ധ്യാന വേളയിൽ ചില ശബ്ദങ്ങൾ ചിത്രങ്ങൾ വെളിച്ചം, അനുഭൂതികൾ അങ്ങനെ പലതരം അനുഭവങ്ങൾ ഉണ്ടാകാം ഉണ്ടാകാതെയിരിക്കാം അങ്ങനെത്തെ അനുഭവങ്ങൾ ഒന്നും ഇല്ലാത്ത സാധകരും ഉണ്ടാകും
അപ്പോൾ ഇവരിൽ ആരാണ് കൂടുതൽ ആത്മീയ ഉന്നതി നേടിയത് എന്ന ചിന്ത ചില സാധകരിലുണ്ടാകാം, ഈ അനുഭവങ്ങൾ എല്ലാം മനസ്സിന്റെ പൊളിച്ചടുക്കലാണ്. മനസ്സിലാണ് സംഭവിക്കുന്നത്. ഇത്തരം അനുഭവങ്ങൾ ഇല്ലാതെ ശാന്തതയിലിരിക്കുന്നവർ മനസ്സിന്റ നിശ്ചലതയിലാണ് നിലനിൽക്കുന്നത്.
ഒരോ അനുഭവങ്ങൾ പുനർചിന്തനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്. അപ്പോളറിയാം മനസ്സ് ഒരു സ്ക്രീനിനെ പോലെ നമ്മളിൽ വർത്തിക്കുന്നുള്ളൂ എന്ന് . എന്നാൽ ശാന്തതയിലിരിക്കാനായ നാധകൻ അറിയുന്നു എന്തുമാത്രം ശബ്ദങ്ങൾ ആണ് ഞാൻ സൃഷ്ടിച്ച് ഈ ശാന്തതയ്ക്ക് കോട്ടം ഉണ്ടാക്കുന്നു എന്ന് '
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment