Saturday, 15 October 2016

''നിങളുടെ ശ്വസനo

''നിങളുടെ ശ്വസനക്രിയ ശ്രദ്ധിക്കുക.  ശ്വാസം അകത്തേക്കു
പോകുംപോൾ മനസ്സും ഒപ്പം പോകട്ടെ ..... ശ്വാസം പുറത്തേ
ക്കു പോകുംപോൾ  മനസ്സും ഒപ്പം പോകട്ടെ .  ശ്വസിക്കുന്നതിൽ
ശ്രദ്ധിക്കുംപോൾ ശ്വസനത്തെപ്പറ്റി ചിന്തിക്കുന്നതേയില്ല.  അഞ്ചു
മിനുട്ടോളം ഇതു തുടരുക.  അപ്പോൾ മനസ്സിലെ ചിന്തകൾ ഒന്നൊ
ന്നായി ഒഴിഞുപോകുന്നു.  ഒടുവിൽ മനസ്സ് ശൂനൃമാകുന്നു.''

ഗൗതമബുദ്ധൻ ബോധോദയത്തിലെത്തിയത് ''ശ്വസന ശ്രദ്ധയി
ലൂടത്രെ''.

ശ്വസനവും ചിന്തകളും തമ്മിൽ  വളരെ അടുപ്പമുണ്ട്.  ചിന്ത ക്ര
മരഹിതമാകുംപോൾ ശ്വസനവും ക്രമരഹിതമാകുന്നു.  നമ്മു
ടെ മനസ്സിൽ കോപമുണ്ടാകുംപോൾ  നമ്മുടെ ശ്വസനതാളവും
മാറുന്നു.....ഒന്നു നിരീക്ഷിച്ചാൽ ഇതു വൃക്തമാകും.

കടപ്പാട്  ഗുരുപരമ്പരയോട്

No comments:

Post a Comment