ഞാൻ സാധന ചെയ്യ്തു തുടങ്ങിയപ്പോൾ നിർബന്ധപൂർവം ചില ചിട്ടകൾ പാലിച്ചു തുടങ്ങിരുന്നു. ആ ചിട്ടകൾ എന്നെ നല്ലാരു സാധനാ തലത്തിൽ വളർന്നു വരാൻ സഹായിച്ചു. കൂടാതെ തന്റെ ചിട്ടകൾ തന്നെ സ്വാധീനിച്ചു എന്ന ബോധവും എനിക്കുണ്ടായിരുന്നു.
കാലങ്ങൾ കഴിയവേ ഞാൻ സാധനകൾ തുടർന്നുകൊണ്ടിരുന്നു കൂടാതെ ഞാൻ തന്നെ ചില ചിട്ടകളിൽ വെള്ളം കലർത്താൻ തുടങ്ങി. അപ്പോൾ മനസ്സ് പറഞ്ഞു. ഞാൻ സാധന മുടക്കുന്നില്ലല്ലോ എന്ന്. ഞാൻ എന്റെ മനസ്സിനെ വിശ്വസിച്ചു പോയി....
അവസാനം ചിട്ടകൾ ഒന്നും തന്നെ ഇല്ലാതെ സാധന ചെയ്യുന്ന അവസ്ഥയിലായി അപ്പോഴും മനസ്സ് പറഞ്ഞു ഒരു ചിട്ടയും ഇല്ലാതെ എത്രയോ ഗുരുക്കൻമാർ ജീവിക്കുന്നില്ലേ. വീണ്ടും ഞാൻ മനസ്സിന്റെ മായിക വാക്കുകളിൽ വീണു..
അവസാനം ചിട്ടയും ഇല്ല സാധനയും ഇല്ല എന്നായി. അപ്പോഴാണ് മനസ്സ് വേദാന്തം പറയാൻ തുടങ്ങുന്നത്. ഇനിയും ഞാൻ മനസ്സിനെ വിശ്വസിച്ചാൽ ഞാൻ പൂർണ്ണ പരാജിതനാക്കും എന്ന് എനിക്ക് ബോധ്യമായി.
അങ്ങനെ വേദാന്ത ചിന്തകൾക്ക് അവധി കൊടുത്ത് ഞാൻ എന്റെ സാധനക്കും ചിട്ടകൾക്കും വീണ്ടും ജീവിതത്തിൽ സ്ഥാനം കൊടുത്തു.. ഇപ്പോൾ മനസ്സിന് എന്നോടു ഒന്നും പറയാൻ ഇല്ല എന്നല്ല എന്നാൽ മനസ്സ് പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം .
**കടപ്പാട് ഗുരു പാരമ്പരയോട് **
No comments:
Post a Comment