അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 31
സര്‍വ്വഭൂതസ്ഥിതം യോ മാം
ഭജത്യേകത്വമാസ്ഥിതഃ
സര്‍വ്വഥാ വര്‍ത്തമാനോപി
സ യോഗീ മയി വര്‍ത്തതേ
യാതൊരുവന്‍ ഏകത്വബോധത്തില്‍ പ്രതിഷ്ഠിതനായിട്ട് സര്‍വ്വപ്രാണികളിലും ഇരിക്കുന്ന എന്നെ ഭജിക്കുന്നവോ, ആ യോഗി ഏതു മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവനായാലും എന്നില്‍ത്തന്നെ ഇരിക്കുന്നു.
നൂല്‍ക്കപ്പെട്ട നൂല് മാത്രമാണ് വസ്ത്രമെന്ന് കാണുന്നതുപോലെ ഐക്യബോധത്തോടെ അവന്‍ എല്ലായിടത്തും ദര്‍ശിക്കുന്നു. വിവിധതരത്തിലുള്ള ആഭരണങ്ങളെല്ലാം കാഞ്ചനമായിട്ട് മാത്രം കാണാന്‍ കഴിയുന്ന അവന്‍ വിശ്വത്തിലെ എല്ലാറ്റിനേയും ഏകമായിട്ട് വീക്ഷിക്കുന്നു. അനേകം ഇലകള്‍ നിറഞ്ഞ ഒരു വൃക്ഷം ഏകമായ ഒരു ബീജത്തില്‍ നിന്ന് മുളച്ചുവന്നതായി അവന്‍ മനസ്സിലാക്കുന്നതുപോലെ, ഏകത്വബോധമാകുന്ന സൂര്യന്റെ ഉദയത്തോടെ അജ്ഞതയുടെ രാത്രി അവസാനിക്കുന്നു. എല്ലാം ഏകമാണെന്നുള്ള ബോധം അവനില്‍ ഉണ്ടായിക്കഴിയുമ്പോള്‍ അവന്റെ ദേഹബുദ്ധി അവനെ ലോകത്തില്‍ തളച്ചുനിര്‍ത്തുകയില്ല. നാനാത്വത്തില്‍ അവന്‍ അനുഭവിക്കുന്ന ഏകത്വത്തില്‍ക്കൂടി എന്റെ സര്‍വ്വവ്യാപക സ്വഭാവത്തെ അവന്‍ മനസ്സിലാക്കുന്നു. ശരീരത്തില്‍ വസിക്കുന്നവെങ്കിലും ശരീരത്തോടുള്ള അവന്റെ മമത ഇല്ലാതാകുന്നു. ഇതെല്ലാം എങ്ങനെയാണ് വാക്കുകളില്‍ക്കൂടി വിശദമാക്കുന്നത്?
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 32
ആത്മൗപമ്യേന സര്‍വ്വത്ര
സമം പശ്യതി യോ ഽര്‍ജ്ജുന
സുഖം വാ യദി വാ ദുഃഖം
സ യോഗീ പരമോ മതഃ
അല്ലയോ അര്‍ജ്ജുന, യാതൊരുവന്‍ സകല ജീവജാലങ്ങളിലും സുഖമാകട്ടെ, തനിക്കുള്ളതുപോലെ സമമായി ദര്‍ശിക്കുന്നുവോ, ആ യോഗി എല്ലാവരിലും വെച്ച് ഉത്കൃഷ്ടനാണെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
പ്രപഞ്ചവും അതിലുള്ള സകല ചരാചരങ്ങളും താന്‍തന്നെയാണെന്ന് ആലോകനം ചെയ്യുന്ന അവന്‍, പുണ്യപാപങ്ങളിലും സുഖദുഃഖങ്ങളിലും നന്മതിന്മകളിലും യാതൊരന്തരവും കാണുന്നില്ല. ഏകവും ദ്വന്ദ്വവുമായ എല്ലാ വസ്തുക്കളും അവസ്ഥകളും അവന്റെ സ്വന്തം ശരീരാവയവങ്ങള്‍പോലെ അവന്‍ ഗണിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശരീരത്തില്‍ അതിവസിക്കുന്നതുകൊണ്ട് ലൗകികദൃഷ്ട്യാ അവന്‍ സുഖവും ദുഃഖവും അനുഭവിക്കുന്നുവെന്ന് ആളുകള്‍ കരുതുമ്പോഴും അവന്‍ അതിനെല്ലാം അതീതനായി, ജഗത്രയങ്ങള്‍ താനാണെന്നുള്ള അനുഭവജ്ഞാനം സമ്പാദിച്ച് ബ്രഹ്മമായിത്തന്നെ വര്‍ത്തിക്കുന്നു. അതുകൊണ്ട് അല്ലയോ അര്‍ജ്ജുന, നീ നിന്നില്‍ സമഭാവന വളര്‍ത്തിയെടുക്കണം. അപ്പോള്‍ ത്രിഭുവനങ്ങളും നീ തന്നെയാണെന്നുള്ള ഉള്‍ക്കാഴ്ച നിനക്കു സിദ്ധമാകും ഈ കാരണംകൊണ്ടാണ് സമചിത്തതയെക്കാള്‍ ശ്രേഷ്ഠമായ ഒരു കാര്യം ഈ ലോകത്തിലില്ലെന്ന് ഞാന്‍ അനവരതം ഊന്നിപ്പറയുന്നത്.
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 33
യോഽയം യോഗസ്ത്വയാ പ്രോക്തഃ
സാമ്യേന മധുസൂദന
ഏതസ്യാഹം ന പശ്യാമി
ചഞ്ചലത്വാത് സ്ഥിതിം സ്ഥിരാം
അല്ലയോ മധുസൂദനാ, മനസ്സിന്റെ സമദര്‍ശനരൂപമായ ഏതൊരു യോഗത്തെപ്പറ്റിയാണോ അങ്ങ് ഉപദേശിച്ചത്, ആ യോഗത്തിന് മനസ്സിന്റെ ചഞ്ചലസ്വഭാവം നിമിത്തം ഉറച്ച നില സാധ്യമാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 34
ചഞ്ചലം ഹി മനഃ കൃഷ്ണ
പ്രമാഥി ബലവദ് ദൃഢം
തസ്യാഹം നിഗ്രഹം മന്യേ
വായോരിവ സുദുഷ്കരം
അല്ലയോ കൃഷ്ണ, മനസ്സ് ദേഹത്തേയും ഇന്ദ്രിയങ്ങളേയും ഇളക്കിമറിക്കുന്നത് വിഷയങ്ങളുമായി കെട്ടുപിണഞ്ഞിരിക്കുന്നതും സ്വഭാവേന ചലനമുള്ളതും വിചാരംകൊണ്ട് തന്നെ ജയിപ്പാനസാദ്ധ്യമായിട്ടുള്ളതും ആണല്ലോ. അതിനെ അടക്കുന്നത് കാറ്റിനെ പിടിച്ചുകെട്ടുന്നതുപോലെ ദുഷ്കരമാണെന്നു ഞാന്‍ കരുതുന്നു.
അനന്തരം അര്‍ജ്ജുനന്‍ ചോദിച്ചു: പ്രഭോ എന്നോടുള്ള വാത്സല്യംകൊണ്ട് യോഗത്തിന്റെ വഴികള്‍ അങ്ങ് എനിക്ക് വെളിവാക്കിത്തന്നു. എന്നാല്‍ ചപലസ്വഭാവമുള്ള മനസ്സിന് അത് താങ്ങാന്‍ കഴിയുന്നില്ല. മനസ്സ് എന്താണെന്നും എങ്ങനെയുള്ളതാണെന്നും നിരൂപിക്കുമ്പോള്‍ അതിന്റെ സ്വഭാവത്തിന്‍റേയും വ്യാപ്തിയുടേയും ആഴം അളക്കാന്‍ നാം അശക്തരാണ്. അതിനു അലഞ്ഞുതിരിഞ്ഞു നടക്കാന്‍ അനന്തമായ ത്രിഭുവനങ്ങള്‍പോലും അപര്യാപ്തമാണ്. ഒരു മര്‍ക്കടന് എപ്പോഴെങ്കിലും സ്വസ്ഥമായിരിക്കാന്‍ കഴിയുമോ? കൊടുങ്കാറ്റിനു ശാന്താത്മകത്വമുണ്ടോ?
മനസ്സ് ബുദ്ധിയെ ചിത്രവധം ചെയ്യുന്നു. ദൃഢനിശ്ചയത്തെ ഇളക്കുന്നു. സാത്വിക പ്രഭാവത്തെ അടിച്ചോടിക്കുന്നു. സദ്വികാരങ്ങളെ നശിപ്പിക്കുന്നു. വിവേചനാശക്തിയെ വികലമാക്കുന്നു. ആശാസുഷിരങ്ങള്‍ നിര്‍മ്മിച്ച് ആനന്ദത്തെ ചോര്‍ത്തിക്കളയുന്നു. എങ്ങുംപോകാതെ ഒരിടത്തുതന്നെ ഇരിക്കാന്‍ തീരുമാനിക്കുമ്പോഴും എല്ലായിടത്തും അലഞ്ഞുതിരിഞ്ഞു നടക്കാന്‍ നമ്മെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോകുന്നു. കടിഞ്ഞാണിട്ട് നിയന്ത്രിച്ചാല്‍ കുതിച്ചോടാന്‍ ശ്രമിക്കും. ഒതുക്കിപ്പിടിക്കാന്‍ ശ്രമിച്ചാല്‍ വീര്യം വര്‍ദ്ധിക്കാന്‍ ഇടയാകും. ഇപ്രകാരമുള്ള മനസ്സിന് അതിന്റെ ചപലസ്വഭാവം എങ്ങനെ കൈവെടിയാന്‍ കഴിയും? അതുകൊണ്ട് മനസ്സിനെ സ്ഥിരമാക്കി നിര്‍ത്തി സമചിത്തത കൈവരിക്കാന്‍ സാധ്യമല്ല.
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 35
ശ്രീ ഭഗവാന്‍ ഉവാചഃ
അസംശയം മഹാബാഹോ
മനോ ദുര്‍നിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ
അല്ലയോ മഹാബാഹോ, ചഞ്ചലമായ മനസ്സിനെ നിഗ്രഹിക്കുകയെന്നുള്ളത് വളരെ പ്രയാസമാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല. എങ്കിലും കൗന്തേയി അഭ്യാസംകൊണ്ടും വിഷയങ്ങളിലുള്ള വൈരാഗ്യംകൊണ്ടും നിരോധിക്കാവുന്നതാണ്.
അപ്പോള്‍ ഭഗവാന്‍ അരുള്‍ ചെയ്തു: അല്ലയോ അര്‍ജ്ജുന, നീ പറയുന്നത് തികച്ചും പരമാര്‍ത്ഥമാണ്. ചാഞ്ചല്യം മനസ്സിന്റെ സഹജ സ്വഭാവമാണ്. എന്നാല്‍ വൈരാഗ്യത്തെ അവലംബമാക്കിക്കൊണ്ട് യോഗാനുഷ്ഠാനത്തിന്റെ പാതയില്‍ക്കൂടി മുന്നോട്ടുപോയാല്‍ കാലക്രമേണ മനസ്സിനെ സുസ്ഥിരമാക്കാന്‍ കഴിയും. എന്തുകൊണ്ടെന്നാല്‍ മനസ്സിന് ഏതിനോടെങ്കിലും പ്രീതിതോന്നിയാല്‍ അതിനോട് അതിരറ്റ താല്‍പര്യം കാണിക്കുന്ന ഒരു വിശേഷ ഗുണമുണ്ട്. അതുകൊണ്ട് മനസ്സിനെ ആത്മാനന്ദം അനുഭവിക്കുന്നതിനുള്ള ഒരഭിരുചി നീ ഉണ്ടാക്കിക്കൊടുക്കണം.
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 36
അസംയതാത്മനാ യോഗോ
ദുഷ്പ്രാപ ഇതി മേ മതിഃ
വശ്യാത്മനാ തു യതതാ
ശക്യോ ഽവാപ്തുമുപായതഃ
അഭ്യാസവൈരാഗ്യങ്ങളെക്കൊണ്ട് മനസ്സിനെ അടക്കാന്‍ കഴിയാത്തവന് യോഗം പ്രാപിക്കാന്‍ വളരെ പ്രയാസമാകുന്നു. എന്നാല്‍ അഭ്യാസവും വൈരാഗ്യവും കൊണ്ട് മനസ്സിനെ വശത്താക്കിയ ആള്‍ക്ക് മുന്‍പറഞ്ഞ ഉപായംകൊണ്ട് യോഗം പ്രാപിക്കാന്‍ കഴിയുന്നതാണ്.
വിരക്തി കൈവിന്നിട്ടില്ലാത്തവരും യോഗം അനുഷ്ഠിക്കാന്‍ കഴിയാത്തവരുമായ ആളുകള്‍ക്ക് മിക്കവാറും മനസ്സിനെ നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ യമനിയമാദികള്‍ അനുഷ്ഠിക്കാതെയും വൈരാഗ്യം എന്താണെന്നു ചിന്തിക്കുകപോലും ചെയ്യാതെയും ഐന്ദ്രിയവിഷയങ്ങളാകുന്ന കയത്തില്‍ മുങ്ങിക്കിടക്കുകയും ആത്മനിയന്ത്രണത്തിന്റെ ഊന്നുവടി ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ നിനക്ക് എങ്ങനെ മനസ്സിനെ നിശ്ചലമാക്കാന്‍ കഴിയും? അതുകൊണ്ട് മനസ്സിനെ നിയന്ത്രിക്കാനുള്ള ഉപായം സ്വീകരിക്കുക. എന്നിട്ടും മനസ്സ് സുസ്ഥിരമാകാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം. യോഗത്തിന്റെ വഴികളെല്ലാം നിരര്‍ത്ഥകങ്ങളാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? എങ്കില്‍ അത് തികച്ചും അബദ്ധമായ തോന്നലാണ്. നിനക്ക് പരമാവധി പറയാന്‍ കഴിയുന്നത് യോഗാനുഷ്ഠാനംകൊണ്ടു യോഗബലം സമ്പാദിക്കാന്‍ കഴിയുമെങ്കില്‍ നിന്റെ മനസ്സ് എങ്ങനെ ചഞ്ചലമാകും? യോഗബലംകൊണ്ട് എല്ലാ മഹത്തത്ത്വങ്ങളേയും മറ്റുള്ളവരേയും നിന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശക്തി നിനക്കു ലഭിക്കുകയില്ലേ?
അപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു:
ഭഗവാന്‍ അങ്ങ് പറയുന്നത് സത്യമാണ്. യോഗത്തിന്റെ ബലം മനസ്സിന്റെ ബലവുമായി തുലനം ചെയ്യുക സാദ്ധ്യമല്ല. ഇതുവരെ ഈ യോഗം എന്താണെന്നും അത് എങ്ങനെയാണ് അനുഷ്ഠിക്കേണ്ടതെന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് മനസ്സിനെ നിയന്ത്രിക്കുവാന്‍ പ്രയാസമാണെന്നു ഞാന്‍ കരുതി. അല്ലയോ പുരുഷോത്തമാ അങ്ങയുടെ കൃപകൊണ്ട് അപ്പോള്‍ മാത്രമാണ് യോഗത്തെപ്പറ്റിയുള്ള ബോധം എന്റെ ജീവിത്തില്‍ ആദ്യമായി ഉണ്ടാകുന്നത്.
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 37
അര്‍ജ്ജുനന്‍ പറഞ്ഞു:
അയതിഃ ശ്രദ്ധയോ പേതോ
യോഗാച്ചലിതമാനസഃ
അപ്രാപ്യ യോഗസംസിദ്ധിം
കാം ഗതിം കൃഷ്ണ! ഗച്ഛതി
അല്ലയോ കൃഷ്ണ, ആദ്യം ശ്രദ്ധയോടുകൂടി യോഗത്തില്‍ പ്രവേശിക്കുകയും പിന്നെ അതിനെ പൂര്‍ത്തിയാക്കുന്നതിനു വേണ്ടവണ്ണം പ്രവര്‍ത്തിക്കാതെ യോഗത്തില്‍നിന്ന് വ്യതിചലിച്ച് വിഷയത്തില്‍ പ്രവേശിച്ച മനസ്സോടുകൂടിയ ഒരുവന്‍ യോഗത്തിന്റെ പരമഫലമായ ബ്രഹ്മാനന്ദം അനുഭവിക്കാന്‍ കഴിയാതെ ഏതു ഗതിയെയാണ് പ്രാപിക്കുന്നത്?
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 38
കച്ചിന്നോഭയവിഭ്രഷ്ടഃ
ഛിന്നാഭ്രമിവ നശ്യതി
അപ്രതിഷ്ഠോ മഹാബാഹോ
വിമൂഢോ ബ്രഹ്മണഃ പഥി
ഹേ കൃഷ്ണ ലൗകിക ജീവിതത്തില്‍ നിന്നെന്നപോലെ ആധ്യാത്മിക ജീവിതത്തില്‍ നിന്നും ഭ്രഷ്ടനായി. നിരാശ്രയനായി ബ്രഹ്മാന്വേഷണ മാര്ഗ്ഗതത്തില്‍ മൂഢനായിട്ടുള്ളവന്‍ കാറ്റില്പ്പെ ട്ട് ശിഥിലമായിത്തിരുന്ന കാര്മേഗഘംപോലെ നശിച്ചു പോവുകയില്ലയോ?
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 39
ഏതന്മേ സംശയം കൃഷ്ണാ!
ഛേത്തുമര്ഹയസ്യ ശേഷതഃ
ത്വദന്യഃ സംശയസ്യാസ്യ
ഛേത്താ ന ഹ്യൂപപദ്യതേ
അല്ലയോ കൃഷ്ണ, എന്റെ ഈ സംശയത്തെ നിശ്ശേഷം നീക്കിത്തരുന്നതിന് അങ്ങ് കടപ്പെട്ടവനാകുന്നു. അങ്ങല്ലാതെ മറ്റാരും ഈ സംശയം തീര്ക്കു ന്നതിന് കഴിവുള്ളവരായി ഇല്ല.
അല്ലയോ കൃഷ്ണാ, മനസ്സിനെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു സംശയം എന്നെ വേട്ടയാടുന്നു. അങ്ങയ്ക്കല്ലാതെ മറ്റാര്ക്കും അതു പരിഹരിക്കാനാവില്ല. അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി വേണ്ടതു വ്യക്തമാക്കിതന്നാലും. അചഞ്ചലമായ ആസ്തിക്യബോധമുള്ള ഒരുവന്‍ യോഗാനുഷ്ഠാനങ്ങളൊന്നും കൂടാതെതന്നെ മുക്തി സമ്പാദിക്കുന്നതിന് ആഗ്രഹിക്കുന്നുവെന്ന് വിചാരിക്കുക. ഇന്ദ്രിയങ്ങളാകുന്ന ഗ്രാമങ്ങളെ പുറംതള്ളി, ഈശ്വരവിശ്വാസമാകുന്ന വീഥിയിലൂടെ, ആത്മസാക്ഷാത്കാരമാകുന്ന നഗരത്തിലെത്താന്‍ വെമ്പല്കൊകണ്ട് ഒരുവന്‍ പുറപ്പെടുന്നു. എന്നാല്‍ അവന് ലക്ഷ്യസ്ഥാനത്തെത്തി മുക്തി കൈവരിക്കുന്നതിനോ പിന്വാപങ്ങി ഇന്ദ്രിയ സുഖങ്ങള്‍ അനുഭവിക്കുന്നതിനോ കഴിയുന്നില്ല. അവന്റെ ജീവിതസൂര്യന്‍ അസ്തമിക്കുകയും അവന്റെയാത്ര പൂര്ത്തിഇയാക്കാന്‍ കഴിയാതെ അവന്‍ കരയ്ക്കടിഞ്ഞു പോവുകയും ചെയ്യുന്നു. അകാലങ്ങളില്‍ ആകാശത്തില്‍ കാണുന്ന നേരിയ കാര്മേുഘങ്ങള്ക്ക് തടിച്ചുകൂടുന്നതിനോ മാരിചൊരിയുന്നതിനോ കഴിവില്ലാത്തതുപോലെ അവന് രണ്ടും നഷ്ടപ്പെടുന്നു. മോചനം അകലത്തിലായിരുന്നതുകൊണ്ട് അത് കൈവരിക്കാന്‍ കഴിഞ്ഞില്ല. ഈശ്വരഭക്തിയില്‍ ഉറച്ചുനിന്ന് ഇന്ദ്രിയങ്ങളെ ഒഴിവാക്കിയതുകൊണ്ട് ഇന്ദ്രിയ സുഖങ്ങളും അനുഭവിക്കാന്‍ കഴിഞ്ഞില്ല. ഇപ്രകാരം ആസ്തിക്യത്തില്‍ ഉറച്ചുനില്ക്കുഒമ്പോഴും രണ്ടും നഷ്ടപ്പെട്ട ഒരുവന്‍ ഏതു സ്ഥിതിയാണു കൈവരിക്കുക?
അദ്ധ്യായംആറ് :ധ്യാനയോഗം
ശ്ലോകം 40
ശ്രീ ഭഗവാന്‍ ഉവാച:
പാര്ത്ഥയ! നൈവേഹ നാമുത്ര
വിനാശസ്തസ്യ വിദ്യതേ
നഹി കല്യാണകൃത് കശ്ചിത്
ദുര്ഗ്ഗയതിം താത ഗച്ഛതി
പാര്ത്ഥയ, ഇഹലോകത്തിലാകട്ടെ പരലോകത്തിലാകട്ടെ യോഗഭ്രഷ്ടന് ഒരു നാശവും ഉണ്ടാകുന്നതേയില്ല. ഹേ വത്സ, ചിത്തശുദ്ധിയെ മുന്നിശര്ത്തി ശുഭകര്മ്മംക ചെയ്യുന്ന ഒരുവനും ഒരിക്കലും ദുര്ഗ്ഗിതിയെ പ്രാപിക്കുന്നില്ല.
അപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു. അല്ലയോ പാര്ത്ഥി, മോക്ഷസുഖത്തിനായി ഉല്ക്ക്ടമായ ഇച്ഛയുള്ള ഒരുവന്‍ എങ്ങനെയാണ് അവന്റെ ലക്ഷ്യമായ മോക്ഷത്തില്‍ എത്താതിരിക്കുന്നത്? അവന്‍ യോഗപരിശീലനം കുറേക്കൂടി ദ്രുതഗതിയില്‍ അനുഷ്ഠിച്ചിരുന്നുവെങ്കില്‍ അവന്റെ ഭൂലോകയാത്ര അവസാനിക്കുന്നതിനുമുമ്പുതന്നെ അവന് ബ്രഹ്മസിദ്ധി ലഭിക്കുമായിരുന്നു. എന്നാല്‍ അവന്റെ പ്രയത്നത്തില്‍ പ്രമാദം സംഭവിച്ചതുകൊണ്ട് യാത്രാമദ്ധ്യേ അവനു വഴിയില്‍ തങ്ങേണ്ടിവന്നു. അവന്റെ യാത്രയില്‍ അവന്‍ വിശ്രമിക്കുന്നുവെന്നതു മാത്രമേ സംഭവിക്കുന്നുള്ളൂ. ആ അവസ്ഥയിലും അവന്‍ അനുഭവിക്കുന്ന ആന്ദം ദേവകള്ക്കു പോലും അലബ്ധമാണ്. ഏതായാലും അവസാനം മോക്ഷം ലഭിക്കുന്നതിന് അവന്‍ വിധിക്കപ്പെട്ടിട്ടുള്ളവനാണ്.
തുടരും
കടപ്പാട്. ഗുരുപരമ്പരയോട്
No comments:
Post a Comment