ആധുനീക ഹിന്ദുമതത്തിലെ ഈശ്വര സങ്കല്‍പ്പങ്ങള്‍ എല്ലാം തന്നെ അതിന്‍റെ മൂന്ന് ചിന്താ ധാരകളെ ആശ്രയിച്ച് നില്‍ക്കുന്നു
ദ്വൈതം
അദ്വൈതം
വിശിഷ്ടാദ്വൈതം
ഇവയാണ് ആ ചിന്താ ധാരകള്‍. ഇത് മൂനും പരമാത്മാ-ജീവാത്മാ ബന്ധം എങ്ങനെയാണ് എന്നത് വിവരിക്കാനാണ് ശ്രമിക്കുന്നത്. ഈ മൂന്ന് ചിന്തകള്‍ക്കും പരമാത്മാവ് എന്ന ഒന്നുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. വേദ/ഉപനിഷത്ത് വ്യാഖ്യാനങ്ങളിലൂടെ ഇവയുടെ വ്യാഖ്യാതാക്കള്‍ കാലങ്ങളായി തങ്ങളുടെ വാദം മുന്നോട്ടു വയ്ക്കുന്നുണ്ട്. പക്ഷെ ഏറ്റവും അംഗീകരിക്കപ്പെട്ടതും ഉപനിഷത്ത് ദര്‍ശനങ്ങള്‍ക്ക് ഏറ്റവും യോജിക്കുന്നതും അദ്വൈതമാണ്.
ദ്വൈതം
പരമാത്മാവും പരമാത്മാവിനാല്‍ സൃഷ്ടിക്കപ്പെടുന്ന ജീവാത്മാക്കളും വ്യത്യസ്ഥ അസ്ഥിത്വങ്ങള്‍ ആയി നിലനില്‍ക്കുന്നു എന്നും കാലാന്തരത്തില്‍ ജീവാത്മാവ് ആത്മസാക്ഷാത്കാരം സിദ്ധിച്ച് പരമാത്മാവില്‍ ലയിക്കുന്നു എന്നും ഈ സിദ്ധാന്തം പറയുന്നു.
അദ്വൈതം
പരമാത്മാവ് , ജീവാത്മാവ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ ഇല്ല. സര്‍വ്വ ചരാചരങ്ങളിലും നിറയുന്നത് പരമാത്മാവ് സ്വയം ആണ്. അതിനെ മനസ്സിലാക്കുന്നില്ല എന്ന് മാത്രം. ഈ സിദ്ധാന്ത പ്രകാരം ആത്മസാക്ഷാത്കാരം എന്നത് സ്വന്തം അസ്തിത്വത്തിന്‍റെ തിരിച്ചറിവാണ്. താന്‍ സ്വയം പരമാത്മാവാണ് എന്ന് അറിയുന്നതിലൂടെ അതായി തീരുന്നു.
വിശിഷ്ടാദ്വൈതം
പരമാത്മാ-ജീവാത്മാക്കള്‍ ഒരേ സമയം ഒന്നിന്റെ തന്നെ ഭാഗമായി ഇരിക്കുകയും വ്യത്യസ്ഥമായ അസ്ഥിത്വം ഉണ്ടായിരിക്കുകയും ചെയ്യുന്നു എന്ന് ഈ സിദ്ധാന്തം പറയുന്നു.
ആധുനീക ഹിന്ദുമതത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏതൊരു ദൈവ സംബന്ധിയായ ആചാരവും ഇതില്‍ ഏതെങ്കിലും ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിവരിക്കുന്നത്.
കേരളത്തില്‍ നിന്നുണ്ടായിട്ടുള്ള മഹാന്മാരായ രണ്ടു സന്യാസിമാര്‍ അദ്വൈതികള്‍ ആയിരുന്നു ശങ്കരാചാര്യരും നാരായണഗുരുവും. ഋക്വേദത്തിന്‍റെ ആരംഭം "അഗ്നിമീളെ പുരോഹിതം" അദ്വൈത ദര്‍ശനത്തിനു നല്ല ഒരു ഉദാഹരണമാlണ്
കടപ്പാട് ഗുരുപരമ്പരയോട്
No comments:
Post a Comment