Tuesday, 4 April 2017

ഭഗവദ്ഗീത(part 27)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 36

അപി ചേദസി പാപേഭ്യഃ
സര്വ്വേഭ്യഃ പാപകൃത്തമഃ
സര്വ്വം ജ്ഞാനപ്ലവേനൈവ
വ്യജിനം സന്തരിഷ്യസി

പാപികളിലെല്ലാം വച്ച് ഏറ്റവും വലിയ പാപിയാണങ്കില്പോലും സര്വ്വപാപങ്ങളേയും ജ്ഞാനമാകുന്ന തോണികൊണ്ടുതന്നെ നീ തരണം ചെയ്യും.

അല്ലയോ പാര്ത്ഥാ, നീ പാപങ്ങളുടെ ഖനിയാകട്ടെ, അജ്ഞതയുടെ അലയാഴിയാകട്ടെ, മായാമോഹത്തിന്റെ മഹാമേരുവാകട്ടെ, എന്തു തന്നെ ആയിരുന്നാലും അതെല്ലാം ജ്ഞാനത്തിന്റെ കാന്തി പ്രസരത്തില് മുങ്ങി നിരര്ത്ഥകമായിത്തീരും. അത്രത്തോളം പ്രഭാവം ഉള്ളതാണ് ജ്ഞാനം. ജ്ഞാനത്തില് അത്രത്തോളം ഊര്ജ്ജം ഉള്ക്കൊണ്ടിരിക്കുന്നു. അനന്തമായ ബ്രഹ്മത്തിന്റെ വെറും ഒരു നിഴല്മാത്രമാണ് മിഥ്യയായ ഈ പ്രപഞ്ചം. എന്നിട്ടും പ്രപഞ്ചം സത്യമാണെന്നു വിശ്വസിക്കുന്ന ഭീമമായ തെറ്റ്, ജ്ഞാനത്തിന്റെ പ്രകാശധോരണിയില് ഉരുകിപ്പോകുന്നു. അപ്പോള് പിന്നെ ജ്ഞാനം നിന്റെ മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയുക എന്നുള്ളത് എത്രയോ നിസാരമായ ഒരു കാര്യമാണ്. നിന്റെ സംശയങ്ങളെല്ലാം നിസ്സാരമാണ്. ജ്ഞാനത്തെപ്പോലെ ബൃഹത്തും സര്വ്വതോന്മുഖവും നിരുപവുമായ മറ്റൊന്നും ഈ ലോകത്തിലില്ല

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 37

യഥൈധാംസി സമിദ്ധോഽഗ്നിഃ
ഭസ്മസാത് കുരുതേഽര്ജ്ജുന,
ജ്ഞാനാഗ്നി സര്വ്വ കര്മ്മാണി
ഭസ്മാത് കുരുതേ തഥാ

അല്ലയോ അര്ജ്ജുനാ, കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി വിറകുകളെ എപ്രകാരം എരിച്ചു ഭസ്മമാക്കുന്നുവോ അപ്രകാരം ആത്മജ്ഞാനസ്വരൂപമായിരിക്കുന്ന അഗ്നി സകല കര്മ്മങ്ങളേയും ഭസ്മമാക്കുന്നു.

മഹാപ്രളയകാലത്ത് കത്തിയെരിയുന്ന മൂന്നുലോകങ്ങളില് നിന്നും ഉയര്ന്നുവരുന്ന ധൂമപടലത്തെ ചുറ്റിയടിക്കാന് കഴിയുന്ന ചക്രവാതത്തിന്, മേഘങ്ങളെ ചിതറിച്ചുകളയാന് എന്തെങ്കിലും പ്രയാസമുണ്ടോ? അഥവാ, വെള്ളത്തെപ്പോലും എരിക്കാന് കഴിയുന്ന ബഡവാഗ്നി ചുഴലികൊടുങ്കാറ്റടിച്ച് ആളിക്കത്തുമ്പോള് വിറകും വൈക്കോലുമിട്ട് അതണയ്ക്കുവാന് പറ്റുമോ?

അദ്ധ്യായം നാല് :  ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 38

ന ഹി ജ്ഞാനേന സദൃശം
പവിത്രമിഹ വിദ്യതേ
തത് സ്വയം യോഗസംസിദ്ധഃ
കാലേനാത്മനി വിന്ദതി

തപോയോഗാദി യജ്ഞങ്ങളില് ജ്ഞാനത്തിനു തുല്യം പവിത്രമായി മറ്റൊന്നും തന്നെയില്ല. എന്തെന്നാല് കര്മ്മയോഗംകൊണ്ടും സമാധികൊണ്ടും യോഗ്യതയെ പ്രാപിച്ചവന് സ്വസ്വരൂപമായ ആത്മാവില് തന്നെത്താന് ആത്മജ്ഞാനത്തെ അനായാസേന അനുഭവിക്കാന് ഇടവരുന്നു.

ഇതെല്ലാം തികച്ചും അസാദ്ധ്യമായ കാര്യങ്ങളാണ്. ഇതേപ്പറ്റി ചിന്തിക്കുന്നതുതന്നെ ആക്ഷേപാര്ഹമാണ്. ജ്ഞാനത്തെപ്പോലെ പൂജ്യവും പരിപാവനവുമായ മറ്റൊന്നില്ല. ജ്ഞാനം ശ്രേഷ്ഠമായ നന്മയാണ്. അതിനോട് സദൃശമായിട്ട് മറ്റെന്താണുള്ളത്? ചൈതന്യത്തിനോട് കിടനില്ക്കാന് കഴിയുന്നതായി എന്തെങ്കിലുമുണ്ടോ? സൂര്യന്റെ പ്രതിബിംബം സൂര്യനെപ്പോലെ തിളങ്ങുമോ? ആകാശത്തെ കൈകള്കൊണ്ട് താങ്ങിനിര്ത്താന് പറ്റുമോ? ഭൂമിയുടെ ഭാരം അളക്കുവാന് ആര്ക്കെങ്കിലും സാധിക്കുമോ? ഇതിനൊക്കെ കഴിയുമെങ്കില് മാത്രമേ ജ്ഞാനത്തിനു തുല്യമായ എന്തെങ്കിലും ഈ ലോകത്ത് കണ്ടെത്താന് കഴിയുകയുള്ളൂ. വീണ്ടും വീണ്ടും പരിഗണിക്കുകയും വിവിധ വീഷണകോണങ്ങളില് കൂടി വീക്ഷിക്കുകയും ചെയ്താലും, ജ്ഞാനത്തിനല്ലാതെ മറ്റൊന്നിനും ജ്ഞാന്തിന്റെ പരിശുദ്ധിയും പ്രൗഢിയും ഉള്ളതായി കാണുകയില്ല. അമൃതിന്റെ സ്വാദ് എന്തിനെപ്പോലെ എന്നു ചോദിച്ചാല് അമൃതിനേപ്പോലെ എന്നുമാത്രം പറയാന് കഴിയുന്നപോലെ, ജ്ഞാനത്തെ ജ്ഞാനത്തോടു മാത്രമേ ഉപമിക്കാന് പറ്റൂ. ഇതെപ്പറ്റി ഇതില്ക്കൂടുതല് എന്തെങ്കിലും പറഞ്ഞാല് അതു വെറുതെ സമയം ചെലവഴിക്കാനായിരിക്കും.

ഇത്രയും കേട്ടപ്പോള് പാര്ത്ഥന് ഭഗവാനോടു പറഞ്ഞു:

അങ്ങു പറയുന്നതു സത്യമാണ്. തുടര്ന്ന് എന്തോ ചോദിക്കാന് ഭാവിച്ച അര്ജ്ജുനനോട് അവന്റെ മനോഗതം മുന്കൂട്ടി മനസ്സിലാക്കിയ ഭഗവാന് പറഞ്ഞു:

ഈ ജ്ഞാനം എങ്ങനെ സമ്പാദിക്കണമെന്നു ഞാന് പറയാം. അര്ജ്ജുനാ, ശ്രദ്ധിച്ചുകേള്ക്കുക.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 39

ശ്രദ്ധാവാന് ലഭതേ ജ്ഞാനം
തത്പരഃ സംയേതേന്ദ്രിയഃ
ജ്ഞാനം ലബ്ധ്വാ പരാം ശാന്തിം
അചിരേണാധിഗച്ഛതി

ഗുരുപദേശത്തില് ശ്രദ്ധയുള്ളവനും ജ്ഞാനം സമ്പാദിക്കുന്നതില് താത്പര്യമുള്ളവനും ഇന്ദ്രിയങ്ങളെ അടക്കിയവനുമായിരിക്കുന്നവന് ബ്രഹ്മജ്ഞാനത്തെ പ്രാപിക്കുന്നു. ജ്ഞാനം കൈവന്നിട്ട് അവന് വേഗത്തില് മോക്ഷത്തെ പ്രാപിക്കുന്നു.

ആത്മാനന്ദത്തിന്റെ അനുഭൂതി ആസ്വദിക്കമൂലം ഇന്ദ്രിയവിഷയങ്ങളോട് വെറുപ്പുതോന്നുന്നവന്. ഇന്ദ്രിയങ്ങളെ പരിഹാസവിഷയങ്ങളാക്കുന്നവന്, ചിന്തകളെ സ്വന്തം ചിത്തത്തെപ്പോലും അറിയിക്കാത്തവന്, പ്രകൃതിയുടെ പ്രവര്ത്തനങ്ങളുമായി സംബന്ധപ്പെടാതെ ഒഴിഞ്ഞുമാറി നില്ക്കുന്നവന്, ആനന്ദതുന്ദിലനായി സദാ കര്ത്തവ്യപാലനത്തില് മുഴുകുന്നവന്, ഇപ്രകാരമുള്ള ഒരുവനെ അനന്തമായ ആനന്ദം നല്കുന്ന ജ്ഞാനം തേടിയെത്തുന്നു. ജ്ഞാനം ഒരിക്കല് ഹൃദയകമലത്തില് പ്രതിഷ്ഠിക്കപ്പെട്ട് പരമസുഖമായ ആനന്ദമായി വികസിക്കുമ്പോള്, അവന്റെ ആത്മാവിന്റെ ദര്ശനംവിശാലമാകുന്നു. അവന് എവിടെ നോക്കിയാലും ശാന്തിയും ആനന്ദവും മാത്രം ദര്ശിക്കുന്നു. എന്റേതെന്നും നിന്റേതെന്നും ഉള്ള ഭാവം ഇല്ലാതാകുന്നു. ഇപ്രകാരം ജ്ഞാനബീജം ദ്രുതഗതിയില് വര്ണ്ണനാതീകമായ വിധത്തില് മുളച്ചു തഴച്ചുവളരുന്നു.

അദ്ധ്യായം നാല് :  ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 40

അജ്ഞശ്ചാശ്രദ്ധധാനശ്ച
സംശയാത്മാ വിനശൃതി
നായം ലോകോഽസ്മി ന പരോ
ന സുഖം സംശയാത്മനഃ

ആത്മാവിനെ അറിയാത്തവനും (അജ്ഞന്) ഗുരുപദേശത്തില് അശ്രദ്ധനും സംശയാലുവും നശിക്കുന്നു. സംശയാത്മാവിന് ഈ ലോകമില്ല, പരലോകമില്ല, സുഖവുമില്ല.

ജ്ഞാനസമ്പാദനത്തിന് താത്പര്യമില്ലാത്ത ഒരുവന്റെ ജീവിതം നിരര്ത്ഥകമാണ്. മരണമാണ് ഇത്തരത്തിലുള്ള ജീവിതത്തേക്കാള് ഭേദം. ജ്ഞാനമില്ലാത്ത ഒരുവന്റെ ജീവിതം അവിവേകത്തിലും അവിദ്യയിലും വേരൂന്നി നില്ക്കുന്നു. ആളൊഴിഞ്ഞ വീടുപേലെയോ, ജീവനില്ലാത്ത ശരീരം പോലെയോ അത് നിഷ്പ്രയോജനമാണ്. ഒരുവന് ജ്ഞാനം യഥാര്ത്ഥത്തില് സമ്പാദിച്ചിട്ടില്ലെങ്കില്പോലും അത് വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്, അവന് അത് സാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല് വേണമെന്ന് ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, അതില് അല്പമായ താത്പര്യംപോലുമില്ലാത്തവന് സംശയത്തിന്റെ തീച്ചൂളയില് പതിച്ചിരിക്കുകയാണ്. അമൃത് ആസ്വദിക്കുന്നതിനുപകരം വെറുക്കുന്ന ഒരുവന്റെ മരണം ആസന്നമാണെന്നറിയുക. അതുപോലെ ജ്ഞാനത്തോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ഇന്ദ്രിയസുഖങ്ങളില് മുഴുകിക്കഴിയുകയും ചെയ്യുന്ന ഒരുവന് വികല്പം ബാധിച്ചിരിക്കുമെന്ന കാര്യത്തില് സംശയമൊന്നുമില്ല. അപ്രകാരം സംശയാത്മാവായ ഒരുവന്റെ ജീവിതം അധഃപതിക്കുകയും അവന് ഇഹത്തിലും പരത്തിലും ഒരുപോലെ ആനന്ദം നഷ്ടപ്പെടുകയും ചെയ്യും. സന്നിപാതജ്വരം ബാധിച്ച ഒരുവന് ചൂടും തണുപ്പും തിരിച്ചറിയാന് കഴിയാത്തതുപോലെ, സംശയാലുവിന് സത്യവും അസത്യവും, നന്മയും തിന്മയും, ഗുണവും ദോഷവും തമ്മിലുള്ള അന്തരം തിരിച്ചറിയുവാന് കഴിയുന്നില്ല. അന്ധനായി ജനിച്ച ഒരുവന് പകലും രാത്രിയും അറിയാത്തതുപോലെ സംശയഗ്രസ്തനായ ഒരുവന് ഒന്നുംതന്നെ മനസ്സിലാക്കുന്നില്ല. അവന് എല്ലാം നഷ്ടപ്പെടുന്നു.

തുടരും

** കടപ്പാട്. ഗുരുപരമ്പരയോട്**

Sunday, 2 April 2017

എന്താണ് പുല ?


പുനർ ലയിപ്പിക്കുന്നതു  ആണ് പുല   മരണ സമയം  ശരീരത്തു നിന്നും ദശ പ്രാണനിൽ  ഒൻപതു പ്രാണനും  വിട്ടുപോകുന്നു എന്നാൽ  ധനജയൻ  എന്ന പ്രാണൻ   ശരീരത്തിൽ  നിന്നും  പതിയെ  പോകുന്നു ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ..ശരീരം അഗ്നിയിൽ    ലയിക്കുമ്പോൾ  ധനജ്ജയ്ൻ   പുറത്തു  വരുന്നു ..ധനജ്ജയൻ  എന്ന പ്രാണൻ പിതാവിൽ  നിന്നും മാതാവിന്റെ  ഗർഭപാത്രത്തിൽ  വച്ച് തന്നെ  ശിശുവിലേക്ക്   എത്തുന്നു .ശരീരത്തിൽ നിലനിൽക്കുന്ന ധനജ്ജയ്ൻ  ആ  വ്യക്തി മരിക്കുമ്പോൾ  ശരീരം വിട്ടു പുറത്തേക്കു  ശരീരം നശിക്കുമ്പോൾ  പുറത്തെ ത്തുന്നു ..ഈ ധനഞ്ജയൻ  ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ  ഉള്ള എല്ലാ  ആളുകളുമായും ബന്തമുണ്ടാകും .കാരണം  പിതാവിൽ നിന്നും   നമ്മളിലെത്തുന്ന പ്രാണനാണല്ലോ ..അത് ഒരേ പിതാവിൽ  നിന്നും  ജന്മം  എടുത്ത  എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും രക്ത ബന്ധമുള്ള  വ്യക്തി മരിച്ചാൽ അത്‌കൊണ്ടാണ് പുല ആചരിക്കുന്നത് മരണ ശേഷം   വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു ,പുനർ ലയിപ്പിക്കുന്നു ... മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻവേണ്ടിയാണ്  ഹോമങ്ങളും  മറ്റും നടത്തുന്നത് ..ഈ  ഹോമങ്ങളിലും കർമ്മങ്ങളിലും  പങ്കെടുക്കാൻ  ശരീര ശുദ്ധമാ യിരിക്കുവാൻ ആണ്  പുല യുള്ള ആളുകളോട് ദൂര   സഞ്ചാരം പാടില്ല ,വേറെ വ്യക്തികൾ  പുല യുള്ളവരെ  തൊടരുത് എന്നൊക്കെ ആചാരമായത്

"പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖപ്രാണനുകളുണ്ട്. ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കുകലൻ, ദേവഭക്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട് . ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു.

കടപ്പാട്‌:

Tuesday, 21 March 2017

ഭക്തി

അജ്ഞാനമാണ് ബന്ധത്തിന്നും ദുഃഖത്തിന്നും കാരണം. ജ്ഞാനംകൊണ്ടുമാത്രമേ അതു നിവർത്തിക്കയുള്ളു. നിരുപാധികവും, അദ്വൈതവുമായ ആത്മജ്ഞാനം പ്രകാശിക്കാൻ അനേകപ്രതിബന്ധങ്ങളുണ്ട്. അവയെ നീക്കി അദ്വൈതമായ പരമജ്ഞാനത്തെ പ്രകാശിപ്പിക്കാനുള്ള അനേക ഉപാധികളിൽ അതിപ്രധാനമായ ഒന്നാണ് നിഷ്കളങ്കയായ ഭക്തി. എന്തെല്ലാം സാഹചര്യങ്ങൾ ഒത്തുചേർന്നാലും നിഷ്കളങ്കഭക്തി വളരാതെ ഒരാളിൽ പരമജ്ഞാനം പ്രകാശിക്കുകയെന്നതു തുലോം  വിരളമാണ്. ശാസ്ത്രപാണ്ഡിത്യം, ആത്മാനാത്മവിവേകം, ശരിയായ തത്ത്വശ്രവണം എന്നിവയൊക്കെ ജ്ഞാനപ്രകാശനത്തിന്ന് ഒഴിവാക്കാൻ പാടില്ലാത്ത ഉപാധികളാണ്. എന്നാൽ അവയൊക്കെയുണ്ടായാലും ഒരാളിൽ പരമജ്ഞാനം പ്രകാശിച്ചുകൊള്ളണമെന്നില്ല. എന്തുകൊണ്ടെന്നാൽ പുണ്യവും  ഈശ്വരാനുഗ്രഹവുംകൂടി അവയോടുകൂടിച്ചേരേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അവ രണ്ടുമാണ് അദ്വൈതപരമജ്ഞാനത്തെ പ്രകാശിപ്പിക്കുന്ന പ്രമുഖങ്ങളായ രണ്ടു ഉപാധികളെന്നു പറഞ്ഞാൽ പ്പോലും തെറ്റില്ല. അവയാകട്ടെ ഭഗവൽ  കാരുണ്യംകൊണ്ടുമാത്രം ഉണ്ടാകേണ്ടവയുമാണ്. ആ സ്ഥിതിക്കു ഭക്തിയുടെയും ഭജനത്തിന്റെയും സ്ഥാനം എത്ര വലുതാണെന്നു പറയാതെത്തന്നെ വ്യക്തമാവുന്നുണ്ടല്ലോ. ശരി, ജ്ഞാനസമ്പാദനത്തിന്ന് ഒഴിച്ചുവിടാൻ വയ്യാത്ത  മുഖ്യോപാധിയാണ് ഭക്തിയെന്നിരിക്കട്ടെ; എന്നാൽ ജ്ഞാനം പ്രകാശിക്കുന്നതുവരെയല്ലേ ഭക്തിയുടെ ആവശ്യമുള്ളു; ജ്ഞാനിയായ ഒരാളെന്തിന് ഈശ്വരനെ ഭജിക്കുന്നു എന്നാണെങ്കിൽ പറയാം. ശരിയായ  ഈശ്വരജ്ഞാനമുണ്ടാവുമ്പോഴാണ് ഭക്തിയുടെ ഗൌരവവും ആവശ്യവുമൊരാൾക്കറിയാൻ കഴിയുന്നത്. പരമാർത്ഥമായ ജ്ഞാനത്തിന്റെ അല്ലെങ്കിൽ മുക്തിയുടെതന്നെ മറ്റൊരു സ്വരൂപം മാത്രമാണ് നിഷ്കളങ്കമായ  ഈശ്വരപ്രേമമെന്നയാൾക്കു ബോദ്ധ്യമാവുന്നു. പിന്നെയെങ്ങനെ അതിനെ വിട്ടുനില്ക്കും? സാധാരണ ഒരാളുടെ ഭക്തിപോലെയല്ല ജ്ഞാനിയുടെ ഭക്തി. ഈശ്വരപ്രേമമാകുന്ന അമൃതസമുദ്രത്തിൽ മുങ്ങിക്കിടന്നുകൊണ്ടാണ് ജ്ഞാനിയുടെ ഓരോ നിമിഷവും നീങ്ങുന്നത്. അകാരണമായി രോമാഞ്ചമോ, അശ്രുക്കളോ, കണ്ഠല്ഗദമോ ഒരു ജ്ഞാനിയിൽ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. എന്തുകൊണ്ടെന്നാൽ എപ്പോഴും   അനിർവ്വാച്യപ്രേമാമൃതസരിത്തിൽ മുങ്ങിമുഴുകി ഈശ്വരനെ സ്വയം അനുഭവിച്ചുകൊണ്ടിരിക്കയാണ് ജ്ഞാനി. രാമകൃഷ്ണാദി അവതാരസ്വരൂപങ്ങളെയും ത്രിമൂർത്തികളെയും മറ്റും സാധാരണഭക്തൻ ഈശ്വരസ്വരൂപങ്ങളായിക്കാണുമ്പോൾ ഒരു ജ്ഞാനി ജഗത്തിലുള്ള സകലരൂപങ്ങളെയും, ജഗത്തിനെ ഒട്ടാകെത്തന്നെയും ഈശ്വരസ്വരൂപമായിട്ടാണ് കാണുന്നത്. അതുപോലെ കേൾക്കുന്ന എല്ലാ ശബ്ദങ്ങളെയും ഈശ്വരകീർത്തനങ്ങളായും, അനുഭവിക്കുന്ന എല്ലാ അനുഭവങ്ങളെയും അമൃതായമാനങ്ങളായ ഈശ്വരാനുഭൂതികളായിട്ടും മാത്രമേ ഒരു ജ്ഞാനിക്കു കാണാൻ കഴിയുന്നുള്ളു. ജ്ഞാനിയുടെ ദൃഷ്ടിയിൽ ഈശ്വരമഹിമകളും ഈശ്വരലീലകളുമല്ലാതെ ഒന്നുംതന്നെയില്ല. എല്ലാം അമൃതായമാനങ്ങളായ ദിവ്യാനുഭൂതികളുമാണ്.അതിനാൽ എപ്പോഴും എന്തിനെ കാണുമ്പോഴും കേൾക്കുമ്പോഴും അനുഭവിക്കുമ്പോഴും, അവയൊന്നുമില്ലാത്ത സമാധിയിലും ജ്ഞാനി ആനന്ദമത്തനാണ്. ഈശ്വരേതരമായ ഭാവമോ, അനുഭവമോ മിക്കപ്പോഴും ഇല്ല ഒരു ജ്ഞാനിക്കെന്നു പറയണം. അങ്ങനെയുള്ള ദശയിൽ ഭക്തിയും ജ്ഞാനവും രണ്ടു സംസ്കാരമോ, രണ്ടനുഭവമോ അല്ല. രണ്ടും  അന്യോന്യം കൂടിച്ചേർന്നു രണ്ടുമല്ലാത്ത ഈശ്വരനിർവൃതിയുടെ രൂപത്തിലാണ് ജ്ഞാനിയിൽ പ്രകാശിക്കുന്നതെന്നുപറയണം.

എന്നാൽ അങ്ങനെയുള്ള ഭക്തി ഒരു ജ്ഞാനിക്കല്ലാതെ മറ്റാർക്കുമുണ്ടാവാൻ വയ്യ. അതിനാൽ അവശ്യം തത്ത്വബോധമുണ്ടാവുകതന്നെ വേണം. വേണ്ടത്ര  തത്ത്വബോധമില്ലാത്തൊരാൾക്ക് ഈശ്വരനെയോ, അവിടുത്തെ മഹിമകളെയോ, അതിന്റെ ഗൌരവത്തെയോ, അറിയാൻ കഴിയില്ല. അറിയാതെ നിഷ്കളങ്കയും, നിരപേക്ഷയുമായ ഭക്തിയോ, അതുകൊണ്ടുള്ള അമൃതാനുഭൂതിയോ ഉണ്ടാവാനും പോവുന്നില്ല. സംസാരത്തിൽ ഒന്നിന്റെയും അപേക്ഷ കേവലം ഇല്ലാതാവുമ്പോഴല്ലാതെ നിഷ്കളങ്കഭക്തിയെങ്ങനെയുണ്ടാവും? ഉണ്ടാവാൻ വിഷമമാണെന്നുതന്നെ പറയണം. സംസാരത്തിൽ നിരപേക്ഷകത്വം ഒരാൾക്കുണ്ടാവണമെങ്കിൽ അതിന്റെ മിത്ഥ്യാത്വവും, ദുഃഖാത്മകതയും ബോദ്ധ്യമാവുകതന്നെ വേണം. തത്ത്വവിചാരംചെയ്തു വസ്തുബോധം വരുമ്പോഴേ അതുണ്ടാവാൻ പോവുന്നുള്ളു. അതിനാൽ  ഭക്തൻ ജ്ഞാനിയാവുകതന്നെവേണം. അതുപോലെ ഭക്തിയില്ലാത്ത ജ്ഞാനം കേവലം ശുഷ്കവും അനുഭൂതിക്ക് പറ്റാത്തതുമാണ്. ഈ കാരണങ്ങളാൽ ജ്ഞാനഭക്തിയാണ് ഒരാളെ ഉൽബുദ്ധനും അനുഭൂതിരസികനും ചരിതാർത്ഥനുമാക്കിത്തീർക്കുന്ന അദ്ധ്യാത്മസംസ്കാരം.

**കടപ്പാട്
ഗുരു പരമ്പരയോട് **

Thursday, 9 March 2017

മനസ്സിലാക്കി

നാം പലതും ശരിക്കും മനസ്സിലാക്കി തുടങ്ങുന്നത് ആത്മീയതയിൽ വന്നതിനു ശേഷമാണ്, എന്നിൽ ഏതെല്ലാം ചിന്തകൾ നിലനിർത്താം ഏതെല്ലാം ചിന്തകൾ തള്ളികളയാം, ഏതെല്ലാം കാരണങ്ങൾ ചിന്തകളേ സൃഷ്ടിക്കും എന്നു തുടങ്ങി എങ്ങനെയാണ് ചിന്തിക്കേണ്ട തന്ന് പഠിക്കുന്നതു പോലും...

എന്നാൽ ഇതല്ലാം ചെയ്യുമ്പോൾ അതിൽ എത്ര വിജയം കൈവന്നു എന്നതിൽ മാത്രം ശ്രദ്ധ വന്നാൽ ചിലപ്പോൾ വിജയിച്ചതിൽ അഭിമാനവും പരാജയപ്പെട്ടതിൽ ദു:ഖവും നമ്മളിൽ അനുഭവമായി പ്രകടമാക്കും. അപ്പോൾ നമ്മൾ വീണ്ടും മനോ തലത്തിൽ തന്നെ അല്ലേ നില നിൽക്കുന്നത്? ബുദ്ധി ഉപയോഗിച്ചാൽ ആത്മീയതയുടെ കൊടുമുടി താണ്ടാം എന്ന എന്റെ മിഥ്യാബോധമല്ലേ എന്നിലെ ഈ അവസ്ഥയ്ക്കു കാരണം

ഈ വക കാര്യങ്ങൾ എവിടെയാണ് നടക്കുന്നത് എന്നറിയുമ്പോൾ മാത്രമേ ചിന്തിക്കുന്നവനെ നിരീക്ഷിക്കുവാനാകൂ, അതിന് കൃപ വേണം, പ്രേമത്തിനെ അറിയണം പ്രേമമായി മാറണം, പ്രേമത്തിലൂടെ മാത്രമേ കൃപ നമ്മളിൽ എത്തിച്ചേരൂ, അഹമുണ്ടങ്കിൽ പ്രേമമില്ല.. എന്നിൽ മൂന്നവസ്ഥയിലും സദാ സ്നേഹമായി നില നിൽക്കുന്ന ആദിവൃ പ്രേമം അനുഭവിക്കണം, അതുവഴി ബ്രഹ്മാനന്ദത്തിൽ ചേരണം.

            Guru kripa

Monday, 6 March 2017

*യജ്ഞസങ്കല്പം*

വ്യക്തിയുടെ സങ്കല്പമാണ്‌ കര്‍മ്മങ്ങളായി പൊട്ടിവിടരുന്നത്‍.  *സ്നേഹത്തോടും വാത്സല്യത്തോടും കൂടിയ സങ്കല്പങ്ങള്‍ ഉടലെടുക്കണം. ഒരിയ്ക്കലും വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ക്രോധത്തിന്റെയോ കൂടെ മനസ്സിനെ നിര്‍ത്തരുത്‌*. 

വെറുപ്പും വിദ്വേഷവും വരുമ്പോള്‍ത്തന്നെ അതിനെ ഇല്ലാതാക്കണം. ഉടന്‍ അവനവനോടുതന്നെ, സ്വന്തം മനസ്സിനോടുതന്നെ പറയണം, *ഹേ മനസ്സേ എന്തിനാ ഇത്ര ദേഷ്യം വെയ്ക്കുന്നത്‍, എന്തിനാ അയാളോട്‍ എനിയ്ക്ക്‍ വെറുപ്പ്‌, എന്തിനാ അസൂയ, ഇത്യാദികളൊക്കെ*.

നമ്മുടെ സങ്കല്‍പ്പങ്ങള്‍ വാക്കുകളായും വാക്കുകള്‍ കര്‍മ്മങ്ങളായും പരിണമിയ്ക്കുന്നു. *ആ കര്‍മ്മങ്ങളുടെ പരിണതിയാണ്‌ നമ്മുടെ സുഖങ്ങളും ദു:ഖങ്ങളും, നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും*. അതില്‍ മറ്റൊരു ശക്തിയ്ക്കും യാതൊരു പങ്കുമില്ല.

ഈശ്വരശക്തിയ്ക്കുകൂടി അതില്‍ യാതൊരു പങ്കുമില്ല. *ഫലപ്രാപ്തിവരുമ്പോള്‍ അത്‍ ദു:ഖപൂരിതമാണെങ്കില്‍ ഈശ്വരനെ കുറ്റം പറയുന്നു എന്നുമാത്രം*. ആ കുറ്റം പറച്ചിലിലും  കേള്‍ക്കുന്നവന്‍ പരിഭവിയ്ക്കേണ്ടതില്ല. 

ആ ചെയ്തികളെല്ലാം, അതിന്റെ സ്മരണികകളെല്ലാം എന്നില്‍ത്തന്നെ രൂപപ്പെട്ടതാണ്‌, അതിനെ നട്ടുണ്ടാക്കി ക്രോധത്തിന്റെയോ വിദ്വേഷത്തിന്റെയോ ഭാവനകളാല്‍ സേചനംചെയ്ത്‍ വളര്‍ത്തിവലുതാക്കി ഫലഭൂയിഷ്ടമാക്കുന്നു. ആ ഫലങ്ങള്‍ പാകമാകുന്നതോടെ അതിന്റെ ഉപഭോഗം ഒരാള്‍ ചെയ്യുന്നു. അതിന്റെ പരിണതി മോശമാണെന്ന്‍ പറഞ്ഞ്‍ അതിനെ  സ്വീകരിയ്ക്കാതിരിയ്ക്കാന്‍ സാധ്യമല്ല. *നല്ലത്‍ കുഴിച്ചിട്ടാലല്ലേ നല്ലത്‍ മുളയ്ക്കൂ*. അതുകൊണ്ട്‍ എന്തായാലും സ്വീകരിച്ചേ പറ്റു.

വൈദികഗ്രന്ഥങ്ങളില്‍ യജ്ഞമെന്ന പ്രയോഗം എല്ലായിടത്തും കാണാം. ഒരു തടം, കുഴി ഉണ്ടാക്കി അതില്‍ കുറെ ചമതയും നാളികേരവും നെയ്യും തേനും അവിലും ശര്‍ക്കരയും ഒക്കെ ഇട്ട്‍ കത്തിച്ചുകളയുന്നതിനെയല്ല യജ്ഞമെന്ന്‍ പറയുന്നത്‍.

*ഭാരതീയ ഋഷീശ്വരന്മാര്‍ അത്രയ്ക്ക്‍ മന്ദബുദ്ധികളായിരുന്നുവോ ഇത്തരത്തിലൊരു കര്‍മ്മം എല്ലാവരും ചെയ്യണമെന്ന്‍ പറയാന്‍*. ആവാന്‍ തരമില്ല. *അവരുടെ വാക്കുകള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ നമുക്ക്‍ പറ്റുന്നില്ല*.

സ്വാത്മാവില്‍ രമിച്ചിരുന്ന ഋഷീശ്വരന്മാര്‍ അത്യന്തം സാങ്കേതികത്വം നിറഞ്ഞ ഭാഷയാണ്‌ ഉപയോഗിച്ചത്‍. വൈദികതഥ്യകളെല്ലാം, വൈദിക ശബ്ദങ്ങളെല്ലാം പരോക്ഷാര്‍ത്ഥപ്രയോഗങ്ങളാണ്‌, പ്രത്യക്ഷാര്‍ത്ഥപ്രയോഗങ്ങളല്ല.

ഋഗ്‍വേദത്തിന്റെ ആദ്യമന്ത്രം *അഗ്നിമീളേ പുരോഹിത്, യജ്ഞസ്യ ദേവമ്ര്‌ത്യുജം, ഹോതാരം യജ്ഞധാതമമ്‌* എന്ന്‍ തുടങ്ങുന്ന മന്ത്രത്തില്‍ മൂന്നാമത്തെ ശബ്ദമായി യജ്ഞ സംജ്ഞ വരുന്നു.

ഇതേ മന്ത്രത്തില്‍ വീണ്ടും ആറാമത്തെ ശബ്ദവും യജ്ഞം എന്നുതന്നെ. എല്ലാ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ യജ്ഞശബ്ദം ലക്ഷക്കണക്കിന്‌ തവണ പ്രയോഗിച്ചതായി കാണാം.

ഒരു പക്ഷേ ഇത്രയധികം തവണ ഉപയോഗിച്ച മറ്റൊരു ശബ്ദം ഉണ്ടോ എന്നുതന്നെ സംശയമാണ്‌. യജ്ഞമെന്ന തത്ത്വത്തിന്റെ പ്രാമുഖ്യമാണ്‌ അത്‍ കാണിയ്ക്കുന്നത്‍. 

പലയിടത്തും കര്‍മ്മം, ധര്‍മ്മം ഇത്യാദി ശബ്ദങ്ങളെക്കൊണ്ടും യജ്ഞമെന്ന ശബ്ദത്തെ ദ്യോതിപ്പിയ്ക്കുന്നതായും കാണാം.വേദവാണികള്‍ അപൗരുഷേയമാണ്‌.

അവ ഒരു വ്യക്തിയുടെ വാക്കുകളല്ല. അത്‍ ബ്രഹ്മവാണിയാണ്‌. ഭഗവത്‍ ഗീതയില്‍ യജ്ഞത്തെകുറിച്ച്‍ വളരെ വിശദമായിത്തന്നെ പറയുന്നുണ്ട്‍.

പ്രജകളോടുകൂടിത്തന്നെ യജ്ഞങ്ങളെയും സ്ര്‌ഷ്ടിച്ചു എന്നാണ്‌ പറയുന്നത്‍.  അത്‍ ഇഷ്ടഫലപ്രദമാണെന്നും അതുകൊണ്ട്‍ അഭിവ്രിദ്ദി പ്രാപിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു ആ യജ്ഞംകൊണ്ട്‍ ദേവതയെ പ്രീതിപ്പെടുത്തുക, പരസ്പരം സന്തോഷിപ്പിക്കുക എന്ന്‍ പറയുന്നു.

യജ്ഞം കൊണ്ടാണ്‌ ജഗത്തിന്റെ നിലനില്പ്‌ എന്നും അതാണ്‌ സകല ജീവജാലങ്ങളുടെയും സുഖത്തിന്‌ കാരണം എന്ന്‍ പറയുന്നു. *ദേവതയെ പ്രീതിപ്പെടുത്തുക എന്ന്‍ പറയുമ്പോള്‍ പഞ്ചഭൂതങ്ങളുടെ ദേവതകള്‍ എന്ന്‍ മനസ്സിലാക്കാം. വ്യക്തിയുടെ ശരീരവും പഞ്ചഭൂതാത്മകമായതുകൊണ്ട്‍ ശരീരത്തിലും ആ ദേവതകളുടെ സന്നിധിയുണ്ട്‍*.

ജീവാത്മാവിന്റെ ഇന്ദ്രിയാധിഷ്ഠിത ദേവതകളെ പ്രീതിപ്പെടുത്തുന്ന കര്‍മ്മമാണ്‌ യജ്ഞം എന്ന്‍ വരുന്നു. ദേവന്മാര്‍ പരബ്രഹ്മത്തെ സങ്കല്പിച്ചുകൊണ്ട്‍ യജ്ഞങ്ങള്‍ ചെയ്യുന്നു. 

എവിടെ ഒരു യജ്ഞകര്‍മ്മം നടക്കുന്നുവോ ആ യജ്ഞം പ്രജാപതിയുടെ വിശ്വവ്യാപകമായ ബ്രഹ്മത്തിന്റെ സ്വരൂപം തന്നെയാണ്‌ -  തതോ വിശ്വങ്‍വ്യക്രാമത്‍ സാശനാനശനേനഭി (ഋ.വേ).  സാശനാനശനേനഭി = ഭോജനാദി വ്യാപാരമുള്ള ചേതനത്തേയും അതില്ലാത്ത അചേതനത്തേയും, വിഷ്വങ്‍ = നാലുഭാഗത്തും (എല്ലായിടത്തും), വ്യക്രാമത്‍ = വ്യാപിക്കുന്നു.വ്യക്തിയുടെ അഭീഷ്ടങ്ങളുടെ അഭിവ്ര്‌ദ്ധിയ്ക്കായി പൂര്‍ണ്ണമനസ്സോടെ ദ്രവ്യങ്ങള്‍ ഹവിസ്സായി അര്‍പ്പിക്കുമ്പോള്‍ ഇന്ദ്രിയാധിഷ്ഠിത ദേവതകള്‍ സക്രിയമാകുന്നു, സ്വന്തം ഇന്ദ്രിയങ്ങള്‍ സുസജ്ജവും സക്രിയവുമാകുമ്പോഴാണ്‌ വ്യക്തി സന്തോഷവാനാവുന്നത്‍.

ഒരു സ്ഥലത്തിരുന്ന്‍ രണ്ടോ നാലോ പേര്‍ ചേര്‍ന്ന്‍ ഒരു യജ്ഞം ചെയ്താല്‍,  അത്‍ എങ്ങിനെ മറ്റുള്ളവര്‍ക്ക്‍ പ്രയോജനപ്രദമാകുന്നു. അതെങ്ങിനെ ഇതര ജീവജാലങ്ങള്‍ക്ക്‍ പ്രയോജനപ്പെടുന്നു.

ഏതെങ്കിലും ഒരു സ്ഥലത്തിരുന്ന്‍ യജ്ഞം ചെയ്യുന്നു എന്ന്‍ സങ്കല്പിയ്ക്കുക. ആ യജ്ഞകുണ്ഡത്തില്‍ ഹവിസ്സ്‍ അര്‍പ്പിയ്ക്കുമ്പോള്‍, അതിലേയ്ക്ക്‍ ചമത നെയ്യ്‌ നാളികേരം തേന്‍  ശര്‍ക്കര തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ മന്ത്രോച്ഛാരണത്തോടെ  അഗ്നിയിലേയ്ക്കാണ്‌ അര്‍പ്പിയ്ക്കുന്നത്‍. 

*ആ അഗ്നിയില്‍ അത്‍ കത്തിത്തീരുന്നു. അങ്ങിനെ കത്തുമ്പോള്‍ അതില്‍ അര്‍പ്പിയ്ക്കുന്ന ഓരോ ദ്രവ്യത്തിനും ഔഷധവീര്യമുള്ളതുകൊണ്ട്‍ അണുനാശക ശക്തിയുള്ളതുകൊണ്ട്‍, അതില്‍നിന്നുത്ഭൂതമാകുന്ന പുകയ്ക്കും അണുനാശനശക്തി ഉണ്ടാകുന്നു*. അതിന്റെ പുക യജ്ഞകുണ്ഡത്തിന്‌ ചുറ്റും നിറയുന്നു, അതിനടുത്തുള്ള സ്ഥലത്തൊക്കെ നിറയുന്നു, അവിടെയുള്ള അണുക്കളെ നശിപ്പിച്ച്‍ ശുദ്ധീകരിക്കുന്നു. യജ്ഞത്തിലെ പുക മേലോട്ട്‍ ഉയര്‍ന്നുപോകുന്നു. അന്തരീക്ഷത്തിലെ അണുക്കളെ അത്‍ നശിപ്പിയ്ക്കുന്നു. ആ പുക അന്തരീക്ഷത്തിലെ മേഘത്തില്‍ ലയിക്കുന്നു, അല്ലെങ്കില്‍ അത്‍ മേഘമായി മാറുന്നു. ആ മേഘം എത്രയോ ദൂരം സഞ്ചരിയ്ക്കുന്നു. സഞ്ചരിയ്ക്കുന്നിടത്തെ അണുക്കളെയും നശിപ്പിയ്ക്കുന്നു.. *എത്രയോ കിലോമീറ്ററുകളോളം സഞ്ചരിച്ച്‍ ആ മേഘം ഘനീഭവിച്ച്‍ മഴയായി ഭൂമിയിലേയ്ക്ക്‍ വീഴുന്നു*.

പര്‍വ്വതമുകളിലും കുന്നിന്‍മുകളിലും കിണറ്റിലും അങ്ങിനെ എല്ലായിടത്തും ജലം വര്‍ഷിയ്ക്കുന്നു. അതിലെ സൂക്ഷ്മമായ അണുനാശക ശക്തിയാല്‍ അണുക്കള്‍ നശിക്കുന്നതിനുപുറമെ ആ ഗുണമുള്ള ജലം ചെടികള്‍ക്കും മരങ്ങള്‍ക്കും മ്രിഗങ്ങള്‍ക്കും മനുഷ്യനും ഔഷധവിര്യമുളളതായി തീരുന്നു.

സസ്യലതാദികളില്‍ ഔഷധവീര്യം വര്‍ദ്ധിയ്ക്കുന്നു, പ്രതിരോധശക്തി കൂടുന്നു.  എത്രയോ കിലോമീറ്ററുകളോളം സഞ്ചരിച്ച ഔഷധവീര്യമുള്ള മേഘം ഏതോ രാജ്യത്ത്‍ പോയി വര്‍ഷമായി കീഴോട്ട്‍ പതിയ്ക്കുന്നു. *ഏതോ രാജ്യത്ത്‍ നില്‍ക്കുന്ന ഒരു മരത്തിന്‌ ആ മഴവെള്ളം കിട്ടുന്നു. ആ മരം മുറിച്ച്‍ അത്‍ ഔഷധമായോ മറ്റെന്തെങ്കിലും ഒരു സാധനമായോ ഏതോ നാട്ടില്‍ കിടക്കുന്ന ഒരാള്‍ ഉപയോഗിയ്ക്കുന്നു. അയാളുടെ രോഗം മാറുന്നു*. 

ദൂരെ എവിടെയോ ഉള്ള ഒരു വ്യക്തിയ്ക്ക്‍ ഒരു വസ്ത്രം കൊടുക്കണമെന്ന്‍ വിചാരിക്കുക. ആ സങ്കല്പവുംകൊണ്ടാന്‌ യജ്ഞം ചെയ്യുന്നത്‍. മന്ത്രം ജപിച്ച്‍ ഹവിസ്സ്‍ അഗ്നിയില്‍ അര്‍പ്പിക്കുന്നു. അതിന്റെ പുക മേഘമായി എത്രയോ ദൂരം പോയി അത്‍ വര്‍ഷമായി ഭൂമിയിലേയ്ക്ക്‍ വീണ്‌ ആ ജലംകൊണ്ട്‍ ഒരു വ്രിക്ഷമുണ്ടായി ആ വ്രിക്ഷം ആരോ ഒരാള്‍ മുറിച്ച്‍ അതിനെ ഫാക്ടറിയില്‍ എത്തിച്ച്‍ അവിടെ അതിനെ മുറിച്ച്‍ അരച്ച്‍ പള്‍പ്പ്‍ ആക്കി അതുകൊണ്ട്‍ വസ്ത്രമുണ്ടാക്കി അത്‍ ഏതോ ഒരു രാജ്യത്തിലേയ്ക്ക്‍ കയറ്റിയയച്ച്‍ അവിടുന്ന്‍ ഏതോ ഒരു രാജ്യക്കാരന്‍ അതിനെ വാങ്ങിച്ച്‍ വീണ്ടും മറ്റൊരു രാജ്യത്തിലേയ്ക്ക്‍ കയറ്റിയയച്ച്‍ വീണ്ടും ഒരു ഡീലര്‍ അത്‍ വാങ്ങി ഒരു കടക്കാരന്‌ കൊടുത്ത്‍ അത്‍ അവിടുത്തെ ഓരാള്‍ വാങ്ങിച്ച്‍ ഞാന്‍ സങ്കല്പിച്ച വ്യക്തിയ്ക്ക്‍ ഒരു ഉപഹാരമായി കൊടുത്ത്‍ അത്‍ അദ്ദേഹം  ഉപയോഗിയ്ക്കുമ്പോള്‍ ഏതൊരു സങ്കല്പത്താലാണോ യജ്ഞം ചെയ്തത്‍ അത്‍ പൂര്‍ണ്ണമാകുന്നു.

ഇങ്ങനെ ഓരോരുത്തരും യജ്ഞങ്ങളില്‍ ഏര്‍പ്പെടണമെന്നാണ്‌ പറയുന്നത്‍. ഇതേപോലെ മറ്റ്‍ വ്യക്തികളെ, മറ്റ്‍ ജീവജാലങ്ങളെ ഉദ്ദേശിച്ച്‍ ഓരോ വ്യക്തിയും ജീവിയ്ക്കുമ്പോള്‍ ഗീതയിലെ *സഹയജ്ഞാ പ്രജാസ്ര്‌ഷ്ട്വാ* എന്ന തലം സംജാതമാവുകയും യജ്ഞസങ്കല്പം പൂവണിയുകയും ചെയ്യുന്നു. 

*രാഷ്ട്രത്തിന്റെ ഒരറ്റത്തിരുന്ന്‍ ഓരോരുത്തരും യജ്ഞകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അത്‍ മറ്റുള്ളവരില്‍ എത്തുന്നു*

അങ്ങിനെ രാഷ്ട്രത്തിലെ ഓരോ വ്യക്തിയും ആ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു. രാഷ്ട്രത്തിലെ ഓരോ വ്യക്തിയും എന്റെ സ്വന്തം കുടുംബാംഗമാണെന്ന ബോധത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നു, ഓരോ ജീവജാലങ്ങളും മനുഷ്യനും മനുഷ്യേതര ജീവികള്‍ക്കും ഈ പ്രക്ര്‌തിയ്ക്കും വേണ്ടിയാണെന്ന്‍ അറിയുന്നു. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാതെ സ്നേഹത്തിലും സന്തോഷത്തിലും കഴിയുന്നു. 

ഒരാള്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ നല്ലവശങ്ങള്‍ മറ്റൊരാള്‍ അനുഭവിയ്ക്കുന്നു. ഇങ്ങനെ സഹയജ്ഞാ എന്ന സിദ്ധാന്തം സഫലീകരിക്കപ്പെടുന്നു. 

ഇവിടെയാണ്‌ *ലോകാ: സമസ്താ സുഖിനോ ഭവന്തു* എന്ന സര്‍വ്വസമ്മതമായ മന്ത്രത്തിന്റെ പ്രസക്തിയും ഉണ്ടാകുന്നത്‍.

ഈ ഒരു സങ്കല്പത്തില്‍ ഒരു ജനതതി ഉണ്ടായിത്തീരുക, അത് വളര്‍ന്നുവരിക, ഒരു രാഷ്ട്രംതന്നെ ഇത്തരത്തില്‍ ഉരുത്തിരിഞ്ഞ്‍ വികസിച്ചു വരിക, അതിനനുഗുണമായി അതിലെ ജനതതി ജീവിയ്ക്കുക... 

*എന്തായിരിയ്ക്കും ആ ഋഷീശ്വരന്മാരുടെ ദീര്‍ഘദ്ര്‌ഷ്ടി*, ഒന്ന്‍ സങ്കല്‍പ്പിയ്ക്കാന്‍ പറ്റുന്നുണ്ടോ....... !!!!

--Kadappadu. Guru paramparayodu --