Tuesday, 30 May 2017

ബ്രഹ്മം

ഗുരു :-

ഞാന്‍ ഉണ്ട് എന്ന അഖണ്ഡമായ ബോധം അഥവാ പ്രജ്ഞ . ആ ബോധത്തെയാണ് ബ്രഹ്മം എന്നും ശിവം എന്നും ഈശ്വരന്‍ എന്നും അറിയപ്പെടുന്നത്. അതാണ്‌ അവനവന്റെ ഉള്ളിലിരിക്കുന്ന ഉണ്മ അഥവാ പരമസത്യം അഥവാ പൊരുള്‍. ഒരു തികഞ്ഞ  ഈശ്വരവിശ്വാസിയാണെങ്കില്‍ ഈശ്വരനോട് യാചിക്കരുത്. വിഗ്രഹത്തില്‍ ആരോപിക്കപ്പെട്ട ബ്രഹ്മവും ഞാനും ഒന്നാണെന്നും ആ അഖണ്ഡബോധത്തെയാണ് വണങ്ങുന്നതെന്നും ചിന്തിച്ചുറയ്ക്കണം. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായ ഈശ്വരനോട് അതിനാല്‍ നിങ്ങള്‍ ഓരോന്ന് ആവശ്യപ്പെടുന്നതുപോലും ഈശ്വരനിന്ദയാണ്, ഈശ്വരാവഹേളനമാണ്.! മനസ്സിനെ നിയന്ത്രിച്ചു ശാന്തിയായി ഇരിക്കുക എന്നതാണ് ഈശ്വരനില്‍ ലയിക്കുക എന്നതത്രേ.....

**കടപ്പാട് ഗുരു   പരമ്പരയോട്**

Monday, 22 May 2017

ഭഗവതി

മൂലാധാരേ സ്ഥിതം സര്വ്വ പ്രാണിനാം പ്രാണധാരകം
മൂലാദി ബ്രഹ്മപര്യന്തം ഭജേ ചൈതന്യ കാരകം

കുണ്ടലിനീ ജാഗരനത്തിന്റെ ആദ്യപടിയിൽ നില്കുന്ന സാധകർ, എല്ലാം എകമെന്നുള്ള ഭാവനയിലെക്കെത്തിയാൽ മാത്രമേ മാനുഷിക ചക്രങ്ങൾ വിട്ടു മണിപൂരകത്തിലെക്കും അവിടുന്നങ്ങോട്ട് തലച്ചോർ വരെയുള്ള ഊർജ്ജ പ്രവാഹം സാദ്ധ്യം ആകുകയുള്ളൂ എന്നും അർത്ഥം
ദേഹവും ദേഹിയും ഒന്നാണെന്നും അവകൾ പരമാത്മാവിൽ പരാശക്തി സൃഷ്ടിച്ച പ്രതിബിംബങ്ങൾ മാത്രമാണെന്നും ഉള്ള തത്വഗ്രഹണം സിദ്ധിച്ചാൽ മാത്രമേ ഈ പാമ്പിനെ കിട്ടൂ. അങ്ങനെ ഉള്ളവരിലെ ഭഗവതി പൂർണ്ണമായി ഉണരൂ.
ആദിമ ശിവശക്തി സംഗമത്തിന്റെ സങ്കല്പം കൊണ്ടു തന്നെ (പേര് ചിന്തിക്കുമ്പോൾ തന്നെ) ഭൂമിയും ആകാശവും എല്ലാം രൂപം കൊണ്ടെന്നു തോന്നിക്കുന്ന മായ ഇവിടെ രൂപം കൊണ്ടു. നാമം (ശബ്ദം) സൃഷ്ടിക്കു നിദാനമായി എന്ന തത്വം ആണ് പറഞ്ഞിരിക്കുന്നത്. അത്തരത്തിൽ സൃഷ്ടി മുഴുവൻ മായ എന്ന് കരുതുന്ന ഉത്തമ സാധകർക്ക് മാത്രം ലഭിക്കുന്ന ഭഗവതീ,
ചേർന്ന് നില്ക്കുന്ന സമസ്ത അറിവുകളും വസ്തുക്കളും എല്ലാമെല്ലാം ഹൃദയ പദ്മത്തിൽ ലയിച്ചു നിഷ്കാമ - നിസ്സംഗ ഭാവനയിലെക്കെത്താൻ സാധകരെ ഉപദേശിച്ചിരിക്കുന്നു. അത്തരത്തിൽ ഉള്ള ആത്മാക്കൾക്ക് മാത്രം സിദ്ധിക്കുന്ന മഹാ ഭഗവതിക്ക് പ്രണാമം!!

ഭാരതീയ ഗുരു പരമ്പരക്ക് നന്ദി …

Thursday, 18 May 2017

ഭഗവദ്ഗീത(Part -41)

  

അദ്ധ്യായം 6

 ധ്യാനയോഗം 


ശ്ലോകം 47

യോഗിനാമപി സര്‍വ്വേഷാം
മദ്ഗതേനാന്തരാത്മനാ
ശ്രദ്ധാവാന്‍ ഭജതേ യോ മാം
സ മേ യുക്തതമോ മതഃ

ശ്രദ്ധാപൂര്‍വ്വം എന്നില്‍ ചിത്തമുറപ്പിച്ച് യാതൊരുവന്‍ എന്നെ ഭജിക്കുന്നുവോ, അവന്‍ എല്ലാ യോഗികളിലും വച്ച് ഉത്തമ യോഗിയാണെന്നാണ് എന്റെ അഭിപ്രായം.

ഈ യോഗി ദേവാധിദേവനാണെന്ന് അറിഞ്ഞാലും. അവന്‍ എന്റെ സുഖ സര്‍വ്വസ്വമാണ്- അല്ല എന്റെ ആത്മാവുതന്നെയാണ്. ഉപാസകന്‍ , ഉപാസന, ഉപാസനാവിഷയം എന്നീ ഭക്തിയുടെ മൂന്നുപകരണങ്ങളും ഉള്‍ക്കൊള്ളുന്ന ത്രിമൂര്‍ത്തിയാണ് ഞാനെന്ന് അവന് നിരന്തരമായ അനുഭവം ഉണ്ട്. കൂടാതെ ഞാനും എന്റെ ഭക്തനും തമ്മില്‍ നിലനില്‍ക്കുന്ന വാത്സല്യം വാക്കുകളാല്‍ വര്‍ണ്ണിക്കുവാന്‍ വിഷമമാണ്. ഞാന്‍ ദേഹവും അവന്‍ ദേഹിയുമാണ്. എന്നുള്ള ഉപമയ്ക്കു മാത്രമേ ഞങ്ങളുടെ പ്രേമപൂര്‍വ്വമായ ഐക്യത്തെപ്പറ്റി വര്‍ണ്ണിക്കുന്നതിനു കഴിയുകയുള്ളൂ.

സഞ്ജയന്‍ ധൃതരാഷ്‌ട്രനോടുപറഞ്ഞു : ഭക്തന്മാരാകുന്ന ചകോരപഖ്ഷികള്‍ക്കു സന്തോഷം പ്രധാനം ചെയ്യുന്ന സോമബിംബമാകുന്നശ്രീ കൃഷ്ണന്‍ ശ്രേഷ്ഠമായ ഗുണങ്ങളുടെ സാഗരമാകുന്ന ഭഗവാന്‍ ത്രൈലോക്യത്തിലും രാജാവാകുന്ന താമരക്കണ്ണന്‍ ഇപ്രകാരം പറഞ്ഞു. തന്റെ ഉപദേശം കേള്‍ക്കുന്നതിനുള്ള ആഗ്രഹം അര്‍ജ്ജുനനു ദ്വിഗുണീഭവിച്ചുവെന്ന് യദുകുലനാഥനു ബോദ്ധ്യമായി. അര്‍ജ്ജുനന്റെ മനോവികാരങ്ങള്‍ ഒരു മുകുരത്തിലെന്നപോലെ അവന്റെ മുഖത്തു പ്രത്യക്ഷമായിക്കണ്ടപ്പോള്‍ ശ്രീകൃഷ്ണന്റെ ഹൃദയം പുളകംകൊണ്ടു.

ജ്ഞാനേശ്വരന്‍ പറയുന്നു:

ഭഗവാനുണ്ടായ സന്തോഷത്തിന്റെ പ്രേരണയാല്‍ അദ്ദേഹം ശേഷിച്ച കഥാഭാഗം പറയുന്നതാണ്. അടുത്ത അദ്ധ്യായം അത് ശാന്തിരസം വളരെ വ്യക്തമായി പ്രകടമാക്കുകയും ജ്ഞാനത്തിന്റെ ബീജങ്ങള്‍ അടങ്ങിയ ഭാണ്ഡം തുറക്കുകയും ചെയ്യുന്നതാണ്. അപ്പോഴുണ്ടാകുന്ന ധാര്‍മ്മിക വികാരങ്ങളുടെ അതിവര്‍ഷം ശ്രോതാക്കളുടെ മനസ്സിനെ ആര്‍ദ്രമാക്കുകയും അവരുടെ ചിത്തം ജ്ഞാനത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ തക്കവണ്ണം രൂപാന്തരപ്പെടുകയും ചെയ്യുന്നതാണ്. ശ്രോതാക്കളുടെ ഏകാഗ്രത ഈ മണ്‍തിട്ടയുടെ അധികമായ ഈര്‍പ്പം ഇല്ലാതാക്കി കളഞ്ഞിരിക്കുന്നു. ഇവിടെ മഹത്തായ സിദ്ധാന്തങ്ങള്‍ വിതയ്ക്കാന്‍ നിവൃത്തിനാഥ് ആഗ്രഹിക്കുന്നു. അദ്ദേഹം അതിന്റെ ബീജങ്ങള്‍ എന്റെ ഹൃദയത്തിലും കൈകള്‍ എന്റെ ശിരസ്സിലുംവച്ച് എന്നെ അനുഗ്രഹിച്ചിരിക്കുന്നു. തന്മൂലം എന്റെ നാവില്‍നിന്നുതിരുന്ന ഏതു വാക്കും മഹാത്മാക്കളുടെ ശ്രോതാക്കളുടെ ഹൃദയം തുളച്ചുകയറും. ശ്രീകൃഷ്മന്‍ അര്‍ജ്ജുനനോട് പറഞ്ഞത് എന്താണെന്ന് ഞാന്‍ പറയാം. അതു നിങ്ങള്‍ ശരിക്കും ശ്രദ്ധിക്കുകയും ബുദ്ധിപൂര്‍വ്വം അതിനെപ്പറ്റി ചിന്തിക്കുകയും വേണം. തദനന്തരം ഈ സിദ്ധാന്തങ്ങളെ നിങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുകയും വേണം. അത് എപ്പോഴും നിങ്ങളെ സന്തോഷിപ്പിക്കും.

ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ
ധ്യാനയോഗോ നാമ
ഷഷ്ഠോഽദ്ധ്യായഃ

ധ്യാനയോഗം എന്ന ആറാം അദ്ധ്യായം കഴിഞ്ഞു.

തുടരും **

കടപ്പാട് ഗുരു   പരമ്പരയോട്

കർമ്മം

കർമ്മം നിലനിൽക്കുന്നിടത്തോളം ജന്മവും വേണ്ടിവരും . ജന്മങ്ങളിലൊക്കെ ദുഃഖവും വേണ്ടിവരും. കർമ്മം ക്ഷയിക്കണമെങ്കിൽ അതിൽ നിന്നും ഉളവായ പുണ്യപാപങ്ങളും ക്ഷയിക്കണം. രണ്ടും അനുഭവിച്ചു തന്നെ തീരണം. പുണ്യത്തിന്റെ ഫലമായ സുഖാനുഭവങ്ങൾ ഉണ്ടാകുവാൻ വളരെ ശ്രദ്ധ വേണം പുണ്യം കുറഞ്ഞുപോകുന്നതു മനസ്സിലാക്കി മനസ്സ് ഭഗവനിലേക്ക് അഭിമുഖമക്കുവാൻ പ്രയത്നിക്കണം. പാപത്തിന്റെ ഫലമായ ദുഃഖം അനുഭവിക്കുമ്പോൾ  മനസ്സ് ഇത് തനിയെ ചെയ്തുകൊള്ളും. പ്രത്യേകിച്ച് ദുഃഖം ദുസ്സഹമാകുമ്പോൾ നമ്മൾ അറിയാതെ തന്നെ മനസ്സ് ഈശ്വരനിലേക്ക് തിരിയുന്നത് കാണാം. എന്നാൽ സുഖത്തിന് ദുസഹമെന്നൊരു അവസ്ഥയില്ല. വല്ലതെ വർദ്ധിക്കുമ്പോൾ നമ്മൾ നമ്മെ തന്നെ മറക്കുകയാണ് പതിവ്. അങ്ങനെ നമ്മുടെ ഉള്ളിലുള്ള ഭഗവാനെ മറന്നുകൊണ്ട് ജീവിക്കുന്നതിന്റെ ബാക്കിപത്രമെന്നോണം ദുസ്സഹമായ ദുഖം വന്ന് പിടികൂടും. ഒരു കാഴ്ചക്കാരനെപ്പോലെ മാറിനിന്ന് നിരീക്ഷിച്ചാൽ രണ്ടിന്റെയും വരവ് കാണാം. കാണിയായി നിന്ന് കളിക്കാരനെ പ്രോത്സാഹിപ്പിക്കുന്നതുപോലെ സുഖാനുഭവങ്ങൾ വല്ലാതെ വർദ്ധിക്കുന്നതു കാണുമ്പോൾ ഒന്നു തിരിച്ചുവിടുക. ഗുരുവായൂരപ്പനെ തൊഴുത് നമസ്കരിക്കുക.  കുറെ നേരം നാമം ജപിക്കുക, . പുണ്യം ചെയ്ത് ചെയ്ത് സുഖം വർദ്ധിപ്പിച്ച് അനുഭവിക്കുമ്പോൾ വീണ്ടും വീണ്ടും പുണ്യം വർദ്ധിപ്പിക്കുവാൻ ചെയ്യുന്ന പരിശ്രമം കൊണ്ടു തന്നെ പാപം ക്ഷയിക്കും. അനുഭവിക്കുന്ന ഒരോ സുഖാനുഭവങ്ങളും കണ്ണന്റെ തൃപാദങ്ങളിലെ മാധുര്യമാണ് അനുഭവിക്കുന്നത് എന്ന ധ്യാനഭാവം സുഖം അനുഭവിച്ചുകൊണ്ട് തന്നെ, വീണ്ടും പുണ്യം ചെയ്തുകൊണ്ടു തന്നെ പുണ്യം ക്ഷയിക്കും . അങ്ങനെ ദുഃഖം അനുഭവിക്കതെ പാപവും സുഖം നന്നായി അനുഭവിച്ചുകൊണ്ട് പുണ്യവും ക്ഷയിക്കുന്നു. പിന്നെ എവിടെ ശരീരം?   മായ ആയതുകൊണ്ട് ശരീരം കണാനുണ്ടാവില്ല. മനസ്സ് കമുകനായ മായാ മനുഷ്യന്റെ മേൽ ചുറ്റിക്കിടക്കുന്നുണ്ടാവും. പരമമായ ആനന്ദം അനുഭവിച്ചു കൊണ്ട് ഈ ഗൂഢമായ ആനന്ദം മറ്റാരും അറിയുന്നുണ്ടാവില്ല. ഇതുതന്നെ ഏകന്തമായ പ്രേമഭക്തി. അടുത്ത് നിൽക്കുമ്പോൾ ശരീരം കൊണ്ട് അലിഞ്ഞു ചേരുക, അകന്നിരിക്കുമ്പോൾ  മനസ്സുകൊണ്ട് ലയിച്ചു ചേരുക, ശരീരമിങ്ങനെ അലിഞ്ഞ് ഇല്ലാതാകുന്ന അവസ്ഥ, മനസ്സ് ഇങ്ങനെ ലയിച്ച് ചേരുന്ന അവസ്ഥയ്ക്കാണ്  ആനന്ദാനുഭൂതി എന്ന് വർണ്ണിക്കുക.

**കടപ്പാട് ഗുരു പാരമ്പരയോട് **

Sunday, 14 May 2017

ഭഗവദ്ഗീത(part-40)

അദ്ധ്യായംആറ്
ധ്യാനയോഗം

ശ്ലോകം 41

പ്രാപ്യ പുണ്യകൃതാം ലോകാന്
ഉഷിത്വാശാ ശ്വതീഃ സമാഃ
ശുചീനാം ശ്രീമതാം ഗേഹേ
യോഗഭ്രഷ്ടോ ഽഭിജായതേ

യോഗഭ്രഷ്ടന് പുണ്യവാന്മാര് പ്രാപിക്കുന്ന സ്വര്ഗ്ഗാദിലോകങ്ങളിലെത്തിച്ചേര്ന്ന് വളരെക്കാലം അവിടെ സുഖിച്ചു വസിച്ചതിനു ശേഷം പിന്നീട് സദാചാരന്മാരും ഐശ്വര്യസമ്പന്നരുമായ ആളുകളുടെ കുടുംബത്തില് വന്നു ജനിക്കുന്നു.

അപ്രകാരമുള്ള ഒരു സത്യാന്വേഷിക്ക് നൂറു യജ്ഞങ്ങള് നടത്തിയാല്പോലും ഇന്ദ്രനു ലഭിക്കാന് പ്രയാസമുള്ള അമര്ത്യലോകം അനായാസേന ലഭിക്കുന്നത് ഒരത്ഭുതമല്ലേ? അവിടെയുള്ള അക്ഷയമായ സ്വര്ഗ്ഗീയ സുഖം അവന്റെ മനസ്സിനെ മടുപ്പിക്കുന്നു. പശ്ചാത്തപിച്ചുകൊണ്ട് അവന് സ്വയം ചോദിക്കുന്നു. അല്ലയോ ദൈവമേ, എന്റെ പാതയില് ഈ പ്രതിബന്ധങ്ങള് എന്തുകൊണ്ടു വന്നുചേര്ന്നു? താമസിയാതെ അവന് മര്ത്യലോകത്തുള്ള ഒരു സല്ക്കുലത്തില് ജനിക്കുന്നു. എല്ലാ നന്മകളുടേയും വിളഭൂമിയായിരിക്കും ആ കുടുംബം. വിളവെടുപ്പു നടത്തിക്കഴിയുന്ന ചെടികളില് നിന്ന് അനേകം മുളകള് പോട്ടി വളര്ന്ന് തരുണമായി നില്ക്കുന്ന ഒരു കൃഷിനിലം പോലെ, ധാര്മ്മിക സമ്പത്ത് തഴച്ചുവളര്ന്നു നില്ക്കുന്ന ഒരു കുടുംബമായിരിക്കും അത്. അവിടെ വീണ്ടും ജനിക്കാനിടവരുന്ന സത്യാന്വേഷി സദാചാരത്തിന്റെ വീഥിയില്ക്കൂടി സദാ സഞ്ചരിക്കുന്നു. സത്യം തുറന്നുപറയുന്നു. ശാസ്ത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള് ദൃഢമായി പാലിക്കുന്നു. അയാള്ക്ക്, വേദങ്ങള് ജീവിച്ചിരിക്കുന്ന ദേവതകളാണ്. കര്ത്തവ്യപാലനം അയാള്ക്ക് മാര്ഗ്ഗദര്ശിത്വം നല്കുന്നു. സമ്യഗ് വിചാരമാണ് അയാളുടെ പ്രമുഖ ഉപദേഷ്ടാവ്. ഈശ്വരന് മാത്രം ചിന്താവിഷയവും. ഗൃഹദേവത അയാളില് ക്ഷേമൈശ്വര്യം ചൊരിയുന്നു. യോഗഭ്രഷ്ടനായവന് ഈ വിധത്തില് അവന്റെ പൂര്വ്വപുണ്യപരിപാകംകൊണ്ട് ധാര്മ്മികവും ലൗകികവുമായ ഐശ്വര്യങ്ങള് നിറഞ്ഞ ഒരു സല്ക്കുലത്തില് വീണ്ടും പിറക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായ സമൃദ്ധിയും എല്ലാ ആനന്ദവും അവന് അവിടെ ലഭിക്കുന്നു.

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 42

അഥവാ യോഗിനാമേവ
കുലേ ഭവതി ധീമതാം
എതദ്ധി ദുര്ല്ലഭതരം
ലോകേ ജന്മ യദീദൃശം

അല്ലെങ്കില് അവന് യോഗനിഷ്ഠന്മാരായ ജ്ഞാനികളുടെ കുലത്തില്ത്തന്നെ ജനിക്കുന്നു.  എന്നാല് ഇപ്രകാരമുള്ള യോഗികളുടെ കുലത്തില് ജനിക്കുകയെന്നത് ഈ ലോകത്തില് വളരെ ദുര്ലഭമാകുന്നു.

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 43
തത്ര തം ബുദ്ധിസംയോഗം
ലഭതേ പൗര്വ്വദേഹികം
യതതേ ച തതോ ഭൂയഃ
സംസിദ്ധൗ കുരുനന്ദന
അല്ലയോ അര്ജ്ജുന, മുമ്പു പറഞ്ഞ പ്രകാരം നല്ല കുലത്തില് പുനര്ജന്മം ലഭിക്കുക കാരണം പൂര്വ്വജന്മത്തിലെ വാസനയെ ആശ്രയിച്ച്, യോഗസാധനാനുഷ്ഠാനംകൊണ്ട് പാകപ്പെട്ട് ആ ബുദ്ധിയുമായി യോഗത്തെ പ്രാപിക്കുന്നു. അതിനുശേഷം പൂര്വ്വജന്മത്തില് നഷ്ടപ്പെട്ടുപോയിരിക്കുന്ന ആ യോഗസിദ്ധിയെ പ്രാപിക്കുന്നതിനുവേണ്ടി പിന്നെയും അതിലധികമായിട്ട് അയാള് പ്രയത്നം ചെയ്യുന്നു.
അല്ലാത്തപക്ഷം യോഗഭ്രഷ്ടന് യോഗിമാരുടെ ഒരു കുടുംബത്തില് ജന്മമെടുക്കുന്നു. ഈ കുടുബത്തിലെ അംഗങ്ങളെല്ലാം യാഗാഗ്നിയായി ആരാധിക്കുന്നത് യജ്ഞത്തെയാണ്. എല്ലായ്പ്പോഴും സംവദിക്കുന്നത് പരബ്രഹ്മത്തെപ്പറ്റിയാണ്. പാരമ്പര്യമായി ബ്രഹ്മസുഖത്തെ അനുഭവിച്ചുവരുന്നവരാണ്. സന്തോഷത്തിന്റെ പുഷ്പവാടിയില് പഞ്ചമരാഗം മുഴക്കുന്ന രാപ്പാടികളാണ്. വിവേകജ്ഞാനത്തിന്റെ സ്വാദിഷ്ഠങ്ങളായ ഫലങ്ങള് സമൃദ്ധിയായി കായ്ക്കുന്ന വൃഷത്തണലിലാണ് അവര് ഇരിക്കുന്നത്. അവന് ജനിക്കുമ്പോള്ത്തന്നെ ആത്മജ്ഞാനം അവനില് ഉദിക്കുന്നു. അരുണോദയത്തില് പ്രകാശം പരക്കുന്നതുപോലെ, ത്രികാലജ്ഞത്വം അവന് യുവാവാകുന്നതിനുവേണ്ടി കാത്തുനില്ക്കാതെ അവന്റെ ബാല്യത്തില്ത്തന്നെ അവനെ പരിഗ്രഹിക്കുന്നു. അപ്പോള് മുജ്ജന്മത്തില് സമ്പാദിച്ച ബുദ്ധിയും വിദ്യയും കലയും അവനെ സേവിക്കാനെത്തുകയും അവന്ശാസ്ത്രങ്ങളെപ്പറ്റി സംസാരിച്ചുതുടങ്ങുകയും ചെയ്യുന്നു. യോഗഭ്രഷ്ടനായ ഇവന് ജന്മമെടുത്ത കുലീനമായ കുടുംബത്തില് വന്നു പിറക്കുന്നതിനായി സ്വര്ഗ്ഗവാസികള് ജപതപ ഹോമാദികള് നടത്തുകയും മര്ത്യലോകത്തെ പ്രശംസിച്ച് സ്തുതിഹീതങ്ങള് പാടുകയും ചെയ്യുന്നു.

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 44

പൂര്വ്വാഭ്യാസേന തേനൈവ
ഹ്രിയതേ ഹ്യവശോഽപി സഃ
ജിജ്ഞാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവര്ത്തതേ

യോഗഭ്രഷ്ടനായെങ്കിലും പൂര്വ്വജന്മത്തിലെ യോഗാനുഷ്ഠാന സംസ്കാരവുമായി വന്നു ജനിക്കുന്നുവന് കഴിഞ്ഞകാലത്തെ യോഗാനുഷ്ഠാന സംസ്കാരം കൊണ്ടുതന്നെ ആത്മാന്വേഷണത്തിനു പ്രേരിതനായി ഭവിക്കുന്നു. ഈ ജന്മത്തില് യോഗത്തിന്റെ (ബ്രഹ്മപ്രാപ്തിയുടെ) സ്വരൂപമറിയണമെന്ന് ആഗ്രഹമെങ്കിലും ഉണ്ടാകുന്നവന് ശബ്ദനിഷ്ഠമായ പ്രപഞ്ചാനുഭവത്തെ കടക്കാനിടവരുന്നു.

ഇപ്പോള് പൂര്വ്വജന്മത്തിന്റെ അവസാനത്തില് കൈവരിച്ചിരുന്ന ജ്ഞാനം അവനു സ്വായത്തമാകുന്നു. ഭൂമിക്കടിയില് ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടുപിടിക്കുന്നതിനു കഴിയുന്ന ദിവ്യാഞ്ജനമെഴുതിയ ദൃഷ്ടികള് ഉള്ളവനെപ്പോലെ ദുര്ഗ്രഹങ്ങളായ സിദ്ധാന്ത തത്വങ്ങളെ ഗുരുവിന്റെ സഹായം കൂടാതെ അനായാസേന ഗ്രഹിക്കുന്നതിന് അവന് കഴിയുന്നു. അനിയന്ത്രിതമായിരുന്ന അവന്റെ പ്രഭാവമുള്ള ഇന്ദ്രിയങ്ങള് അവന്റെ മനോനിയന്ത്രണത്തില് വരുന്നു. മനസ്സ് പ്രാണവായുവില് ആമഗ്നമാകുന്നു. പ്രാണന് ചിത്തത്തോടുകൂടി ചിദാകാശത്തില് ലയിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല് പഴയകാലത്തെ പരിശീലനം കൊണ്ടു യോഗം അവനില് അനായാസേന പരിപുഷ്ടമായി വളരുകയും സമാധി അവനെ തേടിയെത്തുകയും ചെയ്യുന്നു. അപ്രകാരമുള്ള ഒരുവനെ യോഗവിദ്യയുടെ അധിഷ്ഠാനദേവനായ കാലഭൈരവനെപ്പോലെ കണക്കാക്കണം. യോഗത്തിന്റെ വിവിധ അവസ്ഥകളും ആദ്ധ്യാത്മികജ്ഞാനവും അവന്റെ അന്തരംഗത്തില് അങ്കുരിക്കുന്നു. അവന് പരിത്യാഗത്തിന്റെ പാതയിലെ പരമസത്യമായ വൈരാഗ്യാനുഭവത്തിന്റെ മൂര്ത്തീമത്ഭാവമാണ്. പ്രാപഞ്ചികമായ അസ്തിത്വത്തിന്റെ അളവുകോലാണ് അവന്. സുഗന്ധം ചന്ദനത്തിന്റെ രൂപം ധരിച്ചിരിക്കുന്നതുപോലെ സന്തോഷം അവന്റെ രൂപം ധരിച്ചിരുന്നു. പരിപൂര്ണ്ണതയുടെ ഭണ്ഡാഗാരത്തില് നിന്ന് ആവിര്ഭവിച്ചതുപോലെ കാണപ്പെടുന്ന അവന്, അവന് സത്യാന്വേഷി ആയിരിക്കുമ്പോള്ത്തന്നെ അവന്റെ ആത്മീയവൈശിഷ്ട്യം പ്രത്യഷമായി പ്രകടമാകുന്നു.

ഭഗവദ്ഗീതജ്ഞാനേശ്വരിഭാഷ്യം
------------------------------------------

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 44

പൂര്വ്വാഭ്യാസേന തേനൈവ
ഹ്രിയതേ ഹ്യവശോഽപി സഃ
ജിജ്ഞാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവര്ത്തതേ

യോഗഭ്രഷ്ടനായെങ്കിലും പൂര്വ്വജന്മത്തിലെ യോഗാനുഷ്ഠാന സംസ്കാരവുമായി വന്നു ജനിക്കുന്നുവന് കഴിഞ്ഞകാലത്തെ യോഗാനുഷ്ഠാന സംസ്കാരം കൊണ്ടുതന്നെ ആത്മാന്വേഷണത്തിനു പ്രേരിതനായി ഭവിക്കുന്നു. ഈ ജന്മത്തില് യോഗത്തിന്റെ (ബ്രഹ്മപ്രാപ്തിയുടെ) സ്വരൂപമറിയണമെന്ന് ആഗ്രഹമെങ്കിലും ഉണ്ടാകുന്നവന് ശബ്ദനിഷ്ഠമായ പ്രപഞ്ചാനുഭവത്തെ കടക്കാനിടവരുന്നു.

ഇപ്പോള് പൂര്വ്വജന്മത്തിന്റെ അവസാനത്തില് കൈവരിച്ചിരുന്ന ജ്ഞാനം അവനു സ്വായത്തമാകുന്നു. ഭൂമിക്കടിയില് ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടുപിടിക്കുന്നതിനു കഴിയുന്ന ദിവ്യാഞ്ജനമെഴുതിയ ദൃഷ്ടികള് ഉള്ളവനെപ്പോലെ ദുര്ഗ്രഹങ്ങളായ സിദ്ധാന്ത തത്വങ്ങളെ ഗുരുവിന്റെ സഹായം കൂടാതെ അനായാസേന ഗ്രഹിക്കുന്നതിന് അവന് കഴിയുന്നു. അനിയന്ത്രിതമായിരുന്ന അവന്റെ പ്രഭാവമുള്ള ഇന്ദ്രിയങ്ങള് അവന്റെ മനോനിയന്ത്രണത്തില് വരുന്നു. മനസ്സ് പ്രാണവായുവില് ആമഗ്നമാകുന്നു. പ്രാണന് ചിത്തത്തോടുകൂടി ചിദാകാശത്തില് ലയിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല് പഴയകാലത്തെ പരിശീലനം കൊണ്ടു യോഗം അവനില് അനായാസേന പരിപുഷ്ടമായി വളരുകയും സമാധി അവനെ തേടിയെത്തുകയും ചെയ്യുന്നു. അപ്രകാരമുള്ള ഒരുവനെ യോഗവിദ്യയുടെ അധിഷ്ഠാനദേവനായ കാലഭൈരവനെപ്പോലെ കണക്കാക്കണം. യോഗത്തിന്റെ വിവിധ അവസ്ഥകളും ആദ്ധ്യാത്മികജ്ഞാനവും അവന്റെ അന്തരംഗത്തില് അങ്കുരിക്കുന്നു. അവന് പരിത്യാഗത്തിന്റെ പാതയിലെ പരമസത്യമായ വൈരാഗ്യാനുഭവത്തിന്റെ മൂര്ത്തീമത്ഭാവമാണ്. പ്രാപഞ്ചികമായ അസ്തിത്വത്തിന്റെ അളവുകോലാണ് അവന്. സുഗന്ധം ചന്ദനത്തിന്റെ രൂപം ധരിച്ചിരിക്കുന്നതുപോലെ സന്തോഷം അവന്റെ രൂപം ധരിച്ചിരുന്നു. പരിപൂര്ണ്ണതയുടെ ഭണ്ഡാഗാരത്തില് നിന്ന് ആവിര്ഭവിച്ചതുപോലെ കാണപ്പെടുന്ന അവന്, അവന് സത്യാന്വേഷി ആയിരിക്കുമ്പോള്ത്തന്നെ അവന്റെ ആത്മീയവൈശിഷ്ട്യം പ്രത്യഷമായി പ്രകടമാകുന്നു.

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 45

പ്രയത്നാദ്യതമാനസ്തു
യോഗീ സംശുദ്ധ കില്ബിഷഃ
അനേകജന്മസംസിദ്ധഃ
തതോ യാതി പരാം ഗതിം

യോഗപഥത്തില് അവിരതം മുന്നേറാന് പ്രയത്നിക്കുന്ന യോഗി പാപത്തില്നിന്നു മോചിച്ചവനായി പല ജന്മങ്ങളില് ചെയ്ത യോഗാഭ്യാസം കൊണ്ട് ജ്ഞാനസിദ്ധിയെ പ്രാപിച്ചതിന്റെ ശേഷം പുരുഷാര്ത്ഥമായിരിക്കുന്ന മോക്ഷത്തെ പ്രാപിക്കുന്നു.

എന്തുകൊണ്ടെന്നാല് ലക്ഷോപലക്ഷം വര്ഷങ്ങളിലായി ആയിരക്കണക്കിന് ജന്മങ്ങളില്ക്കൂടി പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തുകഴിഞ്ഞിരിക്കുന്ന അവന് ഇപ്പോള് ആത്മസാക്ഷാല്ക്കാരത്തിന്റെ തീരത്ത് അണഞ്ഞിരിക്കുന്നു. തന്മൂലം മോചനത്തിന്റെ വിജയത്തിനുവേണ്ട എല്ലാ ഉപകരണങ്ങളും സ്വാഭാവികമായി അവനെ പിന്തുടരുകയും അവന് വിവേകജ്ഞാനത്തിന്റെ സിംഹാസനത്തില് ഉപവിഷ്ടനാവുകയും ചെയ്യുന്നു. പിന്നീട് ചിന്തയുടെ വേഗതയില് അവന് വിവേകത്തെ പിന്നിലാക്കി ചിന്തയ്ക്കുപോലും എത്താന് കഴിയാത്ത ബ്രഹ്മത്തില് ലയിക്കുന്നു. മേഘരൂപമാകുന്ന മനസ്സ് അപ്രത്യക്ഷമാകുന്നു. ശ്വാസവായുവിന്റെ സഹജമായ ഇളക്കം നിലയ്ക്കുന്നു. അതോടെ ചിദാകാശം ആത്മാവില് ലയിക്കുന്നു. വര്ണ്ണനാതീതമായ ആനന്ദമാണ് അപ്പോള് അവന് അനുഭവിക്കുന്നത്. പ്രണവമന്ത്രമായ ഓങ്കാരംപോലും അവന്റെ മുന്നില് ശിരസ്സ് താഴ്ത്തുന്നു. പദാവലിയില് അവന്റെ മുന്നില്നിന്നും പിന്വാങ്ങുന്നു. അവന് നിശബ്ദതയെ വേള്ക്കുന്നു. ഇപ്രകാരം അവന് പരമോന്നത ലക്ഷ്യമായ നിരാകാരബ്രഹ്മത്തിന്റെ മൂര്ത്തീകരണമായിത്തീരുന്നു. അനേകം ജന്മങ്ങളില്ക്കൂടി സംശയങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും അപജയങ്ങളുടേയും മാലിന്യങ്ങളെല്ലാം കഴുകിക്കളഞ്ഞ് അവന് സ്വയം ശുദ്ധിവരുത്തിയിട്ടുണ്ട്. അതുകൊണ്ട് അവന് സ്വയം ശുദ്ധിവരുത്തിയിട്ടുണ്ട്. അതുകൊണ്ട് അവന് ജനിക്കുന്ന അവസരത്തില്ത്തന്നെ ഈശ്വരനെ പ്രാപിക്കുവാനുള്ള സമയവും നിര്ണ്ണയം ചെയ്യപ്പെട്ടിരിക്കുന്നു. അവന് ബ്രഹ്മാവസ്ഥയെ പരിഗ്രഹിക്കുകയും അതുമായി ഐക്യം പ്രാപിക്കുകയും ചെയ്യുന്നു. കാര്മേഘങ്ങള് ആകാശത്തില് അലിഞ്ഞുചേര്ന്ന് ഒന്നായി അപ്രത്യക്ഷമാകുന്നതുപോലെ, അവന് ഈ ശരീരത്തില് സ്ഥിതിചെയ്യുമ്പോള് തന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയും ലയവുമായ ബ്രഹ്മവുമായി അലിഞ്ഞുചേരുന്നു.

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 46

തപസ്വിഭ്യോഽധികോ യോഗീ
ജ്ഞാനിഭ്യോഽ പി മതോഽധികഃ
കര്‍മ്മിഭ്യശ്ചാധികോ യോഗീ
തസ്മാദ് ‌യോഗി ഭവാര്‍ജ്ജുന

തപസ്സു ചെയ്യുന്നവര്‍ ശാസ്ത്രജ്ഞാനമുള്ളവര്‍ കര്‍മ്മം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവരെക്കാളും ധ്യാനയോഗി ശ്രേഷ്ഠനാകുന്നുവെന്നാണ് എന്റെ അഭിപ്രായം അതിനാല്‍ ഹേ അര്‍ജ്ജുന നീ മനസ്സിനെ സമനില അഭ്യസിപ്പിക്കുന്ന യോഗിയായി ഭവിച്ചാലും.

കര്‍മ്മനിഷ്ഠരായ ആളുകള്‍ ബ്രഹ്മത്തെ പ്രാപിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി ധൈര്യത്തെ അവലംബിച്ചുകൊണ്ട് അദ്ധ്യാപനം അദ്ധ്യയനം, യജനം, യാജനം ദാനം പ്രതിഗ്രഹം തുടങ്ങിയ ബാഹ്യമായ യജ്ഞകര്‍മ്മങ്ങളില്‍ മുഴുകുന്നു. ഇതേ ഉദ്ദേശത്തോടുകൂടി ജ്ഞാനികള്‍ ജ്ഞാനത്തിന്റെ കഞ്ചുകവും ധരിച്ച് ഐഹിക ജീവിതത്തിന്റെ പോര്‍ക്കളത്തില്‍ മല്‍പ്പിടുത്തം നടത്തുന്നു. ഇതേ ഇച്ഛയോടുകൂടി നിമ്നോന്നതമായി ക്ലിഷ്ടമായതും വഴുവഴുക്കുന്നതുമായ തപസ്സിന്റെ കൊടുമുടികള്‍ കയറുന്നതിന് തപസ്വികള്‍ ശ്രമിക്കുന്നു. പരബ്രഹ്മവുമായുള്ള ഐക്യം എല്ലാ ഉപാസകരുടേയും ആരാധനാ ലക്ഷ്യമാണ്. യജ്ഞകര്‍മ്മികള്‍ക്ക് അത് യജ്ഞസാമഗ്രിയാണ്. ജ്ഞാനികള്‍ക്ക് അതു ജ്ഞാനസാധനമാണ്. തപസ്വികള്‍ക്ക് അത് തപോദേവതയാണ്. എല്ലാ സത്യാന്വേഷികള്‍ക്കും എത്തിച്ചേരാവുന്ന ആ പരമസത്യവുമായി യോഗി താദാത്മ്യം പ്രാപിക്കുന്നു. യജ്ഞകര്‍മ്മികളെല്ലാം അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ജ്ഞാനികള്‍ അദ്ദേഹത്തിന്റെ മഹത്വത്തെ അറിയുന്നു. തപസ്വികള്‍ അദ്ദേഹത്തെ ശ്രേഷ്ഠനായി കരുതുന്നു. അദ്ദേഹം മനുഷ്യ ശരീരത്തില്‍ വസിക്കുകയാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഏകാഗ്രമായ മനസ്സ് ആത്മാവിനോട് ചേര്‍ന്ന് പരമാത്മാവില്‍ ലയിക്കുമ്പോള്‍ അദ്ദേഹം അതിനോടൊപ്പം മഹത്വമുള്ളവനായിത്തീരുന്നു. അങ്ങനെ യോഗത്തിന്റെ വീഥി ഇക്കാര്യത്തില്‍ താപസവൃത്തിയുടേയോ കര്‍മ്മകാണ്ഡത്തിന്‍റേയോ ധിക്ഷണാശക്തിയുടേയോ വീഥികളേക്കാള്‍ ശ്രേഷ്ഠതരമാണ്. ഈ കാരണങ്ങള്‍കൊണ്ടാണ് അല്ലയോ പാണ്ഡുപുത്രാ ഞാന്‍ നിന്നോട് ഹൃദയംഗമമായി പറയുന്നത് നീ ഒരു യോഗിയാകണമെന്ന്.

തുടരും

കടപ്പാട്. ഗുരുപരമ്പരയോട്

Monday, 8 May 2017

പ്രാണൻ

*പ്രാണൻ*

മുമ്പ് വ്യാനവായു സഞ്ചരിക്കുന്ന എഴുപത്തിരണ്ട് കോടി നാഡികളെ പറ്റി പറയുകയുണ്ടായി. ഇവയിൽ നിന്നെല്ലാം വ്യതിരിക്തമായി ഒരു നാഡിയുണ്ട്. അതാണ് സുഷുമ്ന. ഈ സുഷുമ്ന നാഡിയിലൂടെ ഉദാന വായു മുകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവനവന്റെ കർമ്മഫലത്തിനനുസരിച്ച് ഈ ഉദാന വായു ഇന്ദ്രിയങ്ങളെയും (ഇന്ദ്രിയരസങ്ങൾ എന്ന് പറയുന്നതാവും നല്ലത്. കാരണം ശരീരം ജീവനില്ലാതെയാകുമ്പോൾ ഇന്ദ്രിയ പ്രവർത്തനങ്ങൾ നിലക്കുന്നു. അപ്പോൾ ഇന്ദ്രിയങ്ങൾ അനുഭൂതികളിലും അവ ഇന്ദ്രിയരസങ്ങളിലും ലയിച്ചു ചേരുമെന്ന് ശ്രുതി പറയുന്നു), മനസ്സിനെയും മറ്റ് പ്രാണങ്ങളെയും കൂട്ടി മറ്റ് ലോകങ്ങളിലേക്കും യോനികളിലേക്കും പോകുന്നു. ഇവയുടെ കൂടെ ഇവയുടെയെല്ലാം നാഥനായ ജീവാത്മാവും ഇവയുടെ കൂടെ പോകുന്നു. അത് പോലെ യാതൊരുത്തൻ പാപപുണ്യകർമ്മങ്ങളുടെ മിശ്രിതഫലം അനുഭവിക്കാൻ യോഗ്യനായിരിക്കുന്നുവോ അവനെ മനുഷ്യ യോനിയിലേക്കും നയിക്കുന്നു.

ധ്യാനത്തിൽ സുഷുമ്നയിലൂടെ കുണ്ഡലിനി ഇതേ ഉദാന വായുവിനെയാണ് പിന്തുടർന്ന് മുകളിലേക്ക് ഗമിക്കുന്നു.

കടപ്പാട് ഗുരു   പരമ്പരയോട്

അറുപത്തിനാല് തന്ത്രങ്ങൾ

അറുപത്തിനാല് തന്ത്രങ്ങൾ

64 തന്ത്രങ്ങളെകുറിച് പറയാമോ എന്ന് ചോദിച്ചു ഒരു പോസ്റ്റ് കുറച്ചു നാളുകൾക്കു മുൻപ് കണ്ടിരുന്നു.  അപ്പോഴാണ് ഈ താന്ത്രിക പദ്ധതികളെ കുറിച്ചു ഒന്നു എഴുതിയാലോ എന്നു മനസ്സിൽ തോന്നിയത് മന്ത്രപ്രയോഗങ്ങളുടെ അനന്തമായ സാധ്യതകൾ ഈ 64 താന്ത്രികഗ്രൻഥങ്ങളിൽ വിവരിച്ചിരിക്കുന്നു. തറവാട്ടിൽ പഴയ മാന്ത്രിക ഗ്രൻഥങ്ങളിലും മറ്റു മാന്ത്രികപാരമ്പര്യമുള്ള തറവാട്ടുകളിലെ താളിയോലഗ്രൻഥങ്ങളിലും ഈ താന്ത്രികപദ്ധതികളിലെ പ്രയോഗവിധികളുടെ കോമ്പിനേഷൻസ് ഒരുപാട് കണ്ടിട്ടുണ്ട്. ഇതൊക്കെ സത്യമോ മിഥ്യയോ എന്നത്  അവരവരുടെ യുക്തിഅനുസരിച് തീരുമാനിക്കേണ്ട വിഷയം ആണ്.

64 തന്ത്രങ്ങൾ

1) മഹാമായാശംബരം - ഈ പ്രപഞ്ചത്തിൽ മറ്റൊരു മായാപ്രപഞ്ചം നിർമിക്കുന്ന തന്ത്രം, പാഞ്ചേന്ദ്രീയങ്ങളെ പദാർത്ഥരൂപത്തെ മറച്ചു മറ്റൊന്നായി കാണിക്കുന്ന വിദ്യ. മാമ്പഴം  പാമ്പാക്കുക, കല്ല് സ്വർണമാക്കുക പോലത്തെ തന്ത്രങ്ങൾ

2) യോഗിനീജാലശംബരം - മായകൊണ്ടു പുതിയതായി പലതും കാണിച്ചുകൊടുക്കുന്ന കൺകെട്ട്  വിദ്യ. യോഗിനിസമൂഹമായി ബന്ധപ്പെട്ട് ആണ് വിദ്യകൾ അധികവും. (ശ്മശാനത്തിൽ ചെയ്യണ്ട കർമ്മവിധികൾ ആണ് അധികവും)

3) തത്വശംബരം - ഭൂമി തുടങ്ങി പഞ്ചഭൂതങ്ങ(പഞ്ചതത്വങ്ങൾ)ളുടെ ശംബരം, മഹേന്ദ്രജാലവിദ്യ വിവരിക്കുന്നത് ഈ തന്ത്രത്തിൽ ആണ്

4) മുതൽ 11) വരെയുള്ള തന്ത്രങ്ങൾ

ഭൈരവാഷ്ടകം എന്ന കൃതിയിലാണ് ഉള്ളത്. സിദ്ധാഭൈരവൻ, വടുകഭൈരവൻ, കങ്കാളഭൈരവൻ, കാലഭൈരവൻ, കാലാഗ്നിഭൈരവൻ, യോഗിനിഭൈരവൻ, മഹാഭൈരവൻ, ശക്തിഭൈരവൻ തുടങ്ങി എട്ടു ഭൈരവന്മാരുടെ ഉപാസനാതത്വവും പ്രയോഗവിധികളും ഇതിൽ പറയുന്നു. നിധിദർശനം, മായാജാലപ്രയോഗങ്ങൾ, ഒരുപാട് പ്രയോഗവിധികൾ ഇതിൽ പറയുന്നു

12) മുതൽ 19) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ട ബഹുരൂപാഷ്ടക തന്ത്ര.ബ്രാഹ്മി, മഹേശ്വരി, കൗമാര, വൈഷ്‌ണവി, വാരാഹി, മഹേന്ദ്രി, ചാമുണ്ഡ, ശിവദൂതി എന്നീ എട്ടു ദേവതകളുടെ താന്ത്രികപദ്ധതികൾ ആണ് ഇതിൽ വിവരിക്കുന്നത്

20) മുതൽ 27) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ടതാണ് യമളാഷ്ടകം. യമള എന്ന കാമസിദ്ധയോഗിനിയുടെ മന്ത്രതന്ത്രപ്രയോഗങ്ങൾ ആണ് ഇതിൽ വിവരിക്കുന്നത്. വശ്യം, ആകർഷണം എന്നിവയിൽ ഒരുപാട് പ്രയോഗവിധികൾ പറയുന്നു

28) ചന്ദ്രജ്ഞാനം - ഒരുപാട് ദുർമന്ത്രപ്രയോഗ വിധികൾ ഇതിൽ പറഞ്ഞിരിക്കുന്നു

29) മാലിനീവിദ്യതന്ത്ര - സമുദ്രത്തിനു അടിയിലുള്ള നിധികൾ എങ്ങനെ കണ്ടെത്താം, സമുദ്രത്തിനടിയിൽ ചെന്ന് അത് സ്വന്തമാക്കണ്ട രീതി അങ്ങനെ ഒരുപാട് കാര്യങ്ങളെ കുറിച് പറയുന്ന ഗ്രൻഥമാണ് ഇത്

30) മഹാസമോഹനം - ഉണർന്നിരിക്കുന്നവരെ മയക്കത്തിലാക്കുന്ന തന്ത്രം, ഒരാളെ തൊട്ടു ലക്ഷകണക്കിന് ആളുകളെ മയക്കാൻ ഉള്ള തന്ത്രവിദ്യകൾ ഇതിൽ പറഞ്ഞിരിക്കുന്നു.

31) വാമജൂഷ്ടം - വാമമാർഗത്തിൽ ഉള്ള പൂജകൾ, അതിന്റെ വിധികൾ ഒക്കെ പറഞ്ഞിരിക്കുന്നു

32) മഹാദേവം - യോനീപൂജ സംബന്ധമായ കാര്യങ്ങൾ ഇതിൽ പറഞ്ഞിരിക്കുന്നു

33) മുതൽ 35) വരെ  വാതുലോത്തമം, വാതുലം, കാമികം. ആകർഷണം തൊട്ടു ലിംഗപ്രതിഷ്‌ട്ട വരെ ഒരുപാട് കാര്യങ്ങൾ വിവരിക്കുന്നു

36) ഹൃദ്ഭേദതന്ത്രം - സഹസ്രസാരപ്രവേശം, പരകായപ്രവേശം തുടങ്ങിയവയുടെ പ്രയോഗവിധികൾ

37) തന്ത്രഭേദം 38) ഗുഹ്യതന്ത്രം

39) കലാവാദം -കലകൾ, ചപ്രകലകൾ എന്നിവയെ പ്രതിപാദിക്കുന്നു. നീചമായ ഒരുപാട് പ്രയോഗവിധികളും ഉൾപെടും. വാത്സ്യായന തന്ത്രം ഇതിൽ പെടുന്നതാണ്

40) കലാസാരം - 

41) കുണ്ഡിതാമൃതം - ഘുടികാ സിദ്ധിയെ വിവരിക്കുന്നു,

42) മതോത്തരം - രസം (മെർക്കുറി) ഉപയോഗിച്ച് മന്ത്രവാദത്തിലെ പല രഹസ്യകൂട്ടുകളും ഉണ്ടാക്കുന്ന വിധി

43) വീണാഖ്യതന്ത്ര - വീണ എന്ന് പേരായ യോഗിനിയുടെ സിദ്ധി കിട്ടാൻ വേണ്ടിയുള്ള കാര്യങ്ങളും പ്രയോഗവിധികളും

44) ത്രോതലതന്ത്ര - നിധികാണാൻ ഉപയോഗിക്കുന്ന അഞ്ജനം, നിമിഷനേരംകൊണ്ട് നിരവധി യോജന സഞ്ചരിക്കുവാൻ സാധിക്കുന്ന പാദുകങ്ങൾ തുടങ്ങിയ കാര്യങ്ങളെ വിവരിക്കുന്നു

45) ത്രോതലോത്തരം - 64,000 യക്ഷികളുടെ ദർശനസിദ്ധിക്കുള്ളത്

46) പഞ്ചാമൃതം - പിണ്ടാണ്ഡ സംബന്ധികളായ പഞ്ചഭൂതങ്ങൾക്കു നാശം സംഭവിക്കാതിരിക്കുവാൻ ഉള്ള കാര്യങ്ങൾ വിവരിക്കുന്നു (ആത്മാവിനെ പിണ്ടാണ്ഡത്തിന്റെ സ്വഭാവവിശേഷത്തോട് കൂടി സൂക്ഷിക്കുന്ന തന്ത്രങ്ങൾ ഇതിൽ ഉണ്ട് ഇതിന്റെ വകബേധം ആവാം എസ്രയിലെ ഡിബുക്ക്)

47) മുതൽ 53) വരെ ഇതിന്റെ രൂപഭേദങ്ങൾ ആണ് (47) രൂപഭേദ,
48) ബുദ്ധോഡമര, 49) കുലസാര,
50) കുലോഡിഷ, 51) കുലചൂഢാമണി,, 52) സർവജ്ഞാനോത്തര,
53) മഹാകാളിമത)

54) അരുണേശ, 55) മോഡിനിശ

56) വികുന്തേശ്വര - ദിഗംബര സിദ്ധാന്ത തന്ത്രങ്ങൾ

57) പൂർവമ്‌നായ 58) പശ്ചിമാമ്‌നായ 59) ദക്ഷിണാംനായ, 60) ഉത്തരാമ്നായ 61) നിരുത്തരാമ്‌നായ

62) വിമല 63) വിമലോത്ത, 64) ദേവിമത

വടക്കേന്ത്യയിൽ ഇപ്പോഴും ഇവാ പ്രചാരത്തിൽ ഉണ്ട്, വാരണാസിയിലെ ഒരു യോഗിയിൽനിന്നും ആണ് സിദ്ധിയുള്ള താന്ത്രികഗുരുക്കന്മാരിൽനിന്നും മാത്രം അഭ്യസിക്കേണ്ടതും അതീവ അപകടസാദ്ധ്യതകൾ ഉള്ളതുമായ അവിടെ പ്രചാരത്തിൽ ഉള്ള ഈ താന്ത്രിക പദ്ധതികളെപറ്റി അറിയുന്നത് ഇവയെപറ്റി അറിയാം സിദ്ധിയുണ്ട് എന്ന് പറയുന്നവരിൽ  90% കള്ളനാണയങ്ങൾ. (ഈ വിദ്യകൾ വഴി അത്ഭുതപ്പെടുത്തിയ കുറച്ചു മനുഷ്യരും ഉണ്ട്)  നിധി കുഴിച്ചെടുക്ക, നിധി ഇരിക്കുന്നത് പറഞ്ഞു കൊടുക്ക തുടങ്ങി ഒരുപാട് തട്ടിപ്പുകളെ കുറിച് നാം കേൾക്കാറുണ്ട് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന. ഈ താന്ത്രിക പദ്ധതികളെ ആണ് ഈ തട്ടിപ്പുകാർ അതിലൂടെ  ദുരുപയോഗം ചെയുന്നത്. വടക്കേന്ത്യയിൽ ഈ വക തട്ടിപ്പുകൾ യഥേഷ്ടം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു

കടപ്പാട് ഗുരു   പരമ്പരയോട്