Monday, 10 October 2016

അക്ഷരജ്ഞാനം


        എല്ലാവസ്തുക്കളിലും നിലനിൽക്കുന്ന നാശരഹിതമായ ഉണ്മയെ അറിയുന്നാതാണ് അക്ഷരജ്ഞാനം . "ക്ഷരം എന്നാൽ നശിക്കുന്നത് അക്ഷരം എന്നാൽ നശിക്കാത്തത്.  നശിക്കാത്തത് എന്താണ്? ഈ ദൃശ്യപ്രപഞ്ചത്തിൽ അഥവാ ഇന്ദ്രിയാനുഭൂതിയായി ഉള്ളതല്ലാം നശിക്കുന്നതാണ്. നശിക്കാത്തത് എന്താണുള്ളത് , ആ നശിക്കാത്തതിനെ അറിയുന്നതണ് അക്ഷരജ്ഞാനം.     നമ്മിൽ ഏല്ലാവരിലും നാശരഹിതമായി അനന്തവും അജയ്യവും ആനന്ദകരവുമായ ആ ശക്തിയെ അറിയാൻ നടത്തുന്ന യജ്ഞമാണ് അക്ഷരാഭ്യാസം. നാശരഹിതമായ അവസ്ഥയെ ശക്തിയെ അറിയുന്നവനാണ്  'സാക്ഷര'ൻ , അറിയാത്തവരുടെ അവസ്ഥ അതിനു വിപരീതമാണ് എങ്ങിനെയെന്നാൽ 'സാക്ഷര'ൻ എന്ന പദം തിരിച്ചെഴുതുമ്പോൾ 'രാക്ഷസ'ൻ , അതേ അക്ഷരജ്ഞാനമുള്ളവൻ സാക്ഷരനും , അക്ഷരജ്ഞാനമില്ലാത്തവൻ രാക്ഷസനുമാണ്.

                                 കടപ്പാട് ഗുരു പരമ്പരയോട്

No comments:

Post a Comment