Tuesday, 20 December 2016

ആത്മസമർപ്പണം

ഉപാസനയെന്നാൽ ഏറ്റവും അടുത്തിരിക്കുക എന്നത് തന്നെയാണ്. ഓരോ ഉപാസകനും ഉപാസനയിലൂടെ തന്റെ ഉള്ളിലെ അഖണ്ഡ ചൈതന്യത്തെ ഉൾക്കൊണ്ടു കൊണ്ട് അതുമായി താദാത്മ്യം പ്രാപിക്കാനാണ് ശ്രമിക്കുന്നത്. ചൈതന്യവബോധം സ്വായത്തമായ ഒരാളുടെ ഉപാസന മാത്രമേ അവനേ ചൈതന്യത്തിലേക്ക് ആനയിക്കുകയും താദാത്മ്യത്വം സംഭവിപ്പിക്കുകയും ചെയ്യുന്നുള്ളൂ.
     
              ഉപാസകനും ഉപാസനയും ഉപാസക വസ്തുവും ഒന്നായി മാറുന്നിടത്ത് ഉപാസനാ ലക്ഷ്യം പൂർണ്ണമാകുന്നു. അതിനാവശ്യമായ സമർപ്പണമനോഭാവംഉപാസനയുടെ പുരോഗതിയിൽ ഉപാസകന് സ്വായത്തമാകുന്നതാണ്.

               ഉപാസനാ ഘട്ടങ്ങളിൽ ഉപാസകനിൽ പ്രകടമാകുന്ന ദിവ്യ പ്രേമത്തിനാൽ ത്യാഗ മനോഭാവവും സമർപ്പണോത്സുകതയും ക്രമേണ അവനെ നിത്യസത്യത്തിന് മുൻപിൽ പരിപൂർണ്ണ സമർപ്പിത നാക്കുന്നു.

              Guru kripa

No comments:

Post a Comment