ഞാൻ പാവമാണോ? അതേ ഞാൻ പാവമാണ്, അറിഞ്ഞു കൊണ്ട് ഞാൻ ആരെയും ദ്രോഹിക്കാറില്ല. അപ്പോൾ അറിയാതെ ഞാൻ ദ്രോഹം ചെയ്യ്തിറ്റുണ്ടാകില്ലേ? അങ്ങനെ എങ്കിൽ ഞാൻ എങ്ങനെ പാവം ആകും? അപ്പോൾ ഞാൻ പാവമാണോ?
ഇനി എന്നിലെ അഹത്തിന് തട്ടു കിട്ടിയാല്ലോ അപ്പോൾ മാറും എല്ലാകളിയും , അഹത്തിന് തട്ടു കിട്ടിയാൽ തട്ടുന്നവനോട് എനിക്ക് ദേഷ്യം ഉണ്ടാക്കില്ലേ? ആ ദേഷ്യം പിന്നെ വെറുപ്പാകില്ലേ? ആ വെറുപ്പ് ക്രമേണ ഞാനിയാതെ അദേഹത്തോട് ഞാൻ ദോഷം പെരുമാറുമായിരിക്കാം.
ശരിക്കും പറഞ്ഞാൽ ഉള്ളിലെ അഹം സംരക്ഷണവലയത്തിൽ ആയതിനാൽ അഹത്തിന് കാര്യമായ തട്ടു കിട്ടുന്നില്ല അതുകൊണ്ട് എന്നിലെ തനിനിറം ഞാനറിയുന്നില്ല. ഇനി പറയൂ ഞാൻ പാവമാണോ?
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment