Friday, 2 December 2016

എന്താണ് ചിന്തകൾ

എന്താണ് ചിന്തകൾ, ? അത് മനസ്സിന്റെ ഉത്പന്നം എന്നോ, മനസ്സ് എന്നാൽ ചിന്തകളുടെ, സമാഹാരം എന്നോ പറയാം, 
     ചിന്തകൾക്ക് അപാരമായ ശക്തിയുണ്ട്, യഥാർത്ഥത്തിൽ "ചിന്ത" ഒരു കർമ്മം ആണ്,  അത് നമ്മിൽ തന്നെയോ, നാം ആരെ പറ്റിയാണ് ചിന്തിക്കുന്നത്, ആ വ്യക്തിയിലോ വസ്തുവിലോ പോലും  ഒരു  "പ്രവൃത്തി" ചെയ്യുന്നുണ്ട്, . അത് ഒരു ഊർജ തരംഗം ആണ്, അത് പ്രപഞ്ചത്തിൽ ഒരു നാം കണ്ണുകൊണ്ട് കാണാത്ത "ഊർജ തരംഗങ്ങൾ സൃഷ്ടിക്കുന്നുണ്ട്.  "ആൽഫാ ബീറ്റാ , "താരംഗങ്ങളെ പറ്റി നാം പഠിച്ചത് ഓർമ്മ കാണുമല്ലോ?
   നമ്മുടെ ചിന്തകൾ എപ്പോഴും "പോസ്‌റ്റീവ് ആക്കി വെക്കുക.
    നിങ്ങളുടെ ചിന്തകളുടെ ഫലം ആണ്,  നിങ്ങളുടെ "ജീവിതത്തിലെ. ഓരോ അനുഭവങ്ങളും എന്ന് മറക്കാതെ ഇരിക്കുക.   നിങ്ങളുടെ ഒരു ചിന്തയും, ഒരു ഫലവും ഉണ്ടാക്കാതെ പോകുന്നില്ല,  ഈ പ്രപഞ്ചത്തിൽ.!!
     നിങ്ങളുടെ മനസ്സിൽ ഉദിക്കുന്ന ചിന്തകൾ ആണ് നിങ്ങളിൽ "കർമത്തിന്. കാരണം ആകുന്നത് എന്ന് സ്വയം നിരീക്ഷിച്ചാൽ മനസ്സിൽ ആകും.
     ചിന്തകൾ "ചൈതന്യം ഉള്ള എല്ലാത്തിനെയും സ്വാധീനിക്കും. നിങ്ങൾ ഒരാളെ പറ്റി , ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആ ആളുടെ ഫോൺ കാൾ" വരുന്നതും.ഏറെ നാൾ നിങ്ങൾ കാണണം ഒരാളെ എന്നു ചിന്തിക്കുന്ന വ്യക്തി നിങ്ങളെ തേടി വരുന്നതും നമുക്ക് അനുഭവം ഉള്ളതാണ്.
     നിങ്ങളുടെ ചിന്തകൾ കൊണ്ട്, നാം ആരെയും. ദ്രോഹിക്കാതെ ഇരിക്കേണ്ടത് ഇവിടെ. പ്രധാനം ആണ്.  കാരണം ചിലപ്പോൾ നിങ്ങളുടെ ഒരാൾക്ക് നേരെയുള്ള ദുഷ് ചിന്ത അയാൾക്ക് അപകടം പോലും വരുത്തിത്തീർക്കാൻ ശക്തിയുള്ളത് ആയി മാറിയേക്കാം,  അത് പോലെ നിങ്ങളുടെ. ചിന്തകൾ മറ്റൊരാളെ,   "നന്മയിലേക്ക് നയിക്കുന്നു എന്നത് നാം കാണാറുണ്ട്. 
    സ്വന്തം മക്കളെ പറ്റി , മാതാ പിതാക്കൾക് ഉണ്ടാവാറുള്ള, സൽ ചിന്തകൾ അവരെ ഉന്നതങ്ങളിലേക് നയിക്കുന്നത് നാം,  അനുഭവത്തിൽ കണ്ടിട്ടുള്ളത് ആണ്.
    എങ്കിൽ അതിനു വിപരീതമായാ ചിന്തകൾക്ക്, വിപരീത അനുഭവവും ഉണ്ടാകും എന്നത് നിശ്ചയം.
     ഒരാളുടെ  നമ്മുടെ നേർക്കു വരുന്ന,  ഒരു ദുഷിച്ച നോട്ടം പോലുംനമ്മുടെ, മനസ്സനെ "മുറിവ് ഏല്പിക്കുന്നത് നാം   അനുഭവിച്ചിട്ടുണ്ടാകും.
     അത് പോലെ. ഒരാളുടെ , നല്ല ഒരു വാക്ക്,  ഒരു ചിരി,  അത് നമ്മിൽ , സന്തോഷവും,  സുഖവും പകരുന്നു എങ്കിൽ, ഒരാൾ ഭക്ഷണം കഴിക്കുമ്പോൾ പറയാൻ പാടില്ലാത്ത ഒരു വാക്ക് പറയുമ്പോൾ നമുക്ക്. അത് അരോചകം ആകുന്നത് നമുക്ക് അനുഭവം ആണ്.
       "നാം അറിയാത്ത കണ്ണ് കൊണ്ട്, കാണാൻ പറ്റാത്ത  ചില തരംഗങ്ങൾ,  നമുക്ക് ഇടയിലൂടെ കടന്നു പോകുന്നുണ്ട്,  അവ നമ്മെ സ്വാധീനിക്കുന്നുണ്ട്.  എന്നു നാം സമ്മതിച്ചേ തീരൂ. 

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment