Sunday, 14 May 2017

ഭഗവദ്ഗീത(part-40)

അദ്ധ്യായംആറ്
ധ്യാനയോഗം

ശ്ലോകം 41

പ്രാപ്യ പുണ്യകൃതാം ലോകാന്
ഉഷിത്വാശാ ശ്വതീഃ സമാഃ
ശുചീനാം ശ്രീമതാം ഗേഹേ
യോഗഭ്രഷ്ടോ ഽഭിജായതേ

യോഗഭ്രഷ്ടന് പുണ്യവാന്മാര് പ്രാപിക്കുന്ന സ്വര്ഗ്ഗാദിലോകങ്ങളിലെത്തിച്ചേര്ന്ന് വളരെക്കാലം അവിടെ സുഖിച്ചു വസിച്ചതിനു ശേഷം പിന്നീട് സദാചാരന്മാരും ഐശ്വര്യസമ്പന്നരുമായ ആളുകളുടെ കുടുംബത്തില് വന്നു ജനിക്കുന്നു.

അപ്രകാരമുള്ള ഒരു സത്യാന്വേഷിക്ക് നൂറു യജ്ഞങ്ങള് നടത്തിയാല്പോലും ഇന്ദ്രനു ലഭിക്കാന് പ്രയാസമുള്ള അമര്ത്യലോകം അനായാസേന ലഭിക്കുന്നത് ഒരത്ഭുതമല്ലേ? അവിടെയുള്ള അക്ഷയമായ സ്വര്ഗ്ഗീയ സുഖം അവന്റെ മനസ്സിനെ മടുപ്പിക്കുന്നു. പശ്ചാത്തപിച്ചുകൊണ്ട് അവന് സ്വയം ചോദിക്കുന്നു. അല്ലയോ ദൈവമേ, എന്റെ പാതയില് ഈ പ്രതിബന്ധങ്ങള് എന്തുകൊണ്ടു വന്നുചേര്ന്നു? താമസിയാതെ അവന് മര്ത്യലോകത്തുള്ള ഒരു സല്ക്കുലത്തില് ജനിക്കുന്നു. എല്ലാ നന്മകളുടേയും വിളഭൂമിയായിരിക്കും ആ കുടുംബം. വിളവെടുപ്പു നടത്തിക്കഴിയുന്ന ചെടികളില് നിന്ന് അനേകം മുളകള് പോട്ടി വളര്ന്ന് തരുണമായി നില്ക്കുന്ന ഒരു കൃഷിനിലം പോലെ, ധാര്മ്മിക സമ്പത്ത് തഴച്ചുവളര്ന്നു നില്ക്കുന്ന ഒരു കുടുംബമായിരിക്കും അത്. അവിടെ വീണ്ടും ജനിക്കാനിടവരുന്ന സത്യാന്വേഷി സദാചാരത്തിന്റെ വീഥിയില്ക്കൂടി സദാ സഞ്ചരിക്കുന്നു. സത്യം തുറന്നുപറയുന്നു. ശാസ്ത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള് ദൃഢമായി പാലിക്കുന്നു. അയാള്ക്ക്, വേദങ്ങള് ജീവിച്ചിരിക്കുന്ന ദേവതകളാണ്. കര്ത്തവ്യപാലനം അയാള്ക്ക് മാര്ഗ്ഗദര്ശിത്വം നല്കുന്നു. സമ്യഗ് വിചാരമാണ് അയാളുടെ പ്രമുഖ ഉപദേഷ്ടാവ്. ഈശ്വരന് മാത്രം ചിന്താവിഷയവും. ഗൃഹദേവത അയാളില് ക്ഷേമൈശ്വര്യം ചൊരിയുന്നു. യോഗഭ്രഷ്ടനായവന് ഈ വിധത്തില് അവന്റെ പൂര്വ്വപുണ്യപരിപാകംകൊണ്ട് ധാര്മ്മികവും ലൗകികവുമായ ഐശ്വര്യങ്ങള് നിറഞ്ഞ ഒരു സല്ക്കുലത്തില് വീണ്ടും പിറക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായ സമൃദ്ധിയും എല്ലാ ആനന്ദവും അവന് അവിടെ ലഭിക്കുന്നു.

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 42

അഥവാ യോഗിനാമേവ
കുലേ ഭവതി ധീമതാം
എതദ്ധി ദുര്ല്ലഭതരം
ലോകേ ജന്മ യദീദൃശം

അല്ലെങ്കില് അവന് യോഗനിഷ്ഠന്മാരായ ജ്ഞാനികളുടെ കുലത്തില്ത്തന്നെ ജനിക്കുന്നു.  എന്നാല് ഇപ്രകാരമുള്ള യോഗികളുടെ കുലത്തില് ജനിക്കുകയെന്നത് ഈ ലോകത്തില് വളരെ ദുര്ലഭമാകുന്നു.

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 43
തത്ര തം ബുദ്ധിസംയോഗം
ലഭതേ പൗര്വ്വദേഹികം
യതതേ ച തതോ ഭൂയഃ
സംസിദ്ധൗ കുരുനന്ദന
അല്ലയോ അര്ജ്ജുന, മുമ്പു പറഞ്ഞ പ്രകാരം നല്ല കുലത്തില് പുനര്ജന്മം ലഭിക്കുക കാരണം പൂര്വ്വജന്മത്തിലെ വാസനയെ ആശ്രയിച്ച്, യോഗസാധനാനുഷ്ഠാനംകൊണ്ട് പാകപ്പെട്ട് ആ ബുദ്ധിയുമായി യോഗത്തെ പ്രാപിക്കുന്നു. അതിനുശേഷം പൂര്വ്വജന്മത്തില് നഷ്ടപ്പെട്ടുപോയിരിക്കുന്ന ആ യോഗസിദ്ധിയെ പ്രാപിക്കുന്നതിനുവേണ്ടി പിന്നെയും അതിലധികമായിട്ട് അയാള് പ്രയത്നം ചെയ്യുന്നു.
അല്ലാത്തപക്ഷം യോഗഭ്രഷ്ടന് യോഗിമാരുടെ ഒരു കുടുംബത്തില് ജന്മമെടുക്കുന്നു. ഈ കുടുബത്തിലെ അംഗങ്ങളെല്ലാം യാഗാഗ്നിയായി ആരാധിക്കുന്നത് യജ്ഞത്തെയാണ്. എല്ലായ്പ്പോഴും സംവദിക്കുന്നത് പരബ്രഹ്മത്തെപ്പറ്റിയാണ്. പാരമ്പര്യമായി ബ്രഹ്മസുഖത്തെ അനുഭവിച്ചുവരുന്നവരാണ്. സന്തോഷത്തിന്റെ പുഷ്പവാടിയില് പഞ്ചമരാഗം മുഴക്കുന്ന രാപ്പാടികളാണ്. വിവേകജ്ഞാനത്തിന്റെ സ്വാദിഷ്ഠങ്ങളായ ഫലങ്ങള് സമൃദ്ധിയായി കായ്ക്കുന്ന വൃഷത്തണലിലാണ് അവര് ഇരിക്കുന്നത്. അവന് ജനിക്കുമ്പോള്ത്തന്നെ ആത്മജ്ഞാനം അവനില് ഉദിക്കുന്നു. അരുണോദയത്തില് പ്രകാശം പരക്കുന്നതുപോലെ, ത്രികാലജ്ഞത്വം അവന് യുവാവാകുന്നതിനുവേണ്ടി കാത്തുനില്ക്കാതെ അവന്റെ ബാല്യത്തില്ത്തന്നെ അവനെ പരിഗ്രഹിക്കുന്നു. അപ്പോള് മുജ്ജന്മത്തില് സമ്പാദിച്ച ബുദ്ധിയും വിദ്യയും കലയും അവനെ സേവിക്കാനെത്തുകയും അവന്ശാസ്ത്രങ്ങളെപ്പറ്റി സംസാരിച്ചുതുടങ്ങുകയും ചെയ്യുന്നു. യോഗഭ്രഷ്ടനായ ഇവന് ജന്മമെടുത്ത കുലീനമായ കുടുംബത്തില് വന്നു പിറക്കുന്നതിനായി സ്വര്ഗ്ഗവാസികള് ജപതപ ഹോമാദികള് നടത്തുകയും മര്ത്യലോകത്തെ പ്രശംസിച്ച് സ്തുതിഹീതങ്ങള് പാടുകയും ചെയ്യുന്നു.

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 44

പൂര്വ്വാഭ്യാസേന തേനൈവ
ഹ്രിയതേ ഹ്യവശോഽപി സഃ
ജിജ്ഞാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവര്ത്തതേ

യോഗഭ്രഷ്ടനായെങ്കിലും പൂര്വ്വജന്മത്തിലെ യോഗാനുഷ്ഠാന സംസ്കാരവുമായി വന്നു ജനിക്കുന്നുവന് കഴിഞ്ഞകാലത്തെ യോഗാനുഷ്ഠാന സംസ്കാരം കൊണ്ടുതന്നെ ആത്മാന്വേഷണത്തിനു പ്രേരിതനായി ഭവിക്കുന്നു. ഈ ജന്മത്തില് യോഗത്തിന്റെ (ബ്രഹ്മപ്രാപ്തിയുടെ) സ്വരൂപമറിയണമെന്ന് ആഗ്രഹമെങ്കിലും ഉണ്ടാകുന്നവന് ശബ്ദനിഷ്ഠമായ പ്രപഞ്ചാനുഭവത്തെ കടക്കാനിടവരുന്നു.

ഇപ്പോള് പൂര്വ്വജന്മത്തിന്റെ അവസാനത്തില് കൈവരിച്ചിരുന്ന ജ്ഞാനം അവനു സ്വായത്തമാകുന്നു. ഭൂമിക്കടിയില് ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടുപിടിക്കുന്നതിനു കഴിയുന്ന ദിവ്യാഞ്ജനമെഴുതിയ ദൃഷ്ടികള് ഉള്ളവനെപ്പോലെ ദുര്ഗ്രഹങ്ങളായ സിദ്ധാന്ത തത്വങ്ങളെ ഗുരുവിന്റെ സഹായം കൂടാതെ അനായാസേന ഗ്രഹിക്കുന്നതിന് അവന് കഴിയുന്നു. അനിയന്ത്രിതമായിരുന്ന അവന്റെ പ്രഭാവമുള്ള ഇന്ദ്രിയങ്ങള് അവന്റെ മനോനിയന്ത്രണത്തില് വരുന്നു. മനസ്സ് പ്രാണവായുവില് ആമഗ്നമാകുന്നു. പ്രാണന് ചിത്തത്തോടുകൂടി ചിദാകാശത്തില് ലയിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല് പഴയകാലത്തെ പരിശീലനം കൊണ്ടു യോഗം അവനില് അനായാസേന പരിപുഷ്ടമായി വളരുകയും സമാധി അവനെ തേടിയെത്തുകയും ചെയ്യുന്നു. അപ്രകാരമുള്ള ഒരുവനെ യോഗവിദ്യയുടെ അധിഷ്ഠാനദേവനായ കാലഭൈരവനെപ്പോലെ കണക്കാക്കണം. യോഗത്തിന്റെ വിവിധ അവസ്ഥകളും ആദ്ധ്യാത്മികജ്ഞാനവും അവന്റെ അന്തരംഗത്തില് അങ്കുരിക്കുന്നു. അവന് പരിത്യാഗത്തിന്റെ പാതയിലെ പരമസത്യമായ വൈരാഗ്യാനുഭവത്തിന്റെ മൂര്ത്തീമത്ഭാവമാണ്. പ്രാപഞ്ചികമായ അസ്തിത്വത്തിന്റെ അളവുകോലാണ് അവന്. സുഗന്ധം ചന്ദനത്തിന്റെ രൂപം ധരിച്ചിരിക്കുന്നതുപോലെ സന്തോഷം അവന്റെ രൂപം ധരിച്ചിരുന്നു. പരിപൂര്ണ്ണതയുടെ ഭണ്ഡാഗാരത്തില് നിന്ന് ആവിര്ഭവിച്ചതുപോലെ കാണപ്പെടുന്ന അവന്, അവന് സത്യാന്വേഷി ആയിരിക്കുമ്പോള്ത്തന്നെ അവന്റെ ആത്മീയവൈശിഷ്ട്യം പ്രത്യഷമായി പ്രകടമാകുന്നു.

ഭഗവദ്ഗീതജ്ഞാനേശ്വരിഭാഷ്യം
------------------------------------------

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 44

പൂര്വ്വാഭ്യാസേന തേനൈവ
ഹ്രിയതേ ഹ്യവശോഽപി സഃ
ജിജ്ഞാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവര്ത്തതേ

യോഗഭ്രഷ്ടനായെങ്കിലും പൂര്വ്വജന്മത്തിലെ യോഗാനുഷ്ഠാന സംസ്കാരവുമായി വന്നു ജനിക്കുന്നുവന് കഴിഞ്ഞകാലത്തെ യോഗാനുഷ്ഠാന സംസ്കാരം കൊണ്ടുതന്നെ ആത്മാന്വേഷണത്തിനു പ്രേരിതനായി ഭവിക്കുന്നു. ഈ ജന്മത്തില് യോഗത്തിന്റെ (ബ്രഹ്മപ്രാപ്തിയുടെ) സ്വരൂപമറിയണമെന്ന് ആഗ്രഹമെങ്കിലും ഉണ്ടാകുന്നവന് ശബ്ദനിഷ്ഠമായ പ്രപഞ്ചാനുഭവത്തെ കടക്കാനിടവരുന്നു.

ഇപ്പോള് പൂര്വ്വജന്മത്തിന്റെ അവസാനത്തില് കൈവരിച്ചിരുന്ന ജ്ഞാനം അവനു സ്വായത്തമാകുന്നു. ഭൂമിക്കടിയില് ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടുപിടിക്കുന്നതിനു കഴിയുന്ന ദിവ്യാഞ്ജനമെഴുതിയ ദൃഷ്ടികള് ഉള്ളവനെപ്പോലെ ദുര്ഗ്രഹങ്ങളായ സിദ്ധാന്ത തത്വങ്ങളെ ഗുരുവിന്റെ സഹായം കൂടാതെ അനായാസേന ഗ്രഹിക്കുന്നതിന് അവന് കഴിയുന്നു. അനിയന്ത്രിതമായിരുന്ന അവന്റെ പ്രഭാവമുള്ള ഇന്ദ്രിയങ്ങള് അവന്റെ മനോനിയന്ത്രണത്തില് വരുന്നു. മനസ്സ് പ്രാണവായുവില് ആമഗ്നമാകുന്നു. പ്രാണന് ചിത്തത്തോടുകൂടി ചിദാകാശത്തില് ലയിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല് പഴയകാലത്തെ പരിശീലനം കൊണ്ടു യോഗം അവനില് അനായാസേന പരിപുഷ്ടമായി വളരുകയും സമാധി അവനെ തേടിയെത്തുകയും ചെയ്യുന്നു. അപ്രകാരമുള്ള ഒരുവനെ യോഗവിദ്യയുടെ അധിഷ്ഠാനദേവനായ കാലഭൈരവനെപ്പോലെ കണക്കാക്കണം. യോഗത്തിന്റെ വിവിധ അവസ്ഥകളും ആദ്ധ്യാത്മികജ്ഞാനവും അവന്റെ അന്തരംഗത്തില് അങ്കുരിക്കുന്നു. അവന് പരിത്യാഗത്തിന്റെ പാതയിലെ പരമസത്യമായ വൈരാഗ്യാനുഭവത്തിന്റെ മൂര്ത്തീമത്ഭാവമാണ്. പ്രാപഞ്ചികമായ അസ്തിത്വത്തിന്റെ അളവുകോലാണ് അവന്. സുഗന്ധം ചന്ദനത്തിന്റെ രൂപം ധരിച്ചിരിക്കുന്നതുപോലെ സന്തോഷം അവന്റെ രൂപം ധരിച്ചിരുന്നു. പരിപൂര്ണ്ണതയുടെ ഭണ്ഡാഗാരത്തില് നിന്ന് ആവിര്ഭവിച്ചതുപോലെ കാണപ്പെടുന്ന അവന്, അവന് സത്യാന്വേഷി ആയിരിക്കുമ്പോള്ത്തന്നെ അവന്റെ ആത്മീയവൈശിഷ്ട്യം പ്രത്യഷമായി പ്രകടമാകുന്നു.

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 45

പ്രയത്നാദ്യതമാനസ്തു
യോഗീ സംശുദ്ധ കില്ബിഷഃ
അനേകജന്മസംസിദ്ധഃ
തതോ യാതി പരാം ഗതിം

യോഗപഥത്തില് അവിരതം മുന്നേറാന് പ്രയത്നിക്കുന്ന യോഗി പാപത്തില്നിന്നു മോചിച്ചവനായി പല ജന്മങ്ങളില് ചെയ്ത യോഗാഭ്യാസം കൊണ്ട് ജ്ഞാനസിദ്ധിയെ പ്രാപിച്ചതിന്റെ ശേഷം പുരുഷാര്ത്ഥമായിരിക്കുന്ന മോക്ഷത്തെ പ്രാപിക്കുന്നു.

എന്തുകൊണ്ടെന്നാല് ലക്ഷോപലക്ഷം വര്ഷങ്ങളിലായി ആയിരക്കണക്കിന് ജന്മങ്ങളില്ക്കൂടി പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തുകഴിഞ്ഞിരിക്കുന്ന അവന് ഇപ്പോള് ആത്മസാക്ഷാല്ക്കാരത്തിന്റെ തീരത്ത് അണഞ്ഞിരിക്കുന്നു. തന്മൂലം മോചനത്തിന്റെ വിജയത്തിനുവേണ്ട എല്ലാ ഉപകരണങ്ങളും സ്വാഭാവികമായി അവനെ പിന്തുടരുകയും അവന് വിവേകജ്ഞാനത്തിന്റെ സിംഹാസനത്തില് ഉപവിഷ്ടനാവുകയും ചെയ്യുന്നു. പിന്നീട് ചിന്തയുടെ വേഗതയില് അവന് വിവേകത്തെ പിന്നിലാക്കി ചിന്തയ്ക്കുപോലും എത്താന് കഴിയാത്ത ബ്രഹ്മത്തില് ലയിക്കുന്നു. മേഘരൂപമാകുന്ന മനസ്സ് അപ്രത്യക്ഷമാകുന്നു. ശ്വാസവായുവിന്റെ സഹജമായ ഇളക്കം നിലയ്ക്കുന്നു. അതോടെ ചിദാകാശം ആത്മാവില് ലയിക്കുന്നു. വര്ണ്ണനാതീതമായ ആനന്ദമാണ് അപ്പോള് അവന് അനുഭവിക്കുന്നത്. പ്രണവമന്ത്രമായ ഓങ്കാരംപോലും അവന്റെ മുന്നില് ശിരസ്സ് താഴ്ത്തുന്നു. പദാവലിയില് അവന്റെ മുന്നില്നിന്നും പിന്വാങ്ങുന്നു. അവന് നിശബ്ദതയെ വേള്ക്കുന്നു. ഇപ്രകാരം അവന് പരമോന്നത ലക്ഷ്യമായ നിരാകാരബ്രഹ്മത്തിന്റെ മൂര്ത്തീകരണമായിത്തീരുന്നു. അനേകം ജന്മങ്ങളില്ക്കൂടി സംശയങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും അപജയങ്ങളുടേയും മാലിന്യങ്ങളെല്ലാം കഴുകിക്കളഞ്ഞ് അവന് സ്വയം ശുദ്ധിവരുത്തിയിട്ടുണ്ട്. അതുകൊണ്ട് അവന് സ്വയം ശുദ്ധിവരുത്തിയിട്ടുണ്ട്. അതുകൊണ്ട് അവന് ജനിക്കുന്ന അവസരത്തില്ത്തന്നെ ഈശ്വരനെ പ്രാപിക്കുവാനുള്ള സമയവും നിര്ണ്ണയം ചെയ്യപ്പെട്ടിരിക്കുന്നു. അവന് ബ്രഹ്മാവസ്ഥയെ പരിഗ്രഹിക്കുകയും അതുമായി ഐക്യം പ്രാപിക്കുകയും ചെയ്യുന്നു. കാര്മേഘങ്ങള് ആകാശത്തില് അലിഞ്ഞുചേര്ന്ന് ഒന്നായി അപ്രത്യക്ഷമാകുന്നതുപോലെ, അവന് ഈ ശരീരത്തില് സ്ഥിതിചെയ്യുമ്പോള് തന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയും ലയവുമായ ബ്രഹ്മവുമായി അലിഞ്ഞുചേരുന്നു.

