Saturday, 21 April 2018

എന്താണ് ശിവരാത്രി ?

എന്താണ് ശിവരാത്രി ?

സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ ദിവസവും ഇത് തന്നെ. ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

ശിവന്റെ അംശമായ ദുര്‍വ്വാസാവ് ഒരിക്കല്‍ വനത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരുന്ന അവസരത്തില്‍ മേനക എന്ന അപ്സരസിന്റെ കൈയില്‍ കല്പക വൃക്ഷത്തിന്റെ പുഷ്പങ്ങള്‍ കൊണ്ട് കോര്‍ത്ത ഒരു ദിവ്യമാല കണ്ടു. ആ മാ‍ലയുടെ പരിമളം കാട് മുഴുവന്‍ വ്യാപിച്ചു. ദുര്‍വ്വാസാവ് അവരുടെ അടുക്കല്‍ ചെന്ന് ആ മാല അപേക്ഷിച്ചു. അവള്‍ വിനയപൂര്‍വ്വം അദ്ദേഹത്തെ നമസ്കരിച്ച് മാല സംഭാവന ചെയ്തു.
ആ മാലയുമായി ദുര്‍വ്വാസാവ് ദേവലോകത്തെത്തി. ഇന്ദ്രന്‍ ഐരാവതത്തിന്റെ മുകളില്‍ കയറി, ദേവകളോടു കൂടി വരുന്നത് കണ്ട ദുര്‍വ്വാസാവ്, പൂന്തേന്‍ നുകര്‍ന്ന് മദംപൂണ്ട കരിവണ്ടുകളോടു കൂടിയ ആ പൂമാല തന്റെ ശിരസില്‍ നിന്നെടുത്ത് ദേവരാജാവിന് സമ്മാനിച്ചു. ഇന്ദ്രനാകട്ടെ ആ മാലയെടുത്ത് ഐരാവതത്തിന്റെ മസ്തകത്തില്‍ വച്ചു. മദയാനയാവട്ടെ മാലയുടെ സൗരഭ്യംകൊണ്ട് ആകൃഷ്ടനായി അതിന്റെ തുമ്പികൈയിലെടുത്ത് ഒന്നു മണത്തുനോക്കി നിലത്തേക്കെറിഞ്ഞു.
ഇന്ദ്രന്‍ മാലയെ അനാദരിച്ചതുകണ്ട് കുപിതനായ ദുര്‍വ്വാസാവ് ഇങ്ങനെ ശപിച്ചു :“മൂഢ! ഞാന്‍ തന്ന ഈ മാലയെ അനാദരിച്ചതുകൊണ്ട് ദേവലോകത്തിന്റെ ഐശ്വര്യം നശിച്ചു പോകും”. അന്നു മുതല്‍ ദേവലോകത്തിന്റെ ഐശ്വര്യം നശിച്ചു തുടങ്ങി. ചെടികളും വള്ളികളുംകൂടി ക്ഷയിച്ചു പോയി. യാഗങ്ങള്‍ നടക്കാതെയായി. ദേവന്മാര്‍ക്ക് ജരാനരകള്‍ ബാധിച്ചു. ഈ ക്ഷീണാവസ്ഥ കണ്ട് അസുരന്മാര്‍ ദേവന്മാരെ എതിര്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അസുരന്മാരുടെ ആക്രമണത്തില്‍ പെട്ട് ദേവന്മാര്‍ വിവശരായി.
ദേവന്മാര്‍ അഗ്നിദേവനെ മുന്‍ നിര്‍ത്തി കൊണ്ട് ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് അവരെ മഹാവിഷ്ണുവിന്റെ അടുത്തേയ്ക്ക് നയിച്ചു. എല്ലാവരുംകൂടി വിഷ്ണുവിനെ സ്തുതിച്ചു. മഹാവിഷ്ണു പ്രത്യക്ഷനായി അവരോട് ഇങ്ങനെ അരുളി ചെയ്തു :“അല്ലയോ ദേവഗണങ്ങളേ... നിങ്ങളുടെ തേജസിനെ ഞാന്‍ വര്‍ദ്ധിപ്പിക്കാം. ഞാന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക. നിങ്ങള്‍ അസുരന്മാരോടു കൂടിചേർന്ന് പലവിധത്തിലുള്ള ഔഷധികളും കൊണ്ടുവന്ന് പാലാഴിയില്‍ ഇട്ട്, മഹാമേരു പര്‍വ്വതത്തെ കടക്കോലും, വാസുകിയെ കയറുമാക്കി അമൃതം കടഞ്ഞെടുക്കുക. സമുദ്രം കടയുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന അമൃതം പാനം ചെയ്താല്‍ നിങ്ങള്‍ ബലവാന്മാരും, മരണമില്ലാത്തവരും ആയിത്തീരും.”
അങ്ങിനെ അമൃതമഥനം (പാലാഴിമഥനം) ആരംഭിക്കുന്നു.
മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശാനുസാരം ദേവന്മാര്‍ അസുരന്മാരോട് സന്ധിചെയ്ത് അമൃതത്തിനായി പ്രയത്നിച്ചു തുടങ്ങി. മന്ഥരപര്‍വ്വതത്തെ കടക്കോലും വാസുകിയെ കയറുമാക്കി വേഗത്തില്‍ സമുദ്രം കടഞ്ഞു തുടങ്ങി. മഥനം ഉല്‍ക്കടമായതോടു കൂടി വാസുകിയുടെ വായില്‍ നിന്നും കരാളമായ കാളകൂടവിഷം (ഹലാഹല വിഷം) പുറത്തു ചാടി. (കാളകൂടവിഷം പാലാഴിയില്‍ നിന്നും ഉയര്‍ന്നു വന്നതാണെന്നും അഭിപ്രായഭേദമുണ്ട്). കാളകൂടവിഷം വലിയ പുകയും അഗ്നിജ്വാലകളും നിറഞ്ഞ് ജലപ്പരപ്പില്‍ കാണപ്പെട്ടു. അതിതീഷ്ണ ഗന്ധം തട്ടിയിട്ട് ത്രിലോകങ്ങളും മയങ്ങിപ്പോയി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ ഭയന്നു. വിഷ്ണു ഭീരുത വെളിപ്പെടുത്താതെ സ്വന്തം ഇന്ദ്രിയങ്ങളെ മൂടി. ലോകമാകെ ദഹിച്ചു നശിക്കുമെന്ന നിലവന്നു.
ഇത്തരുണത്തില്‍ സാഹസികോഗ്രനായ രുദ്രമൂര്‍ത്തി ആ വിഷദ്രാവകം മുഴുവന്‍ വായ്ക്കകത്താക്കി. ഇതു കണ്ട് ഭയവിഹ്വലയായ പാര്‍വ്വതി, വിഷം ഉദരത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു. വായില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മറ്റു ദേവീദേവന്മാർ പരമശിവന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്രകാരം മേൽപ്പോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തില്‍ നീലച്ഛായയായി പറ്റിപ്പിടിച്ചു. അങ്ങനെ പരമശിവന്‍ “നീലകണ്ഠ” നായിത്തീര്‍ന്നു. വിഷത്തിന്റെ ആവി തട്ടിയ മഹാവിഷ്ണു ‘’നീലവര്‍ണ്ണ‘’നായി.

അന്ന് പാർവതീദേവി ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്റെ പ്രതീകമായാണ് നാം ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്.

പാലാഴി മഥനം കഥ നാം ഉപരിപ്ലവമായി വീക്ഷിക്കേണ്ട ഒന്നല്ല. അതില്‍ അന്തര്‍ഗതമായ വലിയ ഒരു സന്ദേശമുണ്ട്. പാലാഴി എന്നത് മനുഷ്യമനസ്സ് തന്നെയാണ്. ആ മനസ്സിലുള്ള സദ്‌ ഗുണങ്ങള്‍ ദേവകളും തമോ ഗുണങ്ങള്‍ അസുരന്മാരും ആകുന്നു. ഈ ഗുണങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട്, രണ്ടു കൂട്ടരെയും രണ്ടു ഭാഗത്തായി അണിനിരത്താനുള്ള കഴിവാണ് വിശേഷ ബുദ്ധി.

ഈ പാലാഴിയെ, നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച് ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കടകോലാക്കി കടയണം. അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഈ മഥനം തന്നെയാണ് യഥാര്‍ഥ  മനനം. ഈ പ്രക്രിയ തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധയാകുന്ന മന്ഥര പര്‍വതം മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ അഭിരമിച്ചു പോയെന്നു വരാം. അങ്ങിനെ വരുമ്പോള്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്‍ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. ( മനസ്സ്, ബുദ്ധി, ബോധം അഥവാ – Mind, Intellect, Consciousness  എന്നിവ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നിവര്‍ തന്നെ ആകുന്നു) ഇങ്ങനെ നിരന്തരമായ കടയല്‍ കൊണ്ട്  നമ്മുടെ ഉള്ളിലെ തിന്മയാകുന്ന ഹലാഹലം (കാളകൂടം) എന്ന വിഷത്തെ നമുക്ക് പുറന്തള്ളാന്‍ കഴിയും. അത് നമ്മുടെ ഉള്ളില്‍ തന്നെയുള്ള ഭഗവാന്‍ ശിവന്‍ സ്വീകരിക്കും. പകരം നമുക്ക് അമരത്വപ്രദമായ അമൃത് നല്‍കി അനുഗ്രഹിക്കും. ഇപ്രകാരമാണ് നാം പാലാഴി മഥനം കഥയെ കാണേണ്ടത്.

**മഹാശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും  ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം. ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്. ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും  അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും  ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം. അത്  ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം  ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.)

പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രി ദിവസം വിശേഷ പൂജകളും മറ്റും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമപൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയിലെല്ലാം പങ്കെടുത്ത്, രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.....

..ശിവരാത്രി ആശംസകള്‍

Wednesday, 28 March 2018

ഒരു ഉപാസകന്‍ പാലിക്കേണ്ട ജീവിതചര്യകള്‍

ഒരു ഉപാസകന്‍ പാലിക്കേണ്ട ജീവിതചര്യകള്‍

1. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ബഹുമാനിക്കുക.
2. സ്വയം ആഹാരം കഴിക്കുന്നതിന് മുന്പ്  മാതാവിനും പിതാവിനും ഗുരുവിനും വളര്ത്തു മൃഗങ്ങള്ക്കും അന്യ ജീവജാലങ്ങള്ക്കും ആഹാരം കൊടുക്കുക.
N.B : ബ്രഹ്മാവ്‌ = മാതാവ് (ജന്മം നല്കുുന്നവള്‍) , വിഷ്ണു = പിതാവ് (സംരക്ഷിക്കുന്നവന്‍) , ശിവന്‍ = ഗുരു (ഈശ്വരനില്‍ ലയിപ്പിക്കുന്നവന്‍)
3. അന്യ സ്ത്രീകളെ സ്വന്തം മാതാവിനെപോലെ കരുതുക.
4. സ്വര്‍ണ്ണത്തിലും പണത്തിലും അമിതമായി ആഗ്രഹിക്കാതിരിക്കുക.

10 യമങ്ങള്‍

1. അഹിംസ : - ചിന്ത , വാക്ക് , കര്മ്മം , സ്വഭാവം , എന്നിവയില്‍ നിന്നെല്ലാം ഹിംസ ഒഴിവാക്കുക.
2. സത്യം : - സത്യം മാത്രം പറയുകയും പ്രവര്ത്തി ക്കുകയും ചെയ്യുക. എന്നാല്‍ സമൂഹത്തിന് വിനാശം ഉണ്ടാക്കുന്ന സത്യം പറയരുത്.
3. അസ്തേയം : - മറ്റുള്ളവരുടെ സാധനങ്ങള്‍ ആഗ്രഹിക്കാതിരിക്കുക.
4. ബ്രഹ്മചര്യം : - ചിന്ത , വാക്ക് , പ്രവര്ത്തിക ഇവയില്‍ ഒന്നും സ്ത്രീകളെകുറിച്ച് ചിന്തിക്കുകയോ ശാരീരിക ബന്ധം പുലര്ത്തുംകയോ ചെയ്യരുത്. എന്നാല്‍ വിവാഹിതനായ വ്യക്തിക്ക് ഭാര്യയുമായി ഋതുകാലത്ത് സന്താന ഉല്പാതനാര്ത്ഥം ശാരീരിക ബന്ധം പുലര്ത്താവുന്നതാണ്.
5. കൃപാ : - ഈ ലോകത്തില്‍ ഉള്ള എല്ലാ ജീവികളോടും ദയയോടെ പെരുമാറുക.
6. ആര്ജ്ജതവം : - തുറന്ന മനസ്സോടും കഴ്ചപ്പാടോടും കൂടി ജീവിക്കുക.
7. ക്ഷമ : - എപ്പോഴും ക്ഷമയുള്ളവനായിരിക്കുക.
8. ധ്രിതി : - ധൈര്യത്തോടെയും ഊര്ജ്ജകസ്വലതയോടും പ്രവര്ത്തിക്കുക.
9. മിതാഹാരം : - പ്രകൃതിദത്തമായ ഭക്ഷണം ശീലമാക്കുക. പൊരിച്ചത് , വരട്ടിയത് , മസാല അധികം ചേര്ത്തരത് തുടങ്ങിയവ ഒഴിവാക്കുക. സാത്വിക ആഹാരം മാത്രം കഴിക്കുക. മത്സ്യ മാംസാദികള്‍ ഉപയോഗിക്കാതിരിക്കുക. മിതമായി മാത്രം ആഹാരം കഴിക്കുക.
10. ശൗചം : - മനസ് , വാക്ക് , പ്രവര്ത്തി , ശരീരം ഇവ ഇപ്പോഴും ശുദ്ധിയാക്കി വക്കുക.

10 നിയമങ്ങള്‍

1. തപസ്സ് : - ക്ഷമയോടെ ഒരേകാര്യം തന്നെ ദീര്ഘനേരം ചെയ്യാനുള്ള മാനസികാവസ്ഥയും പ്രവര്ത്തിയും ആണ് തപസ്സ്.
2. സന്തോഷം : - എപ്പോഴും സന്തോഷത്തോടെ ഇരിക്കുക.
3. ആസ്തിക്യം : - എന്നിലും നിന്നിലും സകല ജീവജാലങ്ങളിലും കുടികൊള്ളുന്ന ഒരു ശക്തി ഉണ്ട്. ആ ശക്തിയില്‍ ഉള്ള വിശ്വാസമാണ് ആസ്തിക്യം. ലഘൂകരിച്ചു പറഞ്ഞാല്‍ ഈശ്വര വിശ്വാസം വേണം എന്നു സാരം.
4. ദാനം : - തനിക്കു ഉള്ളത് അര്ഹതപ്പെട്ടവര്ക്ക് ‌ കൊടുക്കുന്നതാണ് ദാനം.
5. വേദസിദ്ധാന്ത ശ്രവണം : - അറിവ് ആര്ജ്ജിക്കുവാന്‍ ശ്രമിക്കുക.
6. ഹ്രീ : - വിനയം , അച്ചടക്കം , ഒതുക്കം , ലജ്ജ , ധര്മ്മ൦  ഇവ പാലിക്കുന്നതാണ് ഹ്രീ.
7. മതി : - ബുദ്ധി , അറിവ് , ഭാവനക്കുള്ള കഴിവ് , ജ്ഞാനം , സങ്കല്പം , ചിന്ത , യുക്തി തുടങ്ങിയവയാണ് മതി.
8. മനനം : - ഗുണദോഷചിന്തയോടുകൂടി കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്ത്തിച്ചുറപ്പിക്കല്‍.
9. ജപം : - മനസുകൊണ്ട് ആവര്ത്തിക്കുന്നതാണ് ജപം.
10. വ്രതം : -നിഷ്ടയോടുകൂടി ആചരിക്കുന്നതാണ് വൃതം.

കടപ്പാട്

Saturday, 22 July 2017

ഭഗവദ്ഗീത(part-52)


അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 26

ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ
ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിം
അന്യയാവാര്ത്തതേ പുനഃ

വെളുപ്പിന്റേയും കറുപ്പിന്റേയുമായ ഈ രണ്ടു മാര്ഗ്ഗങ്ങളും പ്രപഞ്ചഗതി നിയന്ത്രിക്കുന്ന ശാശ്വതമായ മാര്ഗ്ഗങ്ങളാണ്. അവയില് വെളുപ്പിന്റെ മാര്ഗ്ഗം മടങ്ങിവരവില്ലാത്തതും കറുപ്പിന്റെ മാര്ഗ്ഗം വീണ്ടുംമടങ്ങിവരവുള്ളതുമാകുന്നു.

അല്ലയോ അര്ജുനാ, ശാശ്വതമായ രണ്ടു വഴികളാണുള്ളത്. അതില് ഒന്നു ഋജുവും മറ്റേതു വക്രവും ആയിട്ടുള്ളതാണ്. ഇതില് ശരിയായതും തെറ്റായതും ഏതെന്നു കണ്ട്, സത്യമായതും മിഥ്യയായതും ഏതെന്നു തിരിച്ചറിഞ്ഞ്, നിനക്കു നന്മ വരുത്തുന്നതും തിന്മവരുത്തുന്നതും ഏതാണെന്ന് ഉറപ്പുവരുത്തി, അതില്ക്കൂടി ചരിക്കാനായി മനഃപൂര്വം ഈ രണ്ടുവഴികളും നിനക്കു ഞാന് ചൂണ്ടിക്കാട്ടിത്തരുകയായിരുന്നു. സൗകര്യമായി മറുകരയെത്തുന്നതിന് ഒരു വള്ളം സമീപത്തെത്തുമ്പോള് ആരെങ്കിലും ആഴമേറിയ വെള്ളത്തില് ചെന്നുചാടുമോ? ശരിയായ വഴി അറിയാവുന്ന ഒരുവന് ഇടവഴിയില്കൂടി യാത്രചെയ്യാന് തുനിയുമോ? വിഷവും അമൃതും തിരിച്ചറിയാന് കഴിവുള്ളവന് അമൃത് ഉപേക്ഷിക്കുമോ? അതുപോലെ, നേരെയുള്ള വഴി കാണുന്നവന് ഒരു ഊടുവഴി തെരഞ്ഞെടുക്കുകയില്ല. ഒരുവന് സത്യവും മിഥ്യയും വിവേചിച്ചറിയാന് കഴിവുള്ളവനായിരിക്കണം. അപ്പോള് പിന്നെ അശുഭകരമായ സന്ദര്ഭം അവന് ഒഴിവാക്കും. അല്ലാത്തപക്ഷം രണ്ടു വഴികളെ സംബന്ധിച്ചു ചിന്താക്കുഴപ്പംഉണ്ടായാല് അത് ഏറ്റവും ദോഷകരമായി പിരിണമിക്കുന്നതും, ജീവിതം മുഴുവന് നേടിയ യോഗബലം വ്യര്ത്ഥമായിത്തീരുന്നതിന് ഇടയാക്കുന്നതും ആയിരിക്കും. ഒരു യോഗി ജ്യോതിസ്സിന്റെ മാര്ഗ്ഗം നഷ്ടപ്പെട്ട് ധൂമത്തിന്റെ മാര്ഗ്ഗത്തില് കൂടിയാണ് പോകുന്നതെന്നു വിരികില് അവന് സംസാരബന്ധത്തില്പ്പെട്ട് ജനനമരണങ്ങള്ക്കു വിധേയനായിത്തീരും. ഈ വലുതായ അപകടം മുന്നില് കണ്ടുകൊണ്ട് ജീവിതക്ലേശങ്ങളില് നിന്നു രക്ഷപ്പെടനായിട്ടാണ് ഞാന് രണ്ടു യോഗവഴികളെപ്പറ്റിയും നിനക്കു വെളിവാക്കിത്തന്നത്. ഒന്ന്, ഈശ്വരസാക്ഷാത്കാരത്തിനും മറ്റേത് ജനനമരണത്തിനും ഇടയാക്കുന്നു. എന്നാല് വിധികല്പിത പ്രകാരം ഒരുവന്റെ മരണവേളയില് ഏതെങ്കിലും ഒന്നില്കൂടി അവന് ചരിക്കാന് ഇടയാകുന്നു

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 27

നൈതേ സൃതീ പാര്ത്ഥ ജാനന്
യോഗീ മുഹ്യതി കശ്ചന
തസ്മാത് സര്വ്വേഷു കാലേഷു
യോഗയുക്തോ ഭവാര്ജ്ജുന.

അല്ലയോ അര്ജ്ജുന, ഈ രണ്ടു മാര്ഗ്ഗങ്ങളും അറിയുന്നവനായ ഒരു യോഗിയും ലൗകികസുഖങ്ങളിലൊന്നും ഒട്ടിച്ചേരാന് ഇടവരുന്നില്ല. അതുകൊണ്ട് കര്മ്മം എന്തായാലും സദാസമയവും സമനില ശീലിച്ച് ആത്മനിഷ്ഠനായിത്തീരാന് യത്നിക്കൂ.

എന്നാല് ഒരുവന്റെ മരണശേഷം അവന് ഏതു വഴിയില് കൂടിയാണു പോകുന്നതെന്ന് അവന് എങ്ങനെ ഉറപ്പിക്കാം. ഒരുവന് ഈശ്വരസാക്ഷാത്കാരത്തിന് അര്ച്ചിരാദി മാര്ഗ്ഗം ആശ്രയിക്കേണ്ടതിന്റെ ആവശ്യം എന്താണ് ? ശരീരം നശിച്ചാലും ഇല്ലെങ്കിലും ആത്മാവ് പരബ്രഹ്മം തന്നെയാണ്. എന്തുകൊണ്ടെന്നാല് കയറ് ഒരു പാമ്പായി തോന്നുമെങ്കിലും അതു യഥാര്ത്ഥത്തില് കയറു തന്നെയാണ്. ഓളങ്ങള് ജലത്തില് ഉണ്ടാവുകയും മറയുകയും ചെയ്യുന്നതു ജലം അറിയുന്നുണ്ടോ ? ഓളമുണ്ടെങ്കിലും ഇല്ലെങ്കിലും ജലം എപ്പോഴും ജലം തന്നെയാണ്. അതുപോലെ, ജീവിച്ചിരിക്കുമ്പോള് തന്നെ പരബ്രഹ്മത്തില് ലയിച്ചു ചേര്ന്നവരെ വിദേഹികള് എന്നു വിളിക്കുന്നു. ദേഹബുദ്ധി നിശ്ശേഷം നശിച്ച അവര്ക്കു മരിക്കുന്നതിന് ഏതെങ്കിലും പ്രത്യേക സമയം ആവശ്യമുണ്ടോ ? കാലവും ദേശവും ആത്മാവില്തന്നെ ലീനമായിക്കഴിഞ്ഞിരിക്കുന്ന അവര് എവിടേക്കു പോകുന്നതിനാണു ശരിയായ മാര്ഗ്ഗം തിരഞ്ഞെടുക്കേണ്ടത് ? നോക്കുക, ഒരു മണ്കുടം ഉടയുമ്പോള് അതിലുള്ള ആകാശം നേരെ അനന്തമായ ആകാശത്തില് വിലയം പ്രാപിക്കുന്നതിന് എന്തെങ്കിലും വഴി കണ്ടുപിടിക്കേണ്ടതുണ്ടോ ? അല്ലാത്തപക്ഷം അത് ആകാശവുമായി യോജിച്ച് ഒന്നാവുകയില്ലെ ? ഒരു കൂടം ഉടയുമ്പോള് അതിന്റെ രൂപംമാത്രം നശിക്കുന്നുവെന്നുള്ളതാണു സത്യം. അതിനുള്ളിലെ ആകാശം എപ്പോഴും പുറത്തുള്ള ആകാശത്തിന്റെ ഭാഗമാണ്. ആകയാല് ബ്രഹ്മജ്ഞാനം സിദ്ധിച്ചു പരബ്രഹ്മവുമായി താദ്ത്മ്യം പ്രാപിച്ചിട്ടുള്ള യോഗികള് ഒരിക്കലും ശരിയും തെറ്റുമായ വഴികള് ഏതെന്നു നിരൂപിച്ചു ക്ലേശിക്കാറില്ല. ഈ കാരണത്താല്, അല്ലയോ അര്ജ്ജുന, നീ സദാസമയവും യോഗത്തില് തന്നെ മുഴുകിയിരിക്കുകയും അതില്കൂടി അവിച്ഛിന്നമായ സമചിത്തത കൈവരിക്കുകയും ചെയ്യണം. അപ്രകാരമുള്ള അവസ്ഥയില് ഒരുവന് ശരീരം നിലനിര്ത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുമ്പോള് അത് ഏതു സ്ഥലത്തോ സമയത്തോ ആയാലും, പരബ്രഹ്മവുമായി അവന് സ്ഥാപിച്ചിട്ടുള്ള അനന്തവും ശാശ്വതവുമായ ഐക്യത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല. അപ്രകാരമുള്ള ഒരുവന് യുഗാരംഭത്തില് ജനിക്കുകയോ യുഗാന്ത്യത്തില് മരിക്കുകയോ ചെയ്യുന്നില്ല. അവനെ സ്വര്ഗ്ഗത്തിലേയോ ഭൂമിയിലേയോ പ്രലോഭനങ്ങള് വിഭ്രമിപ്പിക്കുകയുമില്ല. അപ്രകാരമുള്ള ജ്ഞാനം സമ്പാദിക്കുന്നവന് ഐഹിക സുഖങ്ങളെ ത്യജിച്ചിട്ടു ശരിയായ യോഗിയായിത്തീര്ന്ന് ആത്മ സാക്ഷാത്കാരം നേടുന്നു. എല്ലായിടത്തും എല്ലാവരും പ്രശംസിക്കുന്ന ഇന്ദ്രപദവിയും തത്തുല്യമായ സ്ഥാനമാനങ്ങളും നിരര്ത്ഥകമായിട്ടു കരുതി അവന് അതിനെ ത്യാജ്യകോടിയില്തള്ളുന്നു.

കടപ്പാട് ഗുരു പരമ്പരയോട്

ഭഗവദ്ഗീത(part-51)

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 21

അവ്യക്തോഽ ക്ഷര ഇത്യുക്തഃ
തമാഹൂഃപരമാം ഗതിം
യം പ്രാപ്യ ന നിവര്ത്തന്തേ
തദ്ധാമ പരമം മമ

ശ്ലോകം 22

പരുഷഃ സ പരഃ പാര്ത്ഥ
ഭക്ത്യാ ലഭ്യസ്ത്വനന്യയാ
യസ്യാന്തഃസ്ഥാനി ഭൂതാനി
യേന സര്വ്വമിദം തതം.

അതീന്ദ്രീയമെന്നും നാശരഹിതമെന്നും പറയപ്പെട്ടിരിക്കുന്ന ഈ ഭാവംതന്നെയാണ് പരമപുരുഷാര്ത്ഥമായിട്ടുള്ളതെന്ന് വേദങ്ങള് പറയുന്നു. അതിനെ പ്രാപിച്ചാല് പിന്നെ തിരിച്ചുവരവില്ല. അതത്രേ എന്റെ പരമമായ ധാമം. അല്ലയോ പാര്ത്ഥാ! കാരണഭൂതനായിരിക്കുന്ന യാതൊരുവന്റെ ഉള്ളില് സകലപ്രാണികളും സ്ഥിതിചെയ്യുന്നവോ, അങ്ങനെയിരിക്കുന്ന പരമപുരുഷന് അനന്യമായ ഭക്തികൊണ്ടുമാത്രം പ്രാപിക്കത്തക്കവനാകുന്നു.

