Wednesday, 12 October 2016

മാനസിക ഘടന

നമ്മുടെ മാനസിക ഘടനയിലെ ഏറ്റവും വിചിത്രമായ സംഗതികളിൽ ഒന്ന് ആരെങ്കിലും നമുക്ക് എല്ലാം പറഞ്ഞുതരണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്, കാരണം നാം പതിനായിരത്തോളം വർഷങ്ങളായി നടന്നുവരുന്ന പ്രചാരണങ്ങളുടെ പരിണതഫലമാണ്.

നമ്മുടെ ചിന്തനത്തെ നാം മറ്റൊരാളിനെകൊണ്ട് സ്ഥിരീകരിക്കുവാനും ഉറപ്പിക്കുവാനും ആഗ്രഹിക്കുന്നു, എന്നാൽ ഒരു ചോദ്യം ചോദിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നിങ്ങൾ അത് നിങ്ങളോട് തന്നെ ചോദിക്കുക എന്നാണ്. ഞാൻ എന്ത് പറയുന്നു എന്നതിന് വലിയ അർത്ഥമില്ല.

അത് നിങ്ങൾ ഈ പുസ്തകം അടച്ചുവെക്കുന്ന ക്ഷണത്തിൽ തന്നെ മറന്നുപോകുകയും, അല്ലെങ്കിൽ നിങ്ങൾ അത് ഓർത്തുവെക്കുകയും ചില വാക്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയും, അതുമല്ലെങ്കിൽ നിങ്ങൾ ഇവിടെ വായിച്ചതിനെ മറ്റു പുസ്തകങ്ങളുമായി തുലനം ചെയ്തുനോക്കുകയും ചെയ്യും - എന്നാൽ നിങ്ങളുടെ സ്വന്തം ജീവിതത്തെ നിങ്ങൾ അഭിമുഖീകരിക്കില്ല.

പ്രാധാന്യമുള്ളതാകട്ടെ അതിന് മാത്രമാണ് - നിങ്ങളുടെ ജീവിതം, നിങ്ങൾ, നിങ്ങളുടെ അല്പത്തരം, നിങ്ങളുടെ പൊള്ളത്തരം, നിങ്ങളുടെ ക്രൂരത, നിങ്ങളുടെ അക്രമാസക്തി, നിങ്ങളുടെ ദുരാഗ്രഹം, നിങ്ങളുടെ അതിമോഹം, നിങ്ങളുടെ ദൈനംദിന യാതനയും അവസാനമില്ലാത്ത ദുഃഖവും - അതിനെയാണ് നിങ്ങൾ മനസ്സിലാക്കേണ്ടത്, അതിൽനിന്ന് നിങ്ങളെ രക്ഷിക്കുവാനാകട്ടെ നിങ്ങൾ സ്വയമല്ലാതെ മറ്റാരും ഭൂമിയിലോ സ്വർഗത്തിലോ പോലും ഇല്ല.

- ജിദ്ദു കൃഷ്ണമൂർത്തി

No comments:

Post a Comment