Saturday, 24 June 2017

ജാഗ്രത്, സ്വപ്നം, സുഷുപ്തി


മനുഷ്യർക്കും എപ്പോഴും ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ  മൂന്നവസ്ഥകൾ അനുഭവപ്പെടുന്നു, സുഷുപ്തിയിൽ പ്രപഞ്ചമില്ല, കാര്യകാരണ ബന്ധവുമില്ല. സ്വപ്നത്തിൽ സംസ്കാരസൃഷ്ടമായ പ്രപഞ്ചമുണ്ട്. കാര്യകാരണ ബന്ധവുമുണ്ട്. പക്ഷേ  ആ കാര്യകാരണ ബന്ധം ഉണർന്നുകഴിഞ്ഞാൽ നിരർത്ഥകമാകും. ജാഗ്രത്തിൽ മാത്രം അനുഭവപ്പെടുന്ന ഒന്നാണ് കാര്യകാരണബന്ധം. മറ്റു രണ്ടവസ്ഥകളിലും അതിന് പ്രസക്തിയില്ല. ജാഗ്രത്തിൽത്തന്നെ  അത് എത്രമാത്രം യുക്തിഭദ്രമാണന്ന് അറിയില്ല.
      മനുഷ്യന്റെ  യുക്തിബോധം തന്നെ  യുക്തിയുടെ യുക്തിയുക്തതയെ  പരിശോധിക്കാൻ അവനെപ്രേരിപ്പിക്കുന്നു.  ഓരോകാര്യത്തിനും ഓരോകാരണമുണ്ടാകുന്നത് സ്വാഭാവികം . ഇതിന്റെ പ്രവർത്തനത്തെക്കുറിച്ചും അഭിപ്രായ ഭേദങ്ങളുണ്ട്‌. ചിലർ പറയുന്നു: 'അസതഃ സത് ജായതേ,' ഇല്ലാത്ത കാരണത്തിൽ നിന്ന് ഉള്ള കാര്യം ഉണ്ടാകുന്നു എന്ന്. ചിലരുടെ  പക്ഷം ' സതഃ അസത് ജായതേ, ' ഉള്ള കാരണത്തിൽനിന്ന് ഇല്ലാത്ത കാര്യം ഉണ്ടാകുന്നു എന്ന്. സാംഖ്യന്മാരുടെ പക്ഷത്തിൽ ' സതഃ സത് ജായതേ. ' ഉള്ളകാരണത്തിൽനിന്ന് ഉള്ള കാര്യം ഉണ്ടാകുന്നു. എന്നാണ്. വേദാന്തികളുടെ പക്ഷമാകട്ടെ, 'ഏകസ്യ സതോ വിവർത്തഃ കാര്യജാതം ന വസ്തു സത്. സത്തായ ഒന്നിൽനിന്ന്‌ വിവർത്തമായി കാര്യം കാണപ്പെടുന്നു, എന്നാണ്.  

കടപ്പാട്   പി . എം . എൻ .നമ്പൂതിരി.

No comments:

Post a Comment