Monday, 19 December 2016

ദേവതയുടെ ആയുധങ്ങൾ

*ദേവതയുടെ ആയുധങ്ങൾ*

ഭൈരവന്റെ ആയുധമാണ് ത്രിശൂലം. ഭയങ്കരമായ രവം ഉണ്ടാക്കുന്നവനാണ് ഭൈരവൻ. *വേദത്തിൽ രുദ്രൻ എന്നാണ്*.

ത്രിശൂലത്തിന് മൂന്നു മുനകളാണുള്ളത്. *ഈ ത്രിശൂലം ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി* എന്നിവയാണ്.

ജീവിതത്തിൽ വിജയം കൈവരിക്കാൻ അസാമാന്യമായ ഇച്ഛാശക്തി ആവശ്യമാണ്.

*ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ ആത്മഹത്യയ്ക്കു ശ്രമിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്*. എന്നാൽ ഇച്ഛാശക്തിയുള്ളയാളുകൾക്ക് അതിനെ തരണം ചെയ്യാൻ എളുപ്പത്തിൽ സാധിക്കും. *നാം എല്ലാവരും ജീവിതത്തെ ആഘോഷമാക്കി മാറ്റാൻ  ആഗ്രഹിക്കുന്നവരാണ്*. അതിന് അനിതരസാധാരണമായ ഇച്ഛാശക്തി ആവശ്യമാണ്.

*കുലദേവതയുടെ കൈകളിലിരിക്കുന്ന ത്രിശൂലത്തിലെ ഒന്നാമത്തെ മുന ഇച്ഛാശക്തിയാണ്. രണ്ടാമത്തെ മുന ക്രിയാശക്തിയാണ്. മൂന്നാമത്തെ ജ്ഞാനശക്തി*. ഒരിക്കലും നമുക്ക് ക്രിയാത്മകമായി ഒന്നും ചെയ്യാൻ സാധ്യമല്ല.*സക്രിയനാവാനാണ് നിഷ്ക്രിയനാവാനല്ല കുലദേവത ഉപദേശിക്കുന്നത്*.

ഇതേപോലെ *ഭഗവതിയുടെ കൈവശമുള്ള മറ്റൊരു ആയുധമാണ് വാൾ*. പല ക്ഷേത്രങ്ങളിലും വാൾ കാണാൻ സാധിക്കും. വാൾ എഴുന്നെള്ളിക്കുന്ന പതിവും ക്ഷേത്രങ്ങളുണ്ട്. എന്താണ് ഈ വാൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

സാധാരണഗതിയിൽ ഇന്ന് പലർക്കുമില്ലാത്ത ഒന്നാണ് ആത്മധൈര്യം. *തനിക്ക് ഇന്നകാര്യം സാധിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഇല്ലാത്തതിനാൽ നൂറു കണക്കിനാളുകളാണ് ആത്മഹത്യ ചെയ്യുന്നത്*. ജീവിച്ചിരിക്കെ ആത്മാവിന്റെ ദുഃഖവും ആത്മാവിനെ ഹത്യ (കൊല്ലുക) ചെയ്യുന്നതിന് തുല്യമാണ്.

ആത്മവിശ്വാസമില്ല എന്നതിനർത്ഥം ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാനുള്ള ഭയം അവർക്കുണ്ട് എന്നതാണ്. *ഈ അറിവില്ലായ്മയെ നശിപ്പിക്കുന്നതിനും ജീവിതപാതയിൽ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാകുന്നതിന്റെയും പ്രതീകമാണ് വാൾ*.

മറ്റൊന്ന് *തോൽപരിചയാണ്*. ദൈനംദിനം  നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് മുമ്പിൽ തകർന്നു വീഴാനുള്ളതല്ല ജീവിതം. അവയെ പ്രതിരോധിക്കാനുള്ള ശേഷി നമുക്കാവശ്യമാണ്. ആ പ്രതിരോധത്തിനുള്ള ആയുധമാണ് തോൽപരിച. *പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് തോൽപരിചയും അവയെ ഇല്ലാതാക്കുന്നതിന് വാളും ഉപയോഗിക്കുന്നു*.

ചുരുക്കിപ്പറഞ്ഞാൽ ജീവിതവിജയത്തിന്റെ പ്രതീകമാണ് ഈ ദേവതയുടെ ആയുധങ്ങൾ. *ഇച്ഛാശക്തിയും, ജ്ഞാനശക്തിയും, ക്രിയാശക്തിയും പ്രദാനം ചെയ്യുന്ന ത്രിശൂലം, വിജ്ഞാനത്തെ പകർന്നു നിൽക്കുന്ന കപാലം, ജ്ഞാനത്തിന്റെ പ്രതീകമായ സോമം, അവയെ ഇല്ലാതാക്കാനുതകുന്ന വാൾ ഇതാണ് കുലദേവതയായ ഭദ്രകാളിയുടെ ആയുധങ്ങൾ*.

*കുലദേവത എന്ന വാക്കുണ്ടായത് കൗളം എന്നതിൽ നിന്നാണ്*. ശിവനും പാർവ്വതിയും അഭിന്നമായി നിൽക്കുന്ന അവസ്ഥയാണ് കൗളം. *ഇങ്ങനെ ജീവിതത്തിൽ അവനവന്റെ ഉള്ളിലുള്ള നൈസർഗികമായ വിചാരധാരകളെ ഉണർത്തി ജീവിതവിജയം നേടാനുള്ള ആഹ്വാനമാണ് കുലദേവത*.

കുലദേവത   -    പെറ്റമ്മ

ഗ്രാമദേവത  -    ചിറ്റമ്മ

പരദേവത     -    മറ്റു അമ്മമാർ

ഇവിടെ *എല്ലാവർക്കും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും ഇല്ലാതെ പോകുന്ന ഒരു സാധനം ഉണ്ട് അതാണ് മനഃസമാധാനം*. *ഈ മനഃസമാധാനം കിട്ടാത്തത് കുലദേവ പ്രീതിയില്ലാത്തതിനാലാണ്*. ഇനി ഒരു പക്ഷേ കുലദേവത ആരെന്ന് അറിയില്ലെങ്കിൽ വിഷമിക്കേണ്ട *ശിവപാർവ്വതിയെ കുലദൈവമായി സങ്കല്പിച്ചാൽ മതി*. കാരണം എല്ലാ നദിയും അവസാനം പോയി ചേരുന്നത് കടലിൽ എന്നപോലെ *എല്ലാ പ്രാർത്ഥനയും പോയി ചേരുന്നത് അമ്മയപ്പനിൽ തന്നെ*. കുലദൈവപ്രീതി ഇല്ലെങ്കിൽ നമ്മൾ ജീവിതത്തിൽ അനാഥരെപോലെ തോന്നും എന്തു സുഖങ്ങൾ ഉണ്ടെങ്കിലും.

ജീവിതത്തിൽ വൻ വിജയം നേടാനാണ് ഓരോരുത്തരും പരിശ്രമിക്കുന്നത്‌. ശക്തിയില്ലാതെ അധഃപതിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. *ഈശ്വരീയമാണ് ഇച്ഛാശക്തിയും ക്രിയാശക്തിയും ജ്ഞാനശക്തിയും*.

*ഓം ശിവശക്തിയേ നമഃ*

*ലോകാ സമസ്താ സുഖിനോ ഭവന്തു*

* കടപ്പാട്  ഗുരുപരമ്പരയോട്*

No comments:

Post a Comment