Monday, 10 October 2016

താദാത്മ്യം

'' താദാത്മ്യം അഹംബോധമെന്ന ആശയത്തിലേക്ക് നിങ്ങളെ എത്തിക്കും. നിങ്ങളിൽ എല്ലാ കാര്യങ്ങളെല്ലാം താദാത്മ്യങ്ങളല്ലാതെ മറ്റൊന്നുമല്ല. താദാത്മ്യവിമുക്തരായിത്തീരാൻ ധ്യാനം നിങ്ങളെ സഹായിക്കുന്നു. ധ്യാനത്തിൽ ഒരു നിരീക്ഷണപടുത്വം, ഒരു ബോധപൂർണ്ണത, ഒരു സാക്ഷീഭാവം സംഭവിക്കുന്നു. അഹംബോധം അലിഞ്ഞില്ലാതാവുന്പോൾ കാലത്തിൽനിന്നും കാലാതീതത്തിലേക്ക്, മർത്യതയിൽനിന്നും അമർത്യതയിലേക്ക് സംവഹിക്കപ്പെടുന്നു. ഓർക്കുക: ഞാൻ ശരീരമാണ്, ഞാൻ മനസ്സാണ്, ഞാൻ ക്രിസ്ത്യാനിയാണ്, ഞാൻ ഹിന്ദുവാണ്, ഞാൻ വെളുത്തവനാണ്, ഞാൻ കറുത്തവനാണ്, ഞാൻ അതാണ്, ഞാൻ ഇതാണ്.....ഇവയെല്ലാം എല്ലാം താദാത്മ്യം മാത്രം. എല്ലാം ഉപേക്ഷിക്കുക!   

     ഓഷോ

No comments:

Post a Comment