ത്രിഗുണാത്മകമായ മനസിന് ഉടമകളാണ് ഓരോ വ്യക്തികളും കർമ്മാർജി തവും ജന്മാർജി തവും ആയ കർമ്മഫലങ്ങളുടെയും പൂർവ്വജന്മാർജിത കർമ്മഫലങ്ങളുടെയും ആകെ തുകയാണ് ഓരോ വ്യക്തിത്വവും.സാധനയിലേക്കും ആത്മാന്യേഷണത്തിലേക്കും കടന്നു വരുന്ന ഓരോ സാധകനിലും പ്രകടമാകുന്ന ഗുണവിശേഷങ്ങൾക്കും മനോ തലസ്പന്ദനങ്ങളിലെ വ്യത്യാസങ്ങൾക്കും ഇത്തരം ആന്തരികമായ അടിസ്ഥാന ഗുണ വ്യത്യാസം തന്നെയാണ് കാരണം.
ഒരു പക്ഷേപൂർവ്വജന്മാർജിത കർമ്മ ഫലങ്ങളും ഒരുവനെ അവൻ പോലുമറിയാതെ സാധനാ പന്ഥാവിലേക്ക് ആനയിക്കാറുണ്ട്.ഇത്തരത്തിൽ ത്രിഗുണമയനായ മനസിനുടമയാണ് ഓരോ സാധകനും, എങ്കിലും സത്വ രജോ തമോഗുണങ്ങളുടെ ഏറ്റക്കുറച്ചിൽ ഒരു സാധകനെ മറ്റൊരു സാധകനിൽനിന്നും വ്യത്യസ്തനാക്കുന്നു.
ഒരു സാധകനിൽ അവന്റെ ഏത് ഗുണമാണ് അധികരിച്ചിരിക്കുന്നത് എന്ന് ത്രിഗുണങ്ങൾക്കും അതീതനായ ഒരു ഗുരുവിന് മാത്രമേ അത് അറിയാനും അവനെ അത് ബോദ്ധ്യപ്പെടുത്തി ത്രിഗുണാതീതനാക്കി സത്യസാക്ഷാത്ക്കാര പന്ഥാവിലേക്ക് ആനയിക്കുന്നതിനും കഴിയുകയുള്ളൂ.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment