Monday, 5 December 2016

മഹത് വചനത്തിന്റെ

മഹത് വചനങ്ങൾ കേൾക്കുമ്പോൾ അത് എന്ത് മാത്രം സത്യമാണ് എന്ന് നാം ചിന്തിക്കാറുണ്ട്. ആ മഹത് വചനത്തിന്റെ ആശയത്തെ നാം നൂറ് ശതമാനം അംഗീകരിക്കുന്നു .

എന്നാൽ ഇവിടെ വരുന്ന പ്രശ്നം ഈ ആശയത്തെ എങ്ങനെ നാം പ്രായോഗികതയിൽ കൊണ്ടുവരും എന്നതാണ്. അങ്ങനെ നോക്കിയാൽ നമുക്ക് പ്രായോഗികതയിൽ കൊണ്ടുവരാൻ സാധിക്കാത്ത ഒരു ആശയത്തെ നമുക്ക് എങ്ങനെ ഉൾകൊള്ളാൻ പറ്റി.

ചുരുക്കി പറഞ്ഞാൽ നമ്മുടെ വിവേകം അതിനെ ഉൾകൊണ്ടു മനസ്സ് അതിനെ ഉൾകൊളളുന്നില്ല എന്നതല്ലേ സത്യം. മനസ്സും വിവേകവും തമ്മിലുള്ള ദൂരം സാധന വഴി അല്ലേ കുറയ്ക്കുവാൻ ആകൂ.

**  കടപ്പാട്  ഗുരു പാരമ്പരയോട്  **

No comments:

Post a Comment