നമ്മുടെ സ്വന്തം വാസനകൾ നമ്മളെ വല്ലാതെ വലയ്ക്കുമ്പോൾ നാം ചിന്തിക്കാം എങ്ങനെയാ ഇതിനെ ഒന്നു തളയ്ക്കുന്നത്? ഒരു കാലത്ത് ഞാൻ തന്നെ തഴച്ച് വളർത്തി കൊണ്ടുവന്നത് അല്ലേ? വാസനാക്ഷയം നേടാൻ കഠിനശ്രമം തന്നെ വേണം.
അങ്ങനെ വാസനകളുമായി മല്ലിട്ടു മുന്നോട്ടു പോകുമ്പോൾ മറ്റോരാളുടെ വാസനാ വിഷയം നാം കേട്ടുകൊണ്ടിരിക്കുന്നു എന്നു ചിന്തിക്കുക ഓർക്കുക ആ നിമിഷം മുതൽ സ്വന്തം വാസനാ സങ്കൽപങ്ങൾ വീണ്ടും തല പോക്കും. ഇപ്പോൾ നാം ആ വ്യക്തിയിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സ്വന്തം ഭാവനയുമായി സങ്കൽപിച്ച് തൽക്കാലം നാം തന്നെ അടക്കി വച്ചിരുന്ന വാസനകൾ തലയുയർത്തി തുടങ്ങും, അടങ്ങി വന്നിരുന്നവ വീണ്ടും പത്തി വിടർത്തും
മറ്റുള്ളവരുടെ കാര്യങ്ങൾ കേൾക്കുവാൻ ഉള്ള നമ്മുടെ മനസ്സിന്റെ വെമ്പലിന്റെറ ഭാഗമായി അല്ലേ ഈ ഭാരം ചുമക്കേണ്ടി വന്നത്. നമ്മുടെ കാതുകൾ കേൾക്കേണ്ടതേ കേൾക്കാവൂ, അല്ലാത്തപക്ഷം ദുർബല ഗർഭിണിയായതുപോലെയാകും.
**കടപ്പാട് ഗുരുപരമ്പരയോട്**
തമഗുണ പ്രധാനമായ സ്വഭാവമുള്ളവരാണ് യക്ഷസ്സുകളും രക്ഷസ്സുകളും പിശാചുക്കളും അവരെ ഭജിക്കുന്നവരും താമസഗുണ സ്വഭാവമുള്ളവരാണ്. അതു കാരണം ആ തമോദേവതകളെ ഞാന്‍ പൂജിക്കുന്ന ഭാവത്തോടെ മാംസവും മദ്യവുംകൊണ്ട് പൂജയില്‍ നിവേദ്യമായി അര്‍പ്പിക്കുന്നു. മൃഗങ്ങളെ മാത്രമല്ല, മനുഷ്യരെയും ബലികൊടുക്കുന്നു. ഈ ലോകത്തില്‍ തന്നെ, ശത്രുക്കളെ സംഹരിക്കുക, നാടുവിട്ട് പോകാന്‍ നിര്‍ബന്ധിതരാക്കുക തുടങ്ങിയ ദുഷ്പ്രവൃത്ത്കള്‍ ചെയ്തു സുഖിക്കുന്നു. ആ ദുര്‍ഭൂതങ്ങളുടെ ലോകങ്ങളില്‍ സുഖിക്കുന്നു, മനുഷ്യരായി ജനിക്കുന്നു, ഈ ദുര്‍ദേവതകളുടെ ആരാധന ഒരു തരത്തിലും ഒരു സ്തകര്‍മ്മമായിട്ടു ശാസ്ത്രങ്ങള്‍ അംഗീകരിക്കുന്നില്ല.
ReplyDeleteമദ്യാജിനഃ അപി മാം യാന്തി- ഈ ശ്ലോകത്തിലെ ”മദ്യാജിനഃ എന്ന പദത്തിന് മദ്യജനശീലഃ വൈഷ്ണവാഃ” എന്ന ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു. എന്നെ ആരാധിക്കുക ശീലമാക്കിമാറ്റിയിട്ടുള്ള വൈഷ്ണവന്മാര്‍-വിഷ്ണുഭക്തന്മാര്‍ എന്ന് അര്‍ത്ഥം.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ മായയുടെ ത്രിഗുണങ്ങള്‍ കടന്നു ചെല്ലാത്ത ആത്മീയാവസ്ഥയില്‍ സച്ചിദാനന്ദ സ്വരൂപനായി നില്‍ക്കുന്നു. ഭഗവാനെ ഭജിക്കുന്ന ഉത്തമഭക്തന്മാരും ഗുണാതീതന്മാരാണ്; ത്രിഗുണങ്ങള്‍ അവരെ കീഴ്‌പ്പെടുത്തി ഭൗതികതയിലേക്കു താഴ്ത്തുവാന്‍ കഴിയില്ല. ആ ഭക്തന്മാര്‍ എല്ലാ ദേവന്മാരിലും ഭഗവദ് ഭാവം ദര്‍ശിക്കുന്നു; ഭഗവാനെ നിര്‍വ്യാജമായി, ഒരു ഫലവും ആഗ്രഹിക്കാതെ ഭജിക്കുന്നത് ശീലമാക്കിമാറ്റിയവരാണ്; ഒരു ക്ഷണനേരം പോലും ഭഗവാനെ കീര്‍ത്തിക്കാതെയോ ഭഗവാന്റെ ഗുണനാമകഥകള്‍ കേല്‍ക്കാതെയോ പൂജിക്കാതെയോ ജീവിക്കാന്‍ കഴിയില്ല.