അവ്യക്തമെന്നോ അപ്രകടിതമെന്നോ അതിനെ വിളിക്കാമെങ്കിലും അതു തികച്ചും അനനുരൂപമായ ഒരു പേരല്ല. എന്തു കൊണ്ടെന്നാല് അതു ബോധശക്തിക്കും യുക്തിവിചാരത്തിനും പ്രാപിക്കാന് കഴിയുന്നതിന്റെ പരിധിക്കുമപ്പുറത്താണ്. അതു രൂപം കൈക്കൊള്ളുമെങ്കിലും അരൂപമായ അതിന്റെ സ്വഭാവം നഷ്ടപ്പെടുന്നില്ല. അതിന്റെ രൂപം ഇല്ലാതാകുമ്പോഴും അത് അതിന്റെ ആദ്യന്തവിഹീനത്വത്തെ ബാധിക്കുന്നില്ല. അതുകൊണ്ട് അതിന്റെ സാരം അനായാസേന ഗ്രഹിക്കാന് കഴിയുന്ന, യഥാര്ത്ഥനാമമായ ‘അക്ഷരം’ എന്ന് അതിനെ വിളിക്കുന്നു. അതിനപ്പുറമായി മറ്റു യാതൊന്നുമില്ല. അതുമനുഷ്യന്റെ അവസാനത്തെ ലക്ഷ്യമായ പരമപദമാണ്. അതു ജീവിതാവസാനം വരെ ശരീരത്തില് വ്യാപിച്ചിരിക്കുന്നു. എന്നാല് നിദ്രയിലെന്നപോലെ ആയതുകൊണ്ട് അതു സ്വയമായോ മറ്റുള്ളവരെക്കൊണ്ടോ എന്തെങ്കിലും ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ശരീരത്തിന്റെ എല്ലാ പ്രവര്ത്തനങ്ങളും അനുസ്യുതം നടക്കുന്നു. ഇന്ദ്രിയങ്ങള് യഥേഷ്ടം അവയുടെ പ്രവര്ത്തനം തുടരുന്നു. തുറന്ന് വെയ്ക്കപ്പെട്ട ഇന്ദ്രിയങ്ങളുടെ അങ്ങാടിയില് മനസ്സ് ഒരു വില്പനകേന്ദ്രമായി സുഖദുഃഖങ്ങളുടെ വ്യാപാരം നടത്തുന്നു. രാജാവ് സ്വസ്ഥമായിട്ടിരിക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോഴും പ്രജകള് അവരവരുടെ ആഗ്രഹാനുസാരമുള്ള തൊഴിലുകളില് വ്യാപൃതരായിരിക്കുന്നു. പ്രഭാകരന് പ്രസരിപ്പിക്കാതെ തന്നെ ജനങ്ങള് അവരുടെ കര്മ്മങ്ങള് ചെയ്യുന്നു. അതുപോലെ പരമാത്മാവ് പ്രവര്ത്തിപ്പിക്കാതെ തന്നെ ബുദ്ധിയും മനസ്സും ഇന്ദ്രിയങ്ങളും പ്രാണവായുവും അവയുടെ പ്രവര്ത്തനങ്ങള് നിര്ബാധം നടത്തുന്നു. ശരീരരൂപത്തിലുള്ള പുരത്തില് വസിച്ചു വിശ്രമിക്കുന്നതു കൊണ്ട് ആത്മാവിനെ പുരുഷന് എന്നുവിളിക്കുന്നു. കൂടാതെ പ്രകൃതി-മായ തന്റെ വിശ്വസ്തയായ പത്നിയായിരിക്കുന്നതുകൊണ്ടും പരമാത്മാവിനെ പുരുഷന് എന്നു വിളിക്കുന്നു. ത്രികാലജ്ഞാനമുള്ള വേദങ്ങള്ക്കും ആത്മാവിനറെ അധിവാസസ്ഥാനത്തിന്റെ പ്രാദേശങ്ങളില് പോലും എത്താന് കഴിയുകയില്ല. അനന്തമായ ആകാശം ആത്മാവിന്റെ മഹത്ത്വത്തിന്റെ മേലങ്കിമാത്രമാണ് അതുകൊണ്ട് എല്ലാ സമ്പൂര്ണ്ണതയ്ക്കും അതീതമായി യോഗികള് ഇതിനെ വ്യാഖ്യാനിക്കുന്നു. എന്നിട്ടും നിരതിശയമായ ഈ ദിവ്യസത്ത് തന്റെ ഭക്തനെ ദര്ശിക്കാനായി വരുകയും അവന്റെ എളിയ പാര്പ്പിടത്തില് അവനെ സന്ധിക്കുകയും ചെയ്യുന്നു. മനസ്സും ശരീരവും വാക്കും ഹൃദയംഗമമായി സര്വേശ്വരനു സമര്പ്പിക്കപ്പെട്ട ഒരു ഭക്തന്, അവന്റെ അനന്യമായ ഭക്തിക്കു പാരിതോഷികമായി ലഭിക്കുന്നത്, സമൃദ്ധിയുടെ പൂങ്കാവനമായ സര്വേശ്വരനെത്തന്നെയാണ്. പ്രപഞ്ചം മുഴുവനും പുരുഷോത്തമന്റെ രൂപമാണെന്ന് ആത്മാര്ത്ഥമായി വിശ്വസിക്കുന്ന ഒഒരു വിശ്വാസിക്ക്, അവന് അഭയ സ്ഥാനമാണ്. അവര് വിനീതന്റെ കുലീനത്വമാണ്; ഗുണാതീതന്റെ ജ്ഞാമാണ്; നിസ്പൃഹരുടെ സാമ്രാജ്യത്തിലെ ആനന്ദമാണ്; സംതൃപ്തര്ക്കു വിളമ്പുന്ന ഭക്ഷണമാണ്; പരമോന്നതസ്ഥാനത്ത് എത്തുന്നതിനുള്ള ഭക്തിയുടെ രാജവീഥിയാണ്. അല്ലയോ അര്ജുനാ, ഇതെല്ലാം കൂടുതലായി വിശദീകരിച്ച് എന്റെ സമയം വ്യര്ത്ഥമാക്കുന്നത് എന്തിനാണ്?

ആത്മാവ് പരബ്രഹ്മത്തിലെത്തിചേരുമ്പോള് അതു പരബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്നു. ചൂടുവെള്ളം ശീതസമീരണനേറ്റു ശീതളമാകുന്നതുപോലെയോ, സൂര്യന് ഉദിക്കുമ്പോള് തമസ്സ് പ്രകാശമാകുന്നതുപോലെയോ, ഒരുവന് ബ്രഹ്മസ്ഥാനത്ത് എത്തുമ്പോള് അവന്റെ പ്രാപഞ്ചികമായ അസ്തിത്വംതന്നെ മോചനമായി മാറുന്നു. അഗ്നിയിലിടുന്ന വിറക് അഗ്നിയായി മാറുന്നു. പിന്നീട് അതിനെ തടിയായി തിരിച്ചറിയാന് കഴിയുന്നില്ല. പഞ്ചസാരയെ കരിമ്പാക്കി മാറ്റാന് സാധ്യമല്ല. പരശുമണി ഇരുമ്പിനെ സ്വര്ണ്ണമാക്കി മാറ്റുന്നു. മറ്റൊരു പദാര്ത്ഥത്തിനും അതിനെ വീണ്ടും ഇരുമ്പാക്കി മാറ്റാന് കഴിയുകയില്ല. നെയ് വീണ്ടും പാലായി മാറുകയില്ല. ഇപ്രകാരം, പരമാത്മാവുമായി ഐക്യം പ്രാപിച്ചുകഴിഞ്ഞാല് പിന്നെ തിരിച്ചുവരവുണ്ടാവില്ല. എന്റെ അത്യുന്നതമായ ആവാസസ്ഥാനം അതാണ്. മറഞ്ഞിരിക്കുന്ന ഈ രഹസ്യം ഞാന്ഇപ്പോള് നിനക്കു വെളിപ്പെടുത്തിത്തരിക്കുന്നു.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 23

യത്ര കാലേ ത്വനാവൃത്തി-
മാവൃത്തിം ചൈവ യോഗിനഃ
പ്രയാതാ യാന്തി തം കാലം
വക്ഷ്യാമി ഭരതര്ഷഭ.

അല്ലയോ അര്ജ്ജുന, ഏതു കാലത്തില് ദേഹത്തെ ത്യജിച്ചു പോകുന്ന യോഗികള് പുനര്ജന്മത്തെ പ്രാപിക്കുന്നില്ലയോ, അപ്രകാരംതന്നെ ഏതുകാലത്തില് ദേഹത്യാഗം ചെയ്തുപോകുന്നവര് പുനര്ജന്മത്തെ പ്രാപിക്കുന്നുവോ, കാലത്തെപ്പറ്റി ഞാന് പറയാം.

ഒരു യോഗി ദേഹം കൈവെടിയുന്ന സമയം അറിഞ്ഞാല് അയാള് മരണാനന്തരം എവിടെയാണ് എത്തിച്ചേര്ന്നതെന്ന് അനായാസേന ഗ്രഹിക്കാന് കഴിയും. ചിലപ്പോള് അശുഭമായ കാലത്തു ചിലര് ദേഹം വെടിയാന് ഇടയാകുന്നു അങ്ങനെയുള്ളവര് വീണ്ടും ജന്മം എടുക്കേണ്ടി വരുന്നു. എന്നാല് പുണ്യകാലത്തു മരിക്കാന് ഇടയാകുന്നവര് ബ്രഹ്മവുമായി ഒന്നുചേരുന്നു. തന്മൂലം തിരിച്ചുവരവും വരാതിരിക്കലും മരണസമയത്തെ ആശ്രയിച്ചിരിക്കുന്നു. സാന്ദര്ഭികമായി ശുഭമായ മരണസമയത്തെക്കുറിച്ച് ഞാന് നിന്നോടു പറയാം.

അല്ലയോ യോദ്ധാവേ, മരണം ആസന്നമാകുമ്പോള് ബുദ്ധിമാന്ദ്യം നുഴഞ്ഞുകയറുന്നു. എങ്കിലും ഒരു സത്യാന്വേഷിയുടെ കാര്യത്തില് ബുദ്ധിക്കു പരിഭ്രാന്തിയോ, ഓര്മ്മയ്ക്കു മങ്ങലോ, മനസ്സിനു നാശമോ സംഭവിക്കുന്നില്ല. ഇപ്രകാരം ശാരീരികമല്ലാത്ത ഈ ഇന്ദ്രിയജ്ഞാനം അനാമയമായി നിലനില്ക്കുന്നത് ഒരിക്കലെങ്കിലും ബ്രഹ്മത്തിന്റെ അവസ്ഥ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ്.

എന്നാല് ഈ ബോധേന്ദ്രിയങ്ങള് മരണംവരെ ജാഗ്രതയായി തുടരണമെങ്കില് ശരീരത്തിനുള്ളിലെ അഗ്നി എരിയുന്നുണ്ടായിരിക്കണം. വെള്ളമോ കാറ്റോ വിളക്കു കെടുത്തിയാല്, ഏറ്റവും കാഴ്ചശക്തിയുള്ള കണ്ണിനുപോലും ഇരുട്ടില് ഒന്നും കാണാന് സാധ്യമല്ല. മരണസമയത്തു വായുവും കഫവും ക്രമാതീതമായി ശരീരത്തെ ആക്രമിക്കുമ്പോള് ശരീരത്തിലുള്ള അഗ്നിയുടെ ചൂട് നഷ്ടപ്പെടുന്നു. പ്രാണനു ജീവനില്ലാതിരിക്കുമ്പോള് ബുദ്ധിക്ക് എന്തുചെയ്യാന് കഴിയും? ആകയാല് ശരീരത്തിനു ചൂടില്ലാതെ ചേതനത്വം അതില് നിലനില്ക്കുകയില്ല.

ശരീരത്തില് നിന്നു ചൂടു വിട്ടുമാറിയാല് പിന്നീടത് കുതിര്ന്ന കളിമണ്ണിന്റെ ഒരു പിണ്ഡം മാത്രമാണ്. ഈ അവസ്ഥയില് ആത്മാവു നിസ്സഹായനായി അന്ധകാരത്തില് കിടന്നുഴലുന്നു. അങ്ങനെയുള്ള സന്ദര്ഭത്തില് എങ്ങനെയാണ് ഒരുവന് തന്റെ പൂര്വ്വകാല യോഗാനുഷ്ഠാനങ്ങളെപ്പറ്റി സ്മരിക്കുകയും, മരണശേഷം ബ്രഹ്മാവുമായി ഐക്യം പ്രാപിക്കുകയും ചെയ്യുക ?

അപ്പോള് അവന്റെ ചേതനത്വം കഫത്തിന്റെ ചെളിക്കുണ്ടില് പതിച്ച് ഇല്ലാതാവുകയും പഴയതും പുതിയതുമായ എല്ലാ ഓര്മകളും നശിക്കുകയും ചെയ്യുന്നു. അങ്ങനെ നിധി കണ്ടെത്തുന്നതിനുമുമ്പുതന്നെ കൈയ്യിലിരുന്ന വിളക്ക് അണഞ്ഞുപോയവനെപ്പോലെ, മരണത്തിനു മുമ്പുതന്നെ അവന്റെ എല്ലാ യോഗബലവും ക്ഷയിച്ചുപോകുന്നു. മരണസമയത്തുള്ള എല്ലാ ശക്തിയുടേയും ഉറവിടം ഈ അഗ്നിയാണ്.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 24

അഗ്നിര്ജ്യോതിരഹഃ ശുക്ലഃ
ഷണ്മാസാ ഉത്തരായണം
തത്ര പ്രയാതാ ഗച്ഛന്തി
ബ്രഹ്മ ബ്രഹ്മവിദോ ജനാഃ

അഗ്നിയേയും ജ്യോതിസ്സിനേയും പകലിനേയും വെളുത്തപക്ഷത്തേയും ഉത്തരായണമെന്ന ആറുമാസത്തേയും പ്രതിനിധാനം ചെയ്യുന്നദേവതമാരുടെ മാര്ഗ്ഗമാണ് ഉത്തരായണമാര്ഗ്ഗം. ഈ മാര്ഗ്ഗത്തില്കൂടി ദേഹമുപേക്ഷിച്ചു പോയിട്ടുള്ള ജനം പരബ്രഹ്മത്തെ പ്രാപിക്കുന്നു. എന്തന്നാല് അവര് ബ്രഹ്മജ്ഞാനികളാകുന്നു.

