Wednesday, 18 November 2015

കാരണം ഉണ്ടായലെ കാരിയം ഉണ്ടാകുള്ളൂ

ലോകത്തിൽ ഇന്ന്  എല്ലാപേരും ടെൻഷൻ.സ്‌ട്രെസ്  സംഘർഷം ..മാനസിക അസ്വസ്ഥത ..സമ്മര്ദം ..മനക്ലേശം    എന്തെല്ലാം  എന്തെല്ലാം  ആര്ക്കും ഒരു  ,ശാന്തിയും,സമധാനവും,സന്തോഷവും   കാണുന്നില്ല എവിടെയും പ്രശ്നങ്ങൾ   വക്തിയിൽ  ആയാലും .കൂടുബത്തിൽ ആയാലും .. ഗ്രാമത്തിൽ ആയാലും ...ഏത് തലത്തിൽ ആയാലും പെരുകുന്ന മാനസിക അസ്വസ്ഥതകൾ

പലപോഴും നമ്മൾ പ്രശ്നങ്ങളുടെ കാരിയങ്ങളെ വിശകലനം ചെയുകയോ..  അടിച്ചമർത്തുകയോ..അവഗണിക്കയോ..കുറ്റം പറയുകയോ ചെയ്യാറുണ്ട് . കാരണങ്ങളിലേക്ക്  നമ്മൾ കൂടുതല്‍ ആഴത്തില്‍ ഇറങ്ങി ചെല്ലാറില്ല. കരിയങ്ങളെ  അടിച്ചമർത്തിട്ടു ഒരു പ്രയോജനവും  ഇല്ല .കാരണങ്ങളിലേക്ക്  പോകണം  അപ്പോൾ നമുക്ക് മനസിലാകും  ഇന്ന് ലോകത്തിൽ  ടെൻഷൻ.സ്‌ട്രെസ്  സംഘർഷം ..മാനസിക അസ്വസ്ഥത ..സമ്മര്ദം ..മനക്ലേശം . എന്നെല്ലാം  പറഞ്ഞു  നടക്കുന്നവരെല്ലാം

ഇന്നോ ഇന്നലെകളിലോ  ചെയ്യരുതാത്തത്‌ ചെയ്ത ഒരു  പച്ചതലം ഉണ്ടാകും  ആയതിനാൽ ചെയ്തു പോയ തെറ്റുകളിൽനിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അങ്ങനെ വരാൻ ഉണ്ടായ   കാരണങ്ങളെ  നിക്കം ചെയ്യണം അതിനെ കുറിച്ച് ചിന്തിച്ചു വ്യാകുല പെടേണ്ട കാരിയം ഇല്ല  ഇന്നലെകളിൽ  ചെയ്തു പോയി അരുതാത്തത്  എന്ന് ക്ലേശിച്ചു  ജിവിക്കുന്നവരിൽ പലരും ഇന്നലെകളിലെ ശവമഞ്ചവും  പേറി നടകുന്നവരാണ്  അതിൻറ്റെ അവശ്യം ഇല്ല

ഇന്നലെകളിലെ  തെറ്റുകൾ ആണ്‌ സകല ക്ലേശങ്ങൾക്കും  കാരണം എന്ന് മനസിലാക്കി  ഇന്നിൽ ജീവിക്കാൻ പഠിക്കുകയും  ഇനിയെൻക്കിലും  തെറ്റ് ചെയതിരിക്കാൻ ശ്രമിക്കുകയും ആണ് വേണ്ടത് !!

അറിയാതെ ആരും തെറ്റുകള്‍ ചെയ്യുന്നില്ല... അറിഞ്ഞുകൊണ്ട് തന്നെയാണ്  തെറ്റുകൾ ചെയ്യുന്നതെന്ന്  ശ്രതിക്കുക!!
അതുകൊണ്ട്  നമ്മൾ തെറ്റുകൾ  ചെയ്യുമ്പോൾ മറ്റുള്ളവർ അറിയാതിരിക്കാൻ പരമാവതി   ശ്രമിക്കാറുണ്ട്  ശ്രദ്ധിക്കാറുണ്ട്   കാരണം ??   താൻ ചെയ്യുന്നത് തെറ്റ് ആണെന്ന് അറിയുന്നത് കൊണ്ടാണ്

ആയതിനാൽ  തെറ്റും ശേരിയും തിരിച്ചറിയാൻ  സാധിക്കാത്തവർക്ക്  ഒരു ഉപായം ഞാൻ  പറഞ്ഞു തരാം  !!  വക്തി .കാലം.ദേശങ്ങളുടെ അടിസ്ഥാനത്തിൽ എന്താണ് ചെയേണ്ടത്? എന്താണ്  ചെയ്യരുതാത്തത്‌  എന്ന് മനസിലാക്കി  കുശലതയോടെ  ജിവിക്കുവനുള്ള ഉപായം ആണ്  വിദ്യയും അവിദ്യയും(Spiritual knowledge  and  scientifical knowledge)സമ്വയിപ്പിചുകൊണ്ടുള്ള ജിവിതരിതി..അങ്ങനെ ജിവിച്ചവർ മാത്രമേ ചരിത്രത്തിന്റെ  ഭാഗം ആയിട്ടുള്ളൂ എന്നാ ചരിത്രം  എന്‍‌റ്റെ  മതം( opinion) മാത്രമാണ്  എന്ന് വിശ്വസിക്കുന്നവർ ഇന്നും  മൂഡസ്വപ്നത്തിൽ ആണെന്ന്  എനിക്ക് പറയേണ്ടി വരും **

Monday, 16 November 2015

ഇഷ്ട്ടം

എന്നോട് ഇഷ്ട്ടം ഉള്ളവർ              എന്റ്റെ തെറ്റ് മറച്ചു വച്ച്            എന്നെ ഞായികരിക്കാൻ ശ്രമിക്കുംപോൾ !!      ഞാൻ കാരണം  മറ്റു ഹ്രദയങ്ങളിൽ ഉണ്ടാകുന്ന  വേദനയും വിഷമവും  ... ഞാൻ എങ്ങനെ എന്റ്റെ ഹ്രദയത്തിൽ നിന്നും മറച്ചു വയ്‌ക്കും ?

Wednesday, 7 October 2015

എൻറ്റെ ബാല്യകാലം

അമ്മ പറയാറുണ്ടായിരുന്നു നിന്നെ പ്രസവിച്ചത് ഞാൻ ആണെന്ന് !!
വിശ്വത്തിനും അപ്പുറം വിശുദ്ധി  ഏറ്റുന്ന ആ  വലിയ ബന്ധത്തിന്റെ അവകാശവാദം ആകാം അന്നത്തിനു മുന്നിൽ പോലും   അമ്മ എന്നെ അന്ന്യൻ ആക്കിയത്
അച്ഛൻ  പറയാറുണ്ടായിരുന്നു നിന്നെ സൃഷ്‌ട്ടിച്ചത്  ഞാൻ ആണെന്ന് 
സൃഷ്‌ട്ടിക്ക് പൂർണതാ  എന്നാ സത്യം ഉള്ളത് കൊണ്ടാക്കാം അദ്ദേഹം എന്നെ അകറ്റി  നിർത്തിയത്‌
വിഹായസ്  നോക്കി  വിഴുങ്ങുന്നവർ സഹോദരങ്ങൾ എന്ന് പറയുമ്പോൾ
എൻറ്റെ കൂടെപിറപ്പ്‌ മരണം ആയിരുന്നു
ആ തത്വത്തിൻ അടിസ്ഥാനം എന്നിൽ ഉള്ളത്  കൊണ്ടാക്കാം അനേക്കം അച്ഛൻ അമ്മമാർക്ക്  ഞാൻ മകനായത്‌ . അനേക്കം കുഞ്ഞുങ്ങൾക്ക്‌ ഞാൻ ചേട്ടൻ ആയത്‌..അവരുടെ പ്രാർഥനകൾ എന്നെ വളർത്തുമ്പോഴും
എൻറ്റെ അച്ഛൻ അമ്മമാർ ബാക്കിവച്ച ഒരിക്കലും തിരികെ ക്കിട്ടാത്ത ഒരു കടം എന്നിൽ ഇന്നും വേദന  ആണ്
എൻറ്റെ  ബാല്യകാലം

Monday, 5 October 2015

സന്തോഷത്തോടെ സ്വികരിക്കുന്നു

You cannot decide on the outcome of the result , but you can decide on how to face it
ഞാൻ ചെയ്ത കർമ്മങ്ങളുടെ ഫലം
ഞാൻ സന്തോഷത്തോടെ സ്വികരിക്കുന്നു

Wednesday, 30 September 2015

ബാല്യകാലസ്‌മരണകൾ

എൻറ്റെ ഒർമയിലെ  ബാല്യകാല  സ്‌മരണകൾ  ഇന്ന് എൻറ്റെ  മകന്റെ ബാല്യകാലവും ആയി  താരതമ്യം  ചെയാൻ സാധികാത്ത വിധം  മാറിപോയിരിക്കുന്നു   അന്ന് വിനോദത്തിലും  വിദ്വേഷത്തിലും  ഞങ്ങൾ  ആണ്
ഇന്ന് അത് ഞാൻ മാത്രം ആയി ചുരുങ്ങി  പോയിരിക്കുന്നു

മണ്ണിന്റെ ഗന്ധം ഉള്ള വിനോദങ്ങളും!!
മനസിൽ  പകയുടെ  നിഴൽ വിരിക്കാത്ത  കൊച്ചു കൊച്ചു  പിണക്കങ്ങളും !!  
കേവല മർത്ത്യനിൽ നിന്നും മനുഷ്യൻ ആയി  പരിണമിക്കുന്ന  ജ്വലിക്കുന്ന പ്രണയവും ....
വാക്കുകൾ കൊണ്ട് പറഞ്ഞു  തിർക്കാൻ സാധിക്കാത്ത   ബാല്യകാലസ്‌മരണകൾ  ഈ ലോകത്തിൽ എവിടെയും  ധർമ്മത്തിൽ ഉറച്ചു നിന്ന്  ജീവിക്കാൻ ഞങ്ങളെ പ്രാപ്തരാക്കി  -
ഞങ്ങളിലുടെ ആയിരുന്നു  ഞാൻ എന്നാ വക്തിത്വം  വാർത്തെടുത്തത് 
അതിന് സ്നേഹത്തിന്റെ തിളക്കവും 
ശുദ്ധമായ ജിവിതത്തിന്റെ സുഗന്ധവും ഉണ്ടായിരുന്നു

മോനെ  നിനക്കും  ഭാവിയിൽ  ബാല്യകാലസ്മരണകളുടെ  ചെപ്പ് തുറക്കുമ്പോൾ .. തുളുമ്പുന്ന  തിളക്കമാർന്ന സ്നേഹത്തിന്റെ കഥകളും ..ശുദ്ധമായ ജിവിതത്തിന്റെ  സുഗന്ധവും ..ഞങ്ങളോളം 
കിട്ടുമാറാകട്ടെ എന്ന്   വളരെ ദുരെ  ആണെങ്കിലും  ആത്മാർഥമായി പ്രാർത്ഥിക്കുന്നു **

Tuesday, 15 September 2015

വിദ്വേഷം

എൻറ്റെ ആദര്ശങ്ങൾ ജ്ഞാനം കൊണ്ട്  ഉണ്ടായതാണ് നിർബന്ന്ധിച്ചു ആരെയും അത്  അനുസരിപ്പികന്നും ശ്രമിച്ചിട്ടില്ല  !! ആയതിനാൽ 
എൻറ്റെ ആദര്ശങ്ങളെ തിരസ്കരിക്കുന്നവരോട്  വിദ്വേഷം പുലര്ത്തുന്ന  മനോഭാവം എനിക്കില്ല

Friday, 11 September 2015

മാനവികത

ആപത്കരമയി  തോന്നുന്നു    മാനവികതയ്ക്ക് വേണ്ടി വാദിക്കുന്ന  ചില ഇന്ത്യകരെ ??
ഒരു ആപത്തും ഇല്ലാതിരുന്നു  മാനുഷർ എല്ലാപേരും മാനുഷർ എന്ന് സ്വയം മനസിലാക്കുകയും !!  മാനുഷർ എല്ലാപേരും  സ്വതം രാജ്യത്തെ ഒരുപോലെ സ്നേഹിക്കുന്നവരും.. ആ രാജ്യത്തിലെ നിയമവും ജനങ്ങൾക്ക്‌ എല്ലാം ഒരുപോലെയും ആയിരുന്നു   എന്ക്കിൽ .. മാനവികത വാദത്തിനു ഒരു പ്രസക്തി ഉണ്ടായിരുന്നു എന്നാൽ ? 

മതടിസ്ഥിത രാജ്യം സ്വപ്പ്നം കാണുന്നവരും.. അതിനുവേണ്ടി  ക്രമനിബാധമായ  പ്രവർത്തനങ്ങൾ   ചെയുന്നവരും .. മതത്തിന്റ്റെ തിരിച്ചറിയൽ പ്രതേകം സുക്ഷിച്ചും  അത് നിർകർഷയോടെ   പുലർത്താൻ  പ്രേരണയും മറ്റും മറ്റും നല്കുന്നവരും .. സംഘടിത  മായി  മതവിഭാഗം ( opinion )  ആയി  രൂപപെട്ടുകൊണ്ടിരിക്കുന്ന  കലഘടത്തിൽ  വിഷമവും.
മാനവികത വാദികളോട്‌  ലജയും തോന്നുന്നു

നല്ല മനസ്സുകൾ

മതത്തെ കുറിച്ചും രാഷ്ട്രിയത്തെകുറിച്ചും  ചര്ച്ച ചെയാൻ ദുർബലആത്മാക്കളെ  കിട്ടുന്നത് കൊണ്ടല്ലേ  അത്  തഴച്ചുവളരുന്നത്‌ ?
" നല്ല  മനസ്സുകൾ ആശയങ്ങളെക്കുറിച്ചു സംവദിക്കും: ദുർബലമനസ്സുകൾ സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യും: താഴ്ന്ന മനസ്സുകൾ വ്യക്തികളെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കും.

കാലത്തിന്റ്റെ മാറ്റം ഉള്ക്കോളളത്ത ചിതലുകൾ

വൈരുദ്ധ്യങ്ങൾ ആയാവായുടെ സംഘര്ഷത്തിലുടെ  അല്ല  !!
വൈരുദ്ധ്യങ്ങൾ ആയാവായുടെ  സമരസത്തിലുടെയണ്  ലോകം പുരോഗമികുന്നത്‌
 

Syllabus

ചരിത്രം  വർത്തമാന കാലത്തിൽനിന്നും  ഭാവിയിലേക്ക്  പൊകാൻ  ഉള്ള പാതയാണ്
അതുകൊണ്ട്  ഞാൻ ഉള്പെടെ ഉള്ള  ഇന്ത്യൻ  വിദ്യാർഥികൾക്ക്  സർക്കർ  തന്ന  ചരിത്രപാത   ഭാവിലേക്ക്‌  നടക്കാൻ പറ്റിയ  പാത ആണോ  എന്ന്   
പുറത്തുനിന്നും കുടി ചിന്തിക്കും അനുജ   !!

Wednesday, 19 August 2015

ആര്യൻ

ഞാൻ ആരാണെന്ന്‌ മറ്റുള്ളവരെ  അറിയിക്കാനാണ് എല്ലാപേരും എപോഴും ശ്രമിച്ചു കൊണ്ടിരിക്കുനത് ..
ഞാൻ  ആരാണെന്ന്‌ സ്വയം മനസിലാകുമ്പോൾ ആണ്
ആര്യൻ ആകുന്നതെന്ന സത്യം അറിയാതെ !!!

Thursday, 9 July 2015

കട്ടാളനിതി

18/06/2015 ദൈവത്തിനായി  നോയമ്പ് തുടങ്ങുന്ന  ദിവസത്തിന്റെ സായന്തനതോട്അടുക്കുന്നു.. പതിവ് വ്യാഴാഴ്ചകൾ  പോലെ തന്നെ  വർക്ക്  നിറുത്തി ‌ റിപ്പോർട്ട്‌  എഴുതി  ഒപ്പിട്.. റിജണൽ ഓഫീസിഇൽനിന്നും ഹെഡ്ഓഫീസി  ലേക്ക് പോകാൻ തയാറായി ഞാൻ വാഹനത്തിനരികിലെത്തി
ഞങ്ങളുടെ റിജണൽ ഓഫീസ്  ഉളള കെട്ടിടത്തിലാണ് ബഹ്‌റൈൻ  National Audit court   അതിനടുത്തായി  Ritz carlton പഞ്ചനക്ഷത്ര  ഹോട്ടൽ സമുച്ചയവും ഉളളത് .. ഈ രണ്ടു  കെട്ടിട സമുച്ചയങ്ങൾക്കു നടുവിലായി എണ്‍പത്എക്കർഓളം മരുഭുമി മനോഹരമായ പുന്തോട്ടം ആക്കിമാറ്റിട്ടുണ്ട് . മനുഷഅധ്വാനം!!

ഏതു മരവിച്ച മനസിലും വസന്തവർഷംപെയ്തിറങ്ങുന്ന  അനുഭുതിയെകുന്ന കാഴ്ചയാണ്  ആ പുതോട്ടം.
ഈ പുന്തോട്ടത്തിന്റെ അവകാശികൾ മൈന, പ്രാവ്, മരുഭുമിയില്ഉളള മറ്റനെകം പക്ഷികൾ  . കുഞ്ഞു  കുഞ്ഞു പ്രാണികൾ ... പേരറിയാത്ത  മറ്റനേകം പക്ഷിക്കൾ !! ആ പുന്തോട്ടത്തിൽ മനുഷനു പോകൻ ഒരുക്കിയ പാത ഒഴികെ മറ്റെല്ലാം പലതരം ജീവികൾ കൈയഅടക്കി വച്ചിരിക്കുന്നു  അതിൽ പ്രധാനിക്കൾ  മൈനകൾ ആണ്  അവർ എപ്പോഴും ജോഡികളായി മാത്രമേ കണ്ടിട്ട്ഉള്ളു.. ഞാൻ വാഹനം പാർക്ക്‌ ചെയിതതിനടുത്തുള്ളള  മനോഹരമായി  ചെത്തിമിനുക്കിയ  പുല്ല് ത്തട്ടിൽ  രണ്ടു ഇണകിളികൾ
പയ്യാരം പറഞ്ഞു പറഞ്ഞു  ഇരതേടുന്നു ..  ആദിമഹാകവിയായി  എന്റ്റെ മനസ്
വേഗതയേറിയ മാധ്യമം ആണല്ലോ മനസ്! ! ഞാൻ ഗതകാലത്തിലേക്ക് യാത്രയി  .. പ്രക്രതിയിൽ  പുരുഷൻ  ലെയിക്കുന്ന  വികാരം ..എന്നിൽ  ആദ്യവും അവസാനവും ആയി  വിരിഞ്ഞ  പ്രണയം. ആത്മാവിൽ  ആത്മാവ്  പുണരുന്ന  പുണ്യം  എന്റ്റെ പ്രണയം
ശരിരവും ശരിരവും അല്ല  പ്രണയം എന്ന്  എന്റെ അറിവിനെ ഉണര്ത്തിയ  ആ പ്രണയം  എന്റെ ആത്മാവ്  മോക്ഷം അണയുവോളം  നിന്നെ  പിൻതുടരുന്ന  പ്രണവമന്ത്രം ആയിരിക്കും  പ്രിയെ നിനക്ക് ! എന്റ്റെ ശബ്ദം
എന്നിൽനിന്നും അകലുകായന്നെന്നുളള നിന്റെ..തിരുമാനം.ശരിയായിരിക്കാം    എന്ന് മനസിലാകാതെ  നിനോട് ഞാൻ ക്ഷോപിച്ചു  മാപ്പ് !!
പക്ഷെ നിന്റെ അകൽച്ച എന്നെ മനുഷനക്കിയപോഴും
അനാദിയായ നിന്റെ  പ്രണയം എന്റെ ആത്മാവിന്   മോക്ഷപ്രാപ്തി  നല്കാതെ  നിന്നിൽതനെ പിടിച്ചുനിർത്തുന്നു?
തമ്മിൽ തമ്മിൽ കണ്ടിടില്ലങ്കിലും പ്രിയേ നീ എന്റെ കണ്ണിലെ പ്രകാശമായി ഇന്നും ഞാൻ ലോകം കാണുന്നു ...നിന്റെ ഓർമ്മകൾ ഹ്രദയത്തിൽ ഉറുമ്പ് കടിക്കുന്ന വേദനയിൽ നിമിഷങ്ങൾ കൊല്ലുന്നു       പ്രക്രതിയുടെ  സ്പന്തനം ആയ പ്രണയം  ഒരിക്കല്കുടി നേടിയെടുക്കാൻ   മിടിക്കുന്ന  എന്റെ ഹ്രദയം ആ  പൊന്മാൻ ഇണകളുടെ  കൂട്ആക്കി ഒരുക്കിനൽക്കി അനന്തനിർവ്രദിയിൽ  പ്രക്രതിയെ മറന്നു നില്ക്കവേ .......... അതഒരു കാട്ടാളൻ  പൊന്ന്ഇണകിളിക്കളിൽ ഒന്നിനെ!!
ആ പുല്മേടിലേക്ക് വാഹനം പാര്ക്കിംഗ്  അനുവാദം അല്ലങ്കിൽ  പോലും ഇടിച്ചുതെറിപിച്ചു കൊണ്ട്  തന്റ്റെ  വാഹനം പാർക്കുചെയിതു .. ഇണകിളി  വേദനകൊണ്ട്  പിടയുന്നതും നോക്കി  ആണ്‍കിളി  കണ്ണിരുവാർക്കുകയും മനുഷകുലത്തിനു  അകമെ ശാപംനല്കുന്നു ... പെണ്‍കിളി പറക്കാൻ ശ്രമിക്കുന്നു വിഴുന്നു വിണ്ടും വിണ്ടും ഹ്രദയം പൊട്ടുന്ന കാഴ്ച .. ദൈവത്തിനായി  നോയമ്പും നോറ്റു.. ദൈവത്തെ  വാഹനം കയറ്റി കാലൊടിച്ചു...  കണ്ടിട്ടും കാണാത്ത കണ്ണുമായി  നടന്നു നിങ്ങുന്ന  ആ കടളനോട്  എന്റെ...വാക്കുകൾ അഗ്നിയായി  പടർന്ന് കത്തി !!!! ...പൊന്ന്ഇണകിളിക്കളിൽ ഒന്നിനെ  ക്രുരമായി വാഹനം ഇടിച്ച . ആ വേടനെ നോക്കി  അക്ഞാപിച്ചു...

"മാനിഷാദ പ്രതിഷ്‌ഠാംത്വമഗമ
ശാശ്വതീ സമായദ്‌ക്രൗഞ്ച മിഥുനാദേഹ മവധീ കാമമോഹിദം""

..  ആ പൊന്ന്ഓമൽ കിളി  .മണ്ണിൽ വിണു പിട്ടയ്യക്കുകയാണ് ...ഞെട്ടിപ്പോയി  എന്റെ ഹ്രദയം .. ദിവ്യ ദിവ്യമാം അനുഭുദി  തോട്ടിലട്ടിയ കരൽകുമ്പിന്നു മുറിവേറ്റ  . ഇണകിളികൾക്ക്  ഞാൻ  രക്ഷകനായി നിന്നു ..  കാലവും അതിക്രമിച്ചു  കട്ടളന്മാരുടെ  നിയമത്തിനെതിരെ ഇന്നലെ ആയിരം ആയിരം വാത്മികിമാരിലുടെയും... ഇന്ന്  ലക്ഷം ലക്ഷം ബിജുപിളള  മാരിൽലുടെയും...നാളെ .കോടാനുകോടി നാവിലുടെയും   സ്നേഹത്തിന്റെ ശബ്ദം ഇരട്ടിച്ചുകൊണ്ടിരിക്കും കട്ടാളന്മാരെ !!!
                     A real story from         
                              BIJUPILLAI                                                        

