Monday, 26 June 2017

എന്റെ സാധന

മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയും എന്നാൽ മറ്റുള്ളവർ കണ്ടാൽ എങ്ങനെ എന്നും ഞാൻ ചിന്തിച്ച് സാധന ചെയ്യ്താൽ എന്റെ സാധന ആത്മാർത്ഥമില്ലാത്തതായ് മാറും.

സാധകൻ കുടത്തിലെ ദീപമായി മാറേണ്ടതുണ്ട് എന്ന ഗുരു വാക്യം ഞാൻ സദാ സ്മരിക്കേണ്ടതായുണ്ട്. സാധനയിൽ ത്യാഗം അത്യാവശ്യം തന്നെ. എന്നാൽ എന്റെ ത്യാഗം മറ്റുള്ളവർ അംഗീകരിക്കണം എന്ന് എനിക്ക് ശാഠ്യം വന്നാൽ ഗതി എന്താകും?

മറ്റുള്ളവരുടെ വാഴ്ത്തലും പുകഴ്ത്തലും താഴ്ത്തലും മാനിക്കലും അപമാനിക്കലും എന്നെ ബാധിക്കാതിരിക്കാൻ ഞാൻ എന്റെ ചെവി മറ്റുള്ളവർക്ക് അടിയറവ് വെയ്ക്കാതിരിക്കണം.

കടപ്പാട്   ഗുരുപ്രസാഥ്  G

Saturday, 24 June 2017

ജാഗ്രത്, സ്വപ്നം, സുഷുപ്തി


മനുഷ്യർക്കും എപ്പോഴും ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ  മൂന്നവസ്ഥകൾ അനുഭവപ്പെടുന്നു, സുഷുപ്തിയിൽ പ്രപഞ്ചമില്ല, കാര്യകാരണ ബന്ധവുമില്ല. സ്വപ്നത്തിൽ സംസ്കാരസൃഷ്ടമായ പ്രപഞ്ചമുണ്ട്. കാര്യകാരണ ബന്ധവുമുണ്ട്. പക്ഷേ  ആ കാര്യകാരണ ബന്ധം ഉണർന്നുകഴിഞ്ഞാൽ നിരർത്ഥകമാകും. ജാഗ്രത്തിൽ മാത്രം അനുഭവപ്പെടുന്ന ഒന്നാണ് കാര്യകാരണബന്ധം. മറ്റു രണ്ടവസ്ഥകളിലും അതിന് പ്രസക്തിയില്ല. ജാഗ്രത്തിൽത്തന്നെ  അത് എത്രമാത്രം യുക്തിഭദ്രമാണന്ന് അറിയില്ല.
      മനുഷ്യന്റെ  യുക്തിബോധം തന്നെ  യുക്തിയുടെ യുക്തിയുക്തതയെ  പരിശോധിക്കാൻ അവനെപ്രേരിപ്പിക്കുന്നു.  ഓരോകാര്യത്തിനും ഓരോകാരണമുണ്ടാകുന്നത് സ്വാഭാവികം . ഇതിന്റെ പ്രവർത്തനത്തെക്കുറിച്ചും അഭിപ്രായ ഭേദങ്ങളുണ്ട്‌. ചിലർ പറയുന്നു: 'അസതഃ സത് ജായതേ,' ഇല്ലാത്ത കാരണത്തിൽ നിന്ന് ഉള്ള കാര്യം ഉണ്ടാകുന്നു എന്ന്. ചിലരുടെ  പക്ഷം ' സതഃ അസത് ജായതേ, ' ഉള്ള കാരണത്തിൽനിന്ന് ഇല്ലാത്ത കാര്യം ഉണ്ടാകുന്നു എന്ന്. സാംഖ്യന്മാരുടെ പക്ഷത്തിൽ ' സതഃ സത് ജായതേ. ' ഉള്ളകാരണത്തിൽനിന്ന് ഉള്ള കാര്യം ഉണ്ടാകുന്നു. എന്നാണ്. വേദാന്തികളുടെ പക്ഷമാകട്ടെ, 'ഏകസ്യ സതോ വിവർത്തഃ കാര്യജാതം ന വസ്തു സത്. സത്തായ ഒന്നിൽനിന്ന്‌ വിവർത്തമായി കാര്യം കാണപ്പെടുന്നു, എന്നാണ്.  

കടപ്പാട്   പി . എം . എൻ .നമ്പൂതിരി.

സാധന

ഞാൻ സാധന ചെയ്യ്തു തുടങ്ങിയപ്പോൾ നിർബന്ധപൂർവം ചില ചിട്ടകൾ പാലിച്ചു തുടങ്ങിരുന്നു. ആ ചിട്ടകൾ എന്നെ നല്ലാരു സാധനാ തലത്തിൽ വളർന്നു വരാൻ സഹായിച്ചു. കൂടാതെ തന്റെ ചിട്ടകൾ തന്നെ സ്വാധീനിച്ചു എന്ന ബോധവും എനിക്കുണ്ടായിരുന്നു.

കാലങ്ങൾ കഴിയവേ ഞാൻ സാധനകൾ തുടർന്നുകൊണ്ടിരുന്നു കൂടാതെ ഞാൻ തന്നെ ചില ചിട്ടകളിൽ വെള്ളം കലർത്താൻ തുടങ്ങി. അപ്പോൾ മനസ്സ് പറഞ്ഞു. ഞാൻ സാധന മുടക്കുന്നില്ലല്ലോ എന്ന്. ഞാൻ എന്റെ മനസ്സിനെ വിശ്വസിച്ചു പോയി....

അവസാനം ചിട്ടകൾ ഒന്നും തന്നെ ഇല്ലാതെ സാധന ചെയ്യുന്ന അവസ്ഥയിലായി അപ്പോഴും മനസ്സ് പറഞ്ഞു ഒരു ചിട്ടയും ഇല്ലാതെ എത്രയോ ഗുരുക്കൻമാർ ജീവിക്കുന്നില്ലേ. വീണ്ടും ഞാൻ മനസ്സിന്റെ മായിക വാക്കുകളിൽ വീണു..

അവസാനം ചിട്ടയും ഇല്ല സാധനയും ഇല്ല എന്നായി. അപ്പോഴാണ് മനസ്സ് വേദാന്തം പറയാൻ തുടങ്ങുന്നത്. ഇനിയും ഞാൻ മനസ്സിനെ വിശ്വസിച്ചാൽ ഞാൻ പൂർണ്ണ പരാജിതനാക്കും എന്ന് എനിക്ക് ബോധ്യമായി.

അങ്ങനെ വേദാന്ത ചിന്തകൾക്ക് അവധി കൊടുത്ത് ഞാൻ എന്റെ സാധനക്കും ചിട്ടകൾക്കും വീണ്ടും ജീവിതത്തിൽ സ്ഥാനം കൊടുത്തു.. ഇപ്പോൾ മനസ്സിന് എന്നോടു ഒന്നും പറയാൻ ഇല്ല എന്നല്ല എന്നാൽ മനസ്സ് പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം .

**കടപ്പാട് ഗുരു പാരമ്പരയോട് **

ഭക്തി

ഭക്തി
~~~~~~~~
  ഭക്തി മാർഗ്ഗംതന്നെ രണ്ടുവിധമുണ്ട്. സഗുണവും നിർഗ്ഗുണവും.  ഈശ്വരനെ  ഏതെങ്കിലും രൂപത്തിൽ കണ്ട് ധ്യാനിച്ച് മനസ്സിനെ ഏകാഗ്രപ്പെടുത്തുന്ന രീതിയാണ് സഗുണോപാസന , ദേവീവിഗ്രഹങ്ങൾ തന്നെ ഏറ്റവും നല്ല ഉദാഹരണം .  ഇതാണ് സാധാരണക്കാർക്ക്  പറ്റിയ രീതിയും . എന്നാൽ കൂടുതൽ സങ്കൽപ്പശക്തിയുള്ളവർക്ക് ഈശ്വരനെ നിർഗ്ഗുണനായും ആരാധിക്കാം. - അതായത് നാമങ്ങളോ രൂപങ്ങളോ  ഒന്നുമില്ലാതെ ,  ഭൗതീക ഗുണങ്ങൾ യാതൊന്നുമില്ലാത്ത , കേവലനായ ഈശ്വരനെ സങ്കൽപ്പിച്ചു ധ്യാനിക്കാം.  ഇത് നിർഗ്ഗുണോപാസന . എളുപ്പവും സുരക്ഷിതവുമായത് സഗുണമാർഗ്ഗമാണ്.  എന്നാലും അതിന് നിർഗ്ഗുണത്തിന്റെ ആവിശ്യവുമുണ്ട്.  രണ്ടും പരസ്പര പൂരകങ്ങളാണ് .  സഗുണോപാസനയും ഭക്തിയും ചെന്നുചേരുന്നത്  നിഗ്ഗുണഭക്തിലേക്കും തദ്വാരാ പരമാത്മാവിലേക്കുമാണ്.

കടപാട് ആചാര്യ രാജീവ്‌ G

ബ്രഹ്മചൈതന്യം

ചെവിയെ കേള്‍പ്പിക്കുന്ന ചൈതന്യമേതാണോ അതാണ് ബ്രഹ്മചൈതന്യം.

ചെവിയിലെ കര്‍ണപുടത്തില്‍ ശബ്ദതരംഗങ്ങള്‍ തട്ടി അതിലുണ്ടാകുന്ന കമ്പനം കോക്‌ളിയ എന്ന ‘സെല്ലില്‍’ ഉണ്ടാക്കുന്ന മര്‍ദ്ദവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ സംജാതമാകുന്ന വൈദ്യുതി ശബ്ദനാഡികള്‍ വഴി തലച്ചോറിലെ ശബ്ദം കേന്ദ്രത്തിലെത്തി അക്ഷരങ്ങളുടെ സംയോഗമായി ജനിക്കുന്ന പദങ്ങളും അവ സംയോജിച്ചുണ്ടാകുന്ന വരികളും അവയുടെ അര്‍ത്ഥവും വികാരവും, തലച്ചോറ് തിരിച്ചറിഞ്ഞ് പ്രതികരിക്കുമ്പോഴാണ് നാം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശബ്ദം, യേശുദാസിന്റെ ശബ്ദം, സിനിമാനടന്റെ ശബ്ദം, അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ശബ്ദങ്ങള്‍ ഇവ തിരിച്ചറിയുന്നത്. കൂടാതെ വാക്കുകളുടെ അര്‍ത്ഥവും അതിലെ സന്തോഷ-ദുഃഖ-ദേഷ്യ നിര്‍ദ്ദേശവികാരങ്ങളും അതേ ശബ്ദതരംഗങ്ങളില്‍ നിന്ന് നാം അറിയുന്നുമുണ്ട്.
ഈ പ്രക്രിയകളെല്ലാം വ്യക്തമായി നടക്കുന്നത്, ചെവിയുടെ കഴിവുകൊണ്ടല്ല, മറിച്ച് ചെവിയുള്‍പ്പെടെയുള്ള തലച്ചോറിലെ ഓഡിയോസിസ്റ്റത്തില്‍ സ്വബോധത്തോടെ പ്രവര്‍ത്തിച്ച് വിശകലനം ചെയ്യുന്ന ശതകോടിക്കണക്കിന് ന്യൂറോണുകളിലന്തര്‍ലീനമായിരിക്കുന്ന ചൈതന്യത്താലാണ്.

ആ ചൈതന്യമാണ് ഭാരതീയ അടിസ്ഥാന ഈശ്വരചൈതന്യമായ ബ്രഹ്മചൈതന്യം എന്ന് കേനോപനിഷത്ത്

കടപ്പാട്

Friday, 16 June 2017

ക്ഷേത്രം എന്നാൽ എന്ത് ?

ശരീരമാകുന്ന ക്ഷേത്രത്തിന് സാമനമാണ് ക്ഷേത്രങ്ങളുടെ നിർമ്മാണവും ആരാധനയും അനുഭവവും മറ്റും.....

ഒരു മനുഷ്യൻ മലർന്നുകിടന്നാൽ എങ്ങനെയോ അതേ പോലെയാണ് മഹാക്ഷേത്രങ്ങൾ.  മലർന്നു കിടക്കുന്ന മനുഷ്യന്റെ പാദമാണ് ക്ഷേത്രത്തിന്റെ പ്രവേശനകവാടം . അവിടെ നിന്നും മുന്നോട്ട് നീങ്ങിയാൽ ആദ്യം കാണുന്നത് കൊടിമരമാണ്. കൊടിമരം സ്ഥിതിചെയ്യുന്നത് മനുഷ്യന്റെ ലിംഗത്തിന്റെ സ്ഥാനത്താണ്.  അതു കഴിഞ്ഞ് ക്ഷേത്രനുള്ളിലേക്ക് കടക്കുന്ന പ്രവേശനകവാടത്തിന്റെ മദ്ധ്യത്തിൽ  നേരെ  കടന്നുപോകാൻ സാധിക്കാത്തവണ്ണം ഒരു വലിയ കല്ല് സ്ഥാപിച്ചിട്ടുണ്ട് ഇതിനെ നാഭികല്ല് എന്നുപറയുന്നു. ഇത് മനുഷ്യന്റെ പൊക്കിൾ സ്ഥാനമാണ്. അത് കഴിഞ്ഞാൽ കാണുന്നത് ശ്രീകോവിലിനു മുന്നിലുള്ള നമസ്കാരമണ്ഡപമാണ് അത് മനുഷ്യന്റെ ഹൃദയസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്.  ശ്രീകോവിലിനുള്ളിലേക്ക് കടക്കാനുള്ള പടി അഥവാ സോപാനം മനുഷ്യന്റെ ഗളസ്ഥാനമാണ്. ശ്രീകോവിലിനുള്ളിൽ ദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് മനുഷ്യന്റെ ബ്രുമദ്ധ്യം അഥവാ ആജ്ഞാചക്രസ്ഥാനത്താണ്.

മാത്രമല്ല മനുഷ്യന്റെ ശരീരത്തിലുള്ള  യോഗാത്മകമായ ആറുപടികളായ അഥവാ ഷഡാധാരങ്ങളായ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയെ ഉൾക്കൊളുന്ന ഷഡാധാര പ്രതിഷ്ഠക്കു മുകളിലാണ്. അതായത് ആറാമത്തെ ആധാരമായ ആജ്ഞാചക്രത്തിലാണ് ദേവന്റെ വിഗ്രഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്.   ( പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവനെ കാണാകും , ശിവശംഭോ"  എന്ന സ്തോത്രവരികൾ ഇവിടെ അന്വർത്ഥമാകുന്നു).  ദേവന്റെ വിഗ്രഹത്തിന് പിന്നിലായി അന്തമായ ദീപത്തെ പ്രതിബിംബിപ്പിക്കുന്ന പ്രഭാമണ്ഡലം സ്ഥാപിച്ചിരിക്കുന്നത്.  മനുഷ്യന്റെ ഷഡാധാരം കഴിഞ്ഞുള്ള ഏഴാമത്തെ സ്ഥാനമായ സഹസ്രാരപത്മത്തിലാണ്. അതു സഹസ്രാര പത്മത്തെ പ്രതീകവത്ക്കരിക്കുന്നു.  ശ്രീകോവിലിന്റെ ഇരുപാർശ്വങ്ങളിലുമായി തുറക്കാത്ത രണ്ട് വാതിലുകളുണ്ട്.  അതു മനുഷ്യന്റെ ചെവിയുടെ സ്ഥാനത്തെ പ്രതീകവൽക്കരിക്കുന്നു. ഇതിനെ പൊയ് വാതിലുകൾ എന്നു പറയുന്നു.  ശ്രീകോവിലിനു മുകളിൽ വെച്ചിരിക്കുന്ന താഴികക്കുടം മനുഷ്യന്റെ ശിരസ്സിലുള്ള ശിഖയുടെ  സ്ഥനമായതിനാൽ ഇതിനെ ശിഖി എന്നു വിളിക്കുന്നു.

കടപാട്  ഗുരു  G യോട് (രാജീവ് )

Monday, 12 June 2017

ഭഗവദ്ഗീത(Part-45)

ഭഗവദ്ഗീത

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

എല്ലാ ദേവകളിലുമുള്ള ദൈവത്വം ഞാനാണ്

ശ്ലോകം 21

യോ യോ യാം യാം തനും ഭക്തഃ
ശ്രദ്ധയാര്ച്ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം
താമേവ വിദധാമ്യഹം.

ഒരു ഭക്തന് ഏതൊരു ദേവതാശരീരത്തെയാണ് ശ്രദ്ധയോടും ഭക്തിയോടും കൂടി പൂജിക്കുവാനിച്ഛിക്കുന്നത്, ആ ദേവന്റെ ഭജനത്തില് ഭക്തനുള്ള വിശ്വാസത്തെയും ഭക്തിയേയും ഞാന് വളര്ത്തി അചഞ്ചലമായി ഉറപ്പിക്കുന്നു.

ഏതു ദേവതമാരില്നിന്നും ആനുകൂല്യങ്ങള് ആഗ്രഹിക്കുന്ന ഭക്തന്റെ ആഗ്രഹനിവൃത്തി ഉണ്ടാക്കിക്കൊടുക്കുന്നതു ഞാനാണ്. എന്നാല് അപ്രകാരമുള്ള ഭക്തന്മാര്ക്ക് അവരുടെ ഇഷ്ടദേവതകളിലെല്ലാം അടങ്ങിയിരിക്കുന്ന ദൈവത്വം ഞാനാണെന്ന വിശ്വാസമില്ല. വിവിധ ദേവതകള് ഓരോന്നും വ്യത്യസ്തങ്ങളാണെന്ന് അവര് തെറ്റിദ്ധരിച്ചിരിക്കുന്നു.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 22

സ തയാ ശ്രദ്ധയാ യുക്ത-

സ്തസ്യാരാധനമീഹതേ

ലഭതേ ച തതഃ കാമാന്

മയൈവ വിഹിതാന് ഹി താന്.

ഇഷ്ടദേവനെ ഉപാസിക്കുന്ന ഭക്തന് ദൃഢവിശ്വാസത്തോടുകൂടി തന്റെ ദേവതയെ ആരാധിക്കുന്നു. ആ ദേവതയില് നിന്ന് എന്നാല്തന്നെ നല്കപ്പെട്ട ഇഷ്ടപദാര്ത്ഥങ്ങള് അവനു ലഭിക്കുന്നു.

അചഞ്ചലമായ ദൃഢവിശ്വാസത്തോടെ അവരുടെ ആഗ്രഹങ്ങള് ഫലപ്രാപ്തിയില് എത്തുന്നതുവരെ അവര് ഇഷ്ടദേവതകളെ ഉപാസിക്കുന്നു. എന്നാല് അവര്ക്ക് ഇപ്രകാരം ലഭിക്കു്ന്ന ഫലം ഞാന്മാത്രമാണ് നല്കുന്നത്.

ഭഗവദ്ഗീതജ്ഞാനേശ്വരിഭാഷ്യം

-----------------------------------------

അദ്ധ്യായം ഏഴ് :

ശ്ലോകം 23

അന്തവത്തു ഫലം തേഷാം

തദ് ഭവത്യല്പമേധസാം

ദേവാന് ദേവയജോ യാന്തി

മദ്ഭക്താ യാന്തി മാമപി.

ഇഷ്ടദേവതമാരെ പൂജിക്കുന്ന അല്പബുദ്ധികളായ അവരുടെ ദേവതാപൂജകൊണ്ടുണ്ടാകുന്ന ഫലം നാശത്തോടുകൂടിയതാകുന്നു. ദേവന്മാരെ പൂജിക്കുന്നവര് ദേവന്മാരെ പ്രാപിക്കുന്നു. എന്നാല് എന്റെ ഭക്തന്മാര് എന്നെതന്നെ പ്രാപിക്കുന്നു.

ഇഷ്ടദേവതകളെ പൂജിക്കുന്ന ഭക്തന്മാര് എന്നെ അറിയില്ല. എന്തുകൊണ്ടെന്നാല് അവര് സങ്കുചിതമായ വീക്ഷണത്തോടുകൂടിയവരാണ്. അവര് ആഗ്രഹിക്കുന്ന ഫലം അവര്ക്ക് ലഭിക്കുന്നുണ്ടെങ്കിലും അതു നാശോന്മുഖമാണ്. എന്തിനധികം പറയുന്നു. അപ്രകാരമുള്ള ആരാധന ജനനമരണങ്ങളുടെ ആവര്ത്തനത്തിന് ഇടവരുത്തുകയേ ഉള്ളൂ. അവര്ക്കു ലഭിക്കുന്ന ആഗ്രഹനിവൃത്തിയുടെ സന്തോഷം സ്വപ്നത്തില് അനുഭവിക്കുന്ന ആനന്ദംപോലെയാണ്. ഇപ്രകാരം കണക്കിലെടുത്തില്ലെങ്കില്തന്നെയും ഒരുവന് ഏത് ദേവതയെയാണോ ആരാധിക്കുന്നത് , അവന് അതിനെമാത്രം പ്രാപിക്കുന്നു. എന്നാല് ശരീരംകൊണ്ടും മനസ്സുകൊണ്ടും ആത്മാവ്കൊണ്ടും എന്നെതന്നെ ഭജിക്കുന്ന ഒരുവന് അവന്റെ ഐഹികമായ യാത്ര അവസാനിക്കുമ്പോള് എന്റെ ശാശ്വത സ്വരൂപത്തില് നിസ്സംശയം അലിഞ്ഞുചേരുന്നതിനു കഴിയുന്നു.

-

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 24

അവ്യക്തം വ്യക്തിമാപന്നം

മന്യന്തേ മാമബുദ്ധയഃ

പരം ഭാവമജാനന്തോ

മമാവ്യയമനുത്തമം.

നിത്യമായും നിരതിശയമായുമിരിക്കുന്ന എന്റെ പരമാത്മ സ്വഭാവത്തെ അവിവേകികള് അറിയുന്നില്ല. തന്മൂലം ഞാന് ഇതേവരെ അപ്രകാശനായിരുന്നുവെന്നും ഇപ്പോള് പ്രകാശത്തെ പ്രാപിച്ചവനായിരിക്കുന്നുവെന്നും അവര് വിചാരിക്കുന്നു.

എന്നാല് സാധാരണ മനുഷ്യര് ഇപ്രകാരം ചെയ്യാതെ അവരുടെ സൗഖ്യം സ്വയം നശിപ്പിക്കുന്നു.

അവര് കൈക്കുമ്പിളിലുള്ള വെള്ളത്തില്കൂടി നീന്താന് ശ്രമിക്കുന്നതുപോലെയാണ്. അമൃതസാഗരത്തില് മുങ്ങിക്കിടക്കുന്നവന് തന്റെ വായ് അടച്ചുപിടിച്ചു കൊണ്ട് പൊട്ടക്കുളത്തിലെ മലിനജലം കുടിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത് എന്തിനാണ്? അവന് എന്തുകൊണ്ട് അമൃത് പാനംചെയ്ത് അമരനാകാന് ആഗ്രഹിക്കുന്നില്ല ?

അതുപോലെ ഒരുവന് കര്മ്മഫലങ്ങളുടെ കുരുക്കില്നിന്നു മോചിതനായി, ആത്മാനുഭവമാകുന്ന ചിറകുകള് വിടര്ത്തി, ദൈവദത്തമായ ജീവിതത്തിന്റെ അനന്തവിഹായസ്സിലേക്കു പറന്നുയര്ന്ന് അതിന്റെ നാഥനാകാത്തത് എന്തുകൊണ്ടാണ് ? അപ്രകാരം ഉയര്ന്നുപറക്കുന്ന വീരപ്രവൃത്തി അന്തമില്ലാത്ത ആനന്ദാനുഭൂതിക്ക് ഇടയാക്കുകയും അവനെ പുളകംകൊള്ളിക്കുകയും ചെയ്യും. അപരിമേയമായ എന്നെ പരിമേയമാക്കാന് ശ്രമിക്കുന്നത് എന്തിനാണ് ?

അപ്രകാശിതമായ എന്നെ പ്രകാശിതമായി കരുതുന്നത് എന്തിനാണ് ? നിരാകാരനായ എന്നെ എന്തിനാണ് ആകാരമുള്ളവനായി പരിഗണിക്കുന്നത് ? എന്റെ ദിവ്യമായ മാഹാത്മ്യം എവിടെയും ദൃശ്യമാകുമ്പോള് എന്തിനാണ് എന്നെ തേടി ഒരുവന്റെ സമയവും ഓജസ്സും പാഴാക്കുന്നത് ? അല്ലയോ പാണ്ഡുപുത്ര, ഞാന് ഇപ്രകാരം ഇതേപ്പറ്റിയെല്ലാം പറയുന്നത് ബുദ്ധിഹീനരായ മര്ത്ത്യര് അശേഷം ഇഷ്ടപ്പെടുന്നില്ല.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 25

നാഹം പ്രകാശഃ സര്വ്വസ്യ

യോഗമായാ സമാവൃതഃ

മൂഢോഽ യം നാഭിജാനാതി

ലോകോ മാമജമവ്യയം

യോഗമായയാല് മറയ്ക്കപ്പെട്ടിരിക്കുന്ന ഞാന് എല്ലാവര്ക്കും പ്രത്യക്ഷനല്ല. ആ കാരണത്താല് മായാമോഹിതമായ ഈ ലോകം എന്നെ ജനനമില്ലാത്തവനായും നാശമില്ലാത്തവനായും അറിയുന്നില്ല.

മായാമോഹം കൊണ്ട് അന്ധരായിത്തീര്ന്ന ജീവികള് , ഞാന് പ്രകാശമാണെങ്കില്പോലും, തൃഷ്ണ കാരണം എന്നെ കാണുന്നില്ല. ഞാന് അധിവസിക്കാത്ത എന്തെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ ? സലിലത്വമില്ലാതെ സലിലമുണ്ടോ? ആരെയാണ് വായു സ്പര്ശിക്കാത്തത് ? ആകാശത്താല് ചുറ്റപ്പെടാത്ത എന്തെങ്കിലുമുണ്ടോ ? യഥാര്ത്ഥത്തില് വിശ്വം മുഴുവന് വ്യാപിച്ചിരിക്കുന്നതു ഞാന് മാത്രമാണ്.

തുടരും 
കടപ്പാട് ഗുരു   പരമ്പരയോട്

ഭഗവദ്ഗീത(Part-44)

ഭഗവദ്ഗീത

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 16
ചതുര്‍വിധാ ഭജന്തേ മാം
ജനാഃ സുകൃതിനോര്‍ജ്ജുന
ആര്‍ത്തോ ജിജ്ഞാസുരര്‍ത്ഥാര്‍ത്ഥീ
ജ്ഞാനീ ച ഭരതര്‍ഷഭ.

ശ്ലോകം 17
തേഷാം ജ്ഞാനീ നിത്യയുക്ത
ഏകഭക്തിര്‍ വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോ ത്യര്‍ത്ഥ-
മഹം സ ച മമ പ്രിയ.

അല്ലയോ ഭരതശ്രേഷ്ഠനായ അര്‍ജ്ജുനാ ആര്‍ത്തന്‍ , ജിജ്ഞാസു, അര്‍ത്ഥാര്‍ത്ഥി, ജ്ഞാനി എന്നിങ്ങനെ നാലുവിധത്തില്‍ പുണ്യശാലികളായ ജനങ്ങള്‍ എന്നെ ഭജിക്കുന്നു. അവരില്‍വെച്ച് സദാ എന്നില്‍തന്നെ നിഷ്ഠയോടും എന്നില്‍ മാത്രം ഭക്തിയോടും കൂടിയിരിക്കുന്ന ജ്ഞാനി ശ്രേഷ്ഠനാകുന്നു. എന്തെന്നാല്‍ ആ ജ്ഞാനിക്കു ഞാന്‍ ഏറ്റവും പ്രിയമുള്ളവനാകുന്നു. എനിക്ക് അവനും പ്രിയമുള്ളവനാകുന്നു.

എന്റെ ഭക്തന്മാരില്‍ നാലുകൂട്ടര്‍ മാത്രമേ എന്നെ ആശ്രയിച്ച് ജീവിതലക്ഷ്യത്തെ പ്രാപിക്കുന്നവരായിട്ടുള്ളു. അവരില്‍ ഒന്നാമത്തെ കൂട്ടര്‍ രോഗാദികളെക്കെണ്ടു പീഡിതരായവരാണ്. രണ്ടാമത്തെ കൂട്ടര്‍ ആത്മജ്ഞാനത്തെ പ്രാപിപ്പാന്‍ ഇച്ഛിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടര്‍ ഇഹത്തിലും പരത്തിലും ഭോഗസാധനാവിഷയങ്ങള്‍ ഇച്ഛിക്കുന്നവരാണ്. നാലാമത്തെ കൂട്ടര്‍ ആത്മാവിനെ അറിയുന്ന ബ്രഹ്മജ്ഞാനികളാണ്.

ഇവരില്‍ ജ്ഞാനിക്ക് ഒരാഗ്രഹവും അവശേഷിക്കുന്നില്ല. തന്മൂലം അവന്‍ മാത്രമാണ് എന്റെ യഥാര്‍‍ത്ഥഭക്തന്‍. അവന്‍ വിജ്ഞാനത്തിന്റെ പ്രകാശംകൊണ്ട് വിവേചനംമൂലമുണ്ടാകുന്ന അജ്ഞതയെ അകറ്റുകയും എന്റെ ദിവ്യമായ അസ്തിത്വത്തില്‍ അലിഞ്ഞുചേരുകയും ചെയ്യുന്നു. എന്നിരുന്നാലും അവന്‍ എന്റെ ഭക്തനായിതന്നെ തുടരുന്നു. പളുങ്ക് ചിലപ്പോള്‍ സാധാരണ കാഴ്ചയ്ക്ക് ജലമായി തോന്നാം. ജ്ഞാനിയും അതുപോലെയാണ്. വായു നിശ്ചലമായി നില്‍ക്കുമ്പോള്‍ അത് ആകാശത്തിന്റെ ഭാഗമാണെന്നല്ലാതെ വേറിട്ടു നില്‍ക്കുന്നതായി തോന്നുകയില്ല. എന്നാല്‍ വായു ചലിക്കുമ്പോള്‍ അതിന് പ്രത്യേകമായ ഒരു നിലനില്‍പ്പുണ്ടെന്നു തോന്നും. അതുപോലെ ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ജ്ഞാനി ഒരു ഭക്തനെപ്പോലെ കാണപ്പെടുമെങ്കിലും മാനസികമായി അവന്‍ ഞാനുമായി ഐക്യം പ്രാപിച്ചിരിക്കുകയാണ്. വിജ്ഞാനോദയത്താല്‍ ഞാന്‍ അവന്റെ ആത്മാവാണെന്നുള്ള അറിവ് അവനു ലഭിച്ചിരിക്കുന്നു. ഞാനും സന്തോഷത്തോടെ അവനെ ആത്മാവായി കരുതുന്നു. പരിച്ഛിന്നമായ ജീവിതത്തിന് അതീതമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഒരുവന്‍ ഈ ജീവിതത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍ ഒരു പ്രത്യേക ശരീരത്തോടുകൂടിയവനാണെങ്കില്‍പോലും അവന് എന്നില്‍ നിന്നു വേറിട്ടു നില്‍ക്കാന്‍ കഴിയുമോ?

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 18

ഉദാരാഃ സര്വ്വ ഏവൈതേ
ജ്ഞാനീ ത്വാത്മൈവ മേ മതം
ആസ്ഥിതഃ സ ഹി യുക്താത്മാ
മാമേവാനുത്തമാം ഗതിം.

ഇവരെല്ലാവരും ആദരണീയര്തന്നെയാകുന്നു.എന്നാല് ജ്ഞാനിയായവന് ഞാന് തന്നെയാകുന്നുവെന്നാണ് എന്റെ അഭിപ്രായം. എന്തെന്നാല് അവന് എന്നില്തന്നെ മനസ്സിനെ ഉറപ്പിച്ചിരിക്കുന്നവനും എന്നെത്തന്നെ പരമലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നവനും ആകുന്നു.

സ്വാര്ത്ഥോദ്ദേശ്യത്തോടുകൂടി എന്നെ ഭജിക്കുന്ന ഒരു ഭക്തനെ ഞാന് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, യതാര്ത്ഥത്തില് ഞാന് കൂടുതലായി സ്നേഹിക്കുന്നത്, സ്വന്തം ആത്മാവിനെ സാക്ഷാത്കരിച്ച ജ്ഞാനിയെയാണ്.

ജ്ഞാനേശ്വരന് പറയുന്നു: പിന്കാലുകള് കെട്ടിയിട്ടാണ് ആളുകള് പശുക്കളെ കറക്കുന്നത്. എന്നാല് കാലുകള് കെട്ടാതെയല്ലേ പശു അതിന്റെ കിടാവിന് പാല് ചുരത്തികൊടുക്കുന്നത് ? അതെന്തുകൊണ്ടാണ് ? പശുക്കുട്ടിക്ക് അതിന്റെ അമ്മയെ അല്ലാതെ മറ്റാരെയും അറിയില്ല. അമ്മയെ കാണുമ്പോള് ഇതാ എന്റെ അമ്മയെന്ന ഏകവിചാരത്തോടെ കിടാവ് അമ്മയെ സമീപിക്കുന്നു. അതുപോലെ തന്റെ കുട്ടിക്കു താനല്ലാതെ മറ്റാരും ആശ്രയമില്ലെന്ന തോന്നലാണ് പശുവിന് ഉണ്ടാകുന്നത്. തന്മൂലം പശു അതിന്റെ കിടാവിനെ അകമഴിഞ്ഞു സ്നേഹിക്കുകയും യഥേഷ്ടം പാല് ചുരത്തികൊടുക്കുകയും ചെയ്യുന്നു. ജ്ഞാനികളോടുള്ള ഭഗവാന്റെ സ്നേഹം അപ്രകാരമാണ്. അതവിടെ നില്ക്കട്ടെ. ഭഗവാന് തുടര്ന്നു പറഞ്ഞതു ശ്രദ്ധിക്കുക.

ഭഗവാന് തുടര്ന്നു: ഞാന് മുമ്പുപറഞ്ഞ മറ്റുവിധത്തിലുള്ള മൂന്നുതരം ഭക്തന്മാരെയും ഞാന് ഇഷ്ടപ്പെടു്ന്നു. അവരും നല്ലവരാണ്. എന്നാല് സമുദ്രത്തില് ഒഴുകിച്ചേരുന്ന നദി തിരിച്ചൊഴുകുന്നതിനെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്തതുപോലെ, എന്നെ സാക്ഷാത്കരിച്ചവര് ഐഹികമായ അവരുടെ നിലനില്പ്പുതന്നെ വിസ്മരിക്കുന്നു. അവരുടെ മനസ്സിന്റെ താഴ്വാരത്തില്നിന്നു പുറപ്പെടുന്ന അനുഭവമാകുന്ന അരുവി എന്നെ സന്ധിക്കുമ്പോള് ഞാനുമായി ചേര്ന്ന് ഒന്നായിത്തീരുന്നു. അവരെപ്പറ്റി എന്തീണ് കൂടുതല് പറയാനുള്ളത് ? ജ്ഞാനിയായവന് ഞാന്തന്നെയാണ്. ഞാന് ഇതു പറയാന് പാടില്ലാത്തതാണ്. എന്നാല് സന്ദര്ഭം ഉണ്ടായതുകൊണ്ടു പറഞ്ഞുപോയെന്നുമാത്രം.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ജഗത്തു മുഴുവനും ജഗദീശ്വരന്റെ പ്രകടിതരൂപമാണ് (ജ്ഞാ.7.19)

ശ്ലോകം 19

ബഹൂനാം ജന്മനാമന്തേ
ജ്ഞാനവാന് മാം പ്രപദ്യതേ
വാസുദേവഃ സര്വ്വമിതി
സ മഹാത്മാ സുദുര്ല്ലഭഃ

അനേകം ജന്മങ്ങള് എടുത്തശേഷം, ജ്ഞാനിയായവന് സകലവും വാസുദേവനാണെന്നറിഞ്ഞ് എന്നെ ഭജിക്കുന്നു. അപ്രകാരമുള്ള മഹാത്മാവിനെ വളരെ ദുര്ല്ലഭമായിട്ടേ കാണാറുള്ളൂ.

