Thursday, 13 October 2016

മനസ്സിൽ സങ്കല്പങ്ങൾ

മനസ്സിൽ സങ്കല്പങ്ങൾ ഉയരുമ്പോൾ നാം സങ്കല്പങ്ങളുടെ ലോകത്തിൽപ്പെട്ടു പോകുന്നു. ആ ലോകത്തിൽ സുഖം ദുഃഖപ്രധാന്യം ഉള്ളതായിരിക്കും. ആശാ നിരാശാ പ്രധാന്യം ഉള്ളതായ ലോകം.

ആശിച്ചത് നടന്നാൽ അത് നിലനിൽക്കുവാൻ മനസ്സ് വെമ്പും. നിലനിൽക്കുമ്പോൾ നഷ്ടപ്പെടരുത് എന്ന വെവലാതി. നഷ്ട്ടപ്പെട്ടാൽ നിരാശയും വേദനയും വേവലാതിയും.

സങ്കല്പ ലോകം ദുഃഖപൂരിതം. അതിനെ ആശ്രയിക്കുന്നത് വിവേകം അല്ല. അത് വിവേകം അല്ല എന്ന് മനസ്സിനെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് സാധനന്റെ ശരിയായ ശ്രമം. അതിൽ വിജയിക്കുന്നത് വരെ അവൻ ശ്രമം തുടർന്നു കൊണ്ടു തന്നെ നിൽക്കണം.

   കടപ്പാട്  ഗുരു പരമ്പരയോട്

No comments:

Post a Comment