Wednesday, 28 March 2018

ഒരു ഉപാസകന്‍ പാലിക്കേണ്ട ജീവിതചര്യകള്‍

ഒരു ഉപാസകന്‍ പാലിക്കേണ്ട ജീവിതചര്യകള്‍

1. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ബഹുമാനിക്കുക.
2. സ്വയം ആഹാരം കഴിക്കുന്നതിന് മുന്പ്  മാതാവിനും പിതാവിനും ഗുരുവിനും വളര്ത്തു മൃഗങ്ങള്ക്കും അന്യ ജീവജാലങ്ങള്ക്കും ആഹാരം കൊടുക്കുക.
N.B : ബ്രഹ്മാവ്‌ = മാതാവ് (ജന്മം നല്കുുന്നവള്‍) , വിഷ്ണു = പിതാവ് (സംരക്ഷിക്കുന്നവന്‍) , ശിവന്‍ = ഗുരു (ഈശ്വരനില്‍ ലയിപ്പിക്കുന്നവന്‍)
3. അന്യ സ്ത്രീകളെ സ്വന്തം മാതാവിനെപോലെ കരുതുക.
4. സ്വര്‍ണ്ണത്തിലും പണത്തിലും അമിതമായി ആഗ്രഹിക്കാതിരിക്കുക.

10 യമങ്ങള്‍

1. അഹിംസ : - ചിന്ത , വാക്ക് , കര്മ്മം , സ്വഭാവം , എന്നിവയില്‍ നിന്നെല്ലാം ഹിംസ ഒഴിവാക്കുക.
2. സത്യം : - സത്യം മാത്രം പറയുകയും പ്രവര്ത്തി ക്കുകയും ചെയ്യുക. എന്നാല്‍ സമൂഹത്തിന് വിനാശം ഉണ്ടാക്കുന്ന സത്യം പറയരുത്.
3. അസ്തേയം : - മറ്റുള്ളവരുടെ സാധനങ്ങള്‍ ആഗ്രഹിക്കാതിരിക്കുക.
4. ബ്രഹ്മചര്യം : - ചിന്ത , വാക്ക് , പ്രവര്ത്തിക ഇവയില്‍ ഒന്നും സ്ത്രീകളെകുറിച്ച് ചിന്തിക്കുകയോ ശാരീരിക ബന്ധം പുലര്ത്തുംകയോ ചെയ്യരുത്. എന്നാല്‍ വിവാഹിതനായ വ്യക്തിക്ക് ഭാര്യയുമായി ഋതുകാലത്ത് സന്താന ഉല്പാതനാര്ത്ഥം ശാരീരിക ബന്ധം പുലര്ത്താവുന്നതാണ്.
5. കൃപാ : - ഈ ലോകത്തില്‍ ഉള്ള എല്ലാ ജീവികളോടും ദയയോടെ പെരുമാറുക.
6. ആര്ജ്ജതവം : - തുറന്ന മനസ്സോടും കഴ്ചപ്പാടോടും കൂടി ജീവിക്കുക.
7. ക്ഷമ : - എപ്പോഴും ക്ഷമയുള്ളവനായിരിക്കുക.
8. ധ്രിതി : - ധൈര്യത്തോടെയും ഊര്ജ്ജകസ്വലതയോടും പ്രവര്ത്തിക്കുക.
9. മിതാഹാരം : - പ്രകൃതിദത്തമായ ഭക്ഷണം ശീലമാക്കുക. പൊരിച്ചത് , വരട്ടിയത് , മസാല അധികം ചേര്ത്തരത് തുടങ്ങിയവ ഒഴിവാക്കുക. സാത്വിക ആഹാരം മാത്രം കഴിക്കുക. മത്സ്യ മാംസാദികള്‍ ഉപയോഗിക്കാതിരിക്കുക. മിതമായി മാത്രം ആഹാരം കഴിക്കുക.
10. ശൗചം : - മനസ് , വാക്ക് , പ്രവര്ത്തി , ശരീരം ഇവ ഇപ്പോഴും ശുദ്ധിയാക്കി വക്കുക.

10 നിയമങ്ങള്‍

1. തപസ്സ് : - ക്ഷമയോടെ ഒരേകാര്യം തന്നെ ദീര്ഘനേരം ചെയ്യാനുള്ള മാനസികാവസ്ഥയും പ്രവര്ത്തിയും ആണ് തപസ്സ്.
2. സന്തോഷം : - എപ്പോഴും സന്തോഷത്തോടെ ഇരിക്കുക.
3. ആസ്തിക്യം : - എന്നിലും നിന്നിലും സകല ജീവജാലങ്ങളിലും കുടികൊള്ളുന്ന ഒരു ശക്തി ഉണ്ട്. ആ ശക്തിയില്‍ ഉള്ള വിശ്വാസമാണ് ആസ്തിക്യം. ലഘൂകരിച്ചു പറഞ്ഞാല്‍ ഈശ്വര വിശ്വാസം വേണം എന്നു സാരം.
4. ദാനം : - തനിക്കു ഉള്ളത് അര്ഹതപ്പെട്ടവര്ക്ക് ‌ കൊടുക്കുന്നതാണ് ദാനം.
5. വേദസിദ്ധാന്ത ശ്രവണം : - അറിവ് ആര്ജ്ജിക്കുവാന്‍ ശ്രമിക്കുക.
6. ഹ്രീ : - വിനയം , അച്ചടക്കം , ഒതുക്കം , ലജ്ജ , ധര്മ്മ൦  ഇവ പാലിക്കുന്നതാണ് ഹ്രീ.
7. മതി : - ബുദ്ധി , അറിവ് , ഭാവനക്കുള്ള കഴിവ് , ജ്ഞാനം , സങ്കല്പം , ചിന്ത , യുക്തി തുടങ്ങിയവയാണ് മതി.
8. മനനം : - ഗുണദോഷചിന്തയോടുകൂടി കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്ത്തിച്ചുറപ്പിക്കല്‍.
9. ജപം : - മനസുകൊണ്ട് ആവര്ത്തിക്കുന്നതാണ് ജപം.
10. വ്രതം : -നിഷ്ടയോടുകൂടി ആചരിക്കുന്നതാണ് വൃതം.

കടപ്പാട്

No comments:

Post a Comment