വിശ്വാസത്തിലധിഷ്ടിതമായ വിധികൾ മാത്രമേ ഗായത്രീ മന്ത്ര ജപത്തിനുള്ളൂ ചിത്രമോ വിഗ്രഹമോ ഉണ്ടെങ്കിൽ മനസ്സിന്ഏകാഗ്രത ലഭിക്കും. ദേവിയേയോ സവിതാവിനേയോ മനസ്സിൽ സ്മരിച്ചാലും മതി. ദേവിയെ ഉള്ളിൽ ദർശിക്കൻ കഴിഞ്ഞാൽ ജപത്തിന്റെ ഫലം ഉയർന്നിരിക്കും. ഗായത്രീ മന്ത്രത്തിന്റെ ഓരോ വാരികളെയും മനസ്സിൽ കണ്ട് ഓരോ അക്ഷരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ജപിക്കുന്നതാണ് സാധാരണ രീതി. എങ്കിലും ഗായത്രീ മന്ത്രം ഓരോ തവണയും പൂർണമായി ജപിക്കുന്നതാണ് എളുപ്പമാർഗം. അതീവശ്രദ്ധയോടെ ഏകാഗ്രതയോടെയും പ്രഭാതത്തിൽ നൂറ്റിയെട്ട് തവണ ജപിക്കാനായാൽ ആത്മീയതലത്തിലും ഭൗതീകതലത്തിലും വിജയവും ശാന്തിയും ലഭിക്കും. ബുദ്ധിയെ ഉണർത്തിയിലെങ്കിൽ പരമമായ സത്യം വെളിപ്പെടാതെ അവശേഷിക്കും. തമസും, രജസും മൂടുപടമണിയിച്ചാണ് ബുദ്ധി നിലകൊള്ളുന്നതെന്നതിനാൽ കൗശലമേറെയുണ്ടായിരുന്നലും സമാധാനവും ആനന്ദവും ശരിയായ സന്തോഷവും നേടാനാകില്ലാ. മനക്കണ്ണാടിയിൽ പുരണ്ടിരിക്കുന്ന പൊടിയും പുകയും മാലിന്യവുമെല്ലം ഗായത്രീ മന്ത്രത്തിന്റെ പ്രഭയാൽ തുടച്ചുനീക്കപ്പെടും. ബുദ്ധിയുണർന്ന് പരമമായ സത്യം പ്രകാശം പരത്തും. ആ പ്രകാശ ജ്വാല അതീന്ദ്രീയ സമാധാനം കൈവരുത്തും.
Guru kripa
No comments:
Post a Comment