Sunday, 9 October 2016

ധ്യാനം

'' ശാസ്ത്രമെന്നോ, കലയെന്നോ, പാടവമെന്നോ വിളിക്കാവുന്ന ഒരു നിഗൂഢതയാണ് ധ്യാനം. ശാസ്ത്രം ഗണിതമാണ്, തർക്കമാണ്, യുക്തിയാണ്. അത് മനസ്സിന്രെ തുടർച്ചയാണ്. ഒരു കോണിലൂടെ ധ്യാനം ശാസ്ത്രമായി തോന്നുന്നു. മറ്റൊരു കോണിലൂടെ ധ്യാനം കലയാകുന്നു. കാരണം ധ്യാനം നിങ്ങളുടെ ഹൃദയവുമായി ബന്ധപ്പെട്ടതാണ്. സംഗീതവും കവിതയും പോലെ, ചിത്രമെഴുത്തും, നൃത്തവും പോലെ ശുദ്ധ കലയാണത്. ഇനിയൊരു കോണിലൂടെ, ശാസ്ത്രമെന്നോ, കലയെന്നോ പറയുന്നതിലൂടെ ഇനിയും പൂർണ്ണമാകാത്ത ഒരു നിഗൂഢതയാണ് ധ്യാനം. അതൊരു പാടവംകൂടിയാണ്. നിങ്ങൾക്ക് ലഭിക്കാം, ലഭിക്കാതിരിക്കാം. പാടവം ശാസ്ത്രമല്ല, കലയല്ല പഠിപ്പിക്കാനാവില്ല. അത് മാനുഷികമായ തിരിച്ചറിവുകളിൽ തികച്ചും നിഗൂഢമായതാണ്.''

ഓഷോ

No comments:

Post a Comment