Thursday, 18 May 2017

കർമ്മം

കർമ്മം നിലനിൽക്കുന്നിടത്തോളം ജന്മവും വേണ്ടിവരും . ജന്മങ്ങളിലൊക്കെ ദുഃഖവും വേണ്ടിവരും. കർമ്മം ക്ഷയിക്കണമെങ്കിൽ അതിൽ നിന്നും ഉളവായ പുണ്യപാപങ്ങളും ക്ഷയിക്കണം. രണ്ടും അനുഭവിച്ചു തന്നെ തീരണം. പുണ്യത്തിന്റെ ഫലമായ സുഖാനുഭവങ്ങൾ ഉണ്ടാകുവാൻ വളരെ ശ്രദ്ധ വേണം പുണ്യം കുറഞ്ഞുപോകുന്നതു മനസ്സിലാക്കി മനസ്സ് ഭഗവനിലേക്ക് അഭിമുഖമക്കുവാൻ പ്രയത്നിക്കണം. പാപത്തിന്റെ ഫലമായ ദുഃഖം അനുഭവിക്കുമ്പോൾ  മനസ്സ് ഇത് തനിയെ ചെയ്തുകൊള്ളും. പ്രത്യേകിച്ച് ദുഃഖം ദുസ്സഹമാകുമ്പോൾ നമ്മൾ അറിയാതെ തന്നെ മനസ്സ് ഈശ്വരനിലേക്ക് തിരിയുന്നത് കാണാം. എന്നാൽ സുഖത്തിന് ദുസഹമെന്നൊരു അവസ്ഥയില്ല. വല്ലതെ വർദ്ധിക്കുമ്പോൾ നമ്മൾ നമ്മെ തന്നെ മറക്കുകയാണ് പതിവ്. അങ്ങനെ നമ്മുടെ ഉള്ളിലുള്ള ഭഗവാനെ മറന്നുകൊണ്ട് ജീവിക്കുന്നതിന്റെ ബാക്കിപത്രമെന്നോണം ദുസ്സഹമായ ദുഖം വന്ന് പിടികൂടും. ഒരു കാഴ്ചക്കാരനെപ്പോലെ മാറിനിന്ന് നിരീക്ഷിച്ചാൽ രണ്ടിന്റെയും വരവ് കാണാം. കാണിയായി നിന്ന് കളിക്കാരനെ പ്രോത്സാഹിപ്പിക്കുന്നതുപോലെ സുഖാനുഭവങ്ങൾ വല്ലാതെ വർദ്ധിക്കുന്നതു കാണുമ്പോൾ ഒന്നു തിരിച്ചുവിടുക. ഗുരുവായൂരപ്പനെ തൊഴുത് നമസ്കരിക്കുക.  കുറെ നേരം നാമം ജപിക്കുക, . പുണ്യം ചെയ്ത് ചെയ്ത് സുഖം വർദ്ധിപ്പിച്ച് അനുഭവിക്കുമ്പോൾ വീണ്ടും വീണ്ടും പുണ്യം വർദ്ധിപ്പിക്കുവാൻ ചെയ്യുന്ന പരിശ്രമം കൊണ്ടു തന്നെ പാപം ക്ഷയിക്കും. അനുഭവിക്കുന്ന ഒരോ സുഖാനുഭവങ്ങളും കണ്ണന്റെ തൃപാദങ്ങളിലെ മാധുര്യമാണ് അനുഭവിക്കുന്നത് എന്ന ധ്യാനഭാവം സുഖം അനുഭവിച്ചുകൊണ്ട് തന്നെ, വീണ്ടും പുണ്യം ചെയ്തുകൊണ്ടു തന്നെ പുണ്യം ക്ഷയിക്കും . അങ്ങനെ ദുഃഖം അനുഭവിക്കതെ പാപവും സുഖം നന്നായി അനുഭവിച്ചുകൊണ്ട് പുണ്യവും ക്ഷയിക്കുന്നു. പിന്നെ എവിടെ ശരീരം?   മായ ആയതുകൊണ്ട് ശരീരം കണാനുണ്ടാവില്ല. മനസ്സ് കമുകനായ മായാ മനുഷ്യന്റെ മേൽ ചുറ്റിക്കിടക്കുന്നുണ്ടാവും. പരമമായ ആനന്ദം അനുഭവിച്ചു കൊണ്ട് ഈ ഗൂഢമായ ആനന്ദം മറ്റാരും അറിയുന്നുണ്ടാവില്ല. ഇതുതന്നെ ഏകന്തമായ പ്രേമഭക്തി. അടുത്ത് നിൽക്കുമ്പോൾ ശരീരം കൊണ്ട് അലിഞ്ഞു ചേരുക, അകന്നിരിക്കുമ്പോൾ  മനസ്സുകൊണ്ട് ലയിച്ചു ചേരുക, ശരീരമിങ്ങനെ അലിഞ്ഞ് ഇല്ലാതാകുന്ന അവസ്ഥ, മനസ്സ് ഇങ്ങനെ ലയിച്ച് ചേരുന്ന അവസ്ഥയ്ക്കാണ്  ആനന്ദാനുഭൂതി എന്ന് വർണ്ണിക്കുക.

**കടപ്പാട് ഗുരു പാരമ്പരയോട് **

No comments:

Post a Comment