Tuesday, 4 April 2017

ഭഗവദ്ഗീത(part 33)



അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 21

ബാഹ്യസ്പര്ശേഷ്വസക്താത്മാ
വിന്ദത്യാത്മനി യത് സുഖം
സ ബ്രഹ്മയോഗ യുക്താത്മാ
സുഖമക്ഷയമ്ശ്നുതേ

ബാഹ്യവിഷയങ്ങളില് ആസക്തിയില്ലാത്ത മനസ്സോടുകൂടിയവന്, അവനവന്റെ ഉള്ളില് ഏതൊരു സാത്വികസുഖമാണോ ഉള്ളത് ആ സുഖത്തെ കണ്ടെത്തുന്നു. ആത്മസുഖം കണ്ടെത്തിയ അയാള് തുടര്ന്ന് ബ്രഹ്മധ്യാനത്തില് മനസ്സോടുകൂടിയവനായി ഒരിക്കലും ഒടുങ്ങാത്ത അനന്തസുഖം അനുഭവിക്കാന് ഇടവരുന്നു.

എല്ലായ്പ്പോഴും ആത്മാനന്ദത്തില് മുഴുകിയിരിക്കുന്ന അവന് ഇന്ദ്രിയങ്ങള്ക്ക് അടിമപ്പെടാത്തതിലും ഇന്ദ്രിയവിഷയങ്ങളില് ആനന്ദം കണ്ടെത്താത്തതിലും എന്തെങ്കിലും അത്ഭുതമുണ്ടോ? അവന് ആത്മാവിന്റെ സഹജവും നിസ്സീമവുമായ ആനന്ദം ആന്തരികമായി അനുഭവിച്ചറിയുന്നതുകൊണ്ട് അവന്റെ മനസ്സ് ബാഹ്യമായ ഇന്ദ്രിയവിഷയങ്ങളില് ഒരിക്കലും ആസക്തമാകുന്നില്ല. താമരദളങ്ങളാകുന്ന തങ്കതട്ടില്നിന്നും താരാനാഥന്റെ കിരണങ്ങള് ഒരിക്കലല്ലെങ്കിലും ആസ്വദിച്ചിട്ടുള്ള ചകോരം, മരുഭൂമിയുടെ മണല്ത്തിട്ടയില്നിന്നു മണല്ത്തരി കൊത്തിതിന്നുമോ? അതേവിധത്തില് ആത്മാനന്ദം സ്വായത്തമാക്കുകയും ആത്മാവിന്റെ സത്തയില് വിലയം പ്രാപിക്കുകയും ചെയ്ത ഒരാള് ഇന്ദ്രിയവിഷയങ്ങളെ ഉപേക്ഷിക്കുന്നതിനെപ്പറ്റി എന്താണു പ്രത്യേകമായി പറയാനുള്ളത്.





അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 22

യേ ഹി സംസ്പര്ശജാ ഭോഗാഃ
ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൗന്തേയ
ന തേഷു രമതേ ബുധഃ

അല്ലയോ കുന്തീപുത്ര, ഇന്ദ്രിയവിഷയബന്ധംകൊണ്ടുണ്ടാകുന്ന സുഖാനുഭവങ്ങളെല്ലാം ദുഃഖത്തിനു കാരണമായിത്തീരുന്നു. എന്തെന്നാല് അവ ആരംഭവും അവസാനവും ഉള്ളവയാണ്. ആത്മാനന്ദം കണ്ടെത്തിയ വിവേകികള് അവയില് സുഖമുണ്ടെന്നു കാണുകയില്ല.

ഇന്ദ്രിയവിഷയങ്ങളുടെ വ്യാജമായ സുഖത്തിന് ഇരയാകുന്നവരെപ്പറ്റി ആലോചിച്ചു നോക്കൂ. ശാശ്വതസ്വരൂപത്തിന്റെ ഉണ്മ എന്തെന്നറിഞ്ഞവരാണ് ഇന്ദ്രിയസുഖങ്ങളില് വ്യാമോഹിക്കുന്നത്. വിശക്കുന്ന ഒരുവന് ഉമിഭക്ഷിക്കുന്നതുപോലെയോ, കലമാന് ശുദ്ധജലമെന്നുകരുതി കാനല്ജലത്തിന്റെ പിന്നാലെ കുതിക്കുന്നതുപോലെയോ ആണ് ആത്മാനന്ദത്തിന്റെ മാധുര്യം അറിയാത്തവര് ഇന്ദ്രിയവിഷയങ്ങള് സുഖാവഹങ്ങളെന്നു കരുതി അതിന്റെ പിന്നാലെ പായുന്നത്. യഥാര്ത്ഥ ആത്മസുഖം സാക്ഷാത്ക്കരിക്കാത്ത ഒരുവന് ഇന്ദ്രിയസുഖങ്ങളിലേക്ക് ആകര്ഷിക്കപ്പെടുന്നു. സുഖങ്ങളെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നതുതന്നെ തികഞ്ഞ അബദ്ധമാണ്. എന്നിട്ടും ഇന്ദ്രിയവിഷയങ്ങളുടെ അനുഭവം സുഖദായകമാണെന്നുള്ള അഭിപ്രായം ആരെങ്കിലും വച്ചുപുലര്ത്തുന്നുണ്ടെങ്കില്, ഒരു കൊള്ളിമീന് ലോകത്തിന്റെ പ്രകാശാവശ്യം നിറവേറ്റാന് പോരുമോ എന്നുഞാന് അവരോടു ചോദിക്കും. ആകാശത്തിലുള്ള ഒരു ചെറിയ കാര്മേഘം കാറ്റിനും മഴയ്ക്കും ചൂടിനും എതിരായുള്ള സംരക്ഷണത്തിനു പോരുമെങ്കില് പിന്നെ എന്തിനാണു മനുഷ്യന് ബഹുനിലമന്ദിരങ്ങള് നിര്മ്മിക്കുന്നത്? ഇന്ദ്രിയവിഷയങ്ങള്ക്ക് സുഖം നല്കാന് കഴിയുമെന്നുള്ളത് വൃഥാ ജല്പനമാണ്. അത് വിഷമുള്ള ഒരു കിഴങ്ങിനെ മധുരക്കിഴങ്ങ് എന്നുവിളിക്കുന്നതുപോലെയോ അശുഭകാരിയായ ചൊവ്വാഗ്രഹത്തെ മംഗള എന്നു പറയുന്നതുപോലെയോ, ജലമില്ലാത്ത കാനല് ജലത്തെ വിഭ്രാന്തികൊണ്ടു ജലമെന്നു പറയുന്നതുപോലെയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു സര്പ്പഫണത്തിന്റെ നിഴല് എന്തു ശീതളസുഖമാണ് ഒരു മൂഷികനുനല്കുന്നതെന്നു പറയൂ. ചൂണ്ടയില് കോര്ത്തിട്ടിരിക്കുന്ന മാംസളമായ ഇര വെട്ടിവിഴുങ്ങുന്നതുവരെ മാത്രമേ അതു മത്സ്യത്തിന് ആകര്ഷകമായിരിക്കുകയുള്ളൂ. അതുപോലെയാണ് ഇന്ദ്രിയവിഷയങ്ങളുമായുള്ള സംയോഗം കൊണ്ടുണ്ടാകുന്ന അവസ്ഥ. ഇതു സംശയാതീതമായ സത്യമാണെന്നറിഞ്ഞാലും.

വിവേകികളഉടെ ദൃഷ്ടിയില്, പിത്തപാണ്ഡു പിടിച്ചുവീങ്ങി പാണ്ഡുരമായ സ്ഥൂലശരീരം പോലെയാണ് ഇന്ദ്രിയവിഷയങ്ങള് കാണപ്പെടുന്നത്. ജഡികമായ ഭോഗസുഖങ്ങള് ആരംഭംമുതല് അവസാനംവരെ കേവലം ദുഃഖകരണങ്ങളാണെന്നറിയുക. എന്നാല് അജ്ഞാനികള് ഇതിന്റെ ആന്തരികമായ രഹസ്യം മനസ്സിലാക്കാത്തതുകൊണ്ട് അത്യധികം ഉത്സാഹത്തോടെ ഇന്ദ്രിയസുഖങ്ങളില് മുഴുകുന്നു. ചെളിയിലും ചലത്തിലും കിടക്കുന്ന കൃമികീടങ്ങള്ക്ക് അതില് അസഹ്യത തോന്നാറുണ്ടോ? അവറ്റകള് അതില് ആനന്ദിക്കുകയാണ്. അതുപോലെ അവിവേകികളായ ആളുകള് ഇന്ദ്രിയസുഖങ്ങള്ക്കുവേണ്ടി ആധി പിടിക്കുന്നു. അപ്രകാരമുള്ളവര് ഇന്ദ്രിയവിഷയങ്ങളാകുന്ന ചെളിക്കുണ്ടില് ജീവിക്കുന്ന തവളകളാണ്. ഇന്ദ്രിയ ഭോഗങ്ങളാകുന്ന മലിനജലത്തില് നിന്നും കരകയറാന് പറ്റും.

ഈ ഇന്ദ്രിയവിഷയങ്ങള് ദുഃഖം തഴച്ചുവളരുന്ന വിളനിലങ്ങളാണ്. എന്നാല് ഏല്ലാ ജീവജാലങ്ങളും ഇന്ദ്രിയവിഷയങ്ങളെ നിസംഗതയോടോ വെറുപ്പോടോ ആണു വീഷിക്കുന്നതെങ്കില് ദുഃഖസമ്പൂര്ണ്ണമായ ജനനം യാതൊരുദ്ദേശവും ഇല്ലാതായിത്തീരുകയില്ലേ? അപ്പോള്പ്പിന്നെ ആരാണു ഗര്ഭപാത്രത്തില് സ്ഥിതിചെയ്യുന്ന കഷ്ടാവസ്ഥയിലേക്കോ, ജനനത്തിന്റെ ഈറ്റുനോവിലേക്കോ, മരണത്തിന്റെ ആധിയിലേക്കോ തെളിക്കുന്ന പന്ഥാവില്ക്കൂടി വിശ്രമരഹിതമായി ചരിക്കുന്നത്? ഇന്ദ്രിയവിഷയങ്ങളുമായി ആത്മബന്ധം പുലര്ത്തയിരുന്നവരെല്ലാം അത് ഉപേക്ഷിച്ചാല്പിന്നെ പാപകരങ്ങളായ ദൂക്ഷണങ്ങള്ക്ക് വസിക്കാനുള്ള ആസ്ഥാനം എവിടെയാണ്? അതോടെ സംസാരജീവിതം എന്ന സംങ്കേതം തന്നെ അര്ദ്ധശൂന്യമായി ഇല്ലാതാവുകയില്ലേ? ഇപ്രകാരമുള്ള കാരണങ്ങളാല് ഇന്ദ്രിയവിഷയങ്ങളില് നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്, മായികമായ മതിഭ്രമത്തിന്റെ യാഥാര്ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോ മഹാബോഹോ, ഈ ഇന്ദ്രിയവിഷയങ്ങളില് നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്, മായികമായ മതിഭ്രമത്തിന്റെ യാഥാര്ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോ മഹാബാഹോ, ഈ ഇന്ദ്രിയവിഷയങ്ങളില് നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്, മായികമായ മതിഭ്രമത്തിന്റെ യാഥാര്ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോമഹാബോഹോ, ഈ ഇന്ദ്രിയവിഷയങ്ങള് തികച്ചും തിന്മ നിറഞ്ഞതാണെന്നുമനസ്സിലാക്കി അതിന്റെ പിന്നാലെ പായാതിരിക്കുക. വിവേകികള് വിഷമെന്നപോലെ ഇന്ദ്രിയവിഷയങ്ങളെ വര്ജ്ജിക്കുന്നു. അകാമികളായ അവര് വിഷയസുഖങ്ങളുടെ രൂപത്തില് ദുഃഖത്തെ അനുഭവിക്കാന് ആഗ്രഹിക്കുന്നില്ല.





അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 23

ശക്നോതീഹൈവ യഃ സോഢും
പ്രാക് ശരീരവിമോക്ഷണാത്
കാമക്രോധോദ്ഭവം വേഗം
സ യുക്തഃ സ സുഖീ നരഃ

ദേഹം ത്യജിക്കാനിടവരുത്തുന്നതിനുമുമ്പ് ഈ ജീവിതത്തില്ത്തന്നെ, കാമം ക്രോധം എന്നിവയില്നിന്നുണ്ടാകുന്ന മനക്ഷോഭത്തെ നിയന്ത്രിക്കാന് ശക്തനായിത്തീരുന്നത് ആരാണോ, അവന് ആത്മാനുഭവത്തിനു പാത്രമായിത്തീരുന്നു. അവന് മനസമാധാനമുള്ള യോഗിയും യഥാര്ത്ഥ സുഖം കണ്ടെത്തിയവനുമാകുന്നു.

ശരീരത്തിന്റെ എല്ലാ ദോഷങ്ങളേയും നിയന്ത്രിച്ച് ദേഹബുദ്ധി ഇല്ലാതായിത്തീര്ന്ന ജ്ഞാനികള്ക്ക് ഇന്ദ്രിയവിഷയങ്ങളില് നിന്നുളവാകുന്ന ക്ലേശങ്ങളെപ്പറ്റി യാതൊരുധാരണയുമില്ല. അവര് ഇന്ദ്രിയവിഷയങ്ങളെപ്പറ്റി സംസാരിക്കുകപോലും ചെയ്യുകയില്ല. ആന്തരികമായി അനശ്വരമായ ആത്മാനന്ദം അനുഭവിക്കുന്നവരായതുകൊണ്ട് ബാഹ്യമായ വിഷയങ്ങളെപ്പറ്റി അവര് അബോധവാന്മാരാണ്. അവര് ആനന്ദം അനുഭവിക്കുന്നത് ഒരു പക്ഷി പഴം കൊത്തിത്തിന്നുമ്പോള് പക്ഷി, പഴം, അതു തിന്നുന്നതിലുള്ള സംതൃപ്തി എന്നീ മൂന്നു വ്യത്യസ്ത ഘടകങ്ങളുള്ളതായി കാണാം. എന്നാല് ഒരു യോഗി ആത്മാനന്ദം ആസ്വദിക്കുമ്പോള് താന് ആസ്വാദകനാണെന്നുള്ള കാര്യംപോലും വിസ്മരിക്കുന്നു. യോഗിയുടെ അപ്പോഴത്തെ ചിത്തനില അഹംഭാവത്തിന്റെ ആവരണത്തെ ചീന്തിക്കളയുകയും അദ്ദേഹം ആനന്ദത്തെ കൈകളിലൊതുക്കി ഗാഢമായി ആശ്ലേഷിക്കുകയും ചെയ്യുന്നു. അപ്പോള് ഒരു നീരൊഴുക്കു മറ്റൊരു നീര്ച്ചാലിനോടു യോജിച്ച് ഒന്നാകുന്നതുപോലെ, യോഗിയുടെ ആത്മാവ് നൈസര്ഗ്ഗികമായി പരമാത്മാവിനോടു യോജിച്ച് ഏകമാകുന്നു. ആകാശത്തുനിന്ന് വായു അപ്രത്യക്ഷമാകുമ്പോള് ആകശത്തിന്റേയും വായുവിന്റേയും വ്യത്യസ്തമായ നിലപാട് അവസാനിക്കുന്നു. അതുപോലെ യോഗിയുടെ ആത്മാവ് പരമാത്മാവിനോട് യോജിച്ച് ഐക്യം പ്രാപിക്കുമ്പോള് ആനന്ദം മാത്രം അവശേഷിക്കുന്നു. എല്ലാ ദ്വന്ദ്വഭാവങ്ങളും ഇല്ലാതാകുന്നു. ഏകത്വം മാത്രം നിലനില്ക്കുമ്പോള് അതിനെ വീക്ഷിക്കാന് ഒരു സാക്ഷിപോലുമില്ല.




അദ്ധ്യായം അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 24

യോഽന്തഃ സുഖോഽന്തരാരാമഃ
തഥാന്തര്ജ്യോതിരേവ യഃ
സ യോഗീ ബ്രഹ്മനിര്വ്വാണം
ബ്രഹ്മഭൂതോഽധിഗച്ഛതി

തന്റെ ആത്മാവില്ത്തന്നെ സുഖത്തെ കണ്ടെത്തിയവനും തന്മൂലം സദാ അന്തര്മുഖനായി ആനന്ദിച്ചുകൊണ്ടിരിക്കുന്നവനും, ഉള്ളില് നിറഞ്ഞ ആത്മപ്രകാശത്തോടെ വര്ത്തിക്കുന്നവനുമായ യോഗി ക്രമേണ ബ്രഹ്മം തന്നെയായി ഭവിച്ചിട്ട് ബ്രഹ്മസ്വരൂപനായി ബ്രഹ്മത്തില് മോക്ഷത്തെ പ്രാപിക്കുന്നു.



അദ്ധ്യാ അഞ്ച് : കര്മ്മസന്ന്യാസയോഗം

ശ്ലോകം 25

ലഭന്തേ ബ്രഹ്മനിര്വ്വാണം
ഋഷയഃ ക്ഷീണകല്മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ
സര്വ്വഭൂതഹിതേ രതാഃ

പാപം ക്ഷയിച്ചിരിക്കുന്നവരും സംശയം തീര്ന്നിരിക്കുന്നവരും ചിത്തത്തെ സ്വാധീനപ്പെടുത്തിയിട്ടുള്ളവരും സകല പ്രാണികള്ക്കും നന്മയെ ചെയ്വാന് താല്പര്യമുള്ളവരു (കൃപാലുക്കള്) മായ ഋഷികള് ബ്രഹ്മത്തില് ലയത്തെ അല്ലെങ്കില് മോക്ഷത്തെ പ്രാപിക്കുന്നു.

ഞാന് ഇപ്പോള് സംസാരിക്കുന്ന ഈ അവസ്ഥയെപ്പറ്റി വിവരിക്കുക അസാദ്ധ്യമാണ്. എന്നാല് ആത്മാവിനെ സാക്ഷാത്ക്കരിക്കാന് ശ്രമിക്കുന്നവര് ഇക്കാര്യം അഗീകരിക്കാതിരിക്കുകയില്ല. ഈ അവസ്ഥയിലെത്തിയ യോഗികള് എന്റെ അഭിപ്രായത്തില്, ബ്രഹ്മത്തില് അടങ്ങിയിരിക്കുന്ന പരമാനന്ദത്തിന്റെ മാനുഷികഭാവങ്ങളാണ്. അവരെ ആനന്ദത്തിന്റെ അവതാരപുരുഷന്മാരെന്നോ, ആഹ്ലാദത്തിന്റെ അങ്കുരങ്ങളെന്നോ, പരമാത്മജ്ഞാനത്തില് നിന്നുളവാകുന്ന പരാഭക്തിയുടെ കേളീരംഗമെന്നോ വിളിക്കാം. അവര് ഉന്നതമായ വിവേചനാശക്തിയുടെ ആവാസഗേഹങ്ങളാണ്. പരബ്രഹ്മത്തിന്റെ പ്രത്യക്ഷലക്ഷണങ്ങളെല്ലാം അവരില് കുടികൊള്ളുന്നു. അവര് ബ്രഹ്മജ്ഞാനത്തിന്റെ അലംകൃതമായ അവയവങ്ങളാണ്. അവര് പരിശുദ്ധരില് പരിശുദ്ധരാണ്. പ്രപഞ്ചത്തിന്റെ പരമമായ ജീവശക്തി അവരില് രൂപം കൊള്ളുന്നു.

