Monday, 19 December 2016

സാധകൻ


ധ്യാന സാധകൻ തന്റെ സാധനാ പരിശീലനത്തിനിടയ്ക്ക് പല പല അനുഭവങ്ങളും അനുഭൂതികളും കിട്ടി കൊണ്ട് സാധനാ ജീവിതം കടന്നു പോക്കുന്നുണ്ടാകാം. എന്നാൽ ആ അനുഭവങ്ങൾ എന്തുമാകട്ടെ അതു സാധനാ ഗുരുവിനോട് പങ്കുവെച്ച് തന്നെ മുന്നോട്ടു പോണം കാരണം പല ദർശനങ്ങൾ മനസ്സിന്റെ സൃഷ്ടിയും ആകാം.

മനസ്സിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടക്കുന്ന സങ്കൽപങ്ങൾ ഉണർന്ന് ധ്യാന സമയം നമ്മളെ മറ്റോരു അനുഭവത്തിൽ എത്തിക്കാം. അതിന്റെ സുഖകരമായ ഒഴുക്കിൽ മതിമറന്നു പോയാൽ വീണ്ടും അതേ അനുഭവത്തിനു വേണ്ടി മനസ്സു ആഗ്രഹം പുറപ്പെടുവിക്കാം. അപ്പോൾ നാമറിയാതെ ധ്യാനം അനുഭൂതിക്ക് വേണ്ടിയാണ് എന്ന രീതിയിൽ ആക്കും. അപ്പോൾ എന്താണ് സംഭവിക്കുന്നത് നാം വീണ്ടും മനസ്സിന്റെ മാസ്മരികതയിലേയ്ക്ക് വഴുതി വീഴും. കൂടാതെ താൻ ഉയർന്ന ധ്യാനാനുഭവസ്ഥനാണന്ന് വ്യഥാ തോന്നലുണ്ടാകാം.

എന്നാൽ ധ്യാന ഗുരുവിനോട് ധ്യാനാനുഭവങ്ങൾ തുറന്നു പങ്കുവച്ചാൽ അതിലെ മനസ്സിന്റെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടും കൂടാതെ സ്വയം തെറ്റിധാരണകൾ നമ്മളിൽ ഉണ്ടങ്കിൽ അതിനെയും നീക്കി തരും. അങ്ങനെ ഒരു സാധകന് സുഗമമായി സാധനാപാതയിലൂടെ സഞ്ചരിക്കാം

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment