Monday, 8 May 2017

പ്രാണൻ

*പ്രാണൻ*

മുമ്പ് വ്യാനവായു സഞ്ചരിക്കുന്ന എഴുപത്തിരണ്ട് കോടി നാഡികളെ പറ്റി പറയുകയുണ്ടായി. ഇവയിൽ നിന്നെല്ലാം വ്യതിരിക്തമായി ഒരു നാഡിയുണ്ട്. അതാണ് സുഷുമ്ന. ഈ സുഷുമ്ന നാഡിയിലൂടെ ഉദാന വായു മുകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവനവന്റെ കർമ്മഫലത്തിനനുസരിച്ച് ഈ ഉദാന വായു ഇന്ദ്രിയങ്ങളെയും (ഇന്ദ്രിയരസങ്ങൾ എന്ന് പറയുന്നതാവും നല്ലത്. കാരണം ശരീരം ജീവനില്ലാതെയാകുമ്പോൾ ഇന്ദ്രിയ പ്രവർത്തനങ്ങൾ നിലക്കുന്നു. അപ്പോൾ ഇന്ദ്രിയങ്ങൾ അനുഭൂതികളിലും അവ ഇന്ദ്രിയരസങ്ങളിലും ലയിച്ചു ചേരുമെന്ന് ശ്രുതി പറയുന്നു), മനസ്സിനെയും മറ്റ് പ്രാണങ്ങളെയും കൂട്ടി മറ്റ് ലോകങ്ങളിലേക്കും യോനികളിലേക്കും പോകുന്നു. ഇവയുടെ കൂടെ ഇവയുടെയെല്ലാം നാഥനായ ജീവാത്മാവും ഇവയുടെ കൂടെ പോകുന്നു. അത് പോലെ യാതൊരുത്തൻ പാപപുണ്യകർമ്മങ്ങളുടെ മിശ്രിതഫലം അനുഭവിക്കാൻ യോഗ്യനായിരിക്കുന്നുവോ അവനെ മനുഷ്യ യോനിയിലേക്കും നയിക്കുന്നു.

ധ്യാനത്തിൽ സുഷുമ്നയിലൂടെ കുണ്ഡലിനി ഇതേ ഉദാന വായുവിനെയാണ് പിന്തുടർന്ന് മുകളിലേക്ക് ഗമിക്കുന്നു.

കടപ്പാട് ഗുരു   പരമ്പരയോട്

No comments:

Post a Comment