മനസ്സ് എന്താണ്? മനസ്സിനെ കുറിച്ച് ഒന്നും മനസ്സിലാക്കുന്നില്ല. മനസ്സിലാക്കാനാകാത്ത ഒന്നാണോ മനസ്സ്. മനസ്സിനെ മനസ്സിലാക്കുവാനാകുമോ മനസ്സിന്?
മനസ്സിനെ അറിഞ്ഞാൽ അല്ലേ മനസ്സിലാകു. മനസ്സിനെ മനസ്സിലാക്കുന്നത് മനസ്സുകൊണ്ടാണോ? അതെങ്ങനെ സാധിക്കും? ഒരേ സമയം എങ്ങനെ മനസ്സ് തന്നെ സ്വയം ചോദ്യമായും ഉത്തരമായും, ഗ്രഹിക്കലും സാധ്യമാക്കും?
എല്ലാ ഉത്തരങ്ങളും ലഭിക്കുന്നത് ചോദ്യങ്ങളിൽ നിന്നല്ലേ? അപ്പോൾ ഇതിനും ഉത്തരം മനസ്സിൽ നിന്നും തന്നെ കിട്ടുമായിരിക്കുമോ? അതോ മനസ്സ് മാഞ്ഞാൽ ലഭിക്കുന്നതായിരിക്കുമോ ഉത്തരം?
കടപ്പാട് ഗുരുപരമ്പരയോട്
No comments:
Post a Comment