സമർപ്പിതനായി എന്ന തോന്നൽ സമർപ്പണം ആകുന്നില്ല. സമർപ്പണം ഒരു പൂവിനെ പോലെ മൃതുലവും നിഷ്കളങ്കവും സ്വാഭാവികതയും അഭൗമിക സൗന്ദര്യവും ഉണ്ടായിരിക്കണം.
സമർപ്പിതന് മുന്നോട്ടോ പിന്നോട്ടോ യാത്രയില്ല. യാത്ര പിന്നോട്ടായാൽ ഞാൻ സമർപ്പിതൻ എന്ന് ചിന്തിക്കുന്നവനായി മാറും എന്നാൽ യാത്ര മുന്നോട്ടായാൽ സമർപ്പിച്ച എന്റെ മഹത്വത്തിൽ അഭിമാനിയാവും.
സമർപ്പിച്ചവന് എന്ത് മാനം എന്ത് അപമാനം, എന്ത് അഭിമാനം. മനസ്സിന്റെ മാസ്മരികതയിൽ കിടക്കുമ്പോൾ സമർപ്പണം പോലും സങ്കല്പിച്ചാസ്വധിക്കാനുള്ള വികാരമായി മാറുന്നു.
കടപ്പാട് ഗുരുപരമ്പരയോട്
No comments:
Post a Comment