയാണ് മായാഹേതു . അറിവ് നേടുക . വിശ്വവ്യാപിയായ പരമാത്മാവിന്‍റെ അംശമാണ് താനെന്ന ബോധമുണ്ടാകുമ്പോള്‍ മായയില്‍ നിന്ന് മുക്തി നേടുന്നു . ചരാചരങ്ങളെല്ലാം തന്നെ ആ പരമാത്മാവിന്‍റെ അംശങ്ങളാണെന്ന തിരിച്ചറിവ് നമ്മെ ഉച്ചനീചവിവേചനങ്ങള്‍ക്കതീതരാക്കുന്നു . അസുഖങ്ങള്‍, വേദന , മരണം ഇതെല്ലാം ഭൌതികശരീരത്തിന്‍റെ അനിവാര്യതകളാണെന്നും നമ്മളില്‍ വ്യാപിച്ചിരിക്കുന്ന ഈശ്വരചൈതന്യം പാപപുണ്യങ്ങളുടെ കണക്കെടുത്ത് നമ്മളെ ശിക്ഷിക്കാനുള്ളതല്ലെന്നും നമ്മുടെ ആത്മാവിനെ ഉന്നതതലങ്ങളിലേക്കുയര്‍ത്താനുള്ളതാണെന്നുമുള്ള സത്യം
മനസ്സിലാക്കുക. പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ നമ്മള്‍ സുഖദുഃഖാനുഭവങ്ങള്‍ക്കതീതരാകുന്നു .

(( കടപ്പാട് ഗുരു പാരമ്പരയോട് ))