Saturday, 30 May 2015

സത്യം പറ

മനുഷ്യൻ  തന്റ്റെ പഞ്ചെന്ത്രിയത്തലും   അന്തകരണത്തലും ശേകരിക്കുന്ന  വികാര .വിചാരങ്ങളെ  മറ്റു സഹജിവികൾക്ക്  പകർന്ന് കൊടുക്കാൻ  ഉപയോഗിക്കുന്ന  മാധ്യമം ആകുന്നു ഭാഷ  ! ,
  കര്ത്താവിന്റെ  വികാര . വിചാരങ്ങൾ മറ്റൊരു അന്തകരണത്തിൽ പകർന്ന് നൽകുമ്പോൾ എത്ര ശതമാനം വരെ  സഹാജിവി ഉള്കൊളുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ്  സഹാജിവികൾ  തമ്മിലുള്ള    ബന്ധങ്ങൾ നിലനില്കുന്നത് .
അതുപോലെ തന്നെ   പഞ്ചെന്ത്രിയങ്ങലിൽലുടെ  കര്ത്താവ്   നേടിയെടുത്ത  വികാര വിചാരങ്ങളെ  സഹാജിവിയുടെ  അന്തകരണത്തിൽ
സമിന്വയ്പിക്കുന്ന  ഭാസുരതയുടെ അടിസ്ഥാനത്തിൽ കര്ത്താവിന്റെ  സംസ്കാരത്തെ നമുക്ക് വിലയിരുത്താം ..
കേവലമർത്യനിൽ  നിന്ന്  മനുഷനിലെക്    ഉളള പ്രയാണത്തിന് ഭാഷയാണ് പാത എന്ന് മനസിലാകാത്തവർ  അതിനെ വികലമായി വിനിയോഗിക്കുന്നത്  ലജവാഹം !! 
നമ്മുടെ മലയാളത്തിന്റ്റെ  ചരിത്രം തന്നെ ഒരു വിശകലനത്തിന് വിധേയം അക്കം ഈ അവസരത്തിൽ
ലോകത്തിലെ ഏതു ഭാഷയോടും താരതമ്മ്യം ചെയിതലും ഒരുപടി മുന്നിൽ നില്ക്കും നമ്മുടെ മലയാളം
മനുഷ്യൻ ബാഹ്യകാരണങ്ങളാലും അന്തകാരണത്താലും നേടുന്ന വികാര വിചാരങ്ങളെ 99.9 ശതമാനവും അക്ഷരം ആക്കി മാറ്റാൻ നമ്മുടെ  ഭാക്ഷയ്ക്കു സാധിക്കും എന്ന് ശാസ്ത്രിയം ആയി തെളിയിക്കപെട്ടിടുണ്ട്
ഉജ്വലം അയ നമ്മുടെ അമ്മയായ ഭാഷയെയും  എഴുതച്ചനെയും കർത്താവും ഗുരു ആയി അറിയുന്നു കാരണം ആധുനിക വിദ്യഭസം തുലോം കുറവായത് കൊണ്ട്
സ്വധർമ്മം  കര്ത്താവിനു എന്തെന്നറിയo.

അതുനിക വിദ്യഭാസതിന്റ്റെ ഉന്നത തലത്തിൽ വിരജികുന്നവര്
സ്വധർമ്മം അറിയാതെ പോയതിൽ ലക്ജികുന്നു കര്ത്താവ്
ഭുമിയിലെ ഇതര ജിവികളില്നിന്നും മനുഷനെ ഉന്നതിയിലേക്ക്നയിച്ചത്  നിസംശയം പറയാം  ഭാഷയാണെന്ന് .
ഭാഷഉളളത് കൊണ്ടാണ്  മനുഷവര്ഗത്തിന്  വേദം ലഭിച്ചത് എന്നും അതുനിക വിദ്യസമ്പന്നർ  മനസിലാകുന്നത് ഭുഷണം ആയിരിക്കും
ധര്മ്മതിന്റെ  അസ്ഥിവാരം വേദം ആണ് എന്ന് മനു തന്റ്റെ സ്മ്രതിയിൽ വക്തമാകുന്നുണ്ട്  അതറിയാതെ  അന്തവിശ്വാസം എന്ന് പറഞ്ഞു കര്ത്താവ് ഭയഭക്തി ഭാഹുമാനത്തോടെ സംരഷിച്ചു പോകുന്ന  വേദ പുസ്തകത്തിൽ മുകളിൽ ചെരിപിടാൻ ഉപയോഗിക്കുന്ന കാലുറയും ഇട്ടുകൊണ്ട്‌ പറയുകയാണ്  ഈ  ചവറ് ഇവിടുന്നു എടുത്തു മറ്റു എന്ന് പറയുന്ന ആധുനിക വിദ്യസമ്പന  മനസിലകേണ്ടത്  വിദ്യ രണ്ടുണ്ട്  -വിദ്യയും  അവിദ്യയും- ((Spiritual knowledge and  scientific knowledge)) ഇത് രണ്ടും കുടിചേരുമ്പോൾ ആകുന്നു  മനുഷ്യൻ എന്നാ തലത്തിലേക്ക് ഉയരുന്നത്  ഇത് മനസിലാക്കാൻ സ്വയമേവ സാധിക്കില്ല കേവല മര്ത്യനു.. 

ഗുരു കുടിയെതിരു എന്ന് മനസിലാകാതെ  തൻ എല്ലാം തികഞ്ഞവാൻ എന്ന ഭാവം കര്ത്താവിനു സ്വികരിയം അല്ല എന്ന് ഈ   അവസരത്തിൽ വെക്തം ആക്കുന്നു ഗുരു ആകാൻ യോഗ്യത തുലോം ഇല്ലാത്തവർ ഗുരു ആയതും അമ്മയാകാൻ യോഗ്യത ഇലാത്തവർ അമ്മ ആയതും ആകുന്നു  സനധനധര്മമത്തിനു  വന്ന അപജയം എന്ന് കര്ത്താവ്‌ ഈ അവസരത്തിൽ സുചിപിക്കട്ടെ എത്രയോ മഹാന്മാരായ ഋഷിവരിയാൻമാർ തപസിലുടെ നേടിയ അറിവ് ലോകത്തിലെ സകല മനുഷവർഗതിനും ആയി തന്ന അമുല്യ വേദം ചവറാണെന്ന് പറയുന്ന തരത്തിലേക്ക് നമുടെ വിദ്യാഭ്യാസം അധപതിച്ചു പോയത്തിൽ കർത്താവു  ലജികുന്നു ചരിത്രതിളുടെ യാത്ര ചെയിതവര്ക്ക് വെക്തമാകുന്ന ഒരു സത്യം ഉണ്ട്  സനധനധർമ്മതിനു  ഒരേ ഒരു ശത്രുവേഉള്ളു  അകത്തുള്ളവർ മാത്രം..
കര്ത്താവ്  ധർമ്മ പരിപാലനം നടത്തി ശത്രുവിനെ പുറത്താക്കുക താനെ ചെയും ഉപദേശം ഉള്കൊണ്ടില്ലങ്കിൽ അതിനുള്ള ദുതുമായ് ഹസ്ഥിനപുരിയിലേക്ക്  കർത്താവിൻ മന സ് യാത്രയാകുകയാണ്  സർവ്വമഗളംഭവന്തു

Saturday, 23 May 2015

Pranayam

വിചാരമില്ലാത്ത വികാരമാണ് പ്ര ണയം
വിതാനമില്ലാത്ത വിത്താണ് പ്രണയം
തിരുത്താൻ ആകാത്ത തെറ്റ് ആണ് പ്രണയം
തികയാത്ത ദാഹം ആ ണ് പ്രണയം...
ആത്മാവില്ലാത്ത അതിഥിയാണ് പ്ര ണയം
അന്തമില്ലാത്ത ആധിയാണ് പ്രണയം
സുകൃതിയില്ലാത്ത മതമാണ്‌ പ്രണയം
സന്ധിയില്ലാത്ത യുദ്ധമാണ് പ്രണയം