ശരീരത്തില് അഗ്നിയുടെ ചൂടുള്ളപ്പോള്, ശുക്ലപക്ഷത്തില്, പകല് സമയം, സൂര്യന് വടക്കോട്ടു ചരിക്കുന്ന ഉത്തരയണകാലത്തില്, ഇപ്രകാരമുള്ള ശുഭകരമായ സമയത്തു ശരീരം വെടിയുന്ന ബ്രഹ്മജ്ഞാനികള് ബ്രഹ്മവുമായി ഐക്യം പ്രാപിക്കുന്നു. അല്ലയോ അര്ജ്ജുന, ഈ സന്ദര്ഭത്തിനുള്ള പ്രത്യേകശക്തികൊണ്ട്, ഈ സമയം, ലക്ഷ്യത്തിലെത്തിച്ചേരാനുള്ള രാജവീഥിയാകുന്നു. ഇവിടെ ഒന്നാമത്തെ പടി അഗ്നിയും രണ്ടാമത്തേത് ജ്യോതിസ്സും മൂന്നാമത്തേത് പകല്സമയവും നാലാമത്തേത് ശുക്ലപക്ഷവും അവസാനത്തേത് ഉത്തരായണവുമാകുന്നു. ഈ സമയത്തു ദേഹം വെടിയുന്ന യോഗികള് മോചനം നേടുന്നു. ഇതാണ് ഏറ്റവും നല്ല മാര്ഗ്ഗം. ഇതിനു പ്രകാശത്തിന്റെ മാര്ഗ്ഗം എന്നു പറയുന്നു. ഇനിയും അശുഭകരമായ സമയത്തെക്കുറിച്ചു പറയാം. ശ്രദ്ധിക്കുക.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 25

ധൂമോ രാത്രിസ്തഥാ കൃഷ്ണഃ
ഷണ്മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിര്
യോഗീ പ്രാപ്യ നിവര്ത്തതേ

ധൂമത്തേയും രാത്രിയേയും കറുത്ത പക്ഷത്തേയും ദക്ഷിണായനമെന്ന ആറുമാസത്തേയും പ്രതിനിധാനം ചെയ്യുന്ന ദേവതമാരുടെ മാര്ഗ്ഗമാണ് ദക്ഷിണായന മാര്ഗ്ഗം. ഈ മാര്ഗ്ഗത്തില് കൂടി ദേഹമുപേക്ഷിച്ചു പോയിട്ടുള്ള കര്മ്മയോഗി ചന്ദ്രപ്രകാശത്തോട് കൂടിയ സ്വര്ഗ്ഗലോകത്തെ പ്രാപിച്ച് ദേവന്മാരുമൊത്ത് സ്വര്ഗ്ഗസുഖങ്ങള് അനുഭവിച്ചശേഷം വീണ്ടും ഭൂമിയില് വന്നു ജനിക്കുന്നു.

ഒരുവന് ദേഹം വെടിയുന്ന സമയത്ത് വായുവും കഫവും അധികരിക്കയാണെങ്കില് മനസ്സ് അന്ധകാരംകൊണ്ടു മൂടുന്നു. അപ്പോള് ഇന്ദ്രിയങ്ങള് നിശ്ചേഷ്ടമാവുകയും ഓര്മ്മശക്തിനശിക്കുകയും ചെയ്യുന്നു. ജഠരാഗ്നി അതിന്റെ ജ്വാലയില്ലാതെ വെറും പുകയായി അവശേഷിക്കുന്നു. തന്മൂലം ശരീരത്തിന്റെ ചേതനത്വം അമിഴ്ത്തപ്പെടുന്നു. കറുത്ത കാര്മേഘങ്ങളാല് ചന്ദ്രന് മറയ്ക്കപ്പെടുമ്പോള് മങ്ങിയ വെളിച്ചവും നേര്ത്ത തമസ്സും അനുഭവപ്പെടുന്നതു പോലെ, അവന് മരിച്ചില്ലെങ്കിലും ഐഹികജീവിതത്തിന്റെ അന്ത്യം പ്രതീക്ഷിച്ചു കൊണ്ടു ചലനമറ്റുകിടക്കുമ്പോള് , മനസ്സും ചിന്താശക്തിയും ഇന്ദ്രിയങ്ങളും ധൂമം ഹേതുവായി മരവിക്കുമ്പോള്, ജീവിതകാലത്തെ പ്രയത്നംകൊണ്ടു നേടിയ യോഗത്തിന്റെ നേട്ടങ്ങള് നഷ്ടപ്രായമാകുന്നു. കൈയിലുണ്ടായിരുന്നതു നശിച്ച ഒരുവനു പുതുതായി എന്തെങ്കിലും നേടിയെടുക്കാനുള്ള പ്രതീക്ഷ എങ്ങനെയാണുണ്ടാവുക? ഈ ലോകത്തില് നിന്നു വേര്പെടുമ്പോള് അവന്റെ അവസ്ഥ ഇപ്രകാരമാണ്. ഇത് അവന്റെ ആന്തരികസ്ഥിതി ആയിരിക്കുമ്പോള് , പുറമെ സ്ഥിതിചെയ്യുന്നത് രാത്രിസമയവും മാസത്തിലെ കറുത്തപക്ഷവും സൂര്യന്റെ ദക്ഷിണായനത്തിലെ ഒരു മാസവുമാകുന്നു. ഇപ്രകാരം പുനര്ജന്മത്തിന് ഇടംനല്കുന്ന എല്ലാ വ്യവസ്ഥകളും ഒരുവന്റെ മരണസമയത്തു കോര്ത്തു സംയോജിക്കപ്പെടുമ്പോള്, എങ്ങനെയാണ് അവന് അക്ഷരവുമായി സാക്ഷാത്കാരം പ്രാപിക്കുക? ഈ സമയത്തു ദേഹം വെടിയുന്ന ഒരു യോഗി ചന്ദ്രമണ്ഡലത്തിലേക്കു പോവുകയും അവിടെനിന്നു മര്ത്ത്യലോകത്തിലേക്കു മടങ്ങിവരുകയും ചെയ്യുന്നു. അതുകൊണ്ടാണ് അശുഭകരമെന്നു ഞാന് പറഞ്ഞത്. ധൂമാദിമാര്ഗ്ഗം അവംലംബിക്കുന്ന ഒരുവന് വീണ്ടും ജനിക്കുന്നതിനു ഇടയാകുന്നു. ഇതിനു വിപരീതമായ അര്ച്ചിരാദി മാര്ഗ്ഗം അനായാസവും ഉത്തമവും, സ്വാഭാവികമായും ആനന്ദത്തിനും മോഹത്തിനും മോചനത്തിനും ഉപയുക്തവും ആകുന്നു.

കടപ്പാട് ഗുരു പരമ്പരയോട്