ജ്ഞാനേശ്വരന് ഇപ്രകാരം പറഞ്ഞപ്പോള് അദ്ദേഹത്തിന്റെ ഗുരു പറഞ്ഞു:

നീ പ്രധാന വിഷയത്തില് നിന്നു വ്യതിചലിക്കുന്നു. ഒരേ ആശയം തന്നെ അനേകതരത്തില് ചിത്രീകരിക്കേണ്ട ആവശ്യമുണ്ടോ? പക്ഷേ അതിമനോഹരമായി ഈ വക കാര്യങ്ങളെപ്പറ്റി നീ സംസാരിക്കുന്നു. എങ്കിലും നീ പുണ്യാത്മാക്കളെ പ്രശംസിക്കുമ്പോള് അവരോടുള്ള ഗാഢാനുരാഗംകൊണ്ട് എല്ലാം വിസ്മരിക്കുന്നു. അഴകും അലങ്കാരവുമുള്ള പദമഞ്ജരി ഉപയോഗിച്ച് നിര്ഗ്ഗുണ ബ്രഹ്മത്തെപ്പറ്റി പ്രതിപാദിക്കുന്നു. എന്നാല് വിവരണവിഷയത്തിന്റെ ചരടുപൊട്ടിപ്പോകുന്നതു നീ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ട് ഈ അലങ്കാരഭാഷണം അവസാനിപ്പിച്ച് ഗീതയുടെ ശ്രേയസ്കരമായ സന്ദേശം സജ്ജനങ്ങളുടെ മനസ്സിനെ ദീപ്തമാക്കത്തക്കവണ്ണം വിവരിച്ചു കേള്പ്പിക്കുക.

നിവൃത്തിനാഥിന്റെ ഉപദേശം കേട്ട് ജ്ഞാനദേവന് ഹൃഷ്ടനായി.

അദ്ദേഹം പറഞ്ഞു:

ഭഗവാന് കൃഷ്ണന് അര്ജ്ജുനനോടു പറഞ്ഞതു ശ്രദ്ധിച്ചു കേള്ക്കുക.

അല്ലയോ അര്ജ്ജുന, ശാശ്വതാനന്ദത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന സത്യാന്വേഷികള് അവിടത്തന്നെ തങ്ങി അതുമായി സാത്മ്യം പ്രാപിക്കുന്നു. വ്യക്തമായ ജ്ഞാനപ്രകാശത്തില് പ്രപഞ്ചം മുഴുവനും അവരുടെ ഉള്ളില്ത്തന്നെ അവര് പരമാത്മാവുമായി ഏകത്വം പ്രാപിക്കുന്നു. ഈ ആനന്ദം ശാശ്വതവും ശ്രേഷ്ഠവും സീമാതീതവുമാണ്. മോഹത്തില്നിന്നു മോചിതരായവര്ക്കുമാത്രമേ ഇതു ലഭിക്കുന്നതിന് അര്ഹതയുള്ളൂ. ഈ ആനന്ദം മഹാമുനികള്ക്കുവേണ്ടി കരുതിവച്ചിരിക്കുന്നതാണ്. വൈരാഗ്യകളായ മനുഷ്യര് ഇതിന്റെ പങ്കുപറ്റുന്നു. ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റി സംശയമില്ലാത്തവര്ക്കു മാത്രമേ ഇതു സഫലീകരിക്കാന് സാധിക്കൂ.


തുടരും

** കടപ്പാട്. ഗുരുപരമ്പരയോട്**


No comments:

Post a Comment