ദു:ഖമെന്ന പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്തുകൊണ്ടാണ് നിങ്ങളിത്രയും ദു:ഖിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് ഇത്രയ്ക്കുമധികം ദു:ഖം? ഇന്നു നിങ്ങൾ ദു:ഖിക്കുന്നുവെങ്കിൽ, നാളെ നിങ്ങൾക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കഴിയുമെന്ന് എങ്ങനെയാണ് നിങ്ങൾക്കു ചിന്തിക്കുവാൻ കഴിയുക? ഇന്നത്തെ നിങ്ങളിൽ നിന്നാണ് നാളത്തെ നിങ്ങൾ വരാൻ പോകുന്നത്. നിങ്ങളുടെ എല്ലാ ഇന്നലെകളും നിങ്ങളുടെ ഇന്നും തമ്മിൽകൂട്ടിയാൽ കിട്ടുന്നതാണ് നിങ്ങളുടെ നാളെ യായിത്തീരുവാൻപോകുന്നത്.ഇന്നു നിങ്ങൾ ദു:ഖിതനാണെങ്കിൽ നാളെയും നിങ്ങൾ ദുഃഖിതനായിത്തീരും.... ദുഃഖത്തിന്റെ കാരണം കണ്ടെത്തണമെങ്കിൽ നിങ്ങൾ അതിൽ നിന്നും ഒഴിഞ്ഞു മാറാതിരിക്കണം. അതിനെ മുഖാമുഖം ആഘോഷപൂർവ്വം നേരിടണം....... ഓഷോ
No comments:
Post a Comment