Saturday, 15 October 2016

എന്താണു ആത്മീയത

ആത്മീയത
~~~~~~~
" ആത്മീയതയെന്നാൽ പാണ്ഡിത്യമല്ല. ആത്മീയത ആർജ്ജിക്കേണ്ടതല്ല; ആയിത്തീരേണ്ടതാണു. വിവരശേഖരണമല്ല ആത്മീയത; ഹൃദയത്തിന്റെ പരിണാമമാണത്‌. പോയ അതേ അവസ്ഥയിൽത്തന്നെ, കുറേ അറിവുകളുമായി തിരിച്ചുവരുന്നതല്ല. ആത്മീയത.  മറിച്ച്‌ ഒരു വ്യത്യസ്തനായ വ്യക്തിയായി , ഒരു പുതിയ ജീവിതദർശനത്തോടെ, ഏകതയും മൗനവുമറിഞ്ഞു പ്രശാന്തമായ ഹൃദയത്തോടെ ജീവിക്കുന്നതാണു ആത്മീയത.  ദൈവീകതയെ അറിഞ്ഞനുഭവിക്കുമ്പോൾ, ദൈവീകത അറിഞ്ഞവനിലേക്കിറങ്ങിവരുന്നു. ഇതാണു ആത്യന്തികാർത്ഥത്തിൽ ആത്മീയത.  "

കടപ്പാട്  ഗുരുപരമ്പരയോട്

No comments:

Post a Comment