Thursday, 13 October 2016

ശാന്തമായി ഇരിക്കുവാൻ

ശാന്തമായി ഇരിക്കുവാൻ

ശാന്തമായി ഇരിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിലും ശാന്തമായി ഇരിക്കുവാൻ ആകുന്നില്ല. ശാന്തമായി ഇരിക്കുവാൻ ആഗ്രഹിക്കുന്നത് മനസ്സാണ്. അതെ മനസ്സ് തന്നെയാണ് ശാന്തമായി ഇരിക്കുവാൻ അനുവദിക്കാത്തതും.

അപ്പോൾ ഈ മനസ്സിൽ ആരാണ് ശാന്തതയെ ആഗ്രഹിക്കുന്നത്, ആരാണ് ശാന്തതയ്ക്കു ഭംഗം വരുത്തുന്നത്. അതാരാണെന്ന് അറിയാൻ മനസ്സിന് നേരെ ദൃഷ്ടി പതിപ്പിക്കണം.

അപ്പോൾ ശാന്തിയുടെയും അശാന്തിയുടെയും കാരണക്കാരെ ഒട്ടലില്ലാതെ മനസ്സിലാക്കാം. ഇത് ശ്രമകരമായ ഒന്നല്ല. ശ്രമകരമായി തോന്നുന്നു എങ്കിൽ ഞാൻ ഒട്ടി നിൽക്കുന്നത്‌ കൊണ്ടാണെന്ന് അറിയണം.

     കടപാട്  ഗുരുപരമ്പരയോട്

No comments:

Post a Comment