അദ്ധ്യായം മൂന്ന് : കര്‍മ്മയോഗം
ശ്ലോകം 6
കര്‍മ്മേന്ദ്രിയാണി സംയമ്യ
യ ആസ്തേ മനസാ സ്മരന്‍
ഇന്ദ്രിയാര്‍ത്ഥാന്‍ വിമൂഢാത്മാ
മിഥ്യാചാരഃ സ ഉച്യതേ.
അര്‍ഥം :
ആരാണോ കൈ കാല്‍ തുടങ്ങിയ കര്‍മ്മേന്ത്രിയങ്ങളെ നിയന്ത്രിച്ചിട്ട്, മനസ്സു കൊണ്ട് ഇന്ദ്രിയ വിഷയങ്ങളെ ധ്യാനിച്ച് കഴിഞ്ഞു കൂടുന്നത് അവന്‍ കപടനാട്യക്കാരന്‍ എന്ന് പറയപ്പെടുന്നു.
ഭാഷ്യം :
നിഷ്കര്‍മ്മഭാവത്തിനു ആഗ്രഹിക്കുന്ന ചിലര്‍ അവര്‍ക്ക് വിധിക്കപ്പെട്ടിരിക്കുന്ന കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയും അവരുടെ കര്‍്മ്മേന്ദ്രിയങ്ങളുടെ വാസനകളെ നിശ്ചലമാക്കുന്നതിനു ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അവരുടെ മനസ്സ് എപ്പോഴും കര്‍മ്മത്തെപ്പറ്റി ചിന്തിക്കുകയായിരിക്കും. തന്മൂലം അവര്‍ക്ക് യഥാര്‍ത്ഥ കര്‍മ്മ പരിത്യാഗം സാദ്ധ്യമല്ല. കര്‍മ്മത്തില്‍ നിന്നും സ്വതന്ത്രമാണെന്നുള്ള അവരുടെ കേവലമായ ബാഹ്യപ്രകടനം യഥാര്‍ത്ഥ്യത്തില്‍ സ്വാതന്ത്ര്യത്തെ പരിഹസിക്കുകയാണ് ചെയ്തത്. ഇപ്രകാരമുള്ളവര്‍ എപ്പോഴും ഇന്ദ്രിയ വിഷയങ്ങളുടെ പ്രലോഭത്തിനു കുടുങ്ങുമെന്നുള്ളതിനു സംശയമില്ല.
യഥാര്‍ത്ഥ പരിത്യാഗിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.
അദ്ധ്യായം മൂന്ന് : കര്‍മ്മയോഗം
ശ്ലോകം 7
യസ്ത്വിന്ദ്രിയാണി മനസാ
നിയമ്യാരഭതെ ഽ ര്‍ജ്ജുനാ
കര്‍മ്മേന്ദ്രിയൈഃ കര്‍മ്മയോഗം
അസക്തഃ സ വിശിഷ്യതേ
അര്‍ഥം :
അല്ലയോ അര്‍ജ്ജുനാ, ഏതൊരാളാണോ മനസ്സ് കൊണ്ട് ഇന്ദ്രിയങ്ങളെ അടക്കി ഞാന്‍ , എന്റെത് എന്ന ഭാവമുപേക്ഷിച്ചു കര്‍മ്മഫലങ്ങളില്‍ ആസക്തി കൂടാതെ കര്‍മ്മേന്ദ്രിയങ്ങള്‍ കൊണ്ട് സ്വധര്‍മ്മം അനുഷ്ഠിക്കുന്നത് അവന്‍ വിശിഷ്ടനായിത്തീരുന്നു.
ഭാഷ്യം :
അങ്ങിനെയുള്ളവന്‍ ആഗ്രഹങ്ങള്‍ കൈവെടിഞ്ഞവനായിരിക്കും അവന്റെ മനസ്സ് എപ്പോഴും പരബ്രഹ്മത്തില്‍ ലീനമയിരിക്കും. എന്നാല്‍ അവന്റെ ബാഹ്യമായ പെരുമാറ്റം ഒരു സാധാരണക്കാരനെ പോലെ ആയിരിക്കും. അവന്‍ ഒരിക്കലും ഇന്ദ്രിയങ്ങളെ ഭയപ്പെടാത്തത് കൊണ്ട് അതിന്റെ വിഷയങ്ങളില്‍ നിന്നും തടഞ്ഞു വയ്ക്കുന്നില്ല. ധര്‍മ്മാനുസാരമായ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്നും അവന്‍ ഒരിക്കലും ഒഴിഞ്ഞു മാറുന്നില്ല. അവന്റെ കര്‍മ്മേന്ദ്രിയങ്ങളുടെ വസനകളോ പ്രവര്‍ത്തനങ്ങളോഅവന്‍ അമര്‍ത്തി വെയ്ക്കുകയില്ല. അതേ സമയം അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങള്‍ അവന്റെ മനസ്സിനെ ലേശം പോലും അമര്‍ത്തി വയ്ക്കുന്നതിനു അനുവദിക്കുകയുമില്ല. കാമോന്മാദത്തി്‍ന്റെ മാലിന്യം ഒരിക്കലും അവനെ പങ്കിലമാക്കുകയില്ല. വെള്ളത്തിനു മീതെ പൊങ്ങി കിടക്കുന്നതാമരയിലയില്‍ വെളളം പറ്റാത്തതു പോലെ, ഐഹിക ജീവിതത്തിന്റെ കുരുക്കില്‍ പെട്ട് കിടക്കുമ്പോഴും അവന് അകളങ്കിതമായിരിക്കും. അവന്‍ സംസാര ജീവിയായത് കൊണ്ടു ബാഹ്യമായ ഒരു സാധാരണ മനുഷ്യനെ പോലെ കാണപ്പെടുന്നു. എന്നാല്‍ അവന്റെ യഥാര്‍ത്ഥ മനോഭാവം മനസ്സിലാക്കുന്നതില്‍ ആരും വിജയിക്കുന്നില്ല. ഇപ്രകാരമുള്ള ലക്ഷണമുള്ള ആളെ കാണുകയാണെങ്കില്‍ അയാള്‍ മുക്തനാണെന്ന് അറിയുക. ഇപ്രകാരം കൈവല്യം നേടിയ ഒരാള്‍ വിശിഷ്ടനായ യോഗിയാകുന്നു. അതുകൊണ്ട് ഞാന്‍ നിന്നോട് പറയുകയാണ് നീയും അതുപോലെ ഒരു യോഗിയായിത്തീരണമെന്ന് ആത്മനിയന്ത്രണം പാലിച്ച് സ്ഥിരബുദ്ധിയായിത്തീരുക. കര്‍മ്മേന്ദ്രിയങ്ങള്‍അതിന്റെ വിഷയങ്ങളില്‍ സഹര്‍ഷം വ്യാപരിച്ചു കൊള്ളട്ടെ.
അദ്ധ്യായം മൂന്ന് : കര്‍മ്മയോഗം
ശ്ലോകം 8
നിയതം കുരു കര്‍മ്മ ത്വം
കര്‍മ്മ ജ്യായോ ഹ്യകര്‍മ്മണഃ
ശരീരയാത്രാപി ച തേ
ന പ്രസിദ്ധ്യെദകര്‍മ്മണഃ
അര്‍ഥം
:
വിധിക്കപ്പെട്ട കര്‍മ്മം നീ ചെയ്യുക. എന്തെന്നാല്‍ കര്‍മ്മം അകര്‍മ്മത്തിനേക്കാള്‍ ശ്രേഷ്ഠമാണ്. കര്‍മ്മം ചെയ്യാതിരുന്നാല്‍ നിനക്ക് ശരീര സംരക്ഷണത്തിന് പോലും സാധിക്കുകയില്ല.
ഭാഷ്യം :
കര്‍മ്മം ഉപേക്ഷിച്ചത് കൊണ്ട് ഒരുവന്‍ കര്‍മ്മത്തില്‍ നിന്നും മോചിതനാവുന്നില്ല. അതുകൊണ്ട് യാതൊരു വികാരങ്ങളും കൂടാതെ, കാലാകാലങ്ങളില്‍ നിനക്കു ലഭിക്കുന്ന വിഹിത കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടി ഞാന്‍ പറയാം. അപ്രകാരം നിനക്ക് നിശ്ചയിക്കപ്പെട്ട കര്‍മ്മങ്ങള്‍ നീ ചെയ്‌താല്‍ സ്വയമേവ നിനക്ക് മോചനം ലഭിക്കും. ഒരുവന്‍ സ്വാര്‍ത്ഥ താത്പര്യമില്ലാതെ അവന്റെ കഴിവിനനുസരിച്ച് അവന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റിയാല്‍ അവന്‍ നിശ്ചയമായും മോക്ഷം ലഭിക്കും.
അദ്ധ്യായം മൂന്ന് : കര്മ്മgയോഗം
ശ്ലോകം 9
യജ്ഞാര്ഥാ മൂത് കര്മ്മ ണോ ഽ ന്യത്ര
ലോകോ ഽ യം കര്മ്മ ബന്ധനഃ
തദര്ത്ഥം കര്മ്മബ കൗന്തേയ
മുക്തസംഗഃ സമാചാര.
അര്ഥംസ :
അല്ലയോ കൗന്തേയ, യജ്ഞാര്ത്ഥയമായ കര്മ്മം (ഈശ്വരാരാധനാര്ത്ഥ മായ കര്മ്മംയ)ഒഴിച്ച് മറ്റെല്ലാ കര്മ്മ ങ്ങളാലും ഈ ലോകം (ജീവികള്‍) ബന്ധിക്കപ്പെട്ടിരിക്കുന്നു. അക്കാരണത്താല്‍ നീ ഫലാപേക്ഷ കൂടാതെ ഈശ്വരാര്പ്പമണമായി കര്മ്മം ചെയ്യുക.
ഭാഷ്യം :
ധര്മ്മാഷചാരപ്രകാരം നിത്യവും അനുഷ്ഠിക്കേണ്ടുന്ന കര്മ്മയങ്ങള്‍ മുറ പ്രകാരമുള്ള യജ്ഞങ്ങളാണ് അപ്രകാരമുള്ള കര്മ്മകങ്ങള്‍ ചെയ്യുന്നത് കൊണ്ട് ആര്ക്കുംഞ പാപം ഏശുകയില്ല. എന്നാല്‍ തനിക്ക് വിധിക്കപ്പെട്ട കര്മ്മ ങ്ങള്‍ ഒഴിവാക്കി പാപകരമായ പ്രവര്ത്ത നങ്ങളില്‍ ആനന്ദം കൊള്ളുന്ന ഒരുവന്‍ സംസാര ബന്ധത്തില്പെരട്ടുഴാലാന്‍ ഇടയാകുന്നു. അതുകൊണ്ട് ഒരുവന്‍ തന്റെ കര്ത്ത വ്യം എന്ന നിലയില്‍ ഈശ്വരാരാധനാര്ത്ഥ മായ കര്മ്മംക ചെയ്യുകയാണെങ്കില്‍ അവന്‍ ഒരിക്കലും ജനനമരണങ്ങളാല്‍ ബന്ധിതനാവുകയില്ല. മറ്റെല്ലാ കര്മ്മലങ്ങളും ഒരുവന്റെ ആത്മാവിനെ ലോകത്തില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. മനുഷ്യന്‍ മായാവലയത്തില്പ്പെ ട്ട് മോഹിതനാകുമ്പോള്‍ അവന്‍ അപഥസഞ്ചാരം ചെയ്യുകയും അവന്റെ കര്മ്മതങ്ങള്‍ അവനെ ബന്ധിതനാക്കിത്തിര്ക്കുചകയും ചെയ്യുന്നു.
പാര്ത്ഥാത, സൃഷ്ടാവ് എല്ലാ വ്യവസ്ഥകളോടും കൂടി ഈ ലോകം സൃഷ്ടിച്ചതിനെപ്പറ്റിയുള്ള ഒരു വൃത്താന്തം ഞാന്‍ നിന്നോട് പറയാം.
അദ്ധ്യായം മൂന്ന് :
കര്മ്മ യോഗം
ശ്ലോകം 10
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ
പുരോവാചാ പ്രജാപതിഃ
അനേന പ്രസവിഷ്യധ്വം
ഏഷ വോ ഽ സ്തിഷ്ടകാമധുക്
അര്ഥം :
ആദിമ കാലത്തില്‍ സൃഷ്ടികര്ത്താ വു യജ്ഞ കര്മ്മuങ്ങളോടൊപ്പം പ്രജകളെ സൃഷ്ടിച്ചിട്ട് പറഞ്ഞു : ഈ യജ്ഞ കര്മ്മരങ്ങള്‍ കൊണ്ട് നിങ്ങള്‍ വര്ദ്ധിഞക്കുവിന്‍. അഭിവൃദ്ധിയെ പ്രാപിക്കുവിന്‍. ഇത് നിങ്ങള്ക്ക്് ഇഷ്ട കാമധേനുവായി (എല്ലാ അഭീഷ്ടങ്ങളെയും സാധിപ്പിക്കുന്നതായി)ഭവിക്കട്ടെ.
ഭാഷ്യം :
ധര്മ്മ പരമായ ദൈനം ദിന കര്ത്ത വ്യങ്ങള്‍ നിര്ദ്ദേ ശിച്ചു കൊണ്ടുള്ള യജ്ഞ കര്മ്മുങ്ങളോടൊപ്പം ബ്രഹ്മാവ് മനുഷ്യരെ സൃഷ്ടിച്ചു. യജ്ഞകര്മ്മമങ്ങള്‍ അഗാധവും അജ്ഞേയവും ആയിരുന്നത് കൊണ്ട് മനുഷ്യര്ക്ക് അവയെ ശരിയായ വിധത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. തന്മുലം അവന്‍ ജ്ഞാനോദ്ദീപനത്തിനും സഹായത്തിനുമായി പ്രജാപതിയോടു പ്രാര്ത്ഥിനച്ചു. ബ്രഹ്മദേവന്‍ അവരോടായി പറഞ്ഞു. നിങ്ങളില്‍ ഓരോരുത്തന്റെയും വര്ണ്ണയത്തിനും പദവിക്കും അനുസരിച്ചുള്ള കര്മ്മംങ്ങള്‍ ഞാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള കര്ത്തതവ്യങ്ങള്‍ നിര്വ്വ്ഹിച്ചാല്‍ നിങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറും. നിങ്ങള്‍ വ്രതം അനുഷ്ഠിക്കുകയോ, ശരീരത്തെ പീഡിപ്പിക്കുകയോ , ദൂരദേശങ്ങളിലെക്ക് തീര്ത്ഥാിടനം നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. സ്വാര്ത്ഥ്മായ ഉദ്ദേശ്യത്തോടെ നിങ്ങള്‍ ഐന്ദ്രജാലവിദ്യകളോ, മതപരമായ കഠിനനിഷ്ഠകളോമ, വശീകരണവിദ്യയോ മാന്ത്രികവിദ്യയോ ഒന്നും തന്നെ ചെയ്യരുത്. മറ്റു ദൈവങ്ങളെ ഒന്നും ആരാധിക്കാതെ നിങ്ങളുടെ കര്ത്ത വ്യം ഒരു യജ്ഞമെന്നനിലയില്‍ സ്വസ്ഥമായി ചെയ്യുക. പതിവ്രത ഭര്ത്താങവിനെ വിശ്വാസ്യതയോടെ സേവിക്കുന്നത് പോലെ , നിങ്ങളുടെ കര്മ്മം നിസ്വാര്ത്ഥോമായി സേവിക്കുക. ഈ യജ്ഞം സ്വധര്മ്മംക എന്ന നിലയില്‍ പ്രവര്ത്തികക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
നിങ്ങളുടെ ധര്മ്മം നിങ്ങള്‍ ഭക്തി പൂര്വ്വംങ പാലിച്ചാല്‍ അതൊരിക്കലും നിങ്ങളെ കൈ വെടിയുകയില്ല. അത് നിങ്ങളെ എല്ലാ അഭീഷ്ടങ്ങളെയും നിറവേറ്റിത്തരുന്ന കാമധേനു ആയിത്തീരും
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment