Wednesday, 30 September 2015

ബാല്യകാലസ്‌മരണകൾ

എൻറ്റെ ഒർമയിലെ  ബാല്യകാല  സ്‌മരണകൾ  ഇന്ന് എൻറ്റെ  മകന്റെ ബാല്യകാലവും ആയി  താരതമ്യം  ചെയാൻ സാധികാത്ത വിധം  മാറിപോയിരിക്കുന്നു   അന്ന് വിനോദത്തിലും  വിദ്വേഷത്തിലും  ഞങ്ങൾ  ആണ്
ഇന്ന് അത് ഞാൻ മാത്രം ആയി ചുരുങ്ങി  പോയിരിക്കുന്നു

മണ്ണിന്റെ ഗന്ധം ഉള്ള വിനോദങ്ങളും!!
മനസിൽ  പകയുടെ  നിഴൽ വിരിക്കാത്ത  കൊച്ചു കൊച്ചു  പിണക്കങ്ങളും !!  
കേവല മർത്ത്യനിൽ നിന്നും മനുഷ്യൻ ആയി  പരിണമിക്കുന്ന  ജ്വലിക്കുന്ന പ്രണയവും ....
വാക്കുകൾ കൊണ്ട് പറഞ്ഞു  തിർക്കാൻ സാധിക്കാത്ത   ബാല്യകാലസ്‌മരണകൾ  ഈ ലോകത്തിൽ എവിടെയും  ധർമ്മത്തിൽ ഉറച്ചു നിന്ന്  ജീവിക്കാൻ ഞങ്ങളെ പ്രാപ്തരാക്കി  -
ഞങ്ങളിലുടെ ആയിരുന്നു  ഞാൻ എന്നാ വക്തിത്വം  വാർത്തെടുത്തത് 
അതിന് സ്നേഹത്തിന്റെ തിളക്കവും 
ശുദ്ധമായ ജിവിതത്തിന്റെ സുഗന്ധവും ഉണ്ടായിരുന്നു

മോനെ  നിനക്കും  ഭാവിയിൽ  ബാല്യകാലസ്മരണകളുടെ  ചെപ്പ് തുറക്കുമ്പോൾ .. തുളുമ്പുന്ന  തിളക്കമാർന്ന സ്നേഹത്തിന്റെ കഥകളും ..ശുദ്ധമായ ജിവിതത്തിന്റെ  സുഗന്ധവും ..ഞങ്ങളോളം 
കിട്ടുമാറാകട്ടെ എന്ന്   വളരെ ദുരെ  ആണെങ്കിലും  ആത്മാർഥമായി പ്രാർത്ഥിക്കുന്നു **

No comments:

Post a Comment