Monday, 12 December 2016

എന്തുകൊണ്ടാണ് അഹം

എന്തുകൊണ്ടാണ് അഹം നമ്മളിൽ നിലനിൽക്കുന്നത്? അജ്ഞാനം നിലനിൽക്കുന്നതു കൊണ്ട് അഹവും നിലനിൽക്കുന്നു. നമ്മുക്ക് എത്രത്തോളം അഹം ഉണ്ടോ അത്രത്തോളം അജ്ഞാനവും ഉണ്ടായിരിക്കും.

അഹം എനിക്ക് ഉണ്ടോ? എന്നതു തന്നെ ഒരു അഹത്തിന്റെ ലക്ഷണമത്രേ. എത്രത്തോളം അഹം തമ്മിൽ നിലനിൽക്കുമോ അത്രയ്ക്കും നാം ഇരുട്ടിൽ തപ്പും. നാം ഗുരുക്കൻമാരെ സമീപിക്കുമ്പോൾ പോലും നാം അറിയാതെ തന്നെ നമ്മുടെ അഹങ്കാരം പ്രദർശിപ്പിക്കും, എങ്ങനെ എന്നാൽ എല്ലാവരും ഗുരുക്കൻമാരുടെ അടുത്ത് ചെല്ലുന്നത് സംശയങ്ങൾ ദുരീകരിക്കുവാൻ എന്ന ചിന്തയോടെ അല്ലേ? എന്റെ സംശയങ്ങൾ മാറണം എന്ന ചിന്ത മാറ്റി എന്റെ തെറ്റിധാരണകൾ മാറ്റണേ എന്ന സങ്കല്പം എന്നു നമ്മിൽ വരുന്നുവോ അന്നു മുതൽ നാം മാറി തുടങ്ങും.

എന്താണ് സംശയവും തെറ്റിധാരണയും തമ്മിലെ വ്യക്തിയാസം? സംശയങ്ങൾ മാറ്റുക എന്നത് സംശയമില്ലാത്ത കാര്യങ്ങൾ എന്നിൽ നിലനിൽക്കുന്നു എന്ന അർത്ഥമില്ലേ? അപ്പോൾ സമർപ്പണം സംശയം ദുരീകരണത്തിനു മാത്രമായി മാറുന്നു. എന്നാൽ തെറ്റിധാരണകൾ മാറ്റൂ എന്നത് സ്വയം സമർപ്പിതനാക്കുന്നവന്റെ സ്വരമാണ്. നമ്മുടെ പ്രവർത്തികൾ നാം എന്തുമാത്രം ശ്രദ്ധിക്കേണ്ടതായിരിക്കുന്നു

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment