Tuesday, 6 December 2016

കുങ്കുമം ചുമന്നിരുന്ന കഴുത "

അർപ്പണബോധത്തോടെയും തികഞ്ഞ ഭക്തിയോടെയും ഗുരുപാദുകങ്ങളിൽ സ്വയം അർപ്പിതനാകുന്ന സാധകനെ ഗുരു സാധനയുടെ ആദ്യ പടവുകളിലേക്ക് കൈ പിടിച്ച് ആനയിക്കുന്നു. ഭക്തി വിശ്വാസ നിർഭരമായ സാധന ക്രമേണ അവനെ അവനുള്ളിലേക്ക് ആനയിക്കുന്നു. മതാധിഷ്ഠിത സംസ്ക്കാരത്തിലൂടെയും ഭൗതികജ്ഞാനാർജനത്തിലൂടെയും അവൻ കരസ്ഥമാക്കിയ അറിവുകളുടെ ഭണ്ഡാരo, അതിന്റെ മൂല്യവും അർത്ഥമില്ലായ്മയും ഗുരുപ്രദാനം ചെയ്യുന്ന സത്യജ്ഞാനത്താൽ അവന് മനസിലാക്കാനാകുന്നു.

                                  അവിദ്യയേത് വിദ്യയേത് എന്ന് സ്വയം ഉത്തരം കിട്ടാതെ അലയുന്ന സാധക മനസിനെ ഗുരു തന്നെ ജ്ഞാന സ്പർശത്താലും ദർശനത്താലും ശാന്തവും പ്രബുദ്ധവുമാക്കുന്നു. സത്യദർശനം ബാഹ്യവും വസ്തുനിഷ്ഠവുമല്ലെന്നും അത് ആന്തരികവും ആത്മനിഷ്ഠവും ആണെന്ന് ഗുരുവാക്യങ്ങളിലൂടെ അവൻ തിരിച്ചറിയുന്നു.

          ഈ ഘട്ടത്തിൽ സാധകനിൽ ഉയരുന്ന ഒരു പ്രധാന ചോദ്യമെന്തെന്നാൽ ഇത്ര നാളും സംസ്ക്കാരാർജിതവും ഭൗതികജ്ഞാനാർജി തവുമായി സംഭരിച്ചിരുന്ന ദ്വൈത ജ്ഞാനമൊക്കെയും 'എന്റെ അറിവ്' 'എന്റെ സംസ്ക്കാരo" എന്ന് കരുതി പേറിയ ഞാൻ തന്നെയല്ലേ " കുങ്കുമം ചുമന്നിരുന്ന ആ കഴുത "

    കടപ്പാട്  ഗുരുപരമ്പരയോട്

No comments:

Post a Comment