Thursday, 4 May 2017

ഈശ്വരൻ

ഈശ്വരനെ പുറമേ കാണാനിലെങ്കിലും  ഈശ്വരന്റെ സ്ഥിതി വ്യക്തമായി മനസ്സിലാക്കാൻ പ്രായസമില്ല. ഈശ്വരൻ എല്ലാ പ്രപഞ്ചഘടങ്ങളുടെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്നു. അതുകൊണ്ട് ഒരുവൻ ആദ്യമായി  ഈശ്വരനെ അന്വേഷിക്കേണ്ടത്  അവനവന്റെ ഹൃദയത്തിൽ തന്നെയാണ്. പ്രപഞ്ചഘടകങ്ങളെല്ലാം  അതിന്റെ പ്രവർത്തനത്തിൽ  ഏർപ്പെട്ടിരിക്കുന്നു എന്നതു തന്നെ ഈശ്വരനുള്ള്തിന്റെ തെളിവാണ്. ഒരു യന്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്നതു പോലെ   അതാതിന്റെ കർമ്മങ്ങളിൽ പ്രപഞ്ചഘടകങ്ങൾ  ഏർപ്പെട്ടിരിക്കുന്നു.  പ്രവർത്തിക്കാൻ ശക്തി കൂടിയേ തീരൂ. ഈ ശക്തിയുടെ ഉറവിടമായ ശുദ്ധബോധം തന്നെയാണീശ്വരൻ ഉള്ളിലുള്ള ബോധസ്വരൂപനായ ഈശ്വരനിൽ നിന്നു ശക്തിയും ശക്തിയിൽ നിന്നും ശരീരങ്ങളും അവയുടെ കർമ്മങ്ങളും ഇതാണു ക്രമം. ഈശ്വരനില്ലെങ്കിൽ ശക്തിയില്ല , ശക്തിയില്ലെങ്കിൽ ശരീരങ്ങളും കർമ്മങ്ങളും ഇല്ല. ആയതിനാൽ ഈശ്വരൻ എല്ലാ  പ്രപഞ്ചഘടകങ്ങളുടെയും ഉള്ളിൽ സ്ഥിതി ചെയ്യുന്നു. ഇങ്ങനെ എല്ലാ പ്രപഞ്ചഘടങ്ങളേയും നിയന്ത്രിക്കുന്ന ഈശ്വരനുണ്ടെങ്കിൽ ആ ഈശ്വരനെ പ്രാപിക്കാതെ എങ്ങനെയാണ് ജീവിതം ധന്യമാകുന്നത്.  ആ ഈശ്വരനെ സർവ്വഭാവേന അഭയം പ്രാപിക്കേണ്ടതാണ്. താനും ഇക്കണ്ടതെല്ലാം ആ ഈശ്വരന്റെ തന്നെ പ്രകടഭാവങ്ങളാണെന്ന ഭാവനെ ചെയ്തു ശരണം പ്രാപിക്കണം,  ഇതാണ്  ഭാവദൈത പരിശീലനം.  ഈ പരിശീലനം അവനവന്റെ ഉള്ളിൽ തന്നെ ഈശ്വരനെ വ്യക്തമായി കണ്ടനുഭവിക്കാൻ വഴി തെളിക്കും. ചിത്തപ്രസാദരൂപത്തിൽ ഈശ്വരപ്രസാദം അനുഭവിക്കാൻ തുടങ്ങും . തുടർന്ന്  ശാശ്വതമായ ശാന്തിയും നാശമില്ലാത്ത ആത്മനിലയും കൈവരുന്നതാണ്...... ഹരേ കൃഷ്ണാ….!!!

No comments:

Post a Comment