Saturday, 15 October 2016

പരമാനന്ദം

'' വിലപിക്കുന്നതിൽ കാര്യമില്ല, എല്ലാം ഇവിടെയുണ്ടല്ലോ. മനോഹരമായ സൂര്യോദയം, വൈകാതൊരു രാവ്, ആ രാവിൽ തിളങ്ങുന്ന ഒരുപാട് നക്ഷത്രങ്ങൾ എത്ര മനോഹരം! ഒന്നിലും അള്ളിപ്പിടിക്കാതെ ആസ്വദിക്കുക. ഇതെല്ലാം നിരന്തരമായ ചലനത്തിലാണ്. മാറിക്കൊണ്ടേയിരിക്കുന്ന ഇതിലൊക്കെ പററിപ്പിടിച്ചിരുന്നാൽ ദുഃഖം വന്നെത്തും. അള്ളിപ്പിടിക്കാൻ ഇതൊന്നും ഒരു ഛായാചിത്രമല്ല. അതിനാൽ വസ്തുക്കളോട്, ആളുകളോട്, സ്ഥലങ്ങളോട് സംഗപ്പെട്ടുപോകരുത്. സംഗത്തിൽ നിങ്ങൾ അടിപ്പെട്ടുപോകും. ഓർക്കുക: ഒരു വിവേകി എല്ലാം ആസ്വദിക്കുന്നു. വിവേകി രാവിനെയും പകലിനേയും ആസ്വദിക്കുന്നു. ശിശിരത്തിലും ശൈതൃത്തിലും, ജീവിതത്തിലും മരണത്തിലും അഭിരമിക്കുന്നു. അതെ അള്ളിപ്പിടിക്കാതിരിക്കലാണ് പരമാനന്ദം.''   

ഓഷോ

No comments:

Post a Comment