മുന്നിൽ ഒരാൾ മരിച്ചു കിടക്കുമ്പോഴും നാം മരിക്കുകയില്ല എന്ന ഹൃദയത്തിനുള്ളിലെ ഉറച്ച തോന്നൽ സത്യംതന്നെയാണ്.അതിൽ ശ്രദ്ധിക്കുമ്പോൾ ആദ്യമായി നാം ശരീരത്തിനുള്ളിലേക്കു ശ്രദ്ധിക്കുന്നു.അതിൽ,ആ ബിന്ദുവിന്റെ ആഴങ്ങളിൽ അങ്ങനെ തുടരാൻ കഴിഞ്ഞാൽ അത് ശരീരത്തിൽനിന്നും പ്രത്യേകം ഒരു ബന്ധവുമില്ലാതെ നിൽക്കുന്നതായി അറിയുവാൻ കഴിയുന്നു.ശരിയാണ് ,അതിനെ അഗ്നികൊണ്ടു കത്തിക്കാനോ അസ്ത്രംകൊണ്ടു മുറിവേൽപ്പിക്കാനോ കഴിയില്ല.അത് ഒരേ അളവിൽ പട്ടിയിലും ആനയിലും ഉറുമ്പിലും ഒരുപോലെ ഒന്നായി ബന്ധപ്പെട്ട് നിലകൊള്ളുന്നു .തികച്ചും വ്യത്യസ്തങ്ങളായ ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങൾ പരസ്പരം ഒരു ഇലക്ക്‌ട്രിക്കൽ വയർ ബന്ധം പോലുമില്ലാതെ പരസ്പരം ആശയവിനിമയം ചെയ്യുന്നത് ആ അഖണ്ഡ ബോധത്തിലൂടെയാണ്.അതാണ് ഈ പുറമെ കാണപ്പെടുന്ന ജീവിതത്തിന്റെ അടിസ്ഥാനം എന്ന് പ്രാധാന്യത്തോടെ അറിയുന്നവൻ അതിലേക്ക് ആഴ്ന്നിറങ്ങുംതോറും അവനിലെ അസത്യമാകുന്ന ഇരുട്ട് സത്യ പ്രകാശത്തിനു വഴിമാറുകയും ആഴത്തിൽനിന്നും ആ പരമസത്ത ബാഹ്യസത്തയുമായി ഒന്നായിച്ചേർന്ന് ആനന്ദാതിരേകത്തിന്റെ ഒരു പ്രളയം സൃഷ്ടിക്കുകയുംഅവൻ പുതിയ, അത്ഭുതകരമായ ഒരു ആനന്ദ ജീവിതം ആരംഭിക്കുകയും ചെയ്യുന്നു ..................................................(ഇനിയുള്ളത് പിടികിട്ടാത്തവർ ഒരു ഭ്രാന്തായി കരുതി ക്ഷമിക്കണമെന്ന് അപേക്ഷ . ) ആത്മാവബോധം ഒരേസമയം അറിവും അറിവുകേടിനും അപ്പുറമുള്ള ശിശുവായിക്കൊണ്ട് നിഷ്കളങ്കമായികൊണ്ടു ആ ദൈവാരാജ്യമാകുന്ന ആലിലയിൽ സ്വയം നുകർന്നുകൊണ്ടു ഒഴുകി നടക്കും.കാൽപ്പാന്തം അന്ന് ഉള്ളിൽ സംഭവിക്കുകയും ജീവൻ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യും.അന്ന് മലക്കുകൾ ഉൾപ്പടെ എല്ലാംതന്നെ അവന്റെമുന്നിൽ പ്രണമിച്ചുകൊണ്ടു നൃത്തം വയ്ക്കുകയും അവന്റെ നൂറാമത്തെ നാമവും പൂർത്തിയാകപ്പെടുകയും ചെയ്യുന്നു.
കടപ്പാട് ഗുരുപരമ്പരയോട്
No comments:
Post a Comment