ഒരു സാധകൻ നിരന്തരം തന്റെ അഹത്തിനെ നിരീക്ഷിക്കണം എങ്കിൽ മാത്രമേ അവനിൽ പൂർണ്ണ അത്മീയ വികാസം സംഭവിക്കുകയുള്ളൂ, എന്തുകൊണ്ടാകും അങ്ങനെ പറയുന്നത്? കാരണം പലതുണ്ട്.
അതിൽ ഒന്ന് നാം നമ്മുടെ ആത്മീയ പുരോഗതിക്ക് വേണ്ടി ആത്മീയ ജ്ഞാനം സമ്പാദിക്കുന്നു എന്നു കരുതുക, അപ്പോൾ എന്താ നാം ചെയ്യുന്നത് മറ്റു വിഷയങ്ങളിൽ നിന്നും ശ്രദ്ധ കുറച്ചു മാറ്റി ആത്മീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആത്മീയ ജ്ഞാനങ്ങൾ കിട്ടുന്നു. എന്നാൽ അനുഭൂതികൾ കിട്ടണമെന്നില്ല.
ജ്ഞാനവും അനുഭൂതിയും എന്തുകൊണ്ട് ഒന്നിച്ച് സംഭവിക്കുന്നില്ല. കാരണം നമ്മുടെ അഹം നിലനിർത്തി കൊണ്ട് കുറച്ചു ശ്രദ്ധയും പരിശ്രമവും ഉണ്ടങ്കിൽ ജ്ഞാനം അല്ലങ്കിൽ ആത്മീയ അറിവ് ആർക്കും സ്വായത്തമാക്കാം എന്നാൽ നേടിയടുത്ത അറിവ് അനുഭൂതി തലത്തിലെത്തിക്കാൻ നിലവിൽ നിലനിൽക്കുന്ന അഹം മാറിയാല്ലേ സാധ്യമാക്കൂ.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment