Wednesday, 7 October 2015

എൻറ്റെ ബാല്യകാലം

അമ്മ പറയാറുണ്ടായിരുന്നു നിന്നെ പ്രസവിച്ചത് ഞാൻ ആണെന്ന് !!
വിശ്വത്തിനും അപ്പുറം വിശുദ്ധി  ഏറ്റുന്ന ആ  വലിയ ബന്ധത്തിന്റെ അവകാശവാദം ആകാം അന്നത്തിനു മുന്നിൽ പോലും   അമ്മ എന്നെ അന്ന്യൻ ആക്കിയത്
അച്ഛൻ  പറയാറുണ്ടായിരുന്നു നിന്നെ സൃഷ്‌ട്ടിച്ചത്  ഞാൻ ആണെന്ന് 
സൃഷ്‌ട്ടിക്ക് പൂർണതാ  എന്നാ സത്യം ഉള്ളത് കൊണ്ടാക്കാം അദ്ദേഹം എന്നെ അകറ്റി  നിർത്തിയത്‌
വിഹായസ്  നോക്കി  വിഴുങ്ങുന്നവർ സഹോദരങ്ങൾ എന്ന് പറയുമ്പോൾ
എൻറ്റെ കൂടെപിറപ്പ്‌ മരണം ആയിരുന്നു
ആ തത്വത്തിൻ അടിസ്ഥാനം എന്നിൽ ഉള്ളത്  കൊണ്ടാക്കാം അനേക്കം അച്ഛൻ അമ്മമാർക്ക്  ഞാൻ മകനായത്‌ . അനേക്കം കുഞ്ഞുങ്ങൾക്ക്‌ ഞാൻ ചേട്ടൻ ആയത്‌..അവരുടെ പ്രാർഥനകൾ എന്നെ വളർത്തുമ്പോഴും
എൻറ്റെ അച്ഛൻ അമ്മമാർ ബാക്കിവച്ച ഒരിക്കലും തിരികെ ക്കിട്ടാത്ത ഒരു കടം എന്നിൽ ഇന്നും വേദന  ആണ്
എൻറ്റെ  ബാല്യകാലം

No comments:

Post a Comment