അദ്ധ്യായംആറ് :ധ്യാനയോഗം

ശ്ലോകം 46

തപസ്വിഭ്യോഽധികോ യോഗീ
ജ്ഞാനിഭ്യോഽ പി മതോഽധികഃ
കര്‍മ്മിഭ്യശ്ചാധികോ യോഗീ
തസ്മാദ് ‌യോഗി ഭവാര്‍ജ്ജുന

തപസ്സു ചെയ്യുന്നവര്‍ ശാസ്ത്രജ്ഞാനമുള്ളവര്‍ കര്‍മ്മം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവരെക്കാളും ധ്യാനയോഗി ശ്രേഷ്ഠനാകുന്നുവെന്നാണ് എന്റെ അഭിപ്രായം അതിനാല്‍ ഹേ അര്‍ജ്ജുന നീ മനസ്സിനെ സമനില അഭ്യസിപ്പിക്കുന്ന യോഗിയായി ഭവിച്ചാലും.

കര്‍മ്മനിഷ്ഠരായ ആളുകള്‍ ബ്രഹ്മത്തെ പ്രാപിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി ധൈര്യത്തെ അവലംബിച്ചുകൊണ്ട് അദ്ധ്യാപനം അദ്ധ്യയനം, യജനം, യാജനം ദാനം പ്രതിഗ്രഹം തുടങ്ങിയ ബാഹ്യമായ യജ്ഞകര്‍മ്മങ്ങളില്‍ മുഴുകുന്നു. ഇതേ ഉദ്ദേശത്തോടുകൂടി ജ്ഞാനികള്‍ ജ്ഞാനത്തിന്റെ കഞ്ചുകവും ധരിച്ച് ഐഹിക ജീവിതത്തിന്റെ പോര്‍ക്കളത്തില്‍ മല്‍പ്പിടുത്തം നടത്തുന്നു. ഇതേ ഇച്ഛയോടുകൂടി നിമ്നോന്നതമായി ക്ലിഷ്ടമായതും വഴുവഴുക്കുന്നതുമായ തപസ്സിന്റെ കൊടുമുടികള്‍ കയറുന്നതിന് തപസ്വികള്‍ ശ്രമിക്കുന്നു. പരബ്രഹ്മവുമായുള്ള ഐക്യം എല്ലാ ഉപാസകരുടേയും ആരാധനാ ലക്ഷ്യമാണ്. യജ്ഞകര്‍മ്മികള്‍ക്ക് അത് യജ്ഞസാമഗ്രിയാണ്. ജ്ഞാനികള്‍ക്ക് അതു ജ്ഞാനസാധനമാണ്. തപസ്വികള്‍ക്ക് അത് തപോദേവതയാണ്. എല്ലാ സത്യാന്വേഷികള്‍ക്കും എത്തിച്ചേരാവുന്ന ആ പരമസത്യവുമായി യോഗി താദാത്മ്യം പ്രാപിക്കുന്നു. യജ്ഞകര്‍മ്മികളെല്ലാം അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ജ്ഞാനികള്‍ അദ്ദേഹത്തിന്റെ മഹത്വത്തെ അറിയുന്നു. തപസ്വികള്‍ അദ്ദേഹത്തെ ശ്രേഷ്ഠനായി കരുതുന്നു. അദ്ദേഹം മനുഷ്യ ശരീരത്തില്‍ വസിക്കുകയാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഏകാഗ്രമായ മനസ്സ് ആത്മാവിനോട് ചേര്‍ന്ന് പരമാത്മാവില്‍ ലയിക്കുമ്പോള്‍ അദ്ദേഹം അതിനോടൊപ്പം മഹത്വമുള്ളവനായിത്തീരുന്നു. അങ്ങനെ യോഗത്തിന്റെ വീഥി ഇക്കാര്യത്തില്‍ താപസവൃത്തിയുടേയോ കര്‍മ്മകാണ്ഡത്തിന്‍റേയോ ധിക്ഷണാശക്തിയുടേയോ വീഥികളേക്കാള്‍ ശ്രേഷ്ഠതരമാണ്. ഈ കാരണങ്ങള്‍കൊണ്ടാണ് അല്ലയോ പാണ്ഡുപുത്രാ ഞാന്‍ നിന്നോട് ഹൃദയംഗമമായി പറയുന്നത് നീ ഒരു യോഗിയാകണമെന്ന്.

തുടരും

കടപ്പാട്. ഗുരുപരമ്പരയോട്

No comments:

Post a Comment