അദ്ധ്യായം മൂന്ന് : കര്മ്മiയോഗം
ശ്ലോകം 11
ദേവാന്‍ ഭാവയതാനേന
തെ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ
ശ്രേയഃ പരമ വാപ്സ്യഥ
അര്ഥംഃ :
ഈ യജ്ഞം കൊണ്ട് (യജ്ഞ രൂപത്തിലുള്ള കര്മ്മ നുഷ്ടാനം കൊണ്ട് ) നിങ്ങള്‍ ദേവന്മാഞരെ സന്തോഷിപ്പിച്ചാലും സന്തുഷ്ടരായ ദേവന്മാര്‍ നിങ്ങളെയും സന്തോഷിപ്പിക്കട്ടെ. ഇങ്ങനെ അന്യോന്യം സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ പരമമായ ശ്രേയസ്സ് കൈവരിക്കും
ഭാഷ്യം :
ബ്രഹ്മാവ് തുടര്ന്നുത, നിങ്ങള്‍ നിങ്ങളുടെ കര്മ്മം അനുഷ്ഠിക്കുമ്പോള്‍ എല്ലാ ദേവന്മാരരെയും നിങ്ങള്‍ പ്രസാദിപ്പിക്കുന്നു. അപ്പോള്‍ അവര്‍ നിങ്ങള്ക്ക്മ ആവശ്യമുള്ളതെല്ലാം നല്കുരന്നു. നിങ്ങളുടെ കര്ത്ത വ്യ നിര്വ്വകഹണത്തില്‍ കൂടി നിങ്ങള്‍ എല്ലാ ദേവന്മാ രെയും ഉപാസിക്കുകയാണെങ്കില്‍ അവര്‍ നിങ്ങളോട് അത്യന്തം പ്രീതരായിരിക്കും. അവര്‍ അസന്ദിഗ്ദ്ധമായി നിങ്ങളുടെ ക്ഷേമത്തില്‍ കുടുതല്‍ അടുക്കുന്നതിനു തല്പങരരായിരിക്കും. ഇത് ദേവന്മാ രും നിങ്ങളും തമ്മില്‍ പരസ്പരം കൂടുതലാങയി അടുക്കുന്നതിനും സ്നേഹിക്കുന്നതിനും ഇടയാക്കും. ദേവന്മാ്രുടെ അനുഗ്രഹം നിങ്ങളുടെ പ്രവര്ത്തഇനങ്ങളെ വിജയിപ്പിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങളെ സഫലമാക്കുകയും ചെയ്യും. നിങ്ങളുടെ വാക്കുകള്‍ സത്യവചനങ്ങളായി തീരും. അവ എപ്പോഴും ആദരിക്കപ്പെടും. നിങ്ങള്‍ അധികാരം പ്രയോഗിക്കാന്‍ ശക്തരായിത്തീരും. പൂക്കള്‍ ചൂടി ഫലങ്ങളും പേറി വസന്തത്തിന്റെ ആഗമനത്തിനു കാനനം കാത്തിരിക്കുന്നപോലെ, നിങ്ങളുടെ അജ്ഞാനുവര്ത്തി ആകാന്‍ ഐശ്വര്യ ദേവത കാത്തിരിക്കും.
അദ്ധ്യായം മൂന്ന് :
കര്മ്മ യോഗം
ശ്ലോകം 12
ഇഷ്ടാന്‍ ഭോഗാന്‍ ഹി വോ ദേവാ
ദാസ്യന്തേ യജ്ഞഭാവിതാഃ
തൈര്ദനത്താനപ്രദായൈഭ്യോ
യോ ഭുങ്ങ്ക്തെ സ്തേന ഏവ സഃ
അര്ഥംങ :
യജ്ഞാദികളെകൊണ്ട് ആരാധിക്കപ്പെടുന്ന ദേവന്മാര്‍, നിങ്ങള്ക്കുe ഇഷ്ടപ്പെട്ട സുഖസാധനങ്ങള്‍ തരുന്നതാകുന്നു. എന്നാല്‍ ദേവന്മാര്‍ തരുന്ന ഇഷ്ട ഭോഗങ്ങളെ ഏതെങ്കിലും രൂപത്തില്‍ തിരിച്ചുകൊടുക്കാതെ അനുഭവിക്കുന്നവന്‍ ചോരന്‍ തന്നെയാകുന്നു.
ഭാഷ്യം :
അങ്ങനെ ഭാഗ്യദേവത കുതുഹലചിത്തയായി നിങ്ങളെ തേടിവരും. നിങ്ങള്‍ ധര്മ്മ്ത്തില്‍ ദൃഢമായി വിശ്വസിച്ചു കൊണ്ടുവര്ത്തി ക്കുകയാണെങ്കില്‍ നിങ്ങള്ക്ക് ആനന്ദപ്രദമായി കഴിച്ചു കൂട്ടാം. എന്നാല്‍ ഒരുവന്‍ ഐശ്വര്യവും ധനവും സമ്പാദിച്ചതിനുശേഷം ഇന്ദ്രിയവിഷയങ്ങളില്‍ ആകൃഷ്ടനായി ഇന്ദ്രിയ സുഖങ്ങളുടെ ചാപല്യത്തിനു വിധേയയനാവുകയോ യജ്ഞങ്ങളാല്‍ ദേവന്മാരേ തൃപ്തിപ്പെടുത്തി അവരില്‍ നിന്നും ലഭിച്ച സമ്പത്തുകൊണ്ടു ഈശ്വരാരാധന നടത്തുന്നതില്‍ വിഴ്ച വരുത്തുകയോ , അഗ്നി ഹോമം നടത്താതിരിക്കുകയോ, ഗുരുവിനെ ഭക്തിപൂര്വംുകയ സേവിക്കാതിരിക്കുകയോ, പുണ്യാതിഥികള്ക്കും തന്റെ കുലത്തില്പെതട്ട ആരാധ്യന്മാരര്ക്കും ആദരവും അതിഥി സല്ക്കാകരവും നല്കായതിരിക്കുകയോ ചെയ്ത് , തന്റെ ധാര്മ്മിതക കര്മ്മ ങ്ങളെ അവഗണിക്കുകയും വിസ്മരിക്കുകയും ധനത്തിലും ഐശ്വര്യത്തിലുമുള്ള അഹങ്കാരപ്രമത്തതകൊണ്ട് ഭോഗങ്ങളുടെ അനുഭവത്തിലും ആനന്ദാനുഭൂതിയിലും മുഴുകാന്‍ ഇടയാവുകയും ചെയ്താല്‍, അവന് എല്ലാം നഷ്ടപ്പെടുകയും കടുത്തശിക്ഷ അനുഭവിക്കേണ്ടി വരുകയും ചെയ്യും. ഒരുവന്റെ ജീവിതാവധി കഴിയുമ്പോള്‍ അവന്റെ ആത്മാവ് ശരീരം വെടിയുന്നത് പോലെ, നിര്ഭാ്ഗ്യവാനായ ഒരുവന്റെ ഗ്രഹത്തില്‍ ലക്ഷ്മി ദേവി വസിക്കാത്തത് പോലെ , വിളക്കണയുമ്പോള്‍ പ്രകാശം നഷ്ടപ്പെടുന്നത് പോലെ , കര്മ്മ വിലോപം വരുത്തുന്ന ഒരുവന്റെ ആനന്ദത്തിന്റെ അടിത്തറ തന്നെ ഇടിച്ചു നിരത്തപ്പെടും. അപ്രകാരം സ്വധര്മ്മനകര്മ്മതത്തിന്റെ ആഹ്വാനം അവഗണിക്കുന്ന ഒരുവന് മായയില്‍ നിന്നുളള മോചനവും ഇല്ലാതെയാവുന്നു.
വിരിഞ്ജന്‍ പിന്നെയും പറഞ്ഞു: ധര്മ്മനകര്മ്മനങ്ങള്‍ ഉപേക്ഷിക്കുന്ന ഒരുവനെ ചോരനെ പോലെ കരുതണം. അവന്റെ സ്വത്തുക്കളെല്ലാം നശിക്കും ; മരണം തന്നെ അവനെ ശിക്ഷിക്കുകയും ചെയ്യും. ശ്മശാനത്തില്‍ പിശാചുക്കള്‍ കൂട്ടംകൂടുന്നപോലെ അവന്റെ പാപങ്ങളും കഷ്ടപ്പാടുകളും കൂട്ടമായി അവനെ തേടിയെത്തും. എല്ലാവിധ ദുര്ഗ്ഗ തികളും ദാരിദ്ര്യവും അവന്‍ അനുഭവിക്കേണ്ടിവരും. ഔദ്ധത്യത്തിന്റെ മായാമോഹം കൊണ്ട് അന്ധനായിത്തീര്ന്നയ അവന്റെ പരിദേവനം പ്രയോജനരഹിതമായിരിക്കും. അതുകൊണ്ട് ധര്മ്മനകര്മ്മാങ്ങളെ ഉപേക്ഷിക്കുകയോ ഇന്ദ്രിയങ്ങളെ അനിയന്ത്രിതമായി വിടുകയോ ചെയ്യരുത്. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യം വെള്ളത്തില്‍ നിന്നും പുറത്താവുമ്പോള്‍ തല്ക്ഷരണം മരണമടയുന്നു. അതുപോലെ ഒരുവന്‍ ധര്മ്മളകര്മ്മഷങ്ങളില്‍ നിന്നകലുമ്പോള്‍ അവനു സമ്പൂര്ണ്ണതനാശം സംഭവിക്കുന്നു. അതുകൊണ്ട് നിങ്ങളെല്ലാം എല്ലായ്പ്പോഴും നിങ്ങളുടെ വിഹിതമായ കര്മ്മ്ങ്ങള്‍ അനുഷ്ഠിക്കണമെന്നു ഞാന്‍ വീണ്ടും വീണ്ടും പറയുന്നു.
അദ്ധ്യായം മൂന്ന് :
കര്മ്മ യോഗം
ശ്ലോകം 13
യജ്ഞശിഷ്ടാശിനഃ സന്തോ
മുച്യന്തേ സര്വ്വ കില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ
യേ പചന്ത്യാത്മ കാരണാത്.
അര്ഥംന
:
യജ്ഞങ്ങളെ ദേവന്മാര്ക്ക്ാ അര്പ്പhണം ചെയ്ത് അതിന്റെ ശിഷ്ടമായി ലഭിക്കുന്ന അന്നം ഭുജിക്കുന്നവര്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചിതരാകുന്നു. എന്നാല്‍ ഏവര്‍ തങ്ങള്ക്ക്മ ഭുജിപ്പാന്‍ വേണ്ടി മാത്രം പാകം ചെയ്യുന്നുവോ , അങ്ങിനെയുള്ള ദുരാചാരന്മാങര്‍ പാപത്തെത്തന്നെ ഭുജിക്കുന്നു.
ഭാഷ്യം :
പ്രജകളെ, നിങ്ങളുടെ സമ്പത്ത് വിഹിത കര്മ്മ ങ്ങള്‍ നിസ്വാര്ത്ഥതമായി ചെയ്യുന്നതിനായി വിനിയോഗിക്കണം. നിങ്ങള്‍ പവിത്രമായ അഗ്നിയെ ആരാധിക്കണം. പശുക്കളെ പൂജിക്കണം. ബ്രഹ്മണരെ പ്രസാദിപ്പിക്കണം. പൂര്വ്വി കന്മാ ര്ക്ക് തര്പ്പകണ ജലം നല്കൂണം. നിശ്ചിത യജ്ഞങ്ങള്‍ നടത്തുമ്പോള്‍ അഗ്നിയിലേക്ക് അര്പ്പി ക്കുന്ന ഹവിസ്സിന്റെ ശിഷ്ടഭാഗം നിങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് നിങ്ങള്‍ ഭുജിക്കണം. പരിശുദ്ധമായ ആ ആഹാരം നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയും ഒരു കവിള്‍ അമൃത് ഒരു രോഗിയുടെ രോഗം ശമിപ്പിക്കുന്നതു പോലെ , ബ്രഹ്മജ്ഞാനത്തില്‍ ഉറച്ചു നില്ക്കു ന്നവന്‍ മായയുടെ വിഭ്രാന്തിയില്പെളട്ട് വലയാത്തതു പോലെ, യജ്ഞശിഷ്ടമായ ആഹാരം ആഹരിക്കുന്നവന്റെ പാപം അറ്റുപോകും. അതുകൊണ്ട് ഒരുവന്‍ നിയമാനുസാരമായി മാത്രം ധനം ആര്ജിംക്കുകയും അവന്റെ കര്ത്ത വ്യങ്ങള്‍ നിര്വ്വജഹിക്കുന്നതിനുവേണ്ടി അതില്‍ നിന്നും ചിലവഴിക്കുകയും ശേഷിച്ചത് കൊണ്ട് തൃപ്തനായി ആനന്ദം അടയുകയും വേണം. അവന്‍ മറ്റു തരത്തില്‍ പ്രവര്ത്തിനക്കരുത്.
ഇപ്രകാരമായിരുന്നു അനാദികാലം മുതല്ക്കു ള്ള ജീവിത രീതിയെന്നു ഭഗവാന്‍ കൃഷ്ണന്‍ അര്ജ്ജു നനോട് പറഞ്ഞു. അദ്ദേഹം തുടര്ന്നു :
അല്ലയോ പാര്ത്ഥ്, ദേഹമാണ് ആത്മാവെന്നു തെറ്റിദ്ധരിക്കുകയും ഇന്ദ്രിയ വിഷയങ്ങള്‍ തങ്ങളുടെ ആനന്ദോപാധികളെന്നു കരുതുകയും ചെയ്യുന്നവര്‍, അതിനപ്പുറത്ത് എന്തെങ്കിലും ഉളളതായി അറിയുന്നില്ല. അവരുടെ സമ്പത്ത് യജ്ഞത്തിനു വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാതെ അഹന്തകൊണ്ടും മായാമോഹംകൊണ്ടും അത് സ്വന്തംസുഖ സൌകര്യങ്ങള്ക്കും വേണ്ടി ഉപയോഗിക്കുന്നു. അവരുടെ രുചിക്കനുസരിച്ചു സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കുന്ന അവര്‍ പാപമാണ് വിഴുങ്ങിക്കളയുന്നതെന്ന് അറിയുന്നില്ല. മുഴുവന്‍ സമ്പത്തും പരമോന്നതമായ ശക്തിക്ക് സമര്പ്പി ച്ച് , ധര്മ്മാുനുഷ്ഠാനങ്ങള്‍ യജ്ഞങ്ങളായി കരുതി, കര്മ്മഴങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ അജ്ഞന്മാധര്‍ ഈ സത്യത്തെ മനസ്സിലാക്കാതെ തങ്ങളുടെ ആനന്ദത്തിനു വേണ്ടി മാത്രം വിവിധതരത്തിലുളള ഭക്ഷണ പദാര്ഥ്ത്തങ്ങള്‍ തയ്യാറാക്കുന്നു. പരാശക്തിയെ പ്രസാദിപ്പിക്കുന്നതിനും യജ്ഞത്തെ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്ന ഈ ഭക്ഷണപദാര്ത്ഥംമ നിസ്സാരമായ ഒന്നല്ല. അത് എല്ലാ ജീവ ജാലങ്ങളുടേയും ജീവന്‍ നിലനിര്ത്തുഒന്നതായത് കൊണ്ട്, ജഗദീശ്വരന്റെ തന്നെ പ്രതീകമാണ്.
അദ്ധ്യായം മൂന്ന് :
കര്മ്മ യോഗം
ശ്ലോകം 14 & 15
അന്നാദ്‌ഭവന്തി ഭൂതാനി
പര്ജ്ജ്ന്യാദന്നസംഭവഃ
യജ്ഞാദ് ഭവതി പര്ജ്ജമന്യഃ
യജ്ഞഃ കര്മ്മ സമുദ്ഭവഃ
കര്മ്മക ബ്രഹ്മോദ്ഭവം വിദ്ധി
ബ്രഹ്മാക്ഷര സമുദ്ഭവം
തസ്മാത് സര്വ്വുഗതം
നിത്യം യജ്ഞേ പ്രതിഷ്ഠിതം.
അര്ഥംം :
അന്നത്തില്‍ നിന്ന് ജീവികള്‍ ഉണ്ടാകുന്നു. മഴയില്നിaന്ന് അന്നമുണ്ടാകുന്നു. യജ്ഞത്തില്‍ നിന്ന് മഴ ഉണ്ടാകുന്നു. യജ്ഞം കര്മ്മണത്തില്‍ നിന്നും ഉണ്ടാകുന്നു.
വേദത്തില്‍ നിന്നും കര്മ്മുവും പരബ്രഹ്മത്തില്‍ നിന്ന് വേദവും ഉണ്ടാകുന്നു എന്നറിഞ്ഞാലും. അതിനാല്‍ എങ്ങും നിറഞ്ഞിരിക്കുന്ന പരബ്രഹ്മം എപ്പോഴും യജ്ഞത്തില്‍ നിലകൊളളുന്നു.
ഭാഷ്യം :
എല്ലാ ജീവജാലങ്ങളും ആഹാരം കൊണ്ടാണ് ജീവിക്കുന്നത്. ആഹാരം മഴയില്‍ നിന്നും ഉണ്ടാകുന്നു. മഴ യജ്ഞത്തില്‍ നിന്നുണ്ടാകുന്നു. യജ്ഞങ്ങള്‍ കര്മ്മംത്തിന്റെ ഫലങ്ങളാണ്. കര്മ്മരങ്ങളാകട്ടെ , വേദങ്ങളില്‍ നിന്ന് , അഥവാ വേദങ്ങളില്‍ വെളിപ്പെടുത്തിയിട്ടുള്ള ബ്രഹ്മത്തില്‍ നിന്നും ഉത്ഭവിക്കുന്നു. വേദങ്ങള്‍ പരബ്രഹ്മത്തിന്റെ പ്രത്യക്ഷ പ്രകടനങ്ങളാണ്. ഇങ്ങനെയൊക്കെ ആയതുകൊണ്ട് നിത്യനും സര്വ്വകവ്യാപിയുമായ ബ്രഹ്മം യജ്ഞത്തില്‍ പ്രതിഷ്ഠിതനാണ്. ഇക്കാര്യം ഓര്ത്തു കൊള്ളുക
**കടപ്പാട് ഗുരുപരമ്പരയോട്**
തുടരും
No comments:
Post a Comment