Sunday, 9 October 2016

ആത്മീയതയോട് ആകർഷണം

പലരും ആത്മീയതയോട് വല്ലാത്ത ആകർഷണം കൊണ്ടോ ആകർഷിക്കപ്പെട്ടതു കൊണ്ടോ കടന്നു വന്നവരാണ്. തുടക്കത്തിൽ ഉള്ള ആവേശം പലരിലും തുടർന്ന് കാണുന്നില്ല. പലരും പതുക്കെ പതുക്കെ കൊഴിഞ്ഞു പോകും.

കൊഴിഞ്ഞുപോകുന്നത് തന്റെ ഇഷ്ട വസ്തുവായ അഹത്തിലേയ്ക്ക് തന്നെയായിരിക്കും. എന്നാൽ ചിലർ തുടരും കുറെ കാലം കൂടി, തുടരുന്നു എങ്കിലും അവർക്ക് ഒരു മന്ദത അനുഭവപ്പെടുന്നുണ്ടാകാം. എന്താകും കാരണം. മനസ്സ് എന്ന വടക്കുനോക്കിയന്ത്രം നോക്കുന്ന ദിശ ഭൗതികതയിലേയ്ക്ക് എങ്കിൽ അത് മന്ദതയുടെ കാരണങ്ങളിൽ ഒന്നാണ്. അവർ സാധനയിലേയ്ക്ക് കടക്കേണ്ടതായുണ്ട്.

സാധനയുടെ കുറവാണ് മനസ്സിനെ പുറക്കോട്ടു വലിക്കുന്നത്. ആത്മീയത ഇഷ്ടമായതുകൊണ്ടോ ആത്മീയതയോട് കൗതുകം ഉള്ളതുകൊണ്ടോ മുന്നോട്ടു പോകുന്നതല്ല. ഭൗതിക നേട്ടം ആത്മീയ പുരോഗതിയും അല്ല. സാധന നേട്ടങ്ങൾക്ക് വേണ്ടിയുള്ളതും അല്ല. നേട്ടവും കോട്ടവും ഉണ്ടാവുന്നു എങ്കിൽ അവിടെ നടക്കുന്നത് വെറും വ്യാപാരമായിരിക്കും, മനസ്സിന്റെ വ്യാപാരം.

കടപ്പാട് ഗുരുപരമ്പരയോട് 

No comments:

Post a Comment