ഇന്ദ്രിയങ്ങളാകുന്ന നിബിഡവനങ്ങളില്കൂടിയുള്ള യാത്രയില് നേരിടേണ്ടിവരുന്ന കാമക്രോധാദികളെ ഒഴിവാക്കി അവന് സദ് വിചാരങ്ങളുടെ മല കയറുന്നു. അതിനുശേഷം പുണ്യപുരുഷന്മാരുമായുള്ള സംസര്ഗ്ഗത്തില്പെട്ട്, ദുഷ്കര്മ്മങ്ങളുടെ ഊടുവഴിവിട്ട് സല്ക്കര്മ്മങ്ങളുടെ രാജവീഥിയില്ക്കൂടി യാത്രചെയ്യുന്നു. ഈ യാത്ര മമതയാകുന്ന പാദരക്ഷയില്ലാതെ എണ്ണമറ്റ ജന്മങ്ങളില്ക്കൂടി തുടരുന്നു. അങ്ങനെയുള്ള ഒരുവന് എങ്ങനെയാണ് കര്മ്മഫലത്തില് ആഗ്രഹമുണ്ടാകുന്നത് ? ഇപ്രകാരം അനവധി ജന്മങ്ങള് സ്വീകരിച്ച് അജ്ഞതയുടെ അന്ധകാരത്തില്കൂടി സഞ്ചരിച്ചുകഴിയുമ്പോള് അറിവിന്റെ അരുണോദയം ഉണ്ടാവുകയും കര്മ്മങ്ങള് അവസാനിക്കുകയും ചെയ്യുന്നു.

പിന്നീടു ഗുരുകൃപയാകുന്ന പ്രഭാതകിരണങ്ങളും ജ്ഞാനമാകുന്ന സൂര്യപ്രകാശവും അവനില് പതിയുന്നു. അപ്പോള് എല്ലാം ഒന്നെന്നുള്ള ദിവ്യമായ ഏകത്വത്തിന്റെ ഉത്കൃഷ്ടമായ ഭണ്ഡാരം അവനു ദൃശ്യമാകുന്നു. പിന്നീട് അവന് എവിടേക്ക് ദൃഷ്ടികള് പായിച്ചാലും എന്നെമാത്രം ദര്ശിക്കുന്നു. അവന് ഒറ്റയ്ക്ക് ഇരിക്കുമ്പോഴും എന്റെ സാനിദ്ധ്യം അനുഭവിക്കുന്നു. ജലത്തില് താഴ്ത്തിയ ഒരു കുടത്തിന്റെ അകത്തും പുറത്തും ജലം നിറഞ്ഞുനില്ക്കുന്നതുപോലെ അവന് എന്നില് ജീവിക്കുകയും ഞാന് അവന്റെ അകത്തും പുറത്തും വസിക്കുകയും ചെയ്യുന്നു.

അവന്റെ അവസ്ഥ വാക്കുകള്കൊണ്ട് വര്ണ്ണിക്കാന് പ്രയാസമാണ്. ജ്ഞാനത്തിന്റെ ഭണ്ഡാഗാരം അവന്റെ മുന്നില് തുറക്കുന്നു വെയ്ക്കപ്പെടുകയും പ്രപഞ്ചവും അവനും ഒന്നാണെന്നുള്ള അറിവോടുകൂടി അവന് ജീവിക്കുകയും ചെയ്യുന്നു. ജഗത്തു മുഴുവനും ജഗദീശ്വരന്റെ പ്രകടിതരൂപമാണെന്ന് സ്വാനുഭവത്തില്കൂടി സംജാതമായ അവന്റെ ദൃഢവിശ്വാസം അവനെ ഉത്തമനായ ഭക്തനും ശ്രേഷ്ഠനായ ജ്ഞാനിയും ആക്കിത്തീര്ക്കുന്നു.

അവന്റെ അനുഭവസമ്പത്തു വളരെ വിപുലമായതുകൊണ്ട് , അതില് സര്വ്വചരാചരങ്ങളും അടങ്ങിയ ഈ പ്രപഞ്ചത്തെയൊട്ടാകെ ഉള്ക്കൊള്ളാന് അവനു കഴിയും. എന്നാല് അല്ലയോ ധനുര്ദ്ധര, അപ്രകാരമുള്ള ഒരു മഹാത്മാവ് വളരെ അപൂര്വ്വമാണ്. ഫലേച്ഛയോടെ എന്നെ ഭജിക്കുന്നവര് അനവധിയുണ്ട്. അവരോക്കെ പ്രത്യാശയുടെ അന്ധകാരത്തില് അലഞ്ഞുതിരിഞ്ഞു നടക്കുന്ന അല്പബുദ്ധികളാണ്.

അദ്ധ്യായം ഏഴ് :

ജ്ഞാനവിജ്ഞാനയോഗം

ജ്ഞാനത്തിന്റെ പ്രകാശം അണയുന്നതെങ്ങനെ ?

ശ്ലോകം 20

കാമൈസ്തൈസ്തൈര്ഹൃതജ്ഞാനാഃ
പ്രപദ്യന്തേഽ ന്യദേവതാഃ
തം തം നിയമമാസ്ഥായ
പ്രകത്യാ നിയതാ സ്വയാ.

തങ്ങളുടെ സ്വഭാവത്തില് (പൂര്വജന്മകര്മ്മവാസനയാല് ) നിയന്ത്രിതരും നാനാവിധ ഇച്ഛകളാല് അപഹരിക്കപ്പെട്ട ജ്നാനത്തോടുകൂടിയവരുമായ ജനങ്ങള് വിവിധ നിയമങ്ങളെ സ്വീകരിച്ച് ഇതര ദേവന്മാരെ ഭജിക്കുന്നു.

തങ്ങള് ചെയ്യുന്ന കര്മ്മത്തിന്റെ ഫലം തങ്ങള്ക്കു വേണമെന്നുള്ള ആഗ്രഹം മനസ്സില് കടന്നുകൂടുന്നതോടുകൂടി ജ്ഞാനത്തിന്റെ പ്രകാശം അണയുന്നു. അപ്രകാരം അകത്തും പുറത്തും അജാഞാനാന്ധകാരം പടര്ന്നുപിടിക്കുമ്പോള് അവന് എന്നെ വിസ്മരിക്കുകയും ഔത്സുക്യത്തോടെ മറ്റു ദേവന്മാരുടെ ഉപാസനയില് ഹൃദയംഗമമായി മുഴുകുകയും ചെയ്യുന്നു. അപ്രകാരമുള്ളവര് മായയുടെ അടിമകളായിത്തീരുകയും ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പാഞ്ഞു തരംതാഴുകയും ചെയ്യുന്നു. ഭൗതികസുഖങ്ങളില് ആസക്തരായിത്തീരുന്ന അവരെപ്പറ്റി എന്തുപറയാനാണ് ? ഈ ദേവതകളുടെ ഉപാസനയ്ക്കുവേണ്ട ആരാധനാക്രമങ്ങളൊക്കെ ഉറപ്പുവരുത്തിയും അവര്ക്ക് അര്പ്പിക്കേണ്ട വഴിപാടുകള് എന്തൊക്കെയെന്നു നിശ്ചയിച്ചും അതിലേക്കാവശ്യമായ വ്രതങ്ങള് അനുഷ്ഠിച്ചുമാണ് അവര് ഇഷ്ടദേവതമാരെ ഭജിക്കുന്നത്.

തുടരും
കടപ്പാട് ഗുരുപരമ്പരയോട്