Friday, 30 September 2016

സത്ത

എല്ലാറ്റിന്റേയും സത്ത അഥവ സത്വം ഒന്നാകുന്നു. ഏകത്തിന്റേയും, സമ്പൂര്‍ണ്ണ തയുടേയും, ബഹുത്വത്തിന്റേയും പ്രകടിത അപ്രകടിത സ്ഥിതിയില്‍ ഈശ്വരന്‍ എവിടേയും നിറഞ്ഞു നില്‍ക്കുന്നു. മനുഷ്യ മനസ്സുകളുടെ ഭാവനകള്‍ക്കപ്പുറമായി നിലനില്‍ക്കുന്നു. നമ്മുടെ ഭൗതീക പ്രപഞ്ചം കാണപ്പെടുന്നത്‌ എല്ലാം വളരെ വ്യത്യസ്‌തങ്ങളായിട്ടാണ്‌. ഇവിടെ ഒരോന്നിലും ജീവന്‍ നിറഞ്ഞു നില്‍ക്കുന്നു. ദൈവ സത്തയുണ്ട്‌. ദൈവ സാന്നിദ്ധ്യമുണ്ട്‌. എല്ലാറ്റിനും തികഞ്ഞ അവബോധമുണ്ട്‌. ഒരു കല്ലിനു പോലും അതിന്റേതായ അവബോധമുണ്ട്‌. അല്ലെങ്കില്‍ പിന്നെ ആ കല്ലിന്‌ അങ്ങിനെയായി രിക്കുവാന്‍ കഴിയുകയില്ല. അതങ്ങിനെയാകാന്‍ സാധിച്ചിട്ടെല്ലായെങ്കില്‍ പരമാണുവും, തന്മാത്രകളും ചിതറിപ്പോകുമായിരുന്നു. ആറ്റത്തിന്റെ ഘടനയില്‍ മാറ്റം സംഭവിച്ചിരിക്കും. പ്രപഞ്ചമാകുന്ന ഈ ലോകം നിറഞ്ഞു നില്‍ക്കുന്നതു തന്നെ അതിന്റെ രൂപത്തിലും ഭാവത്തിലും അധിഷ്‌ഠിതമായിട്ടാണ്‌. പദാര്‍ത്ഥപരമായ രൂപത്തിലും, വിചാരപരമായ രൂപത്തിലും അങ്ങിനെ ഇവിടെ സ്ഥിതി ചെയ്യുന്നു.

                         കടപ്പാട്  രാജീവ് ചേട്ടൻ
(ഗുരുകൃപ )

ചിന്തിക്കുന്നത്

ചിന്തിക്കുന്നത് പ്രവർത്തിക്കുവാനാണ് എന്നു നാം കരുതുന്നു എന്നാൽ അതേ ഞാൻ തന്നെ ചിന്തിക്കാതെ പ്രവർത്തിക്കുന്നു.

എന്നാലോ എന്തക്കെയോ ചിന്തിച്ചു കൊണ്ട് പ്രവർത്തിക്കുന്നതോ അതും ഞാൻ തന്നെ അല്ലേ ചെയ്യുന്നത്? എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

പ്രവർത്തിക്കുന്നത് ബോധത്തോടെ അല്ലാത്തതു കൊണ്ടല്ലേ? ബോധത്തോടെ പ്രവർത്തിക്കാൻ എന്താ ചെയ്യേണ്ടത്? ഞാൻ ചെയ്യുന്നു എന്ന മിഥ്യബോധം മാറിയാൽ എല്ലാം ശരിയാക്കും..
 
              കടപ്പാട്  ഗുരുപ്രസാദ് 
(ഗുരുകൃപ )

ജീവന്‍ മുക്തി

ജീവന്‍ മുക്തി:-
~~~~~~~~~~~~

ഭഗവദ്‌ ധര്‍മ്മത്തില്‍ ജീവന്‍ മുക്തി ( എന്‍ലൈറ്റ്‌മെന്റ്‌) യെ പറ്റി മൂന്നു തലത്തില്‍ പറയപ്പെടു ന്നു. ഭഗവദ്‌ ധര്‍മ്മം എന്നാല്‍ ഒരു ജീവിത രീതിയെ ന്നര്‍ത്ഥം. ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ സ്വാതന്ത്ര്യം അഥവ മോചനം എന്ന്‌ അര്‍ത്ഥം. ആദ്യ തലത്തില്‍ സത്യത്തെ അഥവ യാഥാര്‍ത്ഥ്യത്തെ അതേ പടി സ്വീകരിച്ച്‌ അനുഭവിക്കുക എന്നര്‍ത്ഥം. ഇതു തന്നെയാണ്‌ യഥാര്‍ത്ഥ സന്യാസം. അനുഭവത്തില്‍ മനസ്സ്‌ ഇടപെടാത്ത ഒരു സ്ഥിതി നമുക്ക്‌ നമ്മുടെ മനസ്സിന്റെ ഉള്ളില്‍ എന്ത്‌ സംഭവിക്കുന്നു എന്ന്‌ നമുക്ക്‌ അിറയാം. അതിനെ ശ്രദ്ധിക്കുന്നതിനു പകരം നമ്മള്‍ ഈ ലോകത്തെ നോക്കി കാണുന്നു. നമ്മുടെ മനസ്സിന്റെ യുള്ളില്‍ നിര്‍ത്താതെയുള്ള സംസാരം തുടരുന്നു. ഈ തുടര്‍ച്ചയായുള്ള സംസാരം ഭൂതകലത്തില്‍ നിന്നുള്ള ഇടപെട ലും, ഭാവിയെ കുറിച്ചുള്ള ദിവാ സ്വപ്‌നങ്ങളിലേക്കും കടന്നു ചെല്ലുന്നു. നമ്മുടെ മുന്നില്‍ നില്‍ക്കുന്ന കുട്ടിയേയോ, ശബ്‌ദിക്കുന്ന പക്ഷിയേയോ, കുരക്കുന്ന പട്ടിയേയോ കാണുന്നില്ല. ജീവന്‍ മുക്തിയായാല്‍ അദ്യം തന്നെ മനസ്സിന്റെ ഇടപെടല്‍ നിലക്കുന്നു.

എന്നാല്‍ ജീവന്‍ മുക്തിയുടെ ഇന്ദ്രീയങ്ങളെല്ലാം തന്നെ സജീവമായിരിക്കുകയും ചെയ്യുന്നു. ശരിയായ ഒരു ആത്മ ജ്ഞാനിയുടെ എല്ലാ ചക്രങ്ങളും ഒരു പോലെ സന്തുലിതാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതാണ്‌. അതു കൊണ്ട്‌ ഓരോ വ്യക്തിയേയും നാം നിരന്തരം നിരീക്ഷിക്കണം. എന്ന്‌ വെച്ച്‌ നിങ്ങള്‍ എല്ലാവരേയും നിരീക്ഷിക്കുവാന്‍ പുറപ്പെടരുത്‌. കാരണം നിങ്ങള്‍ക്ക്‌ അഭിവൃദ്ധിയുണ്ടാകണമെങ്കില്‍ നിങ്ങള്‍ക്ക്‌ വളര്‍ച്ചയു ണ്ടാകണമെങ്കില്‍ മറ്റുള്ളവരെയല്ല നിങ്ങള്‍ നിങ്ങളെ തന്നെയാണ്‌ നിരീക്ഷിച്ചു പഠിക്കേണ്ടത്‌.

രണ്ടാം തലം നമുക്കു ചുറ്റുമുള്ള ലോകവുമായി ഒരു അരക്കിട്ടുറപ്പിച്ച ബന്ധം അഥവ അനുഭവപ്പെടലാണ്‌. ഇവിടെ ചെടികളും, പക്ഷികളും, മനുഷ്യരും മറ്റു എ ല്ലാവരുമായും ഒരു ബന്ധം അനുഭവപ്പെടുന്നു. നിങ്ങള്‍ ഒറ്റ ക്കാണെന്ന ഒരു തോന്നല്‍ നിങ്ങള്‍ക്ക്‌ ഉണ്ടാകുന്നില്ല. ഞാന്‍ വേറെയാണെന്ന ഒരു തോന്നല്‍ ഉണ്ടാകുന്നതേ യില്ല. ഒരു വ്യക്തി അപകടത്തില്‍ അകപ്പെടുവാന്‍ സാദ്ധ്യ യുണ്ടെന്നു കണ്ടാല്‍ നമ്മുടെ മനസ്സ്‌ ഒന്നു പിടക്കുന്നത്‌ നമുക്ക്‌ അനുഭവമുള്ള കാര്യമാണല്ലോ.

മൂന്നാമത്തെ തലത്തില്‍ ഞാനും പ്രപഞ്ചവും, അഥവ നിങ്ങളും പ്രപഞ്ചവും ഒന്നാണെന്ന ഒരു ബോധം അഥവ തോന്നല്‍ ഉണ്ടാകുന്നു. ഇത്‌ ഒരു സാധാരണ ബന്ധ മായിട്ടല്ല, മിറച്ച്‌ താനും പ്രപഞ്ചവും വേറയല്ല, ഒന്നാ ണെന്ന ഒരു ബോധം മാത്രം. താന്‍ ഈ പ്രപഞ്ച ചൈ തന്യം മഴുവനും അനുഭവിക്കുന്നു. അഹം ബ്രഹ്മാസ്‌മി, . ഈ പ്രപഞ്ചമെന്ന മുഴുവന്‍ പ്രക്രിയയും ഞാനാണെന്നുള്ള ബോധം അഥവ തോന്നല്‍ ഇവര്‍ക്കുണ്ടാകുന്നു

ഗുരു കൃപ ...

ഭക്തി

നമുക്ക് ഭക്തി എന്തെന്ന് മനസ്സിലാക്കുവാന്‍ എളുപ്പമാണ്. എങ്ങിനെയെന്നാല്‍, വിരക്തി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ ഭക്തി ഉണ്ടാകുന്നത് എന്ന് പറയാം. പക്ഷെ എന്താണ് വിരക്തി ?

ഈ ശരീരം നശ്വരമാണ് എന്നും; അതിനാല്‍ നശ്വരമായ ഈ ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ലൌകിക സുഖങ്ങളും വന്നും പോയും ഇരിക്കുന്നവയാണ് എന്നും മനസ്സിലാക്കുമ്പോള്‍ ശരീരത്തിനാല്‍ മാത്രം ലഭിക്കുന്ന സുഖം തേടി ജീവിക്കുന്ന നമ്മുടെ ജീവിതത്തിന് എന്ത് അര്‍ത്ഥമാണ് ഉള്ളത് ? അതിനാല്‍ സുഖം തേടുന്നു എങ്കില്‍ നിത്യമായ ഒരു വസ്തുവില്‍ ആയിരിക്കണം. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ നമുക്ക് എന്നെന്നും ആശ്രയിക്കുവാന്‍ പാകത്തില്‍ ഒരു മാറ്റവും കൂടാതെ എന്നും ഒരുപോലെ നില നില്‍ക്കുന്ന ആ സത്യം ഏതാണ് ?

ഇങ്ങിനെ ചിന്തിക്കുന്നിടത്താണ് ഒരാളുടെ സത്യാന്വേഷണം ആരംഭിക്കുന്നത്; ഈ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ലക്ഷ്യപ്രാപ്തി ഉണ്ട് എന്ന് അതിനെ സാക്ഷാത്കരിച്ച ഗുരുവര്യന്മാര്‍ നമ്മോടു തെളിവുകള്‍ നിരത്തി പറഞ്ഞു തരുന്നു. ആ ഒരൊറ്റ സത്യത്തെ തന്നെയാണ് നാം ഈശ്വരന്‍, ശിവന്‍, പരമാത്മാവ്‌ മുതലായ വാക്കുകള്‍ കൊണ്ട് സൂചിപ്പിക്കുന്നത്.

ഹരിനാമ കീര്‍ത്തനത്തില്‍ ഗുരുവര്യന്‍ എഴുത്തച്ഛന്‍ പറയന്നു ''അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണ് മനമാകുന്ന കണ്ണതിന് കണ്ണായിടുന്ന പൊരുള്‍ താനെന്നുറയ്ക്കുമളവാനന്ദമെന്തു ഹരി നാരായണായ നമ:". ഇത്രയും മനസ്സിലാക്കിക്കഴിഞ്ഞ ഒരു വ്യക്തിയെ ജീവിതത്തിലെ ഒരു പ്രാരബ്ദങ്ങളും ഒരിക്കലും ബാധിക്കുകയില്ല. കാരണം ഈ പ്രപഞ്ചത്തിലെ നിയമം അനുസരിച്ച് തന്റെ ഇന്ദ്രിയങ്ങളും മനസ്സും പ്രവര്‍ത്തിക്കുന്നു എന്നും എല്ലാറ്റിനും സാക്ഷിയായ ആ പരമാത്മാവിനെ

സക്ഷാത്കരിക്കുകയാണ് തന്റെ പരമമായ ലക്‌ഷ്യം എന്നും; ഒപ്പം ക്ഷണികവും സ്വപ്ന സദൃശവുമായ ഈ ജീവിതം ഈശ്വരാര്‍പ്പണമായി ജീവിച്ചു തീര്‍ക്കണം എന്നും അവന്‍ മനസിലാക്കുന്നു. അങ്ങിനെ മനസ്സിലാക്കി ജീവിക്കുന്ന ഒരാളാണ് യഥാര്‍ത്ഥ ഭക്തന്‍.  

      ഇത് കൂടാതെ ചിലര്‍ പ്രയോഗിക്കുന്ന ഒരു വാക്കാണ്‌ ''ഈശ്വരവിശ്വാസം അഥവാ ഈശ്വരവിശ്വാസി''. അതുമായി സനാതന ധര്‍മ്മത്തിന് ഒരു ബന്ധവുമില്ല. സ്വന്തമായി ഒരു അറിവും ബുദ്ധിയും ഇല്ലാത്ത മനുഷ്യരുടെ സങ്കല്‍പ്പിക അഭയ കേന്ദ്രം മാത്രമാണ്

വിശ്വാസം. ഒരു വിശ്വസി ഒരിക്കലും സത്യത്തില്‍ എത്തിച്ചേരുന്നതല്ല. കാരണം വിശ്വാസം എല്ലാം അന്ധവിശ്വാസം തന്നെയാണ്. പതിനെട്ടു പുരാണങ്ങളിലും നാല് വേദങ്ങളിലും ഇതിഹാസങ്ങളിലും ഭഗവദ് ഗീതയിലും "വിശ്വാസം'' എന്നോ "വിശ്വസിക്കണം'' എന്നോ ഒരു വാക്ക് പോലും കാണിച്ചു തരുവാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല.

ഹൈന്ദവ ധര്‍മ്മം അനുസരിച്ച് ഈശ്വരന്‍ വിശ്വസിക്കുവാന്‍ ഉള്ളതല്ല, നേരിട്ട് അനുഭവിച്ച് അറിയുവാന്‍ ഉള്ളതാണ്. അങ്ങിനെ അറിയുക എന്നതാണ് ഓരോ ജീവന്റെയും പരമമായ ലക്‌ഷ്യം.ആ ലക്‌ഷ്യം  സാധിക്കും വരെ ജനന മരണ ചക്രങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും, അതാണ്‌ പ്രകൃതി നിയമം     

                  ((കടപ്പാട്  ഗുരുകൃപ ))

പ്രേമം

പ്രേമം
~~~~~

എല്ലാവരും വാനോളം പാടി നടക്കുന്ന ഒരു സംഗതിയാണ്‌ പ്രേമം. എന്താണ്‌ പ്രേമം? ചിലര്‍ പ്രേമത്തിനെ കാമമായി കരുതിപ്പോരുന്നു. എന്നാല്‍ പ്രേമം കാമമല്ല. സ്‌നിഗ്‌ധതയെ ആഗിരണം ചെയ്‌ത്‌ സംയോജിപ്പിക്കുന്ന ഒരു സ്വഭാവമാണ്‌. ശരിയായ പരസ്‌പര ലയനമാണ്‌ സ്‌നേഹം. അലിഞ്ഞു ചേരല്‍, ഒന്നിക്കല്‍, ഭാഗങ്ങളെ സംയോജിച്ചു നിറുത്തുന്ന ശക്തിവിശേഷം എന്നൊക്കെ പ്രേമത്തിനെ ഒരു തരത്തില്‍ നിര്‍വചിക്കാം. പ്രപഞ്ചത്തില്‍ എല്ലാ സൃഷ്‌ടികളും പരസ്‌പരം ആകര്‍ഷണ ശക്തിയിലാണ്‌ നിലനില്‍ക്കുന്നത്‌. അപ്പോള്‍ സൃഷ്‌ടിയില്‍ മുഴുവനും കാണപ്പെടുന്ന ആകര്‍ഷണ ശക്തി വിശേഷത്തെ പ്രേമം എന്ന്‌ പറയുന്നു. ഒരു കസേരയുടെ നാലു കാലുകളും പരസ്‌പരം ബന്ധിച്ചുകൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഈ പരസ്‌പര ലയനം അഥവ ബന്ധം ഇല്ലായിരുന്നുവെങ്കില്‍ ആ സൃഷ്‌ടി ഉണ്ടാകുമായിരുന്നില്ല. പലരും പ്രേമത്തെ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയായി കണ്ട്‌ ഒരു ബിസിനസ്സാക്കി തീര്‍ത്തിട്ടുണ്ട്‌. അത്‌ തെറ്റാണ്‌.

മനഃശാസ്‌ത്രപരമായി പ്രേമം വൈകാരിക തലത്തിലെ ഒരു അവസ്ഥയാണ്‌. പ്രേമത്തിനെ ആംഗ്ലേയ ഭാഷയില്‍ ലൗ ( LOVE)  എന്നാണ്‌ പറയപ്പെടുന്നത്‌. ഇതിലെ അക്ഷരങ്ങളെ ഒന്ന്‌ വിപുലികരിച്ച്‌ പഠിക്കുവാന്‍ നോക്കാം.

L =  ലിസണ്‍,
O =  ഓപ്പണ്‍നസ്സ്‌,
V =  വാല്യൂസ്‌,
E  =   എന്‍കറേജ്‌മെന്റ്‌ എന്നതിന്റെ ചുരുക്കം മാത്രമാണ്‌ ലൗ.

L =  ലിസണ്‍,

ലിസണ്‍ എന്നുവെച്ചാല്‍ ശ്രദ്ധ എന്നാണ്‌ അര്‍ത്ഥം. കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും രണ്ടും വളരെ വ്യത്യസ്‌തമാണ്‌. നന്നായി ശ്രദ്ധിക്കണമെങ്കില്‍ ഒരു നല്ല മനസ്സ്‌ ഉണ്ടാവണം.

O =  ഓപ്പണ്‍നസ്സ്‌,

അടുത്തതായി ഓപ്പണ്‍നസ്സാണ്‌. എല്ലാം തുറന്നു കൊടുക്കുവാനുള്ള അഥവ തുറന്നു വെക്കുവാനുള്ള ഒരു മനസ്സ്‌ ഉണ്ടാവണം.

V =  വാല്യൂസ്‌

മൂന്നാമതായി വേല്യൂസ്‌ ആണ്‌. വേല്യൂസ്‌ എന്നാല്‍ മൂല്യങ്ങള്‍ എന്നര്‍ത്ഥം. നമ്മുടെ ഓരോ കര്‍മ്മങ്ങള്‍ക്കും ഓരോ മൂല്യമുണ്ട്‌. അവ ഏറ്റവും ഉന്നതമായിരിക്കണം.

E  =   എന്‍കറേജ്‌മെന്റ്‌

അവസാനമായി എന്‍കറേജ്‌മെന്റ്‌ ആണ്‌. എന്‍കറേജ്‌മെന്റിന്റെ അര്‍ത്ഥം പ്രചോദനം എന്നാണ്‌. ഒരോ കര്‍മ്മത്തിനു ശേഷവും നാം അതിനെ വേണ്ടും വിധം പരിപോഷിപ്പിക്കേണ്ടതുണ്ട്‌. ഒരു നല്ല പ്രവര്‍ത്തി ചെയ്‌തു കഴിഞ്ഞാല്‍ അതിനെ നന്നായി തന്നെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌. ഇങ്ങിനെ നാലുവിധം പ്രേമം ലയിച്ചിരിക്കുന്നു.

പ്രേമത്തിന്റെ  അളവ്‌ പലരിലും വ്യത്യസ്‌തമായിരിക്കും. ഒരു നായയുടെ സ്‌നേഹ പ്രകടനം ശ്രദ്ധിക്കുക. അത്‌ വാലാട്ടികൊണ്ടും, നക്കികൊണ്ടും ദേഹത്ത്‌ ഉരച്ചു കൊണ്ടും ആ നിമിഷം അതിന്റെ മുഴുവന്‍ സ്‌നേഹവും നമ്മളിലേക്ക്‌ ചൊരിയുന്നു. ഇവിടെ സ്‌നേഹം ഒരു കാപട്യവും കൂടാതെ അനിര്‍ഗ്ഗളാമായി ഒഴുകുകയാണ്‌. എന്നാല്‍ നമ്മുടേതോ?

ഒരു നാണയത്തിന്‌ ഇരുവശങ്ങള്‍ ഉള്ളതു പോലെ പ്രേമത്തിന്റെ തല തിരിഞ്ഞ ഒരു വശമാണ്‌ വെറുപ്പ്‌. പ്രപഞ്ചത്തിന്റെ എവിടെ നോക്കിയാലും നമുക്ക്‌ പ്രേമത്തെ ദര്‍ശിക്കാം. ഞാനും നിങ്ങളും പ്രേമത്തിലാണ്‌. ലയനത്തിലാണ്‌. നിങ്ങളും ഈ ഗ്രന്ഥവും വായനയും എല്ലാം ലയനത്തിലാണ്‌. ശുദ്ധമായ പ്രേമത്തിലാണ്‌. പ്രപഞ്ചത്തിലെ എല്ലാ കണികകളും സ്‌നേഹത്തില്‍ ലയിച്ചരിക്കുകയാണ്‌. അപ്പോള്‍ സര്‍വ്വേശ്വരന്‍ നിത്യവും അനന്തവുമായ പ്രേമമാണ്‌.
                  (  കടപ്പാട് ഗുരുകൃപ )

പ്രവൃത്തി

ഓരോ പ്രവൃത്തിക്ക് പിന്നിലും ഒരു വാക്കുണ്ട്.  ഓരോ വാക്കിനുപിന്നിലും ഒരു ചിന്തയുണ്ട്.  ഓരോ ചിന്തക്കുപിന്നിലും ഒരു വാസന  (ജന്മസിദ്ധമായ ആഗ്രഹം)  ഉണ്ട്. ആഗ്രഹത്തിന് പിന്നിലും പ്രാരബ്ധം, അല്ലെങ്കില്‍ ഭൂതകാല കര്‍മ്മത്തിന്റെ പ്രേരണ, ഉണ്ട്. ഇതാണ് പ്രവൃത്തിയുടെ കാലക്രമം.

കടപ്പാട്  ഗുരുകൃപ

നമ്മുടെ "ധര്‍മ ബോധം

നമ്മുടെ "ധര്‍മ ബോധംമാണ്" "ആത്മാവ് " അതിനെ നല്ലതും ചീതയും ആയ മനസ്സാല്‍ മൂടപ്പെട്ടിരിക്കുന്നു...മനസ്സിനെ ബുദ്ധിയാല്‍ മൂടപ്പെട്ടിരിക്കുന്നു... ബുദ്ധിയെ അജ്നാനതാല്‍ മൂടപ്പെട്ടിരിക്കുന്നു... അജ്ഞാനം ചിത്തതാല്‍ മൂടപ്പെട്ടിരിക്കുന്നു... ചിത്തം... അഹങ്കാരത്താല്‍ മൂടപ്പെട്ടിരിക്കുന്നു... അഹങ്കാരം ഈ ശരീരതാല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ ശരീരത്തെ സമൂഹത്താല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ സമൂഹം... പ്രകൃതിയാല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ പ്രകൃതി ഈ ലോകത്താല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ ലോകത്തെ... സൌരയൂഥം... മൂടിയിരിക്കുന്നു... ഈ സൌരയൂഥം... ഈ അനതമജ്ഞാന അവർണനീയത്തിൽ വ്യവഹരിക്കുന്നു... ഈ വ്യാപിചിരിക്കുന്നതിനെ സര്‍വ വ്യാപി അഥവാ "പരബ്രഹ്മം" എന്ന് വിശേഷിപ്പിക്കുന്നു... ഈ പരഭ്രഹ്മം തന്നെയാണ്... ഒരു ചെറിയ 'വിത്തിന്റെ' രൂപത്തില്‍ സകല ചരാചരങ്ങളിലും ഉറങ്ങിക്കിടക്കുന്നത്... ഇതിനെ 'ബ്രഹ്മം' അഥവാ 'ആത്മാവ് ' എന്ന് പറയുന്നു... ഈ 'ആത്മാവിനെ' 'പരമാത്മാവില്‍' ലയിപ്പിക്കാനുള്ള ശാസ്ത്രമാണ് 'വേദങ്ങള്‍'

((കടപ്പാട്  ഗുരുകൃപ )