Sunday, 11 December 2016

ചിന്തകളെ നിയന്ത്രിച്ചിട്ട് ശാന്തമായി ഇരിക്കുവാൻ

ചിന്തകളെ നിയന്ത്രിച്ചിട്ട് ശാന്തമായി ഇരിക്കുവാൻ ആഗ്രഹിച്ചിട്ടും എന്തുകൊണ്ട് എന്റെ മനസ്സ് ചിന്തകളെ സൃഷ്ടിക്കുന്നു? ശരിക്കും ഞാൻ ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ചിന്തകൾ ഉണ്ടാവേണ്ടതില്ലല്ലോ. ഇവിടെ ചിന്തകൾ ഉണ്ടാവുന്നു എങ്കിൽ എന്നിൽ അത് ആഗ്രഹിക്കുന്ന ഒരു വ്യക്തി ഉണ്ട്'.

അതായത് എന്നിൽ ഉത്തരം തേടുന്ന ഒരു വ്യക്തി ഉണ്ട്. ആ വ്യക്തി തനിക്ക് ഉത്തരം കിട്ടുന്നത് വരെ ഞാൻ എത്ര നിയന്ത്രിച്ചാലും ചിന്തകൾ പൊന്തി വരികതന്നെ ചെയ്യും. തുടക്കത്തിൽ ചിന്തകൾ ഒരു അതിഥിയെ പോലെ ആയിരിക്കും കടന്ന് വരുന്നത്. ആ ചിന്ത എന്നെ ബാധിക്കുന്നതല്ല എന്ന് ചിന്തിച്ച് അതിനെ നിസ്സാരമായി കണ്ടാൽ അതിഥിയായി വന്ന അതേ ചിന്ത തീർത്തും വ്യക്തിപരമായ ചിന്തയായി മാറും. അപ്പോഴേക്കും ഞാനും ചിന്തയും ഒന്നായി കഴിഞ്ഞിട്ടുണ്ടാകും. അപ്പോൾ പിന്നെ ശാന്തമായി ഇരിക്കാൻ കഴിയുന്നതെങ്ങനെ.

നമ്മളിലെ തുടക്കത്തിലെയുള്ള സാക്ഷികരണം നിലനിർത്തുവാൻ കഴിയാത്തത് കൊണ്ടാണ് ഈ ചിന്താപ്രവാഹം നമ്മളിൽ സംഭവിക്കുന്നത്.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment